Skip to main content

ആൾ ദൈവങ്ങളുടെ സ്വന്തം നാട് (Viewpoint)

" Man is born free and he is everywhere in chains".ഇരുനൂറിലേറെ വർഷങ്ങൾക്കു മുൻപ്  റൂസ്സോ എഴുതി. കാലമേറെ കഴിഞ്ഞിട്ടും ഈ സത്യം തുടരുന്നു.വിവിധ തരം ചങ്ങലകൾ കൊണ്ട്  മനുഷ്യർ ബന്ധിക്കപ്പെട്ടിരിക്കുകയാണ്.സ്വതന്ത്ര രായി ജനിച്ച മനുഷ്യർ തങ്ങളുടെ സ്വാതന്ത്ര്യം ഉപേക്ഷിച്ച് ഏതെങ്കിലും മത/രാഷ്ട്രീയ / തട്ടിപ്പു പ്രസ്ഥാനങ്ങളുടെ അടിമകളായി
മാറുന്നത് കാണാം. ഗുർമീത് റാം റഹീം സിങ്ങിന്റെ പ്രസ്ഥാനം രാജ്യത്തു കലാപം അഴിച്ചുവിട്ട സാഹചര്യത്തിൽ ഈ വിഷയം വളരെ ഗൗരവമുള്ളതാണ്.

ആൾ ദൈവങ്ങളുടെ സ്വന്തം നാടായി മാറിയിരിക്കുകയാണ് ഇന്ത്യ.
നിയമവാഴ്ച്ചയെ പോലും വെല്ലുവിളിച്ചുകൊണ്ടാണ് ആള്ദൈവങ്ങളും ദൈവത്തികളും ഇന്ന് അഴിഞ്ഞാടുന്നത്‌.റഹീം സിംഗ് ഒരു സമാന്തര സർക്കാർ പോലെയാണ് പ്രവർത്തിക്കുന്നത്. ഭാഗ്യവശാൽ ആ മെഗാ ഗുണ്ടയെ തളയ്ക്കാൻ നട്ടെല്ല് കാണിച്ചു കുറെ ഉദ്യോഗസ്ഥരും ജഡ്ജിമാരും.

ജീവിതം വളരെ പ്രശ്നങ്ങൾ നിറഞ്ഞതാണ്. ഒരു ആള്ദൈവത്തി നെ
ദർശിച്ച് അനുഗ്രഹം ലഭിച്ചാൽ പ്രശ്നങ്ങൾക്ക് പരിഹാരം ആകും
എന്ന അന്ധമായ വിശ്വാസത്തിലാണ് ലക്ഷ കണക്കിന് ആളുകൾ
തട്ടിപ്പു ദൈവങ്ങളുടെ കാൽക്കൽ വീഴുന്നത്. ഇത് വിദ്യാഭ്യാസത്തിന്റ് കുറവുകൊണ്ടല്ല. കാരണം കാൽക്കൽ വീഴുന്നവരുടെ കൂട്ടത്തിൽ scientist കളും ഉണ്ട്.


ആൾ ദൈവങ്ങൾ തട്ടിപ്പുകരാണ് എന്നതിന് ഒരു കാര്യം മാത്രം മതി.
നമ്മളുടെ ഏറ്റവും വലിയ ഒരു ആഗ്രഹം ആരോഗ്യത്തോടെയും
സന്തോഷത്തോടെയും ദീർഘകാലം ജീവിച്ചിരിക്കണം എന്നതാണ്.
ഒരു ആള്ദൈവത്തിന് പ്രത്യേക സിദ്ധി എന്തെങ്കിലും ഉണ്ടെങ്കിൽ
നൂറോ ഇരുനൂറോ കൊല്ലം ജീവിക്കാൻ സാധിക്കും. പക്ഷേ എത്ര വലിയവൻ
ആയാലും സെഞ്ചുറി അടിക്കുന്നതിനു മുൻപ് തട്ടിപ്പോകും.150
വയസ്സുള്ള ഏതെങ്കിലും ആൾ ദൈവത്തെ കാണിച്ചു തന്നാൽ പൂവിട്ട്
പൂജിക്കാം.

ജനക്കൂട്ടത്തെ കയ്യിലെടുക്കാനും manipulate ചെയ്യാനും അസാമാന്യ
കഴിവുള്ളവരാണ് ആൾ ദൈവങ്ങൾ.
പണം, അക്രമം, സെക്സ് എന്നിവയാണ് ആൾദൈവങ്ങളുടെ ആധാരശിലകൾ .ഇത് മൂന്നും തികഞ്ഞവനാണ് റാം റഹീം സിംഗ്‌.

ഇന്നതേതുപോലുള്ള crisis ഇന്ത്യയിൽ പുത്തരിയല്ല.1980കളിൽ
പഞ്ചാബിൽ ബിന്ദ്രൻ വാ ലാ സുവർണ്ണ ക്ഷേതത്തിൽ ആയുധങ്ങൾ ശേഖരിച്ചു കലാപക്കൊടി ഉയർത്തി.1984 ൽBlue Star
 ഓപ്പറേഷനിൽ
സുവർണ്ണ ക്ഷേത്രം ആക്രമിച്ച് ബിന്ദ്രൻവാ ലയെ  വകവരുത്തി. ഇന്ദിരാഗാന്ധി യാണ്  ധീരമായ ആ നടപടി  എടുത്തത്. എന്നാൽ ബിന്ദ്രൻ വാ ലാ ഒരു ആൾദൈവം ആയിരുന്നില്ല.

അമേരിക്കയിൽ 1978 ൽ ജിം ജോൺസ്‌ എന്ന ആൾ ദൈവം
കലാപക്കൊടി ഉയർത്തി. ക്രൂരമായ കൊലകൾ നടത്തി. പിടിക്കപ്പെടും എന്നായപ്പോൾ അയാളും അനുയായികളും
Cynide കഴിച്ചു കൂട്ട ആത്മഹത്യ ചെയ്തു.1978 November ൽ
Guyana യിൽ നടന്ന ആ ദുരന്തത്തിൽ മരിച്ചത്‌ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 918 പേർ.

Comments

Popular posts from this blog

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

THE JOY OF SUCCESS ( MOTIVATIONAL POEM )

THE   JOY  OF  SUCCESS  ( a  motivational   poem  for  Grade 12  students )      Success   is  a  peak,      It   towers  as  a  challenge,      It   seems  insurmountable,      There's no path  leading  there,      You  cut  your own  path,      Through an unknown, unexplored  territory,      Removing  sharp, painful  thorns,      And  falling into treacherous  pits,       Sweating  and  panting,       Yet  you climb on, higher  and higher,       Bit  by bit, by  trial  and error.       At  times...