Skip to main content

മനുഷ്യൻ മതങ്ങളെ സൃഷ്ട്ടിച്ചു (ഒരു പഠനം)-1

ഇന്ത്യയിൽ അങ്ങോളമിങ്ങോളം മതപരമായ വിവാദങ്ങൾ ചൂടു പിടിച്ചിരിക്കുന്ന ഇക്കാലത്ത് വളരെ പ്രസക്തിയുള്ള ഒരു ഗാനമാണ്
മനുഷ്യൻ മതങ്ങളെ സൃഷ്ട്ടിച്ചു' .(1972).ഇമ്പം കൊണ്ട് എടുത്തു പറയാൻ ഒന്നുമില്ലാത്ത  ഈ ഗാനം നമ്മളെ ആകർഷിക്കുന്നത് അതിലെ
ആശയങ്ങൾ കാരണമാണ്. ഏത് സാധാരണക്കാരനും മനസ്സിലാകുന്ന
ഭാഷയിലാണ് വയലാർ രാമവർമ്മ ഈ ഗാനം എഴുതിയിട്ടുള്ളത്.
ഒരു പ്രവചനം പോലെ ഈ ഗാനം നിലനിൽക്കുന്നു.

പഴമക്കാർ ഇന്ന് ശ്രദ്ധിക്കുന്ന ഒരു irony,1972ൽ കേരളത്തിലെ ജനങ്ങൾ ഇന്നത്തെക്കാൾ പുരോഗമനപരമായി ചിന്തിക്കുകയും
ആശയങ്ങളെ ഉൾക്കൊള്ളുകയും ചെയ്തിരുന്നു എന്നതാണ്.അതുകൊണ്ടാണ് "മനുഷ്യൻ മതങ്ങളെ സൃഷ്ട്ടിച്ചു','ഈശ്വരനൊരിക്കൽ വിരുന്നിനു പോയി','പ്രവാചകന്മാരെ പറയൂ' മുതലായ ഗാനങ്ങളെ ജനങ്ങൾ
രണ്ടു കയ്യും നീട്ടി സ്വീകരിച്ചത്." കാറ്റടിച്ചു കൊടുംകാറ്റടിച്ചു"എന്ന ഗാനവും എടുത്തു പറയത്തക്ക ഒന്നാണ്.

നിർഭാഗ്യവശാൽ ഇതുപോലുള്ള ഗാനങ്ങളെയും അവയിലെ
സന്ദേശങ്ങളെയും ഉൾക്കൊള്ളാൻ 21ആം നൂറ്റാണ്ടിലെ കേരള ജനതയ്ക്ക് സാധിച്ചിട്ടില്ല. അതിന്റെ പ്രതിഫലനമാണ് ഇപ്പോൾ ശബരി മലയിൽ കാണുന്നത്.

മണ്ണ് പങ്കുവെച്ചു
മനസ്സ് പങ്കുവെച്ചു

ഈ കൊച്ചു വരികളുടെ വ്യാപ്തി ആഗോള തലത്തിൽ ആണ്. മതത്തിന്റെ പേരിൽ ഇന്ത്യ 1947ൽ രണ്ടായി വിഭജിക്കപ്പെട്ടു.
ഇതിനാണ് മണ്ണ് പങ്കുവെച്ചു എന്ന് പറയുന്നത്. മതങ്ങൾ ജനങ്ങളുടെ മനസ്സ് പങ്കു വെക്കുന്നത് ഇന്നും തുടരുന്നു.


നമ്മളെ കണ്ടാലറിയാതായി

മത ത്തിൻറെ പേരിൽ മനുഷ്യരെ വേർതിരിച്ചു കാണുന്ന പ്രവണത
ഇന്ന് വർദ്ധിച്ചു വരുന്നു.

ഇന്ത്യ ഭ്രാന്തലയമായി

2018നെ പ്പറ്റി 1972ൽ വയലാർ പ്രവചിച്ചു. ഇന്ന് ശബരിമലയിലും
അയോധ്യയി ലും മറ്റും നടക്കുന്ന സംഭവങ്ങൾ ഇന്ത്യയെ
ഒരു ഭ്രാന്താലയം ആക്കുന്നു. മനുഷ്യരുടെ പ്രധാന ആവശ്യങ്ങൾ
കുടിവെള്ളം, വീട്, ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം മുതലായവ
ആണ്. ഇവ പരിഹരിക്കാതെ പ്രതിമകളും ക്ഷേത്രങ്ങളും പണിത് ഉയർത്തിയതുകൊണ്ടു കാര്യമില്ല. ഏറ്റവും അധികം ഈശ്വര ഭക്തി ഉള്ള രാജ്യമാണ് ഇന്ത്യ. പക്ഷേ അതിൻറെ പ്രയോജനം ഒരിടത്തും കാണാനില്ല.

ആയിരമായിരം മാനവ ഹൃദയങൾ
ആയുധപ്പുര കളായി

ആയുധപ്പു ര എന്ന പ്രയോഗം വളരെ വ്യാപ്തി ഉള്ളതാണ്. മനുഷ്യ മനസ്സുകളിൽ മത വിദ്വേഷം നിറഞ്ഞിരിക്കുന്നു. ഏതു സമയവും വിദ്വേഷത്തിന്റെ ആയുധങ്ങൾ പ്രയോഗിക്കപ്പെടാം. ഇതിലുള്ള irony,1972ന് ശേഷമാണ് മതത്തിന്റെ പേരിലുള്ള കലാപങ്ങളും
ആക്രമണങ്ങളും നടന്നത് എന്നതാണ്.

1984ലെ സിഖ് കൂട്ടക്കൊല,1993 ലെ മുംബൈ സ്ഫോടന പരമ്പര, ഗോധ്രാ കൂട്ടക്കൊല,കോയമ്പത്തൂർ സ്‌ഫോടനങ്ങൾ, ഒറീസയിലെ
കൂട്ടക്കൊലകൾ, വിവിധ സ്‌ഫോടനങ്ങൾ,2008ലെ മുംബൈ ഭീകരാക്രമണം എന്നിവ മതത്തിൻറെ പേരിൽ ആയിരുന്നു.(തുടരും)

Comments

Popular posts from this blog

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...

ചില 1960 sports ഓർമ്മകൾ

 പറക്കും സിഖ് എന്നറിയപ്പെട്ടിരുന്ന, ഇന്ത്യയുടെ എക്കാലത്തെയും മികച്ച athlete Milkha Singh ഓർമ്മയായി.1960 മുതൽ അദ്ദേഹത്തിന്റെ പേര് കേൾക്കുന്നു. ആ പഴയ കാലത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കുകയാണ് ഇവിടെ. അന്ന് ജനങ്ങൾ വാർത്തകളെ എങ്ങനെ കണ്ടു എന്നതും ഇവിടെ ഓർത്തു നോക്കുകയാണ്. അന്ന് വാർത്തകൾ അറിയാൻ പത്രങ്ങൾ മാത്രമേയുള്ളൂ. അത് എല്ലാവരും വായിച്ചിരുന്നില്ല. വരിക്കാർ ആകാൻ പണം ഇല്ലാത്തവർ ഉണ്ടായിരുന്നു. വായിക്കാൻ അറിയാത്തവർ ഉണ്ടായിരുന്നു. പൈകയിൽ  കടക്കാർക്കുള്ള പത്രം കട തിണ്ണയിൽ ഇടും. കട തുറക്കുന്നത് പിന്നീടാണ്. ചുമട്ടു തൊഴിലാളികളിൽ ഭൂരിപക്ഷത്തിനും വായിക്കാൻ അറിയില്ലായിരുന്നു. എന്നാൽ വാർത്തകൾ അറിയാൻ അവർക്ക് താല്പര്യം ഉണ്ടായിരുന്നു. വായിക്കാൻ അറിയാവുന്ന ആരെങ്കിലും വായിക്കും. മറ്റുള്ളവർ കേട്ടിരിക്കും. ഇന്ന് നമ്മൾക്ക് വാർത്തക്കും entertainment നും നൂറായിരം sources ഉണ്ട്. അതുകൊണ്ട് tip of the iceberg ൽ തൊടാൻ മാത്രമേ നമുക്ക് സമയമുള്ളു. 1960ൽ sources ഉം വിഷയങളും കുറവായിരുന്നു. അതുകൊണ്ട്  ഉള്ള വിഷയങളിൽ എല്ലാവരും concentrate ചെയ്തിരുന്നു. അങ്ങനെയാണ് മിൽഖാ സിങ് ഇന്ത്യക്കാരുടെ അഭിമാന താരം ആയത്.1960ലെ ...