Skip to main content

Posts

Showing posts from 2019

ഉള്ളി/സവോള ചിന്തകൾ

കണ്ണുള്ളപ്പോൾ അതിന്റെ മൂല്യം അറിയത്തില്ല എന്നാണ് ചൊല്ല്. ഉള്ളി, അല്ലെങ്കിൽ സവോള നമ്മുടെ കറികൾക്കും മറ്റും രുചിയുടെ perfection തരുന്ന ഒരു സാധനം ആണെന്ന് ഇപ്പോൾ, അത് almost ഇല്ലാതായ പ്പോഴാണ് അറിയുന്നത്. മോ രിലും ചമ്മന്തി യിലും ഉള്ളി ഉദാരമായി ഉപയോഗിച്ച് ആവോളം ആസ്വദിച്ചിരുന്ന ആ കാലം അധികം പഴക്കമുള്ളതല്ല.2018ൽ ഉള്ളിവില അടിത്തട്ടിൽ എത്തിയ സുവർണ്ണ വർഷം ആയിരുന്നു. കേരളത്തിൽ രൂക്ഷമായ വിലക്കയറ്റം ഉണ്ട് എന്ന് പറയുന്നത്  കെട്ടുകഥയാണെന്നു ഞാൻ 2018ൽ ഒരു Post ഇട്ടിരുന്നു. അതിന് തെളിവായി ചൂണ്ടിക്കാട്ടിയത് 30 രൂപ ഉള്ളിവിലയും 20 രൂപ സവോള വിലയും ആയിരുന്നു.ഇന്ന് എന്റെ വാദം മാറ്റി പറയുകയാണ്. ഉള്ളിവില വാനോളം ഉയർന്നിരിക്കുന്നു. ഉള്ളിവില കണ്ട് കണ്ണു നിറയുന്ന അവസ്‌ഥ. വീട്ടിൽ ഉള്ളിയും സവോളയും കുറെ ബാക്കിയുണ്ട്. എങ്കിലും ചുമ്മാ ഒരു ഷോപ്പിംഗ് ന് ഇറങ്ങി. സ്ഥിരം ചില സാധനങ്ങൾ വാങ്ങുന്ന പച്ചക്കറി കടയിൽ കയറി. സാധനങ്ങൾ  വാങ്ങാൻ മാത്രമല്ല, കടക്കാരനുമായി കുശലം പറയാനുമാണ് അവിടെ പോകുന്നത്. ഉള്ളിവില 150ഉം സവോള വില 110ഉം ആണെന്ന് കേട്ട് ഞെട്ടി. എന്നാലും വാങ്ങാതെ പിന്തിരിയുന്നത് കുറച്ചിലാണ്. അര കിലോ വീതം വാങ്ങി....

Bus യാത്രാ അനുഭവങ്ങൾ

എല്ലാ കാര്യങ്ങളിലും ഇന്ത്യയിലെ ഏറ്റവും മികച്ച State ആണ് കേരളമെന്ന് ചിലർ വീമ്പടിക്കാറുണ്ട്. നമ്മളെല്ലാം ആഗ്രഹിക്കുന്നത് നമ്പർ1 ആകണം എന്നാണ്. എന്നാൽ ആ പ്രതീക്ഷ ഇതുവരെ materialise ചെയ്തിട്ടില്ല. ഉദാഹരണമായി പാമ്പുകടിയേറ്റ  കുട്ടി ഉടൻ ചികിത്സ കിട്ടാതെ മരിച്ചു. കേരളത്തിൽ ഒന്നാം ലോകവും മൂന്നാം ലോകവും ഇടകലർന്ന് കാണാം.1969ഉം2019ഉം  ഇട കലർന്ന് കാണാം.  കേരളത്തിൽ bus യാത്ര 1969 ഉം 2019 ഉം കലർന്നതാണ്.Paika യിൽ നിന്ന് പാലയിലേക്കും തിരിച്ചും പത്തു മിനിറ്റ് കാത്തു നിന്നാൽ പ്രൈവറ്റ് ബസ് കിട്ടും. ചിലപ്പോൾ  K S R T C bus കിട്ടും. ഏതായാലും 12 രൂപയെ bus charge ഉള്ളൂ. എപ്പോഴും seat ഒഴിവുണ്ട്. പ്രൈവറ്റ് bus ലെ സീറ്റ് comfortable ആണ്.  നവംബർ 26ന്  കോഴിക്കോട്ടുനിന്ന് പാലയിലേക്ക് ഒരു KSRTC bus ൽ യാത്ര ചെയ്തു. മകളെ visit ചെയ്തിട്ട് മടക്ക യാത്ര ആയിരുന്നു. Uber Taxi വിളിച്ചാണ് KSRTC Bus സ്റ്റേഷനിലേക്ക് പോയത്. Taxi വളരെ തൃപ്തികരമായിരുന്നു. ആഗസ്റ്റ്ൽ കോഴിക്കോട്ടു നിന്ന് ഒരു റാന്നി ബസിൽ യാത്ര ചെയ്ത് പൈക് യിൽ ഇറങ്ങി. ഇപ്രാവശ്യം ആ ബസ് കണ്ടില്ല. പാലാ വഴി ഈരാറ്റുപേട്ടക്ക് പോക...

പാമ്പ് കടി വിവാദം (Viewpoint)

വയനാട്ടിൽ ഒരു പെണ്കുട്ടി പാമ്പ് കടിയേറ്റ് മരിച്ചു. പ്രതിഷേധം ആളിക്കത്തി. ഇന്നിതാ വേറൊരു ദാരുണ വാർത്ത വന്നിരിക്കുന്നു. സീനിയർ കുട്ടികൾ cricket കളിക്കാൻ ഉപയോഗിച്ച പട്ടിക തലയിൽ കൊണ്ട് ഒരു പയ്യൻ മരിച്ചു. പാലായിൽ hammer തലയിൽ വീണ് ഒരു പയ്യൻ മരിച്ചിട്ട് അധിക നാൾ ആയിട്ടില്ല. മറ്റ് ദുരന്തങ്ങൾ മാറ്റി വെച്ചിട്ട് ഈ മൂന്ന് മരണങ്ങളിൽ മാത്രം focus ചെയ്താൽ ഒരു കാര്യം വ്യക്തമാണ്. കേരളത്തിൽ safety കാര്യങ്ങളിൽ പൊതുവേ ശ്രദ്ധയില്ല. സ്കൂൾ കോമ്പൗണ്ടിൽ പട്ടിക ഉപയോഗിച്ച് cricket കളിക്കാൻ എന്തിന് അനുവദിച്ചു?  Hammer throw യിൽ നിയമങ്ങൾ പാലിച്ചില്ല. വയനാട്ടിലെ സ്‌കൂളിൽ പാമ്പുകൾക്ക് മാളം ഒരുക്കി, ഒരു കുരുന്നിന്റെ ജീവൻ നഷ്ട്ടപ്പെടുത്തി. ഇങ്ങനെ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ അതിൽ രാഷ്ട്രീയ വിഷം കലർത്തി പരസ്പരം പഴി ചാരുകയും അനാവശ്യ സംഘർഷങ്ങൾ ഉണ്ടാക്കുകയുമാണ് നാട്ടുനടപ്പ്. നിയമങ്ങൾ പാലിക്കാത്തതുകൊണ്ടാണ് ദുരന്തങ്ങൾ ഏറെയും ഉണ്ടാകുന്നത്. സർക്കാർ എല്ലാം ചെയ്തു തരും എന്ന ഒരു attitude കേരളത്തിൽ സാധാരണയാണ്. വയനാട്ടിലെ ആ സ്‌കൂളിൽ  അധ്യാപകരും രക്ഷിതാക്കളും വിദ്യാർധികളും ചേർന്ന് പരിസരം വൃത്തിയാക്കാ മായിരുന്നി...

എന്റെ orchard

പൈകയിലെ പത്രം agent എനിക്ക് ഒരു ഉപദേശം തന്നു. കുറേ ദിവസത്തെ ദൂര യാത്രക്ക്  പോകുംന്നതിന് മുൻപ് പത്രക്കാരനെ അറിയിക്കുക. ഒരു വീടിന്റെ പടിയിൽ പത്രങ്ങൾ കുന്നുകൂടുന്നത്  വീട്ടുകാർ സ്ഥലത്തില്ല എന്നതിന് സൂചനയാണ്. കള്ളന്മാർക്ക് ഒരു clue ആണ്. ഒരു നല്ല  ഉപദേശമാണ്. അതുകൊണ്ടാണ് ഇവിടെ കുറിച്ചത്. Retire ചെയ്ത ആളുകൾ എങ്ങനെ സമയം ചെലവഴിക്കുന്നു എന്നതിനെപ്പറ്റി അഭിപ്രായങ്ങൾ കാണാറുണ്ട്. മക്കളുടെ കൂടെയാണ് തമാസിക്കുന്നതെങ്കിൽ പേരക്കുട്ടികളുടെ കൂടെ കുറേ സമയം spend ചെയ്യാൻ സാധിക്കും. ഇന്ന് ധാരാളം ആളുകൾ വിദേശയാത്ര നടത്തുന്നുണ്ട്. പ്രത്യേകിച്ചു Holyland യാത്ര. മക്കൾ കൂടെയില്ലാത്ത Senior citizens ന് സമയം മിച്ചമാണ്. ഞങ്ങളുടെ മക്കൾ കൂടെയില്ല.ഒരാൾ കോഴിക്കോട്ടും ഒരാൾ ഓസ്‌ട്രേലിയയിലും ആണ്. Gardening ,മുതിർന്ന പൗരന്മാർക്ക് പറ്റിയ വിനോദമാണ്. ഇന്ന് ധാരാളം ആളുകൾ ഇതിൽ സന്തോഷം കണ്ടെത്തുന്നു. മനസ്സിനും ശരീരത്തിനും വളരെ പ്രയോജനം ചെയ്യുന്നു ഈ activity. ആദായം ഒന്നും പ്രതീക്ഷിച്ചല്ല ഇത് ചെയ്യുന്നത്. ഭാഗ്യവശാൽ  physical activity ക്ക്‌ എനിക്ക് മൂന്ന് പറമ്പുകൾ ഉണ്ട്. ഇവയിൽ ചെറുത് 30 cent ലുള്ള ഒരു or...

Home Coming-2

November 8 ആം തീയതി രാവിലെ 8 മണിക്ക്  ദുബായിൽ നിന്നുള്ള EK 530യിൽ നെടുമ്പാശ്ശേരിയിൽ ഇറങ്ങി. എല്ലാം smooth ആയിരുന്നു.8.55ന് പുറത്തിറങ്ങി. ഞങ്ങളുടെ Idea Package ,expire ചെയ്തിരുന്നു. Exit ൽ ഒരു Idea Counter കണ്ടപ്പോൾ വളരെ സന്തോഷം തോന്നി.ഞാനും ലീലാമ്മയും399 രൂപയുടെ ഓരോ പാക്കേജ് വാങ്ങി. പിശക് പറ്റാതിരിക്കാൻ numbers എഴുതി കൊടുക്കുകയായിരുന്നു. Activate ചെയ്തതായി message വന്നു. എന്നാൽ ഉച്ചകഴിഞ്ഞ് വേറൊരു message കിട്ടി. Your package has expired. പണം വാങ്ങിയിട്ട്  fake message അയച്ചു Idea agent പറ്റിക്കുകയായിരുന്നു. They do it at random,knowing that the arriving passengers would not follow up this matter because they have other pressing matters to attend. But I am following this matter further. ഇതേ അനുഭവം തങ്ങൾക്കും ഉണ്ടായതായി ചില friends പറഞ്ഞു. ജന്മനാട്ടിൽ തിരിച്ചെത്തിയപ്പോൾ സൗത്ത് ആഫ്രിക്കയിലെ ചില കാര്യങ്ങൾ താരതമ്യം ചെയ്തു നോക്കി. ഒന്നാമത്തെ കാര്യം വെള്ളത്തിന്റെ ലഭ്യതയാണ്. Port Elizabeth ൽ വെള്ളത്തിന് rationing  ഉണ്ട്. ഇവിടെ വെള്ളം അധികമാണ്. നിത്യവും മഴയുണ്ട്. Port E...

Home-coming -1

November 7,2019 ഞങ്ങളുടെ സൗത്ത് ആഫ്രിക്കൻ visit ന്റെ അവസാന ദിവസം. Port Elizabeth എന്ന മനോഹരമായ നഗരത്തോട് വിട പറയുകയാണ്. ഈ നഗരം വിശാലമാണ്, മനോഹരമാണ്, നിശ്ശബ്ദമാണ്. സുഖ വാ സത്തിന് പറ്റിയ സ്ഥലമാണ്. എൻറെ ഭാര്യാ സഹോദരനായ ബോബന്റെ വീട്ടിൽ നിന്നും കേവലം 20 minute മതി എയർപോർട്ടിൽ എത്താൻ. ചെറുതെങ്കിലും വളരെ മനോഹരമായ airport. അവിടത്തെ toilets എന്നെ അത്ഭുതപ്പെടുത്തി. Perfectly clean and shiny. Johannesburg ലേക്ക് ഒന്നര മണിക്കൂർ flight ആണ്. 50പേർക്ക് ഇരിക്കാവുന്ന ഒരു aircraft ആണ്.രാവിലെ 6.30ന് പുറപ്പെട്ടു. ഈ flight ൽ breakfast തന്നത് എന്നെ അത്ഭുതപ്പെടുത്തി. തന്നില്ലെങ്കിലും ആരും പരാതി പറയുകയില്ല. കാരണം short distance flighകളിൽ ആവശ്യക്കാർ കാശ് കൊടുത്ത് വാങ്ങിക്കുകയാണ് പതിവ്. Nov.10ന് JNB-PE flight ൽ കോഫിയും sandwich ഉം വാങ്ങി കഴിക്കുകയായിരുന്നു. 8.30ന് Johannesburg ൽ land ചെയ്‌തു.അടുത്ത flight ഉച്ച കഴിഞ്ഞ് 1.30ന് ദുബായിലേക്കാണ്. Emirates flight. OR Tambo International Airport വിശാലവും മനോഹരവും ആണ്. യാത്രക്കാർക്കും അല്ലാത്തവർക്കും ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും ധാരാളം ഇടങ്ങളുണ്ട്. ഭക...

Countdown ചിന്തകൾ -1

ഞങ്ങൾ സൗത്ത് ആഫ്രിക്കയിലേക്ക് ഒരു ടൂറിന് പോകുന്നുവെന്ന് കേട്ടപ്പോൾ ചില സുഹൃത്തുക്കൾ ചോദിച്ചു,"നിങ്ങൾ അവിടെ നിന്നും എല്ലാം വിറ്റു പെറുക്കി പൊന്നതല്ലേ, ഇനി എന്തിനാണ് എങ്ങോട്ട് പോകുന്നത്?"എന്ന്. പോകുന്നതിന് കാരണങ്ങൾ പലതാണ്. 1. ഞങ്ങൾക്ക് ഇവിടത്തെ Permanent Residence ഉണ്ട്.3 വർഷത്തിൽ കൂടുതൽ പുറത്തു താമസിച്ചാൽ PR ,invalid ആകും. 2.വിറ്റു പെറുക്കി പൊന്നെങ്കിലും ഇവിടെ ബാങ്ക് അക്കൗണ്ട് ഉണ്ട്. രണ്ടു വർഷത്തിൽ ഏറെയായി Accounts ആക്റ്റീവ് അല്ല. ആക്റ്റീവ് അല്ലാത്ത അക്കൗണ്ട് ഒരു പൊട്ടക്കിണ്ർ പോലെയാണ്. കിണർ തേകി വൃത്തിയാക്കിയാൽ ചിലപ്പോൾ പുതിയ ഉറവ വരും. പെൻഷൻന്റെ വല്ല arrears ഉം വന്നു വീണ് കിണർ കാൽ ഭാഗം നിറഞ്ഞാൽ ഭാഗ്യമാണ്. ഇത് തമാശയല്ല. വാരിക്കോരി കൊടുക്കുന്ന ഒരു രാജ്യമാണ് സൗത്ത്‌ആഫ്രിക്ക. ഈയിടെ കുറെ പേർക്ക് ഒട്ടും പ്രതീക്ഷിക്കാതെ കുറേ ലക്ഷങ്ങൾ കിണറ്റിൽ വീണു കിട്ടി. അതുകൊണ്ട്‌ ഞങ്ങൾ കിണർ നന്നായി തേകി, പുതിയ ഉറവക്കുവേണ്ടി കാത്തിരിക്കുകയാണ്. 3. നമ്മൾ ഒരു വിദേശ യാത്രക്ക് പോകുമ്പോൾ താമസം, ഭക്ഷണം, transportation എന്നിവയ്ക്ക് പണം ചെലവാകും. ഇക്കാര്യങ്ങൾ ചെയ്തു തരാൻ നമുക്ക് relatives ഉം friends...

Mossel Bay യാത്ര - 2

26 October ,2019 Mossel Bay യിലെ വാടകവീട്ടിൽ  ഉറക്കം വളരെ സുഖകരമായിരുന്നു. എല്ലാവരും7മണിയോടെ എഴുന്നേറ്റു. ഇവിടെ ഒട്ടും bore തോന്നുകയില്ല. കാരണം കടൽ എപ്പോഴും സജീവം. മുറ്റത്തു ഇരിക്കാൻ സജ്ജീകരണങ്ങൾ ഉണ്ട്. കാലാവസ്‌ഥ വളരെ അനുകൂലം. ഞങ്ങൾ കുത്തനെയുള്ള  ഇറക്കം ഇറങ്ങി ബീച്ചിന്റെ മൃദുവായ, അല്പം നനഞ്ഞ പഞ്ചസാര മണലിൽ കാല് കുത്തി. വിജനവും വൃത്തിയുള്ളതും ആണ് ബീച്ച്. ഒന്നോ രണ്ടോ വെള്ളക്കാർ ചൂണ്ടയിട്ട് നിൽപ്പുണ്ട്. ഞങ്ങൾ അഞ്ചുപേരും ഇഷ്ടമുള്ള direction ൽ സ്വതന്ത്രമായി നടന്നു. അര അണിക്കൂറോളം നടന്ന ശേഷം ഞാൻ വീടിനെ ലക്ഷ്യമാക്കി നടന്നു, ഏകാന്തതയുടെ അപാര തീരത്തിലൂടെ. അപ്പോൾ ഒരു സംശയം. കുന്നിൻ മുകളിൽ വീടുകൾ ഏകദേശം ഒരുപോലെയാണ്. ഞങ്ങൾ താമസിക്കുന്ന വീട് ഏത്? അധികം ആലോചിക്കേണ്ടി വന്നില്ല. ഞങ്ങളുടെ കൾപ്പാടുകൾ തെളിഞ്ഞു കിടക്കുന്നു. മാത്രമല്ല അവിടെ ഒരു മരക്കുരിശുണ്ട്.2002ൽ ഇവിടെ ഒരാൾ മുങ്ങി മരിച്ചതാണ്. പിന്നെ ആഘോഷമായ breakfast cooking എല്ലാവരും ചേർന്ന്. Western രീതിയിലുള്ള breakfast തയ്യാറാക്കാൻ എളുപ്പമാണ്. Bread, cornflakes, sausage, omlette, salad മുതലായവ. Fruits ഉം ധാരാളം. 10.30 ആയപ്പോൾ ഭാര്യാ...

കേരള പിറവി ചിന്തകൾ

നവംബർ 1 ഒരു നല്ല ദിവസമാണ്. 2019 അവസാന റൗണ്ടിലേക്ക് പ്രവേശിക്കുന്ന ഘട്ടമാണ്. ഇന്ന് കേരള പിറവി ദിവസമാണ് സന്തോഷിക്കാൻ ഏറെയുണ്ട്. നമ്മൾ വിദേശ രാജ്യങ്ങളിൽ ചെല്ലുമ്പോൾ ആണ് ഇന്ത്യ/ കേരളം നല്ലതാണ് എന്ന് മനസ്സിലാകുന്നത്. ഉദാഹരണമായി സൗത്ത് ആഫ്രിക്കയിൽ സഞ്ചരിക്കുമ്പോൾ  ധാരാളം മരങ്ങൾ കാണാം. എന്നാൽ അവയൊന്നും പഴങ്ങൾ തരുന്നവ അല്ല. ഫലവൃക്ഷങ്ങൾ ഉള്ള വൻ തോട്ടങ്ങൾ ഉള്ള കാര്യം വിസ്മരിക്കുന്നില്ല. എന്നാൽ കേരളത്തിൽ എവിടെ നോക്കിയാലും ഫലവൃക്ഷങ്ങൾ കാണാം. തെങ്, പ്ലാവ്, മാവ് ,ആഞ്ഞിലി, ,കമുക്, മുതലായ കാണാൻ ഭംഗിയുള്ളതും ഫലം തരുന്നതുമായ അനേകം വൃക്ഷങ്ങൾ നമുക്ക് ഉണ്ട്. ചെറിയ ഇനങ്ങൾ വേറെയും. നമ്മുടെ തേക്കും ആഞ്ഞിലിയും ഗംഭീര്യത്തോടെ തല ഉയർത്തി നിൽക്കുന്നു. 10 cent സ്ഥലമേയുള്ളൂ എങ്കിലും അവിടെ എന്തെങ്കിലും നട്ടാൽ പ്രയോജനം ചെയ്യും. ഉദാഹരണത്തിന്  ഒരു വാഴ, പപ്പായ, കറിവേപ്പ് ഇങ്ങനെ എന്തെങ്കിലും. മറ്റു പല രാജ്യങ്ങളിലും ഇങ്ങനെ ഉണ്ടാവുകയില്ല. എന്നാൽ കേരളം എന്ന ഒരു പൊതുവികാരം ഉള്ളതായി കാണുന്നില്ല. ഈ സംസ്ഥാനത്തു എല്ലാവർക്കും ഹാപ്പിയായി ജീവിക്കാൻ കഴിയുന്ന ഒരു സാഹചര്യം ഇല്ല എന്ന് പറയാതെ വയ്യ. പേഴ്‌സണൽ ആയിട്ട് പ്ര...

Mossel Bay യാത്ര -1

Port Elizabethൽ നിന്നും 336 kms അകലെയുള്ള ഒരു തീരദേശ പട്ടണമാണ് Mossel Bay. സൗത്ത് ആഫ്രിക്കയിലെ തീരദേശ പട്ടണങ്ങളും പരിസര പ്രദേശങ്ങളും ടൂറിസത്തിന്  വളരെ പ്രാധാന്യം ഉള്ളവയാണ്. Mossel Bay യിൽ നിന്ന് ഏകദേശം400 Kms പോയാൽ Cape Town ആണ്. കഴിഞ്ഞ വെള്ളിയാഴ്ച്ച   ഉച്ച കഴിഞ്ഞ് Mossel Bay യിലേക്ക് പുറപ്പെട്ടു. കാർ boot നിറയെ സാധനങ്ങൾ ഉണ്ട്. സൗത്ത് ആഫ്രിക്കയിൽ യാത്ര ചെയ്യുമ്പോൾ ജാക്കറ്റ്, സ്വെറ്റർ, shoes എന്നിവ വേണം. ഏതുസമയത്തും തണുപ്പും കാറ്റും ഉണ്ടാകാം. Cooking നുള്ള ചില സാധനങ്ങളും എടുക്കണം. അങ്ങനെയാണ് luggage കൂടുന്നത്. Mercedes C 180യിൽ ആണ് യാത്ര. നല്ല കാറും നല്ല റോഡും ചേരുമ്പോൾ യാത്ര വളരെ enjoyable ആണ്.നോക്കെത്താദൂരത്തിൽ നീണ്ടു നിവർന്ന് കിടക്കുന്ന ഹൈവേ. വളവും തിരിവും കയറ്റവും കുറവ്.120,140km സ്പീഡിൽ ഓടിച്ചുപോകാം. എന്നാൽ town കൾ അടുക്കുമ്പോൾ overspeed ആയാൽ fine ഉറപ്പാണ്. Police നിരീക്ഷണം ഉണ്ട്. റോഡിന് ഇരുവശവും കുറ്റി ചെടികളും കാട്ടുപൂക്കളും ഉള്ള ചെറു വനങ്ങളും Cattle ഫാമുകളും ഉണ്ട്.ചിലയിടങ്ങളിൽ മനോഹരമായ മലനിരകളും നീല കടലും കാണാം. ഈ പ്രദേശത്തിന്റെ ഒരു ഭാഗത്തിന് Garden Route ...

തിരഞ്ഞെടുപ്പ് ഫലം ( Viewpoint)

When the battle is won and lost കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലം കണ്ടപ്പോൾ Macbeth ലെ ഈ വരിയാണ് ഓർമ്മ വന്നത്. ഇത് എങ്ങനെ പൊരുത്തപ്പെ ടും? ജയം എങ്ങനെയാണ് തോൽവി ആകുന്നത്? പാലാ ഉൾപ്പെടെ 6 മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് നടന്നു. ഇതിൽ score 3 -3 ആണ്. അപ്പോൾ UDF ഉം ജയിച്ചു ,LDF ഉം ജയിച്ചു.3 ഇടത്ത് LDF തോറ്റു. UDF 3 ഇടത്ത്  തോറ്റു. ചുരുക്കി പറഞ്ഞാൽ Score 1-1.ഒരു draw. അതായത് the battle is won and lost.😃😃 മധുരിച്ചിട്ട് തുപ്പാനും വയ്യ, കയച്ചിട്ട് ഇറക്കാനും  വയ്യാത്ത ഒരു അവസ്‌ഥയാണ്‌ ഇരു മുന്നണികൾക്കും. അരൂരിൽ CPM ജയിച്ചിരുന്നു  എങ്കിൽ വിജയം മധുരം ആകുമായിരുന്നു. അരൂരിൽ ഒരു കാപ്പൻ effect പ്രകടമാണ്. മാണി കാപ്പൻ പാലായിൽ മൂന്നു പ്രാവശ്യം തോറ്റ യാളാണ്. ഷാനിമോൾ പലയിടത്തും തോറ്റ ആളാണ്. മലയാളികൾ അനുകമ്പ ഉള്ളവരാണ്. പാലായിലും അരൂരിലും 5000 വോട്ട് എങ്കിലും sympathy vote കിട്ടിയിട്ടുണ്ട്. കാപ്പന്റെയും ഷാനി മോളുടെയും ഭൂരിപക്ഷം 2000+ മാത്രമാണ്. വട്ടിയൂർക്കാവിലും കോന്നിയിലും  ഉദാസീനത കാരണം Congress തോറ്റു. നാല്  tyre ഉം puncture ആയ ഒരു കാറിന്റെ അവസ്ഥയാണ് BJP യുടേത്. ഒരു കാര്യം വ...

Nostalgic ചിന്തകൾ

വിദേശത്ത് ഒരു ജോലി കിട്ടണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ട്. അതിനുവേണ്ടി പ്രാര്ഥിക്കുന്നവർ ഉണ്ട്. വിദേശത്ത് ഒരു ജോലി കിട്ടിക്കഴിഞ്ഞാൽ അത് വലിയ അനുഗ്രഹമായി കണക്കാക്കുന്നവർ ഉണ്ട്‌.അതിൽ തെറ്റൊന്നുമില്ല. എവിടെ ആയാലും നല്ല ജോലിയും ശമ്പളവും കിട്ടണം. പേഴ്‌സണൽ ആയിട്ട് പറഞ്ഞാൽ ഏറ്റവും നല്ലത് കേരളം/ ഇന്ത്യ ആണ്. അതിന് തുല്യമായ വേറെ ഒരിടവും ഇല്ല. എന്നാൽ ഇത് മനസ്സിലാക്കാത്ത ആളുകൾ ഏറെയുണ്ട്. സ്വന്തം രാജ്യത്തെ മെച്ചപ്പെടുത്താൻ ഓരോ പൗരനും ശ്രമിച്ചാൽ  ഇന്നത്തെ പല പ്രശ്‌നങ്ങളും ഇല്ലാതാകും. South ആഫ്രിക്കയുടെ വടക്കേഭാഗത്ത് കഠിനമായ ചൂടാണ്.35,37 Degree. Port എലിസബത്തിൽ ചെറിയ തണുപ്പാണ്.25 ഡിഗ്രിയിൽ താഴെ. വളരെ സുഖകരായ weather ആണ്. മിക്കപ്പോഴും കാറ്റ് വീശിക്കൊണ്ടിരിക്കും. സൗത്ത് ആഫ്രിക്കയിലെ ഭക്ഷണ സാധനങ്ങൾ ഉയർന്ന നിലവാരം ഉള്ളതാണ്.സൂപ്പർ മാർക്കറ്റുകളിലെ  packing, storage, refrigeration മുതലായ കാര്യങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്നു. നമ്മുടെ നാട്ടിൽ പൊതുവെ വില കൂടുതലുള്ള grapes, orange എന്നിവയ്ക്ക് ഇവിടെ വില കുറവും മധുരം കൂടുതലും ആണ്. സൗത്ത് ആഫ്രിക്കൻ വൈൻ ലോകത്തിലെ ഏത് വൈനുമായി കിടപിടിക്കുന്നത്...

വാരാന്ത്യ ചിന്തകൾ

നമ്മുടെ  കൊച്ചു കേരളത്തിൽ നിന്നു തിരിയാൻ ഇടമില്ല എന്ന് പറയാറുണ്ട്. എന്നാൽ ഇതുകൊണ്ട് ചില ഗുണങ്ങൾ ഉണ്ട്. പൈകയിൽ എനിക്ക് എന്തെങ്കിലും സാധനം ആവശ്യമുണ്ടെങ്കിൽ കൂടിയാൽ 10 minute കൊണ്ട് കാൽനടയായി പോയി വാങ്ങി വരാം. സൗത്ത് ആഫ്രിക്ക വലിയ രാജ്യമാണ്. എന്തിനും സ്ഥലം  ഇഷ്ടം പോലെ ഉണ്ട്. അതിനാൽ തന്നെ ഓരോ കാര്യത്തിനും വലിയ ദൂരം സഞ്ചരിക്കേണ്ടിവരും. Car ഇല്ലാതെ manage ചെയ്യാൻ ബുദ്ധിമുട്ടാണ്. കേരളത്തിൽ സാധാരനക്കാർക്ക് ബൈക്ക്, ഓട്ടോ റിക്ഷ, ബസ് എന്നിവ ഉണ്ട്. ഇവിടെ സാധാരണക്കാർ ടാക്സിയെ ആണ് കൂടുതൽ ആശ്രയിക്കുന്നത്. ഇവിടെ വന്നതിനുശേഷം ആകെ 2 ബൈക്ക് കണ്ടു. കണ്ണുള്ളപ്പോൾ അതിന്റെ വില അറിയത്തില്ല എന്ന് പറയാറുണ്ട്. കേരളത്തിൽ വെള്ളം ധാരാളം ഉണ്ട്. നമ്മൾ രണ്ടുനേരം കുളിക്കുന്നു. urinate ചെയ്തിട്ട് ഒന്നും രണ്ടും പ്രാവശ്യം flush ചെയ്യുന്നു. കാർ കഴുകുന്നു. ചെടികൾ നനക്കുന്നു. ഞാൻ കപ്പ വാങ്ങി കൊണ്ടുവന്ന് നല്ല പോലെ കഴുകിയ ശേഷമാണ് മുറിക്കുന്നത്. ചക്കയും കഴുകും. ഏറ്റവും രസകരം എനിക്ക് ഒരു water ബിൽ ഇല്ല എന്നതാണ്. എന്നാൽ ചില രാജ്യങ്ങളിൽ വെള്ളത്തിന്റെ ഈ luxury ഇല്ല. ചില രാജ്യങ്ങളിൽ public toilet ഉപയോഗിക്കാൻ  ക...

സുരക്ഷാ ചിന്തകൾ ( Viewpoint)

കേരളത്തിൽ/ഇന്ത്യയിൽ  നിരാശജനകമായ കുറെ കാര്യങ്ങൾ ഉണ്ട്. എങ്കിലും മൊത്തത്തിൽ നോക്കുമ്പോൾ നമ്മുടെ നാട് അത്ര മോശമല്ല എന്ന് കാണാം. ഒരു വിദേശ രാജ്യത്തു താമസിക്കുമ്പോൾ ആണ് നമുക്ക് ഇക്കാര്യം മനസിലാകുന്നത്. ദക്ഷിണാഫ്രിക്ക ഒരു നല്ല രാജ്യമാണ്. നല്ല കാലാവസ്‌ഥ, നല്ല റോഡുകൾ, നല്ല ഭക്ഷണം, നല്ല നാട്ടുകാർ മുതലായവ ദക്ഷിണാഫ്രിക്ക യെ ആകർഷകം ആക്കുന്നു. എന്നാൽ സുരക്ഷയുടെ കാര്യത്തിൽ രാജ്യം പുറകോട്ടാണ്. കേരളത്തിൽ പല compound കൾക്കും ഗേറ്റ് ഇല്ല. gate ഉണ്ടെങ്കിൽ തന്നെ അത് പകൽ സമയങ്ങളിൽ പൂട്ടാറില്ല. ഇത് ഇവിടെ സങ്കൽപ്പിക്കാൻ പോലും ആവുകയില്ല. സമ്പന്നരും Middle Class ഉം താമസിക്കുന്ന ഇടങ്ങളിൽ കവർച്ചക്കാർക്ക്  എതിരെ വൻ മുൻകരുതലുകൾ ആണ് ഉള്ളത്. 12ഉം 15ഉം അടി ഉയരമുള്ള compound wall, മുള്ളുകമ്പി, remote gate കൾ ,alarm system, പട്ടികൾ എന്നിവ ഇവയിൽ പെടുന്നു. കൂടാതെ Neighbourhood Watch ഉം ഉണ്ട്. നമ്മൾ വീട്ടിൽ ഉള്ളപ്പോൾ door പൂട്ടിയിരിക്കണം. പട്ടികൾ ഉള്ളതുകൊണ്ട് സുരക്ഷ ഉറപ്പാക്കാൻ കഴിയുകയില്ല. ഏതോ drug കൊടുത്തു പട്ടികളെ മയക്കുന്ന വിദ്യ കള്ളന്മാർ പ്രയോഗിക്കുന്നുണ്ട്. Traffic junction കളിൽ പിടിച്...

Addo Elephant National Park (യാത്ര)

Port എലിസബത്തിൽ ഒരു മണിക്കൂർ കാർ ഓടിച്ചാൽ Addo Elephant പാർക്കിൽ എത്താം. ഇത് രണ്ടാമത്തെ പ്രാവശ്യം ആണ് ഞങ്ങൾ അവിടെ പോകുന്നത്. കുറെ orange, banana, chips, snacks മുതലാ യവ പാക്ക് ചെയ്തു. കുടിക്കാൻ വെള്ളവും. പാർക്കിൽ തോന്നിയ പോലെ പുറത്തിറങ്ങാൻ പാടില്ല. ഗേറ്റിൽ പ്രവേശന നടപടികൾ കര്ശനമാണ്. Visitors ഒരു form ൽ എല്ലാ details ഉം fill ചെയ്ത് ഒപ്പിടണം. Visitors ഏറെ ഉണ്ടായിരുന്നതിനാൽ  അര മണിക്കൂർ എടുത്തു നടപടികൾ പൂർത്തിയാക്കാൻ. 1620 Sq. Km ആണ് Addo Park ന്റെ വിസ്‌തീർണ്ണം. road കൾ ഏറെയും  gravel ആണ്. നല്ല രീതിയിൽ maintain ചെയ്തതാണ്. കൃത്യമായ directions ഉണ്ട്. Gate ൽ ഒരു map തന്നിരുന്നു. ആനകൾ ആണ് Addo യുടെ attraction. ഇവിടെ 600 ആനകൾ ഉണ്ടെന്നാണ് കണക്ക്. കൂടാതെ വിവിധ തരം മാൻ, Zebra, കാട്ടുപന്നി, കാട്ടുപോത്ത് ,ഒട്ടക പക്ഷി എന്നിവയും ഉണ്ട്. കുളം ഉള്ള സ്ഥലങ്ങളിൽ അനേകം ആനകളെ അടുത്തു കാണാം. ഞങ്ങൾ  ആകെ 110 km സഞ്ചരിച്ചു. 10 മണി മുതൽ 5 മണി വരെ. നിർദ്ദിഷ്ട resting place ൽ 10 minute വിശ്രമിച്ചു. സ്വകാര്യ വാഹനങ്ങൾ കൂടാതെ Parks Board ന്റെ വാഹനങളും  സന്ദർശകരെ transport ചെയ്യുന്നു. ...

ലതാജി Concert/സൗത്ത് ആഫ്രിക്ക യാത്ര

ഇന്നലെ വൈകീട്ട് ലതാജിയുടെ90 ആം പിറന്നാൾ ഗംഭീരമായി ആഘോഷിച്ചു. കാലാവസ്‌ഥ വാതനുകൂലം ആയിരുന്നു. ചെറിയ മഴപെയ്തു temp. താഴ്ന്നു ideal. ഒരു music സിസ്റ്റം വടകക്കെടുത്തു. നല്ല ചൂടുള്ള കപ്പ ബിരിയാണിയും മരം കോച്ചുന്ന King Fisher ബീറും ചേർന്നപ്പോൾ സ്വർഗീയമായ ഒരു അനുഭൂതി, perfect combination. Self കോണ്ഫിഡൻസ് വർധിപ്പിക്കാൻ ഉത്തമം. 8 pm മുതൽ ഒരു family concert. ……ലതാജിയുടെ ഒരു പാട്ട് അന്യഗ്രഹം പോലെയാണ്. അപ്രാപ്യമാണ്. എന്നാലും ഇന്നത്തെ കാലത്ത് അന്യഗ്രഹങ്ങളുടെ ചിത്രങ്ങൾ നമുക്ക് കാണാൻ സാധിക്കുന്നതുപോലെ  ലതാജി,റാഫി, ദാസേട്ടൻ മുതലായ അതുല്യ പ്രതിഭകളുടെ സംഗീതം ആസ്വദിക്കാൻ നമുക്ക് സാധിക്കുന്നു. ലതാ മങ്കേഷ്കറും ദാസേട്ടനും തമ്മിൽ ഒരു പ്രത്യേക  സാമ്യം ഉണ്ട്. ഇവരുടെ പിതാക്കൾ വളരെ നേരത്തെ മരിച്ചു. ഇരുവരും വളരെ ചെറുപ്പത്തിൽ തന്നെ കുടുംബത്തിന്റെ ഭാരം വഹിച്ചു. വളരെയേറെ കഷ്ട്ടപ്പെട്ടു. ഓർമ്മ വെച്ച നാൾ മുതൽ മുഹമ്മദ് റാഫി, ലതാ മങ്കേഷ്കർ, മുതലയവരുടെ പാട്ട് കേൾക്കുന്നു. പിന്നെ ദാസേട്ടൻ, S. ജാനകി, P. സുശീല, kishore കുമാർ etc etc. 3മണിക്കൂർ നീണ്ടു പോയത് അറിഞ്ഞില്ല. എല്ലാവരും പാടി. എന്റെ ഇഷ്ടഗാനമായ നൈ...

വാരാന്ത്യ ചിന്തകൾ

രാവിലെ paika പള്ളിയിൽ 7 am നുള്ള കുർബ്ബാനക്ക് പോയി.6.30ന് പള്ളിയിൽ കയറി ഇടം പിടിച്ചു. നേരത്തെ എത്തിയില്ലെങ്കിൽ സീറ്റ് കിട്ടുകയില്ല. പള്ളിക്കാര്യങ്ങളിൽ സമയ നിഷ്ട കിറു കൃത്യമാണ്. Flight time പോലെയാണ്. തലനാരിഴയ്ക്ക് വ്യത്യാസമില്ല. സ്ഥിരം ഉള്ള ഗായകൻ ഇല്ലാത്തതുകൊണ്ട് കുർബ്ബാന ഒരു മണിക്കൂറിൽ ഒതുങ്ങി. മികച്ച ഗായകനാണ്. പകരം ഒരു പെണ്കുട്ടി പാടി. വളരെ talented ആയ ഒരു പെണ്കുട്ടി. ആരാണെന്ന് അറിയില്ല. വീട്ടിൽ കേറി പെട്ടന്ന് ഒരു കാപ്പി കുടിച്ച് പൂവരണി പള്ളിയെ ലക്ഷ്യമാക്കി പുറപ്പെട്ടു. പള്ളിയുടെ അടുത്താണ് പോത്തിറച്ചി വിൽക്കുന്ന ഓപ്പൺ Air shed. അവിടെ ചെന്നപ്പോൾ നീണ്ട ഒരു Q. പത്തോളം പേർ ഉണ്ട്. വളരെ നിശ്ശബ്ദവും അച്ചടക്കം ഉള്ളതുമായ Q. ശനി, ഞായർ ദിവസങ്ങളിൽ മാത്രമാണ്  ഇറച്ചി വിൽപ്പന. ഉടമസ്ഥൻ തന്നെയാണ് വെട്ടി കൊടുക്കുന്നത്. വെട്ടുകാരൻ നീതിമാൻ ആണ്. എന്നാൽ വാരിക്കോരി ഒന്നും തരികയില്ല. ഒരു വലിയ piece. പിന്നെ അവിടന്നും ഇവിടെന്നും ആയി രണ്ടോ മൂന്നോ ചെറിയ pieceകൾ. Q വിന്റെ നിശബ്ദതയുടെ കാരണം എനിക്ക് മനസ്സിലായി. നല്ല piece കിട്ടണമേ എന്നാണ് എല്ലാവരും പ്രാർത്ഥിക്കുന്നത്. ഞാനും ഉള്ളുരുകി പ്രാർത്ഥിച്ചു."കർത...

പാലാ തെരഞ്ഞെടുപ്പ് ഫലം( Viewpoint)

പാലാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു. മാണി കാപ്പൻ വിജയിച്ചു. നല്ല കാര്യം. UDF ന്റെ പരാജയം പരമദയനീയം ആണ്. മാണി കാപ്പന്റെ വിജയം തിളക്കമുള്ളതാണ്. എന്നാൽ അത് അട്ടിമറി വിജയമാണ് എന്നൊന്നും വീമ്പടിച്ചുകൂടാ. നേരിയ ഭൂരിപക്ഷത്തിനാണ് കാപ്പൻ ജയിച്ചത്. ഒരു20000ത്തിന് മുകളിൽ ഭൂരിപക്ഷം കിട്ടിയിരുന്നെങ്കിൽ വൻ വിജയം ആണെന്ന് പറയാമായിരുന്നു.2016ൽ കെഎം മാണി കഷ്ടിച്ച് ജയിച്ചു കേറിയതുപോലെയാണ് കാപ്പന്റെ വിജയം. LDF തരംഗം എന്നൊക്കെ പറയുന്നത് ആവേശ തളളിൽ ആണ്. ഇവിടെ ഒരു തരംഗവും ഇല്ല. ഈ ഫലം സർക്കാരിന്റെ വിലയിരുത്തലാണ് എന്ന് പറയുന്നതിലും അർത്ഥമില്ല. UDF ന്റെയും NDA യുടെയും വോട്ട് കൂട്ടുമ്പോൾ പ്രതിപക്ഷത്തിനാണ് ഭൂരിപക്ഷം. കാപ്പന്റെ വിജയം കൂടുതലും വ്യക്തിപരമാണ്. പാലക്കാർ മനുഷ്യത്വം ഉള്ളവരാണ്. മൂന്നു തവണ തോറ്റ കാപ്പനെ ഒരിക്കൽക്കൂടി തോല്പിക്കുന്നത് കൊടും ക്രൂരതയായി 10000 പാലക്കാർ ചിന്തിച്ചിട്ടുണ്ടായിരിക്കും. കാപ്പൻ ഒരു മികച്ച വോളീബോൾ കളിക്കാരൻ ആയിരുന്നു. സിനിമാ നിർമ്മാതാവും ചെറിയ നടനും ആണ്. ഈ കാര്യങ്ങൾ ഇഷ്ടപ്പെടുന്നവരുടെ വോട്ട് കാപ്പന് കിട്ടിയിട്ട്യൂണ്ട്. കുറഞ്ഞത് 5000വോട്ട്. പിന്നെ കാപ്പൻ രാഷ്ട്രീയപാരമ്പര്യമുള്ള...

വമ്പിച്ച pineapple മേള (Satire)

ഏറ്റവും പ്രിയപ്പെട്ട പാലാ നിവാസികളെ വോട്ടെണ്ണൽ പ്രമാണിച്ചു സെപ്റ്റംബർ 27ആം തീയതി പാലാ കൈതമുക്കു ജംഗ്ഷനിൽ ഒരു വമ്പിച്ച pineapple മേള ഒരുക്കിയിരിക്കുന്ന വിവരം സസന്തോഷം അറിയിക്കുകയാണ്. എല്ലാവരും കുടുംബസമേതം സന്നിഹിതരായി മേളയെ വിജയിപ്പിക്കണം എന്ന് അകൈതവം അഭ്യർത്ഥിക്കുന്നു. പ്രവേശനം സൗജന്യം. മേളക്ക് വരുന്നവർക്ക് food and drinks സൗജന്യം.pineapple കൊണ്ടുള്ള വിവിധ വിഭവങ്ങൾ എപ്പോഴും ലഭ്യമാണ്. juice, soft drink,ജാം, cake, pudding എന്നിവ വിഭവങ്ങളിൽ ചിലത് മാത്രം. ലോകത്തിലെ 200ഓളം ഇനം കൈത ചക്കകളുടെ പ്രദർശനം ഒരുക്കിയിട്ടുണ്ട്. ഇവയിൽ മുന്തിയ ഇനം തൊടുപുഴയിൽ മാത്രം വളരുന്ന രണ്ടില pineapple ആണ്. ഉച്ചയ്ക്ക് രണ്ടിന് കൈത ചക്ക തീറ്റ മത്സരം ഉണ്ടായിരിക്കും. അര മണിക്കൂർ കൊണ്ട് ഏറ്റവും കിലോ pineapple തിന്നുന്ന ആൾക്ക് സമ്മാനമായി ഒരു കിലോ തൂക്കമുള്ള സ്വർണ്ണ pineapple സമ്മാനം. കുരിശുപള്ളിക്കു മുമ്പിൽ pineapple  കൊണ്ട് തുലാഭാരം ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.ഈ പരിപാടി ഉൽഘാടനം ചെയ്യുന്നത് തുലാഭാരആചാര്യൻ ശശി തരൂർ. വൈകീട്ട് 5 മണിക്ക് pineapple ഏറു മത്സരം. ഏറ്റവും ദൂരെ pineapple എറിയുന്...

Who will win Pala? Viewpoint)

That the UDF candidate in Pala, Sri Tom Jose , is set to sweep the election with a thumping majority is a foregone conclusion.I state this emphatically as a voter in Pala.There is a confluence of favourable factors that point to Jose's comfortable margin.Some of those factors are given below. 1. Lok Sabha results: The LDF came to power in 2016 with a huge majority.The people expected a clean administration under Pinarayi Vijayan who is known as a strong man.Very soon people's expectations were dashed.Soon it emerged that Pinarayi had nothing positive to offer. For example, the Police continued to oppress the common people.Many people were tortured to death in police custody. CPM sponsored political killings increased under Pinarayi rule.Demands for CBI investigations were opposed by the Govt to protect the killers. Worse still, the police are unable to operate impartially under Pinarayi. Corruption, nepotism, incompetence and misuse of Public funds has continued to th...

പാലായിൽ ആര് വിജയിക്കും? -1

2019ലെ ലോക് സഭാ തിരഞ്ഞെടുപ്പ് ഫലം തന്ന ഒരു പാഠം ഇന്നാട്ടിലെ ജനങ്ങളിൽ ഭൂരിപക്ഷം ഏതെങ്കിലും പാർട്ടിയുടെയോ  മുന്നണിയുടെയോ സ്ഥിരം Supporters അല്ല എന്നതാണ്.ഒരു കക്ഷിയുടെയോ മുന്നണിയുടെയോ performance അനുസരിച്ചാണ് ജനങ്ങൾ vote ചെയ്യുന്നത്. പാലാ മണ്ഡലത്തിൽ ആര് ജയിക്കും എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ അധികസമയം ആലോചിക്കേണ്ട ആവശ്യമില്ല. UDF സ്ഥാനാർഥി ടോം ജോസ് 30000ൽ അധികം ഭൂരിപക്ഷം നേടി വിജയിക്കുമെന്ന് ഈ മണ്ഡലത്തിലെ ഒരു വോട്ടർ ആയ എനിക്ക് തറപ്പിച്ച് പറയാൻ കഴിയും. ഇത് മനസ്സിലാക്കാൻ രാഷ്ട്രീയ പാണ്ഡിത്യം ഒന്നും ആവശ്യമില്ല. 1 ലോക്സഭ തിരഞ്ഞെടുപ്പ് ഫലം 2016ൽ LDF ന് വമ്പിച്ച ഭൂരിപക്ഷം നൽകി വിജയിപ്പിച്ച ജനം 2019ൽ തിരിഞ്ഞു കടിച്ചു 19-01 എന്ന score ന് LDF നെ തൂത്തെറിഞ്ഞു. UDF പോലും ഞെട്ടിപ്പോയി. പിണറായി വിജയന്റെ ഭരണത്തിനെതിരെ ജനരോഷം ഒരു സുനാമി പോലെ ആഞ്ഞടിക്കുമെന്നു രാഷ്ട്രീയ പണ്ഡിതന്മാർ പോലും തിരിച്ചറിഞ്ഞില്ല. Indeed ,the LDF gave 19 seats to the UDF on a silver platter. ലോക്സഭാ election ന് ശേഷം sitting MP എന്നതിന് ഒരു പുതിയ അർത്ഥം ഉണ്ടായി. തോറ്റ് വീട്ടിൽ ഇരിക്കുന്ന മുൻ MP ,sitting MP. ജനങ...

പാലാ ചിഹ്നങ്ങൾ (Viewpoint)

രാഷ്ട്രീയം മാറ്റി വെച്ചിട്ട് പാലായിലെ പ്രമുഖ ചിഹ്നങ്ങളെ പ്പറ്റി ചിന്തിക്കുകയാണ് ഇവിടെ. 1.മാണി കാപ്പ ന്റെ ക്ലോക്ക് പിണക്കം ഒന്നും തോന്നരുത്. ക്ലോക്ക് എന്ന സാധനം outdated ആണ്. ഇന്ന് സമയം നോക്കാൻ clock ഉം watch ഉം ആവശ്യമില്ല. മൊബൈൽ ഫോൺ മതി. alarm അടിക്കാനും mobile മതി. എന്നാലും ചില വീടുകളിൽ Clock ഉണ്ട്. പഴയത് വെറുതെ എറിഞ്ഞു കളയേണ്ട ,അത് ഒരു antique ആയി തൂങ്ങി കിടക്കട്ടെ. എന്റെ വീട്ടിൽ മൂന്ന് ക്ലോക്ക് കൾ ഉണ്ട്. ഒന്ന് South Africa യിൽ നിന്ന് കൊണ്ടുവന്നതാണ്. Antique പോലെ തോന്നും. രണ്ടാമത്തേത് ഗൃഹപ്രവേശനത്തി ന് ഒരു friend സമ്മാനിച്ചതാണ്.ഒരു Time piece വാങ്ങി. Time അറിയുന്നതിന് മൊബൈൽ  Senior citizens ന് അതുപോരാ. രാത്രിയിൽ മൊബൈൽ തപ്പിയെടുത്തു അതിൽ സമയം നോക്കാൻ പ്രയാസമാണ്. അതുകൊണ്ടാണ് bed റൂമിൽ ഒരു Time Piece സ്ഥാപിച്ചത്. 2 കൈതചക്ക ചിഹ്നം തിന്നാൻ പറ്റിയ ഒരു സാധനം ആണെങ്കിൽ അത് ആകർഷകമാണ്. ജോസ് ടോമിന് നല്ല ചിഹ്നമാണ് കിട്ടിയിരിക്കുന്നത്. കൈത ചക്ക ഈ നാട്ടിൽ ധാരാളമായി കൃഷി ചെയ്യുന്നു. ചെത്തി മുറിച്ചു തിന്നാനും juice ആക്കി കുടിക്കാനും ഉത്തമം. Pineapple ൽ pine ഉം ആപ്പിളും ഇല്ല എന്നത് ഇം...

ഓണ ദിന ചിന്തകൾ

2019ലെ ഓണം മനോഹരമാണ്. ഒന്നാമത് ഏറ്റവും നല്ല weather. ഒട്ടും ശല്യം ചെയ്യാതെ മൃദുവായി, ഒരു feather touch പോലെ പെയ്യുന്ന മഴ.കഴിഞ്ഞ ഒരു മാസമായി  ഏറ്റവും നല്ല weather ആണ്.Ac ക്കും ഫാനിനും ഒരു പൂജവെയ്പ് ആണ്. ഉറക്കം speed up ചെയ്യുന്ന കാലാവസ്ഥയാണ്.കേരളത്തിൽ എന്നും ഇതേ weather ആണെങ്കിൽ  ഇവിടം സ്വർഗ്ഗമാകും.2019ൽ ഈ പ്രദേശത്തു കൊതുകു ശല്യം തീരെയില്ല. പനിയും കുറവാണെന്ന് തോന്നുന്നു. ഇന്ത്യൻ economy ആകെ തകർന്നടിഞ്ഞു എന്ന് ചിലർ പറയുന്നു. Car sales കുറഞ്ഞുവത്രേ. കുറഞ്ഞെങ്കിൽ അത് നല്ല കാര്യം. ഈ വർഷം കാർ ഒന്നും വിറ്റില്ലെങ്കിലും കുഴപ്പമില്ല. ആവശ്യത്തിൽ അധികം കാറുകൾ already ഉണ്ട്. വിലക്കയറ്റം ഒട്ടുമില്ല. Cooking gas ന് വില കുറവാണ്. അരിക്കും പച്ചക്കറികൾക്കും വിലകുറവാണ്. ഒന്നാന്തരം പച്ചക്കപ്പക്ക് 25 രൂപയാണ് വില. കോഴിക്ക് 85 രൂപ. മത്തിക്ക്‌ 100 രൂപ.തേങ്ങാക്കു 42 രൂപ. അരിക്ക് ന്യായമായ വിലയാണ്. എന്നിട്ടും ചിലർ തട്ടി വിടുകയാണ് ഇന്ത്യൻ economy ആകെ തകർന്നടിഞ്ഞു എന്ന്. ഒരു പക്ഷേ ഈ പറയുന്നവർ കഞ്ഞിയിൽ ഉപ്പിന് പകരം സ്വർണ്ണപ്പൊടി ആയിരിക്കാം ചേർക്കുന്നത്. കപ്പക്ക് കിലോയ്ക്ക് 50 രൂപ ആയാൽ, മത്തിക്ക്...

Two Leaves Pharmaceuticals Mega Sales ( Satire)

പ്രിയ സുഹൃത്തുക്കളെ പാലാ തിരഞ്ഞെടുപ്പും ഓണവും പ്രമാണിച്ചു Two Leaves (രണ്ടില) Pharmaceuticals ന്റെ വിവിധ product കൾക്ക് 50 ശതമാനം വരെ കിഴിവ്‌ നൽകുന്ന വിവരം സസന്തോഷം അറിയിക്കുകയാണ്. വിശദ വിവരങ്ങൾ താഴെ കൊടുക്കുന്നു. 1. പാരാസെ റ്റമോൻ  tablets. പാരവെയ്‌പിന് ഇരയാകുന്നവർക്ക് feel ചെയ്യുന്ന ശാരീരികവും മാനസികവുമായ വേദനക്ക് പരിഹാരം നൽകുന്ന tablets.100 tablet ന് 50രൂപ മാത്രം. 2. Two Leaves ലിംഗം പൊങ്ങാതി തൈലം. ലൈംഗിക ബലഹീനത ( Erectile Dysfunction) കൊണ്ട് നരകിക്കുന്നവർക്ക് ആശ്വാസം നൽകി നവോദ്ധാരണം നൽകുന്ന തൈലം. നവ യുവത്വം ഉറപ്പ് നൽകുന്നു. Rs 200 only. 3. Two Leaves കൂവൽ നാദ സുധ: തൊണ്ടയടപ്പ്, കര കരപ്പ് ,ശബ്ദ മില്ലായ്‌മ മുതലായവ നിശ്ശേഷം മാറ്റി അത്യുച്ചതിൽ കൂവാൻ ഉള്ള ശേഷി നൽകുന്നു.( Rs 75 only) 4 .Two Leaves Split Relief  Tablets പിളർപ്പ് രോഗം മൂലം കഷ്ടപ്പെടുന്നവർക്ക് ആശ്വാസം നൽകുന്നു. (Rs 60 only) 5 .കൈപ്പത്തി  Ointment കൈപ്പത്തിക്ക്  ചിലപ്പോൾ feel ചെയ്യുന്ന ചൊറിച്ചിൽ, പുകച്ചിൽ, നീറ്റൽ വെള്ള പാ ണ്ട് മുതലായവ നിശ്ശേഷം മാറ്റി പൂർണ്ണ സൗഖ്യം നൽകുന്നു. കൂടാതെ ര...

രണ്ടില, ഒരു ദിവ്യ ഔഷധം(Satire).

കേരളത്തിൽ  പ്രധാനമായി കോട്ടയം ജില്ലയിൽ സമൃദ്ധമായി വളരുന്ന ഒരു ഔഷധ ചെടിയാണ് രണ്ടില.രണ്ടിലയുടെ ഒരു പ്രത്യേകത, ഈ ചെടിക്ക് രണ്ടിൽ അധികം ഇലകൾ ഉണ്ടാവുകയില്ല എന്നതാണ്. കോട്ടയം ജില്ലക്കാരുടെ സൗന്ദര്യം,ആരോഗ്യം, ദീർഘായുസ്സ് എന്നിവയുടെ കാരണം രണ്ടിലയുടെ ഉപയോഗമാണ്.രണ്ടിലയുടെ ചില ഉപയോഗങ്ങൾ താഴെ കൊടുക്കുന്നു. 1. രണ്ടില പൂജാ മുറിയിൽ സ്ഥിരം വെച്ചാൽ ആ വീട്ടിൽ സർവ ഐശ്വര്യം ഉണ്ടാകും. 2. രണ്ടില ഇട്ട് തിളപ്പിച്ച വെള്ളം ആരോഗ്യ ദായകമാണ്. 3. രണ്ടില കറിവേപ്പിലക്ക് പകരം ഉപയോഗിക്കാം. 4. ശത്രു സംഹാരത്തിന് ഉത്തമമാണ് രണ്ടില. പ്രത്യേകിച്ചു രാഷ്ട്രീയ എതിരാളികളെ തുലക്കാൻ .രണ്ടില കയ്യിലെടുത്തു ശത്രുവിനെ ധ്യാനിച്ച് "നീ നശിച്ചു പോകട്ടെ"എന്ന് ഉരുവിട്ടുകൊണ്ടു ഇലകൾ നുള്ളി എറിയുക. തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ഈ അടവ് പരക്കെ ഉപയോഗിക്കുന്നു. 5. ലൈംഗിക ശേഷി നഷ്ടപ്പെട്ട സ്ത്രീകൾക്കും പുരുഷന്മാർക്കും ഉത്തേജനം നൽകാൻ കഴിയുന്ന ഒന്നാണ് രണ്ടില.മുളപ്പിച്ച പയർ, ബദാം, അണ്ടിപ്പരിപ്പ്, എന്നിവ ഇടിച്ചു കുഴമ്പ് രൂപത്തിൽ ആക്കി ചെറുതേൻ ചേർത്ത് സേവിക്കുക. 6.രണ്ടില കടിച്ചു പിടിച്ചാൽ കഠിനമായ പല്ലുവേദന മാറും. 7. രണ്ടില ചന്...

ന്യായീകരണവകുപ്പ് MD

സർക്കാരിന്റെ ചെലവു ചുരുക്കൽ പദ്ധതിയുടെ ഭാഗമായി ഉടനെ തുടങ്ങുന്ന ന്യായീകരണകോർപറേഷൻ MD തസ്തികയിലേക്ക്  സർക്കാരിന്റെ ശിങ്കിടികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതകൾ താഴെ കൊടുക്കുന്നു. 1. കോപ്പിയടിച്ചു നേടിയ ബിരുദം അല്ലെങ്കിൽ ബിരുദാ നന്തര ബിരുദം. 2. അടിപിടി, കത്തിക്കുത്ത് മുതലായ ക്രിമിനൽ record. 3. നിയമസഭ തെരഞ്ഞെടുപ്പിൽ അല്ലെങ്കിൽ ലോക് സഭ ഇലക്ഷനിൽ  തോ റ്റവർക്ക് മുൻഗണന. 4.കെടുകാര്യ സ്ഥത, അഴിമതി എന്നിവയിൽ കുറഞ്ഞത് 10കൊല്ലത്തെ പരിചയം. Salary: പ്രതിമാസം രണ്ട് ലക്ഷം രൂപ. ആനുകൂല്യങ്ങൾ 1 ലക്ഷം വീട്, Mercedes car, ഡ്രൈവർ, cook, gunman, gunwoman, gardener,chowkkeedar( chor) എന്നിവ ലഭിക്കും. Job Description : സർക്കാരിനെ 24 മണിക്കൂറും പുകഴ്ത്തണം. സർക്കാരിന് എന്തെങ്കിലും വീഴ്ച്ച പറ്റിയാൽ അതിനെ ന്യായീകരിക്കണം. സർക്കാരിനെ വിമർശി ക്കുന്നവരെ Fascist, വർഗ്ഗീയവാദി എന്നൊക്കെ മുദ്ര കുത്തി തള്ളി കളയണം. ശുഭം

Dear rain, go away (Instant poem)

Dear rain, go away, I beg you, stooping to rock bottom, Have mercy on us, on us Malayalees, Suffering the worst of the worsest, Lashed , drenched and tossed , By your insatiable fury, or at least, Give us a short break, till we find, Escape roots from this cursed land. Dear rain, our darling of the past, What error have we done, To deserve this disaster, consecutively? A short break, and release the hijacked Sun, And close the doomed clouds, And save us from eternal damnation. Dear rain, gorgive our trespasses, It's true we have defied you, We have destroyed Mother Nature, We have resurrected Sodom and Gomora here, in Kerala, the former Heaven, Give us another chance, As done by the prodigal son's dad, Give us another chance, I beg you.

വാരാന്ത്യ ചിന്തകൾ ( Viewpoint)

പണ്ടേ ദുർബ്ബല, പിന്നെ ഗർഭിണി എന്നൊരു ചൊല്ലുണ്ട്. സ്ത്രീ ദുർബ്ബലയാണ് എന്നു പറഞ്ഞാൽ അധികമാരും അത് അംഗീകരിക്കുകയില്ല. എങ്കിലും കേരളത്തിന്റെ ഇന്നത്തെ അവസ്‌ഥ വെച്ചു നോക്കുമ്പോൾ ഈ ചൊല്ല് പറയാതെ വയ്യ. ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന ചൊല്ലും ഇവിടെ പ്രസക്തമാണ്. 2018ലെ മഹാ പ്രളയത്തിൻറെ ക്ഷീണം തീർന്നില്ല, അപ്പോഴാണ് 2019ൽ അതേ ദിവസങ്ങളിൽ തോരാ മഴയും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും. ഈ ദുരന്തം 2020ലും ആവർത്തി ച്ചാൽ എന്തായിരിക്കും സ്ഥിതി? കേരളത്തിൽ എല്ലാം OK ആണ്, ആശങ്ക വേണ്ടാ എന്ന് ആരെങ്കിലും പറഞ്ഞാൽ അത് പൊളിവചനം ആണ്. മരണ സംഖ്യ ഉയരുകയാണ്.ഒരു ലക്ഷത്തിലേറെ ആളുകൾ ക്യാമ്പുകളിൽ ആണ്. ജീവൻ പണയം വെച്ചും രക്ഷാ പ്രവർത്തനങ്ങൾ ചെയ്യുന്ന ആളുകൾ എല്ലാ വിധ പിന്തുണയും അർഹിക്കുന്നു. എല്ലാ വർഷവും പ്രളയം ആവർത്തിക്കുകയാണെങ്കിൽ കേരളത്തിൽ ജീവിതം ദുസ്സഹകമാകും. അതുകൊണ്ട് കേരളം ഒറ്റക്കെട്ടായി പ്രതിരോധം തീർക്കേണ്ടിയിരിക്കുന്നു. ഒന്നാമത് നിയമ വിരുദ്ധമായി പ്രവർത്തനങ്ങൾ നടത്തി പ്രകൃതിയെ ദ്രോഹിക്കുന്നത് നിർത്തണം. ഉദാഹരണമായി തോടുകൾ കെട്ടിയെടുത്തു പലരും സ്വന്തമാക്കിയിരിക്കുന്നു. ഇത് വെള്ളപ്പൊക്കത്തിന് കാരണമാകുന്നു. കേരളം N...

കേരളം ഇന്ത്യയുടെ ഭാഗമോ? (Viewpoint)

കശ്മീർ ഇന്ത്യയുടെ ഭാഗമാണോ അല്ലയോ എന്ന കാര്യത്തിൽ ചില ഇന്ത്യക്കാർക്ക് സംശയമുണ്ട്. Confusion ആണ്. കേരളം ഇന്ത്യയുടെ ഭാഗമാണോ എന്ന് സംശയം തോന്നിപ്പിക്കുന്ന ഒരു trend ഇപ്പോൾ വളർന്നു വരുന്നുണ്ട്. ഉദാഹരണമായി ഇപ്പോൾ സുഷമാ സ്വരാജിന്റെ സംസ്കാര ചടങ്ങുകൾ ഇന്ത്യൻ ചാനലുകൾ ലൈവായി കാണിച്ചു കൊണ്ടിരിക്കുകയാണ്. ജനം TV ഒഴിച്ച് മറ്റ്‌ മലയാളം ചാനലുകൾ ഇത് കാണിക്കുന്നില്ല. കാരണം അന്ധമായ മോഡിവിരോധം മാത്രം. കൂടാതെ പരാജയത്തിന്റെ കയ്പ് നാവിൽ ഇപ്പോഴും ഉണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് മോദിയെയും രാഹുലിനെയും തുല്യരായി നേർക്കുനേർ കാണിച്ച് കേരള മാധ്യമങ്ങൾ കുറെ കളിച്ചു. ഇന്ന് ആ രാഹുലിന്റെ whereabouts പോലും അറിഞ്ഞുകൂടാ. രാഷ്ട്രീയവും ദേശവും ഭാഷയും ഒന്നും നോക്കാതെ നോക്കാതെ എല്ലാ ഇന്ത്യക്കാർക്കും സേവനം ചെയ്ത മഹതിയാണ് സുഷമാ സ്വരാജ്. മലയാളികളായ പ്രവാസികൾക്ക് വളരെയേറെ നന്മ ചെയ്ത ആളാണ് ലോകം മുഴുവൻ ആദരിക്കുന്ന സുഷമ. കേരള ചാനലുകളുടെ പ്രവർത്തി തനി തറയാണ്. സുഷമാ സ്വരാജിന്റെ സംസ്കാര ചടങ്ങുകൾ നടക്കുന്ന സമയം പിണറായി ലൈവായി മീഡിയയിൽ വന്നത് ഞെട്ടിക്കുന്നതാണ്. കേരളത്തിൽ ബഹുമാനം എന്നത് ഇല്ലാതായി. ദേശീയ പ്രാധാന്യമുള്ള കാര്യങ്ങൾ നടക്കു...

വീണ്ടും പ്രണയ ഭീകരത( Viewpoint)

കേരളത്തിലെ ഒരു പ്രധാന problem വർദ്ധിച്ചു വരുന്ന ക്രൂരതയാണ്. സങ്കൽപ്പിക്കാൻ പോലും ആവാത്ത വിധം ക്രൂരത വർദ്ധിച്ചു കൊണ്ടിരിക്കുന്നു. ക്രൂരതയുടെ video കൾ കാണാതെ ഒരു ദിവസവും കടന്നു പോകുന്നില്ല. വയനാട്ടിൽ തമിഴ് ദമ്പതികളെ അടിച്ചു പഞ്ചർ ആക്കി. തൃശൂരിൽ 78 വയസ്സുള്ള retired അധ്യാപകനെ കുറേ പേർ ചേർന്ന് മർദ്ദിച്ചു ബോധം കെടുത്തി.ഇതൊക്കെ സാധാരണ. ഇപ്പോൾ latest ആയ വാർത്ത കടുകട്ടിയാണ്. അമ്പൂരിയിൽ രാഖി എന്ന യുവതിയെ കാമുകനും കൂട്ടാളികളും ചേർന്ന്  കൊന്ന് കുഴിച്ചു മൂടി. Horror films നെ പോലും കടത്തി വെട്ടുന്ന ഭീകരത. സൗമ്യ എന്ന യുവതിയെ പെട്രോൾ ഒഴിച്ചു തീവെച്ചു കൊന്നിട്ട് അധികം നാളുകൾ ആയിട്ടില്ല.കോട്ടയം മെഡിക്കൽ കോളേജ് പരിസരത്ത് ലോട്ടറി വിറ്റു ജീവിച്ചിരുന്ന ഒരു സ്ത്രീയെ സ്വർണ്ണത്തിനു വേണ്ടി തലക്ക് അടിച്ചു കൊന്നു. അതിഭീകരമായ ചില കൊലപാതകങ്ങൾ പ്രണയവുമായി ബന്ധപ്പെട്ടതാണ്.ഇഷ്ട്ടപ്പെട്ട ആളെ സ്വന്തമാക്കാൻ വേണ്ടി ഏതറ്റം വരെയും പോകുന്നവർ ഉണ്ട്. Sharavanabhavan മുതലാളിയുടെ പതനം ഒരു പെണ്ണിന് വേണ്ടി ആയിരുന്നു. പ്രണയത്തിലെ കാലുമാറ്റം ചിലപ്പോൾ പ്രണയ ഭീകരതയിൽ അവസാനിക്കുന്നു. നിരാശനായ കാമുകൻ വെടിയേറ്റ കാട്ടുപന്നിയെ ...

ഇതെന്തു police ? ( View point)

കേരള മാധ്യമങ്ങൾ ബീഹാരിലെയും UP യിലെയും അക്രമ സംഭവങ്ങൾക്ക് വളരെ പ്രാധാന്യം നൽകി പ്രസിദ്ധപ്പെടുത്താറുണ്ട്. അവിടങ്ങളി ൽ ക്രമസമാധാന നില വളരെ മോശമാണ്, കേരളത്തിൽ എല്ലാം perfect ആണ് എന്ന സന്ദേശം നൽകുകയാണ് ലക്ഷ്യം. എന്നാൽ കേരളത്തിലെ സ്ഥിതി വളരെ മോശമാണ് എന്ന് പോലീസ് കസ്റ്റഡി മരണങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. കേരള പോലീസ് ഇന്ന് ദുർബ്ബലമാണ്, unprofessional ആണ്. നേരായ രീതിയിൽ പ്രവർത്തിക്കുന്ന പൊലീസുകാരെ സ്ഥലം മാറ്റുന്നു. ഏറ്റവും ഞെട്ടിക്കുന്നത്  ക്രിമിനലുകൾ യൂണിവേഴ്സിറ്റി, PSC മുതലായവ യിൽ കോപ്പിയടി യും തിരിമറിയും നടത്തി പോലീസ് സേനയിൽ കടന്നു കൂടുന്നു എന്നതാണ്. വയനാട്ടിൽ  അമ്പലവയൽ എന്ന സ്ഥലത്ത് തമിഴ് ദമ്പതികളെ ഒരു ഡ്രൈവർ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ ഇപ്പോൾ പ്രചരിക്കുകയാണ്. ഈ സംഭവത്തിൽ 2 കാര്യങ്ങൾ ഉണ്ട്.1. നാട്ടുകാർ നോക്കി നിൽക്കുന്നു. അക്രമം തടയാൻ നട്ടെല്ലുള്ളവർ അവിടെയില്ല. പോലീസ് സ്റ്റേഷൻ അടുത്താണ്. പോലീസിനെ അറിയിക്കാനും ആരും തയ്യാറാകുന്നില്ല. 2. ഈ സംഭവത്തിൽ പോലീസ് കേസ് എടുത്തിട്ടില്ല. പരാതി കിട്ടിയില്ല എന്നാണ് പോലീസ് പറയുന്നത്. യുക്തിക്ക് നിരക്കാത്ത വാദമാണ് ഇത്. ഉദാഹരണമായി ആ ദമ്പ...

എന്റെ ഇഷ്ട വൃക്ഷം

എൻറെ ഇഷ്ട വൃക്ഷം ഏതാണെന്ന് ചോദിച്ചാൽ ഉത്തരം പ്ലാവ് ആണ്.അതായത് വളരെ ഉയരമുള്ള നാടൻ പ്ലാവ്‌.അത്തരം കുറെ പ്ലാവുകൾ ഉണ്ട്. അവയിൽ 3 എണ്ണം വളരെ ഗംഭീരമാണ്.ഗജ വീരന്മാരെ പോലെ തലയെടുപ്പ് ഉള്ളവയാണ്.ഇവയുടെ തൊലിയിൽ വെളുത്ത ഒരു ഭാഗം ഉണ്ട്.അതിൽ marker pen ഉപയോഗിച്ച് എഴുതാൻ സാധിക്കും. ജനുവരി മുതൽ ജൂലൈ വരെ ധാരാളം ചക്കകൾ കിട്ടി. ആവശ്യത്തിൽ അധികം. Relatives നും  friends നും കൊടുത്തു. എന്നിട്ടും മിച്ചം. നാടൻ പ്ലാവിന് care ഒന്നും ആവശ്യമില്ല. തെങ്ങിനും വാഴയ്ക്കും വളം ഇടണം.പ്ലാവിന് ഒന്നും ആവശ്യമില്ല. അങ്ങോട്ട് ഒന്നും കൊടുത്തില്ലെങ്കിലും ഇങ്ങോട്ട് വാരി കോരി തരും. ഒരു അമ്മയെ പോലെ. അവസാനത്തെ ചക്കയും വീണപ്പോൾ സങ്കടം തോന്നി. എന്നാൽ പ്രകൃതി നമ്മളെകൈവിടുകയില്ല. നമ്മളെ സന്തോഷിപ്പിക്കാൻ എപ്പോഴും എന്തെങ്കിലും തന്നു കൊണ്ടിരിക്കും. അടുത്തുള്ള Ramputanൽ കായ്കൾ പഴുക്കാൻ തുടങ്ങിയത് ആശ്വാസമായി. 2016ൽ മൂന്ന് ramputan തൈകൾ നട്ടു. കഴിഞ്ഞ വർഷം അവ കായ്ച്ചു. എന്നാൽ വളരെ കുറച്ചു പഴങ്ങൾ മാത്രമേ കായ്ച്ചു ള്ളൂ. ഇക്കൊല്ലം ഒരെണ്ണം നേരത്തേ പൂത്തു. എല്ലാം പൊഴിഞ്ഞു പോയി. ഒരെണ്ണം പൂത്തില്ല. ഏറ്റവും വലുത് പൂത്തു ,ഇപ്പോൾ ripe...

Croatia യും കേരളവും(Viewpoint)

വെറും 42 ലക്ഷം മാത്രം ജന സംഖ്യ യുള്ള ഒരു കൊച്ചു രാജ്യമാണ് Croatia. എന്നാൽ കായിക രംഗത്ത് വമ്പൻ രാജ്യങ്ങളുമായി തോളോട് തോൾ ചേർന്ന് നിന്ന് ഉജ്ജ്വല വിജയങ്ങൾ നേടുന്ന രാജ്യമാണ് Croatia. ഉദാഹരണത്തിന് ഇക്കൊല്ലത്തെ വിംബിൾഡൺ നേടിയത് Croatia ക്കാരനായ Jokkovich ആണ്. ഇത് അവൻറെ 16ആം Grand Slam. ആരും കൊതിക്കുന്ന ,അഭിനന്ദിക്കുന്ന മഹാ വിജയം. Croatia യും കേരളവും തമ്മിൽ എന്ത് ബന്ധം? ഒരു ബന്ധവും ഇല്ല. പക്ഷേ Sports ന്റെ കാര്യത്തിൽ Croatia യെയും കേരളത്തിനെയും താരതമ്യം ചെയ്യുന്നത് രസകരം ആയിരിക്കും. Rio Olympics ൽ Croatia ക്ക് 5 സ്വർണ്ണവും 3 വെള്ളിയും 2 bronze ഉം നേടി. Jokkovich 16ആം Grand Slam നേടിയ ദിവസം കേരളത്തിൽ പ്രധാന ചർച്ചാ വിഷയം വിദ്യാർത്ഇകളുടെ കത്തി ക്കുത്തും കള്ള Degree യും കോപ്പി അടിയും വ്യാജ സീലും വ്യാജRank ലിസ്റ്റ് ഉം ആയിരുന്നു. ഇതിൽ ഏറ്റവും രസകരമായ കാര്യം കുത്തുകേസ് ലെ ഒരു പ്രതി Archery യിൽ പങ്കെടുക്കാതെ അതിന് കള്ള Certificate ഉണ്ടാക്കി പോലീസ് ൽ ജോലി നേടി എന്നതാണ്. പിയൂ ചിത്ര, jimson മുതലായ ചില താരങ്ങൾ ഇന്ത്യയുടെ യശസ്സ് keep  ചെയ്യുന്നുണ്ട്. Olympics ൽ Gold നേടാൻ കഴിവുള്ളവർ കേരളത...

വിദ്യാർത്ഥി ഗുണ്ടായിസം (View point)

സാക്ഷരതയിൽ  ഒന്നാമത്, പ്രബുദ്ധ കേരളം, നവോത്ഥാനം, ആരോഗ്യ രക്ഷയിൽ ഒന്നാമത് എന്നൊക്കെ കേരളത്തെപ്പറ്റി തട്ടി വിടുമ്പോൾ ചിരിക്കാതെ വയ്യ. വിദ്യാഭ്യാസത്തിലും മികച്ച State ആണത്രേ കേരളം. കേരളത്തിൽ നിന്ന് ആയിരക്കണക്കിന് കുട്ടികൾ വിദേശ രാജ്യങ്ങളിൽ പോയി പഠിക്കുന്നു. ബിരുദം കഴിഞ്ഞാൽ ആ രാജ്യങ്ങളിൽ ജോലി ചെയ്ത് അവിടെ settle ചെയ്യാൻ അവർ ആഗ്രഹിക്കുന്നു. കാരണം കേരളത്തിൽ നല്ല വിദ്യാഭ്യാസം കുറവാണ്. കേരളത്തിൽ ജോലി കിട്ടാൻ പ്രയാസമാണ്. ജോലി കിട്ടാതെ അനേകം യുവാക്കൾ കഞ്ചാവ് വില്പനയിൽ ഏർപ്പെട്ടിരിക്കു ന്നു. ചിലർ മാല പറിക്കൽ നടത്തുന്നു. കോളേജ്കളെ കലാലയം എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ ചിരിച്ചു ബോധം കെട്ടു പോകും. SFI ഗുണ്ടകൾ control ചെയ്യുന്ന University College നെ കലാലയം എന്ന് എങ്ങനെ വിളിക്കും? ഗുണ്ടകളെ പേടിച്ച് കുട്ടികൾ TC മേടിച്ചു പലായനം ചെയ്യുന്നു. ആ കോളേജ് ലെ കലകൾ കുത്തും വെട്ടും ആണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. മഹാരാജാസ് കോളേജ്, കേരളവർമ്മ കോളേജ് ,വിക്ടോറിയ കോളേജ് എന്നിവ ഗുണ്ടായിസത്തിന് കുപ്രസിദ്ധി നേടിയവ ആണ്. വനിതാ പ്രിൻസിപ്പാലിന് കുഴിമാടം ഒരുക്കുകയും കസേര കത്തിക്കുകയും ചെയ്തു. മഹാരാജാസിൽ ...

വാരാന്ത്യ ചിന്തകൾ

ഇന്ത്യയിൽ എല്ലാ കാര്യത്തിലും ഒന്നാമതായി നിൽക്കുന്ന State ആണത്രേ കേരളം. എങ്ങനെ ചിരിക്കാതിരിക്കും? ഒരു രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് വിദ്യാഭ്യാസം. ഒരു രാജ്യത്തെ വിദ്യാഭ്യാസം നല്ലതാണ് എങ്കിൽ അതിന്റെ ഫലം എല്ലായിടത്തും പ്രതിഫലിക്കും. കേരളത്തിൽ നല്ല വിദ്യാഭ്യാസത്തിന്റെ ലക്ഷണങ്ങൾ കുറവാണ്. ഉദാഹരണത്തിന് കേരളത്തിൽ കസ്റ്റഡി മരണങ്ങൾ പെരുകുന്നു. അതായത് പോലീസുകാർക്ക് മനുഷ്യവകാശങ്ങളുടെ ABC പോലും അറിയത്തില്ല. ഡോക്ടർമാർ തെറ്റായ രീതിയിൽ Post Mortem report ഉണ്ടാക്കുന്നു. 2018ൽ പ്രളയം 500 പേരുടെ ജീവൻ അപഹരിച്ചു. അതായത് Dam safety, Dam Management എന്നീ കാര്യങ്ങളിൽ പഠനം ഒന്നും ഇല്ലായിരുന്നു. University കോളേജ് ഇന്ന് ഗുണ്ടാ കളുടെ താവളം ആണ്. കുത്തും വെട്ടുമാണ് അവിടെ പഠിക്കുന്നത്. ഈ വിദ്യാർതികളെ ഭാവിയിൽ ഒരു ജോലിക്കും കൊള്ളുകയില്ല. സഭാ സ്വത്ത് സഭാ സ്വത്തിൽ വിശ്വാസികൾക്ക് യാതൊരു അവകാശവും ഇല്ലെന്ന് മാർ ആലഞ്ചേരി കള്ള വാഗ്‌മൂലം കൊടുത്തു. പൊറുക്കാൻ ആ വാത്ത ചതിയാണ് ഇത്. ഇവിടെ ഒരു ചോദ്യം ഉയരുന്നു. ക്രിസ്തുവിന് സ്വന്തമായി വീടോ, ഭൂമിയോ ഇല്ലായിരുന്നു. അപ്പോൾ പിന്നെ അലഞ്ചേരിക്കും മറ്റും എന്തിനാണ് അളവില...

കുടുംബ ബഡ്ജറ്റ് (Viewpoint)

2018 പ്രളയം കാരണം ദുരിത പൂര്ണമായിരുന്നു എങ്കിൽ 2019 മഴയില്ലായ്മ കൊണ്ട് ദുരിത പൂർണ്ണം ആകുന്ന ലക്ഷണമാണ് കാണുന്നത്.സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്നത് ഭരണ സംവിധാനം ആണ്. ആര് ഭരിച്ചാലും ജനങ്ങൾ അനുഭവിചെ പറ്റൂ. ഭരിക്കുന്നവരുടെ luxury life ന് ഊർജ്ജം പകരാൻ അന്യായ നികുതികൾ ചുമത്തി കൊള്ളയടിക്കുകയാണ്. അഴിമതി വരുമാനം ഇല്ലാത്ത സാധാരണക്കാർക്ക് ചെലവുകൾ കൂട്ടിമുട്ടിക്കാൻ വളരെ പാടുപെടേണ്ടി വരുന്ന വർഷമാണ്2019. വിലക്കയറ്റിത്തിന്റെ ഡാമുകൾ ഓരോന്നായി തുറന്നുവിടാൻ തുടങ്ങിയിരിക്കുകയാണ്. അതിനാൽ പ്രതിരോധ മാർഗ്ഗങ്ങൾ കണ്ടെത്തിയേ തീരൂ. ഉപദേശം കേൾക്കുന്നത് ആർക്കും അത്ര ഇഷ്ടമല്ല. ഉപദേശിക്കാൻ ഇയാൾ ആരാ എന്നായിരിക്കും കേൾക്കുന്നവരുടെ മനസ്സിൽ. എന്നാൽ ഒന്നു രണ്ട് കാര്യങ്ങൾ പറയാതെ വയ്യ. 1.മദ്യപാനം ഉപേക്ഷിക്കുക വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടുന്ന ഒരു കുടുംബത്തിൽ ഗൃഹനാധൻ നിത്യവും കുടിക്കുന്നവൻ ആണെങ്കിൽ വീട്ടിലെ ആവശ്യങ്ങൾക്ക് പണം തികയുകയില്ല. വല്ലപ്പോഴും കുടിക്കുന്നവൻ ആണെങ്കിലും പണം തികയുകയില്ല.അപ്പോൾ ആ കുടുംബം ദുരിത ക്കയത്തിൽ മുങ്ങും. 2. സ്വർണം ഉപേക്ഷിക്കുക ഇന്ത്യയിൽ ഏറ്റവും ബുദ്ധിയുള്ള ആളുകൾ തങ്ങൾ ആണെന്ന...

വാരാന്ത്യ ചിന്തകൾ

2019ലെ ഏറ്റവും നല്ല ദിവസം ഏതാണെന്ന് ചോദിച്ചാൽ എന്റെ ഉത്തരം  07 07 2019 ആണ്. അതായത് ഇന്ന്. ഒന്നാം തരം weather conditions ആണ് ഈ പ്രദേശത്ത്. വെളുപ്പിന് 15 മിനിറ്റ് മഴ പെയ്തു.2019ലെ മഴ വളരെ അനുകൂലമാണ്. ദീർഘനേരം പെയ്യാറില്ല.10-20 മിനിറ്റ് മാത്രം. ഇടിവെട്ടും കാറ്റും ഇല്ല. Fan ഇടാത്ത അവസ്ഥക്ക് ഏറ്റവും നല്ല weather എന്ന് പറയാം.0707 അങ്ങനെയുള്ള ഒരു ദിവസം ആണ്. Personal ആയിട്ട് പറഞ്ഞാൽ ചക്കയുടെ season കഴിഞ്ഞു. കുറെ ചക്കകൾ വളരെ ഉയരത്തിൽ ഉണ്ട്. തോട്ടി കൊണ്ട് പറിക്കാൻ സാധ്യമല്ല. അതുകൊണ്ട് അവ പഴുത്തു താഴെ വീണ് പൊട്ടി ചിതറുകയാണ്.ഇന്നലെ അവസാനത്തെ ഒരു ചക്ക പറിച്ചു. വെറും നാലടി ഉയരത്തിലാണ്. അതിനെ കുറെ നാളുകളായി നിരീക്ഷിച്ചു വരികയായിരുന്നു. എന്നും കൊട്ടി നോക്കും പഴുത്തോ എന്നറിയാൻ. ഇന്നലെ രാവിലെ കൊട്ടി നോക്കിയപ്പോൾ ശബ്ദത്തിന് ഒരു വ്യത്യാസം. ചക്ക പഴുത്തു. കൂഴയാണ്. പക്ഷേ തേൻ മധുരമാണ്. ഞാൻ ഒരു razor ഉപയോഗിച്ച് ഒരു വശം വരഞ്ഞു പൊളിച്ചെടുത്തു. ചുളകൾ ഓരോന്നായി ഇരിഞ്ഞെടുത്ത് കഴിച്ചു. അതാണ് അതിന്റെ ഒരു ത്രിൽ. പ്രകൃതി എപ്പോഴും എന്തെങ്കിലും തന്നു കൊണ്ടിരിക്കും. ഇപ്പോൾ ramputan ൻറെ സീസൺ ആണ്. പേഴ്‌സണൽ ആയിട...