Skip to main content

MORNING WALK (ചെറുകഥ )

Retirement ന് ശേഷം നാട്ടിൽ വന്ന് settle ചെയ്യണം എന്നത്‌ വർക്കിച്ചനും ഭാര്യ സാറാമ്മക്കും ഒരു ദീർഘകാല സ്വപ്നം ആയിരുന്നു. അതിന് പണം ഒരു തടസ്സം ആയിരുന്നില്ല. മഹാ നഗരത്തിൽ (നരക ) നദിക്ക് അഭിമുഖമായി ഉള്ള RIVER VIEW APARTMENTS ൽ  2250 SQUIRE FEET LUXURY FLAT മൂന്നുവർഷം മുമ്പു തന്നെ ബുക്ക് ചെയ്ത് വാങ്ങി. വില 80 ലക്ഷവും Registration stamp ഡ്യൂട്ടി ഇനത്തിൽ 8.5 ലക്ഷവും ആയി. മറ്റ് ചെലവുകൾ ഉൾപ്പെടെ ഒരു രൂപാ ആയി.

അഞ്ചാം നിലയിലെ ബാൽക്കണിയിൽ ഇരുന്നാൽ നദി കാണാം. പരസ്യത്തിൽ കണ്ട ഭംഗി നദിക്ക് ഇല്ല. വെള്ളത്തിന് കടുംകാപ്പിയുടെ നിറമാണ്. ചൈതന്യമില്ലാത്ത, മരിച്ച നദി.

വർക്കിച്ചൻ -സാറാമ്മ ദമ്പതികൾക്ക് രണ്ട് മക്കളാണ്. മകൻ അമേരിക്കയിൽ IT യിൽ ഉന്നത ജോലി.. മകൾ ഇംഗ്ലണ്ട് ൽ ഡോക്ടർ.

ആരോഗ്യകാര്യങ്ങളിൽ വർക്കിച്ചൻ കണിശക്കാരനാണ്. മഴ ആയാലും തണുപ്പ്‌ ആയാലും രാവിലെ വളരെ വേഗത്തിൽ അഞ്ച് kilometer നടത്തം. നടപ്പ്‌ മുടങ്ങിയാൽ വർക്കിച്ചന് എന്തോ അസ്വസ്ഥത തോന്നും.

ആഫ്രിക്കയിൽ അയാൾ താമസിച്ചിരുന്ന പട്ടണത്തിൽ നടപ്പ്‌ രസകരമായിരുന്നു. ആളും അനക്കവും ഇല്ലാത്ത റോഡുകൾ വളരെ വേഗത്തിൽ കൈവീശി നടന്നു പോകാം

Flat ൽ  settle ചെയ്യാൻ ഒരാഴ്ച എടുത്തു. നടപ്പ്‌ മുടങ്ങി. ദിനചര്യയിൽ എന്തോ ഒരു ശൂന്യത, ഒരു വിടവ് വർക്കിച്ചന് അനുഭവപ്പെട്ടു.
" നടപ്പ്‌ മുടങ്ങിയത് കൊണ്ട് ഒരു ഉന്മേഷം തോന്നുന്നില്ല. നാളെ തിങ്കളാഴ്ചയല്ലേ ? നാളെ മുതൽ നടപ്പ്‌ തുടങ്ങണംL. " വർക്കിച്ചൻ സാറാമ്മയോട് പറഞ്ഞു.
തിങ്കളാഴ്ച രാവിലെ 6.30 ന് വർക്കിച്ചൻ പുറപ്പെട്ടു. റയിൽവേ Station ലേയ്ക്ക് 2 Kilometer ആണ്. അവിടം വരെ നടന്നിട്ട് തിരിച്ചെത്തിയാൽ സാമാന്യം നല്ല ദൂരമാണ്.


റോഡിൽ വാഹനങ്ങൾ തീരെ കുറവ്. ചുരുക്കം ചില ബൈക്ക് കളും കാറുകളും ഓട്ടോകളും. കാൽനടക്കാർ ആരുമില്ല.

" നാട് എത്രയോ പുരോഗമിച്ചിരിക്കുന്നു. കാൽ നടക്കാർ ആരുമില്ല "  വർക്കിച്ചൻ സ്വയം പറഞ്ഞു. പുതിയ pavement ആണ്. നടക്കാൻ നല്ല രസം. അയാൾ സ്പീഡ് കൂട്ടി.

പെട്ടന്ന് എതിരെ വന്ന ഒരാൾ തൻറെ ബൈക്ക് നിറുത്തി. Flat ൽ പത്രം വിതരണം ചെയ്യുന്ന പയ്യനാണ്.

" സാർ രാവിലെ എങ്ങോട്ടാ ?"
" നടക്കാൻ ഇറങ്ങിയതാണ്. "
" അത് വലിയ risk ആണ് സാറേ. സാറിന് ഇവിടം ശരിക്ക് പരിചയമില്ല. ഇവിടെ പട്ടി ശല്യം ഭയങ്കരമാണ്. വേഗം തിരിച്ചു നടന്നോ "

വർക്കിച്ചൻ സ്തബ്ധനായി നിന്നു.

" സാറേ അതുകണ്ടോ,കവലയിൽ. ഇന്നലെ ഒരു സ്കൂൾ കുട്ടിയെ നായ്ക്കൾ അവിടെ കടിച്ചു പറിച്ചു. ഇത് പട്ടിസ്ഥാൻ ആണ്. വൃദ്ധരെയും കുട്ടികളെയും ആണ് പട്ടികൾക്ക് നോട്ടം. ഞാൻ പോകുന്നു. " അവൻ ധൃതിയിൽ പോയി.

വർക്കിച്ചൻ സൂക്ഷിച്ചു നോക്കി. കണ്ണിന് അൽപ്പം മൂടൽ ഉണ്ട്‌. ഏകദേശം 200 മീറ്റർ അകലെ നിറഞ്ഞുകവിഞ്ഞ ഒരു വീപ്പ. ചുറ്റും മാലിന്യം ചിതറി കിടക്കുന്നു. പട്ടികളുടെ ഒരു വലിയ സംഘം അവിടെ.

അയാൾ ധൃതിയിൽ തിരിയെ നടന്നു. 

Comments

Popular posts from this blog

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത് മണ്ടത്തരം. ഹോ

കേരളത്തിൽ hotel room ദൗർലഭ്യം (satire)

 കേരളത്തിൽ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി .എല്ലാ arrangements ഉം OK. പക്ഷേ ഒരു problem. ടിക്കാ റാം മീണയുടെ ലിസ്റ്റിൽ പ്പെട്ട മരിച്ച വിശ്വാസികൾ, Devils, angels എല്ലാം കൂട്ടം കൂട്ടമായി ലാൻഡ് ചെയ്തു തുടങ്ങി. ഹോട്ടൽ മുറികൾ എല്ലാം നിറഞ്ഞു.ചിലരെ Home stay യിൽ accommodate ചെയ്തു. Room shortage പ്രോബ്ലെം solve ചെയ്യാൻഒരു ഹോട്ടൽ മാനേജർക്ക് ഒരു നല്ല idea തോന്നി. ഒരു Devil ന് allocate ചെയ്ത മുറിയിൽ ഒരു extra bed ഇട്ട് ഒരു മാലാഖ കുട്ടിയെ accommodate ചെയ്യുക. ഇത് കേട്ടപ്പോൾ Devils തുള്ളി ചാടി. പക്ഷേ മാലാഖ കുട്ടികൾ reject ചെയ്തു. പീഡനം ഉണ്ടാകുമെന്നാണ് അവർക്ക് പേടി. ഒരു മരിച്ച വിശ്വാസി താൻ പണി കഴിപ്പിച്ച5000square feet house ൽ ചെന്ന് സ്വയം പരിചയപ്പെടുത്തി. മരുമകൾ പറഞ്ഞു. " What the Hell are you talking about?നിങ്ങൾക്ക് വീട് തെറ്റിപ്പോയി. അവൾ ശക്തിയായി door അടച്ചു. Extra rooms ഉള്ളവർ അത് visitors ന് വിട്ടു കൊടുക്കണം എന്ന് collector ടെ അഭ്യർത്ഥന വന്നു. എനിക്ക് അലിവ് തോന്നി. ഞങൾ ക്ക് 3bed റൂം vacant ആണ്.18നും 25നും ഇടയ്ക്ക് പ്രായമുള്ള 12 മാലാഖ പെണ്കുട്ടികളെ accommodate ചെയ്യണം. എന്റെ മനസ്സിൽ നക്ഷത്

Mossel Bay യാത്ര -1

Port Elizabethൽ നിന്നും 336 kms അകലെയുള്ള ഒരു തീരദേശ പട്ടണമാണ് Mossel Bay. സൗത്ത് ആഫ്രിക്കയിലെ തീരദേശ പട്ടണങ്ങളും പരിസര പ്രദേശങ്ങളും ടൂറിസത്തിന്  വളരെ പ്രാധാന്യം ഉള്ളവയാണ്. Mossel Bay യിൽ നിന്ന് ഏകദേശം400 Kms പോയാൽ Cape Town ആണ്. കഴിഞ്ഞ വെള്ളിയാഴ്ച്ച   ഉച്ച കഴിഞ്ഞ് Mossel Bay യിലേക്ക് പുറപ്പെട്ടു. കാർ boot നിറയെ സാധനങ്ങൾ ഉണ്ട്. സൗത്ത് ആഫ്രിക്കയിൽ യാത്ര ചെയ്യുമ്പോൾ ജാക്കറ്റ്, സ്വെറ്റർ, shoes എന്നിവ വേണം. ഏതുസമയത്തും തണുപ്പും കാറ്റും ഉണ്ടാകാം. Cooking നുള്ള ചില സാധനങ്ങളും എടുക്കണം. അങ്ങനെയാണ് luggage കൂടുന്നത്. Mercedes C 180യിൽ ആണ് യാത്ര. നല്ല കാറും നല്ല റോഡും ചേരുമ്പോൾ യാത്ര വളരെ enjoyable ആണ്.നോക്കെത്താദൂരത്തിൽ നീണ്ടു നിവർന്ന് കിടക്കുന്ന ഹൈവേ. വളവും തിരിവും കയറ്റവും കുറവ്.120,140km സ്പീഡിൽ ഓടിച്ചുപോകാം. എന്നാൽ town കൾ അടുക്കുമ്പോൾ overspeed ആയാൽ fine ഉറപ്പാണ്. Police നിരീക്ഷണം ഉണ്ട്. റോഡിന് ഇരുവശവും കുറ്റി ചെടികളും കാട്ടുപൂക്കളും ഉള്ള ചെറു വനങ്ങളും Cattle ഫാമുകളും ഉണ്ട്.ചിലയിടങ്ങളിൽ മനോഹരമായ മലനിരകളും നീല കടലും കാണാം. ഈ പ്രദേശത്തിന്റെ ഒരു ഭാഗത്തിന് Garden Route എന്ന് പറയുന്നു