Skip to main content

ഓസ്ട്രേലിയ ഡയറി 35


ജനുവരി  23,2017

നാളെയാണ്, നാളെയാണ്....🏰🌋


നാളെ  ഉച്ച കഴിഞ്ഞു   Cathay Pacific ൻറെ flight ൽ ഞങ്ങൾ South Africa യിലേയ്ക്കു  തിരിച്ചു പോകുന്നു. November ഒന്നിനാണ് ഇവിടെ വന്നത്. നവംബർ6 മുതൽ 29 വരെ Brisbane ൽ താമസിച്ചു.18ന് DrSusy യുടെ മകൻ എമിലിന്റെ കല്യാണത്തിൽ
പങ്കെടുത്തു. ഓസ്ട്രേലിയ സന്ദർശനത്തിന്റെ പ്രധാന ഉദ്ദേശ്യം അതായിരുന്നു. Epping ൽ തിരിച്ചെത്തിയ ശേഷം പല സ്ഥലങ്ങളിലും ചുറ്റി കറങ്ങി. മകൾ പ്രവീണയും മരുമകൻ സിബിയും ചേർന്ന് നല്ല നല്ല സ്ഥലങ്ങൾ കണ്ടു പിടിച്ചു ഞങ്ങളെ കൊണ്ടുപോകും."ഇന്ന് ഒരിടത്തും പോകണ്ടാ"എന്നു പറഞ്ഞാലും അവർ സമ്മതിക്കുകയില്ല. അങ്ങ നെയാണ്  കുറെ നല്ല സ്ഥലങ്ങൾ കാണാൻ ഇടയായത്.🌏🎎

മൂന്നു മാസത്തെ Visaക്കാണ് വന്നത്. കൂടുതൽ മാസം ചോദിച്ചാൽ ഒന്നും കിട്ടാതെ വരുമോഎന്ന ആശങ്ക കാരണമാണ് മൂന്ന് മാസമായി   ചു രു ക്കി യ ത്. പിന്നീട്‌ മനസ്സിലായി Visitors Visa കാര്യത്തിൽ ഉദാര സമീപനമാണ് ഉള്ളത് എന്ന്.✨

ഞായറാഴ്ച്ച പള്ളി കഴിഞ്ഞു വിൽപ്പനക്ക് വെച്ചിരിക്കുന്ന ഒരു വീട് കാണാൻ പോയി. Mc grath എന്ന companyയാണ് agents. വീട് കാണാൻ ആഗ്രഹിക്കുന്നവർ register ചെയ്യണം.അവർ ഒരു  സമയം fix ചെയ്യും.

അതനുസരിച്ചു ഞങ്ങൾ 11 മണിക്ക് വീട് കാണാൻ പോയി. Sydney യിൽ വീടുകൾക്ക് വലിയ demand ഉം വില കൂടുതലും ആണ്. വീട് കാണാൻ നാലഞ്ച് familiesഎ ത്തി യി രു ന്നു. maintain ചെയ്ത Town House ആണ്. രണ്ടു നിലയുള്ള ,3 Bed Room House..ഇതി ൻറെ വില 870000 മുതൽ 940000 വരെ ആണ്. ആവശ്യക്കാർ ആലോ ചിച്ചു തങ്ങളുടെ offer ,Companyയെ അറി യി ക്കണം.പിന്നീടാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്. ഞങ്ങൾ അവി ടം വിടുമ്പോൾ കൂടുതൽ ആളുകൾ വീടു കാണാൻ വന്നു. അവരിൽ ചൈന ക്കാർ ആണ് കൂടുതൽ.

ഉച്ച കഴിഞ്ഞ് Macquarie Mall ൽ പോയി. വീടിന് തൊട്ടടുത്ത് bus കിട്ടും. ഒന്നാം തരം Ac ബസ് ആണ്‌.Bus ൽ Conductor ഇല്ല.കാർഡ്‌swipe ചെയ്താണ് കയറുന്നത്. Card ഇല്ലെങ്കിൽ ഡ്രൈവറിൽ നിന്ന് ടിക്കറ്റ് വാങ്ങാം. ബസ് യാത്രക്കാർ കൂടുതലും ചൈനീസ് വിദ്യാർത്ഥികൾ ആണ്. Macquarie University യിലേക്ക്
പോകുന്നവരാണ്. ചൈനക്കാർ ബഹിരാകാശം പോലും കീഴടക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. 🌏🏤

ലോകംപുരോഗതിയിലേക്ക് കുതിക്കുമ്പോൾ കേരളത്തിൽ ചില വിദ്യാർത്ഥികൾ ഗുണ്ടായിസത്തിൽ സ്ഥിരം ഏർപ്പെട്ടിരി ക്കു ന്ന ത് ഞെ ട്ടി ക്കു ന്ന താണ്. മഹാ രാജാസ്സിൽ കസേര കത്തിച്ച ഭീകര ദൃശ്യം ഓർത്തു. ഗുണ്ടാ രാജിന്റെ latest ഉദാഹരണം. കൊലപാതകത്തിന്റെ sponsors ആണ് നാടു  ഭ രി ക്കുന്നത്. എങ്ങനെ ഗുണം പിടിക്കും?

പണം മിച്ചമുള്ളവർക്കു  Australia പോലുള്ള നല്ല രാജ്യങ്ങൾ സന്ദർശിച്ചു enjoy ചെയ്യാം. മാതാ പിതാക്കൾ പെൺ മക്കൾക്ക്100 പവൻ കൊടുക്കുന്നതിനു പകരം ആ പണത്തിന് ഒരു Overseas Tour package കൊടുത്താൽ വലിയ അനുഗ്രഹം ആയിരിക്കും.🎼

കമിതാക്കൾക്ക് enjoy ചെയ്യാൻ പറ്റിയ രാജ്യമാണ് ഓസ്ട്രേലിയ. Royal Botanical Garden പോലുള്ള നല്ല സ്ഥലങ്ങൾ തുറന്നു കിടക്കുകയാണ്. ആരു ടെയും ശ ല്യം ഇല്ല. Dol phin Watch ന് പോയപ്പോൾ ഫെറി യുടെ deck ൽ കുറെ യു വ തീ യുവാക്കൾ നിൽപ്പുണ്ടായിരുന്നു. അവരിൽ അതീവ സുന്ദരിയായ ഒരു യുവതിയും അവളുടെ കാമുകനും ആ ലിംഗ നം ചെയ്തു നിൽക്കുകയായിരുന്നു.സ്പെയിൻ കാരാണെന്നു തോന്നുന്നു. എന്നിൽ ഉറങ്ങി കിടക്കുന്ന സദാചാര അ ല വ ലാ ദി ഉണർന്നു. Ride ൻറെ അവസാനത്തിൽ അവർ "അധ രം കൊ ണ്ട് അധര ത്തിൽ അമൃത് നിവേദിക്കാൻ തുടങ്ങി. മലയാളത്തിൽ പറഞ്ഞാൽ ശുദ്ധ അനാ ശ്യാ സ്യ പ്രവർത്തി. അപ്പോഴാണ് ഓർത്തത്,ഇത് രാജ്യം വേറെയാണ് എന്ന്.വേറെ ആരും അവരെ ശ്രദ്ധിച്ചിട്ടുണ്ടായിരിക്കുകയില്ല.

Macquarie Mall ൽ എ പ്പോ ഴും ഒരു ഉത്സവ പ്രതീതി യാണ്. Shopping നേ ക്കാൾ  തിരക്ക് Restaurants ൽ ആണ്. Choice ധാരാളം. ഞങ്ങളുടെ അവസാനത്തെ  eating  out ആണ്. ഞങ്ങൾ Bondis Restaurant ൽ പോയി. Pizza order ചെയ്തു.73 ഡോള്ളറിന്റെ ഒരു ഫാമിലി package ആണ്. Chicken,beef, prawn എന്നിങ്ങനെ മൂന്ന് Pizza.7 പേരുള്ള ഒരു ഫാമിലി ക്ക്‌ ഇത്  ധാ രാ ളം ആണ്.value for money ആണ്.പത്തിൽ പത്തു കൊടുക്കാം.

Ice cream ന് മാത്രം പ്രത്യേക shops ഉണ്ട്. പാൽ സുലഭമായ ഈ രാജ്യത്തു ice ക്രീമിന്  വളരെ ന്യായമായ വിലയാണ്. അനന്തമായ varieties ഉണ്ട്.

ഒരു residential area യെ  വിലയിരുത്തുമ്പോൾ അ വി ടെ മര ങ്ങൾ, പൂക്കൾ, പക്ഷി കൾ എന്നിവ ഉണ്ടോ എന്നത് പ്രധാനമാണ്. ഓസ്ട്രേലിയ യിൽ ഇവ സാധാരണയാണ്. ഈ സ്ട്രീറ്റിൽ ധാരാളം മരങ്ങളുണ്ട്. അവയിൽ കിളികളും magpie യും മ റ്റു പക്ഷികളും ഉണ്ട്. ചെറിയ പാർക്കിൽ  കാട്ടു കോഴികൾ ഉണ്ട്. നിശ്ശബ്ദത ഉണ്ട്. സമാധാനം ഉള്ളിടത്താണ് നിശബ്ദത ഉള്ളത്. നല്ല ഭരണ വും നല്ല മനുഷ്യരും ഉള്ളിടത്തു  ആണ്  സമാധാനം ഉള്ളത്.🐱🐵🐒🐷

Shopping Mall ൽ നിന്ന് മടങ്ങുമ്പോൾ ഒരു ചെറിയ surprise. ബസ്‌യാത്ര free ആണ്. Rail Track ൽ അറ്റകുറ്റ പണി നടക്കുകയാണ്.  അതു കൊണ്ട് യാത്രക്കാർക്ക്  free ആയി ബസ്സുകൾ arrange ചെയ്തിരിക്കുകയാണ്.☺ നല്ല  ഭ ര ണ ത്തി ൻറെ  സൂചന.🐰🐒☺.

Comments

Popular posts from this blog

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത് മണ്ടത്തരം. ഹോ

കേരളത്തിൽ hotel room ദൗർലഭ്യം (satire)

 കേരളത്തിൽ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി .എല്ലാ arrangements ഉം OK. പക്ഷേ ഒരു problem. ടിക്കാ റാം മീണയുടെ ലിസ്റ്റിൽ പ്പെട്ട മരിച്ച വിശ്വാസികൾ, Devils, angels എല്ലാം കൂട്ടം കൂട്ടമായി ലാൻഡ് ചെയ്തു തുടങ്ങി. ഹോട്ടൽ മുറികൾ എല്ലാം നിറഞ്ഞു.ചിലരെ Home stay യിൽ accommodate ചെയ്തു. Room shortage പ്രോബ്ലെം solve ചെയ്യാൻഒരു ഹോട്ടൽ മാനേജർക്ക് ഒരു നല്ല idea തോന്നി. ഒരു Devil ന് allocate ചെയ്ത മുറിയിൽ ഒരു extra bed ഇട്ട് ഒരു മാലാഖ കുട്ടിയെ accommodate ചെയ്യുക. ഇത് കേട്ടപ്പോൾ Devils തുള്ളി ചാടി. പക്ഷേ മാലാഖ കുട്ടികൾ reject ചെയ്തു. പീഡനം ഉണ്ടാകുമെന്നാണ് അവർക്ക് പേടി. ഒരു മരിച്ച വിശ്വാസി താൻ പണി കഴിപ്പിച്ച5000square feet house ൽ ചെന്ന് സ്വയം പരിചയപ്പെടുത്തി. മരുമകൾ പറഞ്ഞു. " What the Hell are you talking about?നിങ്ങൾക്ക് വീട് തെറ്റിപ്പോയി. അവൾ ശക്തിയായി door അടച്ചു. Extra rooms ഉള്ളവർ അത് visitors ന് വിട്ടു കൊടുക്കണം എന്ന് collector ടെ അഭ്യർത്ഥന വന്നു. എനിക്ക് അലിവ് തോന്നി. ഞങൾ ക്ക് 3bed റൂം vacant ആണ്.18നും 25നും ഇടയ്ക്ക് പ്രായമുള്ള 12 മാലാഖ പെണ്കുട്ടികളെ accommodate ചെയ്യണം. എന്റെ മനസ്സിൽ നക്ഷത്

Mossel Bay യാത്ര -1

Port Elizabethൽ നിന്നും 336 kms അകലെയുള്ള ഒരു തീരദേശ പട്ടണമാണ് Mossel Bay. സൗത്ത് ആഫ്രിക്കയിലെ തീരദേശ പട്ടണങ്ങളും പരിസര പ്രദേശങ്ങളും ടൂറിസത്തിന്  വളരെ പ്രാധാന്യം ഉള്ളവയാണ്. Mossel Bay യിൽ നിന്ന് ഏകദേശം400 Kms പോയാൽ Cape Town ആണ്. കഴിഞ്ഞ വെള്ളിയാഴ്ച്ച   ഉച്ച കഴിഞ്ഞ് Mossel Bay യിലേക്ക് പുറപ്പെട്ടു. കാർ boot നിറയെ സാധനങ്ങൾ ഉണ്ട്. സൗത്ത് ആഫ്രിക്കയിൽ യാത്ര ചെയ്യുമ്പോൾ ജാക്കറ്റ്, സ്വെറ്റർ, shoes എന്നിവ വേണം. ഏതുസമയത്തും തണുപ്പും കാറ്റും ഉണ്ടാകാം. Cooking നുള്ള ചില സാധനങ്ങളും എടുക്കണം. അങ്ങനെയാണ് luggage കൂടുന്നത്. Mercedes C 180യിൽ ആണ് യാത്ര. നല്ല കാറും നല്ല റോഡും ചേരുമ്പോൾ യാത്ര വളരെ enjoyable ആണ്.നോക്കെത്താദൂരത്തിൽ നീണ്ടു നിവർന്ന് കിടക്കുന്ന ഹൈവേ. വളവും തിരിവും കയറ്റവും കുറവ്.120,140km സ്പീഡിൽ ഓടിച്ചുപോകാം. എന്നാൽ town കൾ അടുക്കുമ്പോൾ overspeed ആയാൽ fine ഉറപ്പാണ്. Police നിരീക്ഷണം ഉണ്ട്. റോഡിന് ഇരുവശവും കുറ്റി ചെടികളും കാട്ടുപൂക്കളും ഉള്ള ചെറു വനങ്ങളും Cattle ഫാമുകളും ഉണ്ട്.ചിലയിടങ്ങളിൽ മനോഹരമായ മലനിരകളും നീല കടലും കാണാം. ഈ പ്രദേശത്തിന്റെ ഒരു ഭാഗത്തിന് Garden Route എന്ന് പറയുന്നു