കണ്ണുള്ളപ്പോൾ അതിന്റെ മൂല്യം അറിയത്തില്ല എന്നാണ് ചൊല്ല്. ഉള്ളി, അല്ലെങ്കിൽ സവോള നമ്മുടെ കറികൾക്കും മറ്റും രുചിയുടെ perfection തരുന്ന ഒരു സാധനം ആണെന്ന് ഇപ്പോൾ, അത് almost ഇല്ലാതായ പ്പോഴാണ് അറിയുന്നത്. മോ രിലും
ചമ്മന്തി യിലും ഉള്ളി ഉദാരമായി ഉപയോഗിച്ച് ആവോളം ആസ്വദിച്ചിരുന്ന ആ കാലം അധികം പഴക്കമുള്ളതല്ല.2018ൽ ഉള്ളിവില
അടിത്തട്ടിൽ എത്തിയ സുവർണ്ണ വർഷം ആയിരുന്നു. കേരളത്തിൽ രൂക്ഷമായ വിലക്കയറ്റം ഉണ്ട് എന്ന് പറയുന്നത് കെട്ടുകഥയാണെന്നു ഞാൻ 2018ൽ
ഒരു Post ഇട്ടിരുന്നു. അതിന് തെളിവായി ചൂണ്ടിക്കാട്ടിയത് 30 രൂപ ഉള്ളിവിലയും 20 രൂപ സവോള വിലയും ആയിരുന്നു.ഇന്ന് എന്റെ വാദം മാറ്റി പറയുകയാണ്. ഉള്ളിവില വാനോളം ഉയർന്നിരിക്കുന്നു. ഉള്ളിവില കണ്ട് കണ്ണു നിറയുന്ന അവസ്‌ഥ.
വീട്ടിൽ ഉള്ളിയും സവോളയും കുറെ ബാക്കിയുണ്ട്. എങ്കിലും ചുമ്മാ ഒരു ഷോപ്പിംഗ് ന് ഇറങ്ങി. സ്ഥിരം ചില സാധനങ്ങൾ വാങ്ങുന്ന പച്ചക്കറി കടയിൽ കയറി. സാധനങ്ങൾ വാങ്ങാൻ മാത്രമല്ല, കടക്കാരനുമായി കുശലം പറയാനുമാണ് അവിടെ പോകുന്നത്. ഉള്ളിവില 150ഉം സവോള വില 110ഉം ആണെന്ന് കേട്ട് ഞെട്ടി.
എന്നാലും വാങ്ങാതെ പിന്തിരിയുന്നത് കുറച്ചിലാണ്. അര കിലോ വീതം വാങ്ങി.
വില കുറയുന്നില്ലെങ്കിൽ 2019ൽ ഇനി ഉള്ളി വാങ്ങുന്നില്ല. Eegypt, ടർക്കി എന്നീ രാജ്യങ്ങളിൽ നിന്നും ഉള്ളി ഇറക്കുമതി ചെയ്യുന്നുണ്ട്. Xmas ന് മുൻപ് ഉള്ളിവില താഴണം എന്ന് ഉള്ളുരുകി പ്രാർത്ഥിക്കുന്നു.
നോയമ്പുകാലം പ്രാര്ഥനയുടെയും ത്യാഗത്തിന്റെയും കാലമാണ്. ഇറച്ചിയും മീനും വർജ്ജിക്കുന്നത് ഒരു പുണ്യ പ്രവർത്തിയാണ്. മീനിന് ഉള്ളിയേക്കാൾ വില കുറവാണ്. eg മത്തി. അപ്പോൾ നോയമ്പുകാലത്തു മീൻ തിന്നുന്നത് OK. ഇറച്ചിയും ഉള്ളിയും വർജ്ജിക്കാം.
ഉള്ളിവില കയറ്റം സമൂഹത്തിൽ ചില മാറ്റങ്ങൾ വരുത്തും. ഹോട്ടലുകളിൽ രണ്ടുതരം ഭക്ഷണം പ്രതീക്ഷിക്കാം.eg ഊണ് without ,80 രൂപ. അതായത് ഉള്ളി ചേർക്കാത്ത കറികൾ ഉള്ള ഊണ്. With ന്120 രൂപ.
ഉള്ളിവില ഈ തോതിൽ ഇനിയും ഉയർന്നാൽ വ്യാജ ഉള്ളി വിപണിയിൽ ഇറങ്ങും. bulb ഇനത്തിൽപ്പെട്ട പൂച്ചെടികൾ പറിച്ചാൽ ഉള്ളി പോലെ തോന്നിക്കും. ഇതിൻറെ കൃഷി already തമിഴ് നാട്ടിൽ തുടങ്ങിക്കാണും.
2019 നെ the Year of the Onion എന്ന് വിളിക്കാം.

Comments
Post a Comment