Skip to main content

എന്റെ orchard

പൈകയിലെ പത്രം agent എനിക്ക് ഒരു ഉപദേശം തന്നു. കുറേ ദിവസത്തെ ദൂര യാത്രക്ക്  പോകുംന്നതിന് മുൻപ് പത്രക്കാരനെ അറിയിക്കുക. ഒരു വീടിന്റെ പടിയിൽ പത്രങ്ങൾ കുന്നുകൂടുന്നത്  വീട്ടുകാർ സ്ഥലത്തില്ല എന്നതിന് സൂചനയാണ്. കള്ളന്മാർക്ക് ഒരു clue ആണ്. ഒരു നല്ല  ഉപദേശമാണ്. അതുകൊണ്ടാണ്
ഇവിടെ കുറിച്ചത്.

Retire ചെയ്ത ആളുകൾ എങ്ങനെ സമയം ചെലവഴിക്കുന്നു എന്നതിനെപ്പറ്റി അഭിപ്രായങ്ങൾ കാണാറുണ്ട്. മക്കളുടെ കൂടെയാണ് തമാസിക്കുന്നതെങ്കിൽ പേരക്കുട്ടികളുടെ കൂടെ കുറേ സമയം spend ചെയ്യാൻ സാധിക്കും. ഇന്ന് ധാരാളം ആളുകൾ വിദേശയാത്ര നടത്തുന്നുണ്ട്. പ്രത്യേകിച്ചു Holyland യാത്ര.
മക്കൾ കൂടെയില്ലാത്ത Senior citizens ന് സമയം മിച്ചമാണ്. ഞങ്ങളുടെ മക്കൾ കൂടെയില്ല.ഒരാൾ കോഴിക്കോട്ടും ഒരാൾ ഓസ്‌ട്രേലിയയിലും ആണ്.

Gardening ,മുതിർന്ന പൗരന്മാർക്ക് പറ്റിയ വിനോദമാണ്. ഇന്ന് ധാരാളം ആളുകൾ ഇതിൽ സന്തോഷം കണ്ടെത്തുന്നു. മനസ്സിനും ശരീരത്തിനും വളരെ പ്രയോജനം ചെയ്യുന്നു ഈ activity.
ആദായം ഒന്നും പ്രതീക്ഷിച്ചല്ല ഇത് ചെയ്യുന്നത്.

ഭാഗ്യവശാൽ  physical activity ക്ക്‌ എനിക്ക് മൂന്ന് പറമ്പുകൾ ഉണ്ട്.
ഇവയിൽ ചെറുത് 30 cent ലുള്ള ഒരു orchard ആണ്. orchard എന്ന വാക്ക് പൂർണ്ണമായി ശരിയല്ല.

എന്തായാലും ഈ സ്ഥലത്ത് കുറെ വൃക്ഷങ്ങൾ ഉണ്ട്. പ്ലാവ്, മാവ്, തെങ്, വാഴ, rumputan, പേര, mangostin, മുരിങ്ങ, പുളി, കാപ്പി, കശുമാവ്, ചാമ്പ, ആത്ത, കറിവേപ്പ്, പപ്പായ, കപ്പ, ചേന, കാച്ചിൽ എന്നിവ ഉണ്ട്. ഇവയിൽ പലതും വളർന്നു വരുന്നതേയുള്ളൂ. ചിലത് 2016ൽ നട്ടതാണ്.

അവിടെയുള്ള വലിയ നാടൻ പ്ലാവ് ധാരാളം ചക്ക തരുന്ന ഒന്നാണ്. രണ്ട് തെങ്ങിൽ നിന്ന് തേങ്ങയും കിട്ടുന്നുണ്ട്.

2018ലെയും ഇക്കൊല്ലത്തെയും തുടർച്ചയായ മഴ വൃക്ഷങ്ങളുടെ വളർച്ചയെ boost ചെയ്തു.
2016ൽ നട്ട rumptan നിറയെ കായ്ച്ചു.
2016ൽ നട്ട ഒരു പ്ലാവ് നേരത്തെ തന്നെ കായ്ച്ചത്  അത്ഭുതപ്പെടുത്തി. ചുവട്ടിലാണ് കൂടുതൽ ഉണ്ടായിരിക്കുന്നത്.
പപ്പായ ധാരാളം ഉണ്ട്. ആവശ്യത്തിൽ അധികമാണ്. Relatives ന് കൊടുക്കും.

പ്രത്യേക care ഒന്നുമില്ലാതെയാണ് എല്ലാം വളർന്നു വരുന്നത്. പുല്ലും കളകളും ഞാൻ തന്നെ slasher ഉപയോഗിച്ച്  വെട്ടി മാറ്റും.
October 3 മുതൽ November 8 വരെ ഞങ്ങൾ സൗത്ത് ആഫ്രിക്കയിൽ ആയിരുന്നു. തിരിച്ചു വന്നപ്പോൾ orchard നിറയെ പുല്ലും കളകളും വളർന്നിരുന്നു. എന്നാൽ ഒട്ടും വിഷമം തോന്നിയില്ല. വൃക്ഷങ്ങൾ അതേ തോതിൽ തഴച്ചു വളർന്നിരിക്കുന്നു. പ്രത്യേകിച്ചു പ്ലാവുകളും rumputanഉം.

പുല്ലും കാടും machine ഉപയോഗിച്ച് cut ചെയ്തു. മണിക്കൂറിന് 250 രൂപ വെച്ച് 6 മണിക്കൂർ. ഇനിയുള്ള കാലം പുല്ലിനെയും മറ്റു ചെടികളെയും നിയന്ത്രിക്കുക എന്നത് എന്റെ ചുമതല. അത് രസകരമായ ഒരു activity ആണ്. മനസ്സിനും ശരീരത്തിനും ഉണർവ് നൽകുന്ന ഒന്നാണ്. Self confidence boost ചെയ്യുന്ന ഒന്നാണ്.

ഉദാഹരണമായി ഇത്രയും പ്രായമായിട്ടും ഒരു വാഴ കുഴിച്ചു വെക്കാൻ, അല്ലെങ്കിൽ ഒരു ചേന പറിച്ചെടുക്കാൻ എനിക്ക് ആരുടെയും സഹായം വേണ്ട എന്നത് self confidence boost ചെയ്യുന്നു.

ഒന്നു രണ്ടു കാര്യങ്ങൾ വിട്ടുപോയി. ഈ orchard ന്റെ അതിർത്തിയിൽ തേക്ക് മരങ്ങൾ തഴച്ചു വളരുന്നുണ്ട്. കമുകും ഒരു ചെറു നാരകവും ഉണ്ട്.
വരും മാസങ്ങളിൽ ഞങ്ങളെ visit ചെയ്യുന്നവർക്ക്  പപ്പായയും ചക്കയും കൊണ്ടുപോകാം.

Comments

Popular posts from this blog

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...

ചില 1960 sports ഓർമ്മകൾ

 പറക്കും സിഖ് എന്നറിയപ്പെട്ടിരുന്ന, ഇന്ത്യയുടെ എക്കാലത്തെയും മികച്ച athlete Milkha Singh ഓർമ്മയായി.1960 മുതൽ അദ്ദേഹത്തിന്റെ പേര് കേൾക്കുന്നു. ആ പഴയ കാലത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കുകയാണ് ഇവിടെ. അന്ന് ജനങ്ങൾ വാർത്തകളെ എങ്ങനെ കണ്ടു എന്നതും ഇവിടെ ഓർത്തു നോക്കുകയാണ്. അന്ന് വാർത്തകൾ അറിയാൻ പത്രങ്ങൾ മാത്രമേയുള്ളൂ. അത് എല്ലാവരും വായിച്ചിരുന്നില്ല. വരിക്കാർ ആകാൻ പണം ഇല്ലാത്തവർ ഉണ്ടായിരുന്നു. വായിക്കാൻ അറിയാത്തവർ ഉണ്ടായിരുന്നു. പൈകയിൽ  കടക്കാർക്കുള്ള പത്രം കട തിണ്ണയിൽ ഇടും. കട തുറക്കുന്നത് പിന്നീടാണ്. ചുമട്ടു തൊഴിലാളികളിൽ ഭൂരിപക്ഷത്തിനും വായിക്കാൻ അറിയില്ലായിരുന്നു. എന്നാൽ വാർത്തകൾ അറിയാൻ അവർക്ക് താല്പര്യം ഉണ്ടായിരുന്നു. വായിക്കാൻ അറിയാവുന്ന ആരെങ്കിലും വായിക്കും. മറ്റുള്ളവർ കേട്ടിരിക്കും. ഇന്ന് നമ്മൾക്ക് വാർത്തക്കും entertainment നും നൂറായിരം sources ഉണ്ട്. അതുകൊണ്ട് tip of the iceberg ൽ തൊടാൻ മാത്രമേ നമുക്ക് സമയമുള്ളു. 1960ൽ sources ഉം വിഷയങളും കുറവായിരുന്നു. അതുകൊണ്ട്  ഉള്ള വിഷയങളിൽ എല്ലാവരും concentrate ചെയ്തിരുന്നു. അങ്ങനെയാണ് മിൽഖാ സിങ് ഇന്ത്യക്കാരുടെ അഭിമാന താരം ആയത്.1960ലെ ...