26 October ,2019
Mossel Bay യിലെ വാടകവീട്ടിൽ ഉറക്കം വളരെ സുഖകരമായിരുന്നു. എല്ലാവരും7മണിയോടെ എഴുന്നേറ്റു. ഇവിടെ ഒട്ടും bore തോന്നുകയില്ല. കാരണം കടൽ എപ്പോഴും സജീവം. മുറ്റത്തു ഇരിക്കാൻ സജ്ജീകരണങ്ങൾ ഉണ്ട്. കാലാവസ്‌ഥ വളരെ അനുകൂലം.
ഞങ്ങൾ കുത്തനെയുള്ള ഇറക്കം ഇറങ്ങി ബീച്ചിന്റെ മൃദുവായ, അല്പം നനഞ്ഞ പഞ്ചസാര മണലിൽ കാല് കുത്തി. വിജനവും വൃത്തിയുള്ളതും ആണ് ബീച്ച്. ഒന്നോ രണ്ടോ വെള്ളക്കാർ ചൂണ്ടയിട്ട് നിൽപ്പുണ്ട്.
ഞങ്ങൾ അഞ്ചുപേരും ഇഷ്ടമുള്ള direction ൽ സ്വതന്ത്രമായി നടന്നു. അര അണിക്കൂറോളം നടന്ന ശേഷം ഞാൻ വീടിനെ ലക്ഷ്യമാക്കി നടന്നു, ഏകാന്തതയുടെ അപാര തീരത്തിലൂടെ. അപ്പോൾ ഒരു സംശയം. കുന്നിൻ മുകളിൽ വീടുകൾ ഏകദേശം ഒരുപോലെയാണ്. ഞങ്ങൾ താമസിക്കുന്ന വീട് ഏത്? അധികം ആലോചിക്കേണ്ടി വന്നില്ല. ഞങ്ങളുടെ കൾപ്പാടുകൾ തെളിഞ്ഞു കിടക്കുന്നു. മാത്രമല്ല അവിടെ ഒരു മരക്കുരിശുണ്ട്.2002ൽ ഇവിടെ ഒരാൾ മുങ്ങി മരിച്ചതാണ്.
പിന്നെ ആഘോഷമായ breakfast cooking എല്ലാവരും ചേർന്ന്. Western രീതിയിലുള്ള breakfast തയ്യാറാക്കാൻ എളുപ്പമാണ്. Bread, cornflakes, sausage, omlette, salad മുതലായവ. Fruits ഉം ധാരാളം.
10.30 ആയപ്പോൾ ഭാര്യാ സഹോദരന്റെ മൂത്ത മകളും അവളുടെ ഭർത്താവും Cape Town ൽനിന്നും എത്തി.Breakfast കഴിഞ്ഞു youths കടലിൽ നീന്താൻ പോയി. ഞങ്ങൾ കടലിനെ വീക്ഷിച്ചു, കാൽ നീട്ടിവെച്ചു relax ചെയ്തു. നട്ടുച്ചയ്ക്കും ചൂട് മിതമാണ്. ഒട്ടും വിയർക്കുകയില്ല.
Lunch ഇല്ലായിരുന്നു. ലഞ്ചും dinnerഉം combine ചെയ്ത് ഒരു barbeque. വീട്ടുമുറ്റത്ത് ഇടതുവശത്ത് ഒരു നല്ല അടുപ്പുണ്ട്. അതിൽ വിറകും കരിയും അടുക്കിവെച്ചു കത്തിച്ചു. എപ്പോഴും കാറ്റ് ഉള്ളതിനാൽ എളുപ്പം കത്തി. sausage, chicken, lamb എന്നിവയാണ് items. സൗത്ത് ആഫ്രിക്കൻ meat ലോകനിലവാരം ഉള്ളതാണ്. barbecue ചെയ്യാൻ പറ്റിയ രീതിയിൽ ആണ് supermarket കളിൽ cut ചെയ്ത് pack ചെയ്ത് വെച്ചിരിക്കുന്നത്.
ഒരു മണിക്കൂർ കൊണ്ട് എല്ലാം റെഡി. മുറ്റത്തു തടികൊണ്ടുള്ള table ഉം ബെഞ്ചും.
കടലിനെ വീക്ഷിച്ചുകൊണ്ടു കഴിപ്പ്. കുടിക്കാൻ wine/beer.
ഞായറാഴ്ച്ച രാവിലെ വീണ്ടും ബീച്ചിൽ നടത്തം. കൂടുതൽ ദൂരം നടന്നു. അന്നേദിവസം Rugby World Cup ന്റെ സെമിഫൈനൽ ആയിരുന്നു. Wales ഉം South ആഫ്രിക്കയും തമ്മിൽ. സൗത്ത് ആഫ്രിക്കവിജയിച്ചു. ആ കളി കണ്ടശേഷമാണ് ഞങ്ങൾ വീട് vacate ചെയ്തത്.
Caretaker നേരത്തെ കാണിച്ചു തന്ന സ്ഥലത്തു വീടിന്റെ key വെച്ച ശേഷം ഞങ്ങൾ മടങ്ങി.

Comments
Post a Comment