Skip to main content

Australia Diary -27

ജനുവരി 2, 2017

വളരെ  നീണ്ട തീരദേശത്താൽ  അനുഗ്രഹീതമാണ് ഓസ്ട്രേലിയ. എണ്ണിയാൽ തീരാത്ത ബീച്ചുകളാണ്  ഈ രാജ്യത്തു ഉള്ളത്. ബീച്ചിൽ  പോകുന്നത്  ഒരു  പ്രധാന വിനോദമാണ്. നടുഭാഗം കരിഞ്ഞ ഒരു ചപ്പാത്തി പോലെയാണ് രാജ്യത്തിൻറെ സ്ഥിതി. വൻ പട്ടണങ്ങൾ  ഏറെയും തീര ദേശങ്ങളിലാണ്. അതുകൊണ്ട്  beach ജീവിതത്തിൻറെ അവിഭാജ്യ ഘടകമാണ്. വിനോദത്തിനും വിശ്രമത്തിനും  ജനങ്ങൾ കടലമ്മയുടെ അടുത്ത് പോകുന്നു. എത്ര സമയം spend  ചെയ്താലും മടുപ്പ് തോന്നുകയില്ല.

ശനിയാഴ്ച  Tergil ബീച്ചിൽ  പോയി. വളരെ  നീളമുള്ള  beach  ആണ്. പുതുവർഷത്തിന്റെ  മുന്നോടിയായി  ജനങ്ങൾ വളരെ ആവേശത്തിൽ ആയിരുന്നു. പിഞ്ചുകുട്ടികൾ  മുതൽ പടുവൃദ്ധർ വരെ, ഒറ്റയ്ക്കും പെട്ടയ്ക്കും കുടുംബങ്ങൾ ആയിട്ടും, സ്വദേശികളും വിദേശികളും വലിയ  ഉത്സാഹത്തിൽ  ആയിരുന്നു. അനേകം പേർ തിരമാലകളെ വെല്ലുവിളിച്ചു  കളിക്കുന്നുണ്ടായിരുന്നു.

വളരെ വൃത്തിയുള്ള  beach ആണ്. ഞങ്ങളുടെ പേരക്കുട്ടികൾ മണലിൽ  കുഴികൾ ഉണ്ടാക്കി  കളിച്ചു. വെള്ളത്തിന്   തണുപ്പാണ്.

ഒരു beach എന്നു പറഞ്ഞാൽ  ഒരു food festival ൻറെ കേന്ദ്രവുമാണ്. ടൗണിൽ  ധാരാളം  restaurants ഉണ്ട്. Choice ധാരാളം. ഞങ്ങൾ 2 മണിക്കൂർ   ബീച്ചിൽ ചെലവഴിച്ച ശേഷം അല്പ്പം seafood കഴിച്ചു തൃപ്തിയോടെ  മടങ്ങി.

2 ജനുവരി

195 Kms അകലെ   ഒരു  പ്രധാന  ടൂറിസ്റ്റ് കേന്ദ്രമാണ് NELSON BAY.
Dolphin, Whale Watching ആണ്  അവിടത്തെ  പ്രധാന attraction. ഞങ്ങൾ രാവിലെ  ഒമ്പതരയ്ക്ക് ആ  bay  യിൽ എത്തി. Online ൽ
Dolphin Watching നുള്ള ടിക്കറ്റ്‌ എടുത്തു. 4 Adults, 3 Children. ടിക്കറ്റ്‌ ചാർജ്‌  133 ഡോളർ.

വളരെ മനോഹരമാണ് Nelson Bay Town. Water Sport ൻറെ ഈ കേന്ദ്രത്തിൽ രാവിലെ തന്നെ ഒരു ആഘോഷത്തിൻറെ  അന്തരീക്ഷമാണ്. ജെട്ടിയിൽ വിവിധ തരം ബോട്ടുകളും Catamaran  മുതലായവയും. ഞങ്ങളുടെ catamaran കണ്ടുപിടിക്കാൻ കുറെ ബുദ്ധിമുട്ടി. അതുപോലെ തിരക്കാണ്. അവസാനം അത്‌ കണ്ടുപിടിച്ചു.

ഇതിൻറെ രണ്ടുനിലകളിൽ  Restaurant ആണ്. മുകൾത്തട്ട് open. Restaurants ൻറെ പുറത്തും മുകൾത്തട്ടിലും ഇരിക്കാൻ ഇടവും പിടിച്ചു നില്ക്കാൻ  അഴികളും ഉണ്ട്.

പത്തരയ്ക്ക് ഒരു ചൂളം വിളിയോടെ  catamaran പുറപ്പെട്ടു.
ക്യാപ്റ്റൻ  ഡോള്ഫിനുകളെ പ്പറ്റി  സരസമായ  വിവരണം നടത്തി. എല്ലാവരും ഡോൾഫിനെ  നേരിട്ടു കാണാനുള്ള  excitement ൽ ആണ്. കുറെ ദൂരം പോയപ്പോൾ ആഗ്രഹം സഫലമായി. ക്യാപ്റ്റൻ പറഞ്ഞ സ്ഥലത്തു  ഒരു dolphin കുതിച്ചു ഉയർന്നു. പിന്നീട് ഇടത്തും  വലത്തും രണ്ടും മൂന്നും പ്രത്യക്ഷപ്പെട്ടു. ചിലപ്പോൾ അവ വളരെ അടുത്തുവന്ന് catamaran ൻറെ അടിയിലേക്ക്   നീങ്ങും. എല്ലാവർക്കും  വളരെ സന്തോഷമായി.


12 മണിക്ക്‌   catamaran തിരിച്ചു ജെട്ടിയിൽ എത്തി. വളരെ ആഹ്ലാദകരമായ  ഒരു അനുഭവം ആയിരുന്നു dolpin ride. 

Comments

Post a Comment

Popular posts from this blog

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

THE JOY OF SUCCESS ( MOTIVATIONAL POEM )

THE   JOY  OF  SUCCESS  ( a  motivational   poem  for  Grade 12  students )      Success   is  a  peak,      It   towers  as  a  challenge,      It   seems  insurmountable,      There's no path  leading  there,      You  cut  your own  path,      Through an unknown, unexplored  territory,      Removing  sharp, painful  thorns,      And  falling into treacherous  pits,       Sweating  and  panting,       Yet  you climb on, higher  and higher,       Bit  by bit, by  trial  and error.       At  times...