Skip to main content

പാമ്പ് കടി വിവാദം (Viewpoint)

വയനാട്ടിൽ ഒരു പെണ്കുട്ടി പാമ്പ് കടിയേറ്റ് മരിച്ചു. പ്രതിഷേധം ആളിക്കത്തി. ഇന്നിതാ വേറൊരു ദാരുണ വാർത്ത വന്നിരിക്കുന്നു. സീനിയർ കുട്ടികൾ cricket കളിക്കാൻ ഉപയോഗിച്ച പട്ടിക തലയിൽ കൊണ്ട് ഒരു പയ്യൻ മരിച്ചു. പാലായിൽ hammer തലയിൽ വീണ് ഒരു പയ്യൻ മരിച്ചിട്ട് അധിക നാൾ ആയിട്ടില്ല.

മറ്റ് ദുരന്തങ്ങൾ മാറ്റി വെച്ചിട്ട് ഈ മൂന്ന് മരണങ്ങളിൽ മാത്രം focus ചെയ്താൽ ഒരു കാര്യം വ്യക്തമാണ്. കേരളത്തിൽ safety കാര്യങ്ങളിൽ പൊതുവേ ശ്രദ്ധയില്ല.

സ്കൂൾ കോമ്പൗണ്ടിൽ പട്ടിക ഉപയോഗിച്ച് cricket കളിക്കാൻ എന്തിന് അനുവദിച്ചു?
 Hammer throw യിൽ നിയമങ്ങൾ പാലിച്ചില്ല.

വയനാട്ടിലെ സ്‌കൂളിൽ പാമ്പുകൾക്ക് മാളം ഒരുക്കി, ഒരു കുരുന്നിന്റെ ജീവൻ നഷ്ട്ടപ്പെടുത്തി.

ഇങ്ങനെ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ അതിൽ രാഷ്ട്രീയ വിഷം കലർത്തി പരസ്പരം പഴി ചാരുകയും അനാവശ്യ സംഘർഷങ്ങൾ ഉണ്ടാക്കുകയുമാണ് നാട്ടുനടപ്പ്.

നിയമങ്ങൾ പാലിക്കാത്തതുകൊണ്ടാണ് ദുരന്തങ്ങൾ ഏറെയും ഉണ്ടാകുന്നത്.

സർക്കാർ എല്ലാം ചെയ്തു തരും എന്ന ഒരു attitude കേരളത്തിൽ സാധാരണയാണ്.

വയനാട്ടിലെ ആ സ്‌കൂളിൽ  അധ്യാപകരും രക്ഷിതാക്കളും വിദ്യാർധികളും ചേർന്ന് പരിസരം വൃത്തിയാക്കാ മായിരുന്നില്ലേ?

കയ്യിൽ മണ്ണ് പുരളുന്ന ജോലി ചെയ്യാൻ പലർക്കും മടിയാണ്. അതുകൊണ്ടാണ് കേരളം ഇന്ന് ബംഗാളികളെ കൊണ്ട്
നിറയുന്നത്.

തുടർച്ചയായ മഴ കാരണം കേരളത്തിൽ എവിടെയും കാട് വളർന്നിരിക്കുകയാണ്. നമ്മൾ കാറോടിച്ചു പോകുമ്പോൾ കാണാം പലയിടത്തും roadside ൽ കാട് വളർന്ന് view മറച്ചിരി ക്കുന്നത്. ഒരു അപകടം ഉണ്ടാകാൻ അതു മതി. എന്നാൽ ആർക്കും അനക്കമില്ല.

ഞങ്ങളുടെ തറവാടിന്റെ അടുത്ത് ,നരിതൂക്കിൽ കുന്നിന്റെ തുടക്കത്തിൽ ഒരു വളവുണ്ട്. അവിടെ roadside ൽ കുറേ തകര തഴച്ചു വളർന്നു നിൽക്കുന്നത് കണ്ടു. ഞാൻ അവ ഓരോന്നായി പറിച്ചെടുത്തു. നനവുള്ള മണ്ണ് ആയതിനാൽ എളുപ്പത്തിൽ പറിക്കാൻ കഴിഞ്ഞു. ആകെ 5 minute എടുത്തു. എല്ലാം പറിച്ചു കഴിഞ്ഞപ്പോൾ അവിടെ മാലിന്യത്തിന്റെ ഒരു ഭാണ്ഡം കണ്ടു. കാറോടിച്ചു പോയ ഏതോ അലവലാതി വലിച്ചെറിഞ്ഞതാണ്.

അടുത്തുതന്നെ തെക്കിൽ ചുറ്റി പിണഞ്ഞു കിടന്ന ഒരു ഇഞ്ചയെ pruning knife ഉപയോഗിച്ച് cut ചെയ്തു. ഈ ഭാഗത്ത്‌ റോഡിന് ഇരു വശത്തും പൂച്ചെടികൾ ഉണ്ട്. തഴച്ചു വളർന്നാൽ അവ view മറയക്കും. ഞാൻ ആ പൂച്ചെടികൾ trim ചെയ്യാറുണ്ട്.

എന്റെ വീടിന്റെ മുമ്പിലുള്ള റോഡിൻറെ എതിർവശത്ത് ഒരു KSEB പോസ്റ്റ് ഉണ്ട്.3 മാസത്തെ ഇടവേളക്ക് ശേഷം ഈയിടെ അവിടെ ഒരു ബൾബ് fit ചെയ്തു. എന്റെ മുറ്റം മുഴുവൻ പ്രകാശം കിട്ടും. പോസ്റ്റ്നിറയെ പയറിൻറെ വള്ളികൾ തഴച്ചു വളർന്ന് ചുറ്റി പിടി മുറുക്കിയിരിക്കുകയാണ്. ഞാൻ pruning knife ഉപയോഗിച്ച് അടിഭാഗം മുറിച്ചു.രണ്ടു ദിവസം കൊണ്ട് പയർ വള്ളികൾ ഉണങ്ങി.
എന്റെ വീട്ടിൽ നിന്ന് 150 metre നടന്നാൽ Post ഓഫീസ് ആണ്. പോസ്റ്റ് ഓഫീസിന്റെ side ൽ എല്ലാം കാട് കയറിയിരിക്കുകയാണ്. ഒരു pruning knife ഉപയോഗിച്ച്  വള്ളികൾ cut ചെയ്താൽ കാട് കുറയും. പക്ഷേ ആരും അത് ചെയ്യുകയില്ല.

ഇനി ഒരു Breaking News വന്നേക്കാം."പൈ ക Post Office ൽ പാമ്പ്."

പൈക പോസ്റ്റ് ഓഫീസിന്റെ അടുത്തുള്ള പോസ്റ്റ് പെട്ടിയിൽ കത്ത് ഇടുന്നവർ ജാഗ്രത. ആ പെട്ടിയിൽ പാമ്പ് ഉണ്ടായിരിക്കാം. അതുകൊണ്ടു പെട്ടിയിലേക്ക് കൈ കടത്തരുത്. ചവണ ഉപയോഗിച്ച് കത്ത് ഇടുക.

സർക്കാർ കാര്യങ്ങൾ ചെയ്തു തരാൻ wait ചെയ്യാതെ നമ്മൾ ചില ലളിതമായ കാര്യങ്ങൾ ചെയ്താൽ ചിലപ്പോൾ വൻ ദുരന്തങ്ങൾ ഒഴിവാക്കാം.

എന്റെ വീടിരിക്കുന്ന പറമ്പിന്റെ പേര് പാമ്പുതൂക്കിൽ പറമ്പ്.







Comments

Popular posts from this blog

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

Dr KINDY CHOR'S KEYNOTE ADDRESS ( satire)

Excerpts   from  the  keynote  address    delivered  by  Honourable  Dr Kindy  Chor, founder   and  Rector  of   Kindy  Chor's  Academy  of  Thieves , on  the occasion of  the  first  graduation   ceremony of  the  new  graduates  in  the  various  disciplines such  as  B.F  (  Bachelor  of  Fraud ), BGS  ( Bachelor  of  Gold  Smuggling ), BB ( Bachelor  of  Blackmail ) etc ( A  big  hall , overflowing  with  people. Distinguished  guests  are  already  seated on  the  stage. Enter Dr Kindi  Chor, waving to the  crowds. All  rise, as a sign of respect. Dr  Kindi  Chor  indicates  to  the  people  to  sit  down .)    ...

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...