Skip to main content

Lock down കുറിപ്പുകൾ

Lock down കാലം അസ്വസ്ഥതയുടെയും ആശങ്കകളുടെയും കാലം ആണ്. ഈ കോവിഡ് കാലം എന്ന് തീരും? തട്ടിപ്പോകുമോ?ഇത് കുറേ വർഷം നീണ്ടു പോയാൽ പിന്നെ ജീവിച്ചിട്ട് എന്ത് കാര്യം? ജീവിതത്തിലെ കുറേ സന്തോഷങ്ങൾ ഇല്ലാതായി. ഇങ്ങനെ നിരാശപ്പെടുത്തുന്ന പല കാര്യങ്ങൾ ഉണ്ട്. ആരും വരുന്നില്ല, നമ്മൾ പോകുന്നില്ല.

എങ്കിലും ജീവിക്കാൻ ആവശ്യമായ എല്ലാ കാര്യങ്ങളും ഉണ്ട്. ഒന്നിനും shortage ഇല്ല. Gas book ചെയ്യാൻ ഒരു മിനിറ്റ് മതി. electricity, TV, mobile, ഭക്ഷണ സാധനങ്ങൾ എല്ലാം ഉണ്ട്.

Weather വളരെ അനുകൂലമാണ്. ചൂട് ഒട്ടുമില്ല. താപ നില 25 or26. ഇടവിട്ട്  ഇടവിട്ട് സൗമ്യമായ മഴ. Ac, ഒട്ടും ആവശ്യമില്ല.

ഒരു Senior citizen ന്റെ കാഴ്ച്ചപ്പാടിൽ നോക്കുമ്പോൾ situation മോശമാണെന്ന് പറഞ്ഞുകൂടാ. കാരണം ജോലിക്ക്‌പോകുന്നവർ യാത്ര ചെയ്യണം. മറ്റുള്ളവരുമായി interaction വേണം. Risk കൂടുതലാണ്.

കടകളിൽ ഒന്നും പോകാതെ ,വേണമെങ്കിൽ ഒരു മാസം ഇവിടെ ജീവിക്കാൻ പറ്റും. കാരണം എല്ലാ സാധനങ്ങളും stock ഉണ്ട്. അത്യാവശ്യം പച്ചക്കറികൾ അന്നന്ന് പറിച്ചെടുക്കാൻ ഉണ്ട്. ഈ പ്രദേശത്ത് എല്ലാവർക്കും എന്തെങ്കിലും പറിച്ചു എടുക്കാൻ ഉണ്ട്. ഇല്ലാത്തവർക്ക് അയൽക്കാർ കൊടുക്കും.

എന്നാൽ നമ്മൾ അങ്ങനെ അടച്ചുപൂട്ടി ഇരിക്കുന്നത് ശരിയല്ല. Local businessനെ നമ്മൾ support ചെയ്യണം. അവർ വെറും കടക്കാർ അല്ല. നല്ല friends ഉം ആണ്. അതുകൊണ്ട് അത്യാവശ്യം ഇല്ലെങ്കിലും ചില സാധനങ്ങൾ വാങ്ങാറുണ്ട്.
ഞങ്ങളുടെ പൂച്ച മീൻ മാത്രമേ കഴിക്കൂ. ശുദ്ധമായ പശുവിന്പാല് പോലും അത്ര താൽപ്പര്യമില്ല. meat ഉം ഇഷ്ടമില്ല. അതുകൊണ്ട് മീൻ എപ്പോഴും stock വേണം. മത്തിയും കൊഴുവയും ആണ് പൂച്ചയ്ക്ക് ഇഷ്ടം.

5 മിനിറ്റ് നടന്നാൽ കടയിൽ എത്താം. മത്തി ഇന്നത്തെ വില 160 രൂപ. ചിക്കൻ 120. ഏത്ത പഴം 40 രൂപ. ഞാലിപ്പൂവൻ  60 രൂപ. എല്ലായിടത്തും തുക കൃത്യമായി coin ഉൾപ്പെടെ കൊടുത്തു.

ഈ കോവിഡ് കാലത്ത് കൃത്യമായി ചില്ലറ കൊണ്ടുപോകുന്നത് നല്ലതാണ്.കാരണം change കിട്ടിയാൽ അത് പലരുടെ കൈ മറിഞ്ഞു വന്നതാണ്.ഉദാഹരണത്തിന് നമ്മൾ250 രൂപക്ക് മീൻ വാങ്ങുന്നു. 2000ത്തിന്റെ note കൊടുക്കുന്നു. തെറ്റില്ല. കടക്കാരൻ നമുക്ക്  മൂന്ന് 500ഉം  രണ്ട് 100ഉം ഒരു50 ഉം തരുന്നു. അവയിൽ virus ഉണ്ടായിരിക്കാം.

 ബാങ്ക് counter ൽ പോയി cheque കൊടുത്തു ഒരു നല്ല തുകയ്ക്കുള്ള notes വാങ്ങി വെക്കാറുണ്ട്.2000 ത്തിന്റെ note നെ ഒരു ശത്രു ആയിട്ടാണ് ഞാൻ കാണുന്നത്. പട്ടിക്ക് മുഴുവൻ തേങ്ങ കിട്ടിയതു പോലെയാണ് 2000.ചിലർ 2000 note മാറാൻ വേണ്ടി മാത്രം150 രൂപക്ക് പെട്രോൾ അടിക്കും.

എന്റെ ഇഷ്ട note ,200 ആണ്. വളരെ മനോഹരമായ note ആണ്. Friendly ആണ്. പഴുത്ത പ്ലാവിലയുടെ, അല്ലെങ്കിൽ മാവിലയു ടെ നിറമാണ്. തപ്പിയെടുക്കാൻ എളുപ്പമാണ്. നമ്മുടെ ചെറിയ purchase കൾ 100നും200നും ഇടയ്ക്കാണ്. അതുകൊണ്ട്  200 എപ്പോഴും ഒരു ഉപകരിയാണ്.100ന് ഭംഗി പോരാ.
 ഒരു കുട്ടി coin വിഴുങ്ങി മരിച്ചു. Coins സൂക്ഷിച്ചു വെക്കണം. കടയിൽ പോകുമ്പോൾ കൊണ്ടുപോയാൽ ഉപകാരപ്പെടും.Bus യാത്രക്ക്  coins വളരെ useful ആയിരുന്നു. എന്റെ ഇഷ്ട coin 5 ആണ്. അതിന് കട്ടി കൂടുതലുണ്ട്. പോക്കറ്റിൽ നിന്ന് തപ്പിയെടുക്കാൻ എളുപ്പമാണ്.
ബേക്കറിയിൽ ബാക്കി തരാൻ കടക്കാരൻ coins തപ്പുമ്പോൾ ഞാൻ പറയും."sweets തന്നാൽ മതി'. ശുഭം.

Comments

Popular posts from this blog

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

THE JOY OF SUCCESS ( MOTIVATIONAL POEM )

THE   JOY  OF  SUCCESS  ( a  motivational   poem  for  Grade 12  students )      Success   is  a  peak,      It   towers  as  a  challenge,      It   seems  insurmountable,      There's no path  leading  there,      You  cut  your own  path,      Through an unknown, unexplored  territory,      Removing  sharp, painful  thorns,      And  falling into treacherous  pits,       Sweating  and  panting,       Yet  you climb on, higher  and higher,       Bit  by bit, by  trial  and error.       At  times...