Skip to main content

വിദ്യാർത്ഥി ഗുണ്ടായിസം (View point)

സാക്ഷരതയിൽ  ഒന്നാമത്, പ്രബുദ്ധ കേരളം, നവോത്ഥാനം, ആരോഗ്യ രക്ഷയിൽ ഒന്നാമത് എന്നൊക്കെ കേരളത്തെപ്പറ്റി തട്ടി വിടുമ്പോൾ ചിരിക്കാതെ വയ്യ. വിദ്യാഭ്യാസത്തിലും മികച്ച State ആണത്രേ കേരളം.

കേരളത്തിൽ നിന്ന് ആയിരക്കണക്കിന് കുട്ടികൾ വിദേശ രാജ്യങ്ങളിൽ പോയി പഠിക്കുന്നു. ബിരുദം കഴിഞ്ഞാൽ ആ രാജ്യങ്ങളിൽ ജോലി ചെയ്ത് അവിടെ settle ചെയ്യാൻ അവർ ആഗ്രഹിക്കുന്നു. കാരണം കേരളത്തിൽ നല്ല വിദ്യാഭ്യാസം കുറവാണ്. കേരളത്തിൽ ജോലി കിട്ടാൻ പ്രയാസമാണ്.
ജോലി കിട്ടാതെ അനേകം യുവാക്കൾ കഞ്ചാവ് വില്പനയിൽ ഏർപ്പെട്ടിരിക്കു ന്നു. ചിലർ മാല പറിക്കൽ നടത്തുന്നു.

കോളേജ്കളെ കലാലയം എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ ചിരിച്ചു ബോധം കെട്ടു പോകും. SFI ഗുണ്ടകൾ control ചെയ്യുന്ന University College നെ കലാലയം എന്ന് എങ്ങനെ വിളിക്കും? ഗുണ്ടകളെ പേടിച്ച് കുട്ടികൾ TC മേടിച്ചു പലായനം ചെയ്യുന്നു. ആ കോളേജ് ലെ കലകൾ കുത്തും വെട്ടും ആണ്.

ഇത് ഒറ്റപ്പെട്ട സംഭവമല്ല. മഹാരാജാസ് കോളേജ്, കേരളവർമ്മ കോളേജ് ,വിക്ടോറിയ കോളേജ് എന്നിവ ഗുണ്ടായിസത്തിന് കുപ്രസിദ്ധി നേടിയവ ആണ്. വനിതാ പ്രിൻസിപ്പാലിന് കുഴിമാടം ഒരുക്കുകയും കസേര കത്തിക്കുകയും ചെയ്തു.

മഹാരാജാസിൽ അഭിമന്യൂ എന്ന വിദ്യാർധിയെ കുത്തിക്കൊന്നു. എന്നിട്ട് പ്രധാന പ്രതികളെ ഇതുവരെ പിടിച്ചിട്ടില്ല.

ഇടത് വിദ്യാർധി രാഷ്ട്രീയം കൊണ്ട് എന്ത്‌പ്രയോജനം എന്ന് ചോദിച്ചാൽ പൂജ്യം എന്നാണ് ഉത്തരം. ഉദാഹരണത്തിന് കേന്ദ്രത്തിൽ മോദി വർദ്ധിച്ച ഭൂരിപക്ഷത്തോടെ  അധികാരത്തിൽ എത്തി. കേരളത്തിൽ മൃതപ്രായമായ U DF ന്
ജനങ്ങൾ 20 ൽ 19 കൊടുത്തു ജയിപ്പിച്ചു.

Sitting MP എന്നതിന് ഒരു പുതിയ അർത്ഥം ഉണ്ടായിരിക്കുന്നു. അതായത് തോറ്റ് വീട്ടിൽ ഇരിക്കുക.

യൂണിവേഴ്സിറ്റി കോളേജ് ലെ ഗുണ്ടായിസം, ജയിലുകളിൽ ഗുണ്ടകളുടെ ഭരണം ,പോലീസ് കസ്റ്റഡി മരണം എന്നിവ ചേർത്ത് വായിക്കേണ്ടതാണ്. കുത്തു കേസ് ലെ പ്രതികളിൽ ചിലർ പോലീസ് Rank ലിസ്റ്റിൽ ഉണ്ട്. അതായത് കോപ്പി അടിച്ച് ജയിച്ചവർ PSC പരീക്ഷ അട്ടിമറിച്ചു Rank List ൽ കയറി.
നേരും നെറിയും ഇല്ലാത്ത ഇവരാണ് പോലീസ് custody യിൽ പാവപ്പെട്ടവരെ ഇടിച്ചു കൊല്ലുന്നത്.

SFI യുടെ ഏകാധിപത്യ പ്രവണത ഞെട്ടിപ്പിക്കുന്നതാണ്. മറ്റ് സംഘടനകളെ പ്രവർത്തിക്കാൻ അവർ അനുവദിക്കുന്നില്ല. കിം ജോംഗ് ഉൻ എന്ന മത്തങ്ങ തലയനും
Che ഗുവേരയും ആണ് അവരുടെ പ്രചോദനം.

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളും Campus ഗുണ്ടായിസവും കോൺഗ്രസ്ന് വളരെ ഗുണം ചെയ്തു. സഹികെട്ട ജനങ്ങൾ 2019ലെ election ൽ കോൺഗ്രസ് ന് വാരിക്കോരി വോട്ട് കൊടുത്തു ജയിപ്പിച്ചു. യുവ ജനങ്ങളുടെ വോട്ട് അതിൽ വലിയ പങ്ക് ഉള്ളതാണ്.

സാമ്പത്തികം ഉള്ളവരുടെ മക്കൾക്ക് വിദേശത്തു പോയി പഠിക്കാം. സാധാരണക്കാരുടെ മക്കൾക്ക് കേരളത്തിൽ പഠിക്കാനെ മർഗ്ഗമുള്ളൂ.
പഠിച്ചു പുറത്തിറങ്ങിയാൽ ഒരു സർക്കാർ ജോലിയാണ് അവരുടെ പ്രതീക്ഷ. PSC
Test പോലും അഴിമതി നിറഞ്ഞതാണ് എന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു.

Comments

Popular posts from this blog

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...

ചില 1960 sports ഓർമ്മകൾ

 പറക്കും സിഖ് എന്നറിയപ്പെട്ടിരുന്ന, ഇന്ത്യയുടെ എക്കാലത്തെയും മികച്ച athlete Milkha Singh ഓർമ്മയായി.1960 മുതൽ അദ്ദേഹത്തിന്റെ പേര് കേൾക്കുന്നു. ആ പഴയ കാലത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കുകയാണ് ഇവിടെ. അന്ന് ജനങ്ങൾ വാർത്തകളെ എങ്ങനെ കണ്ടു എന്നതും ഇവിടെ ഓർത്തു നോക്കുകയാണ്. അന്ന് വാർത്തകൾ അറിയാൻ പത്രങ്ങൾ മാത്രമേയുള്ളൂ. അത് എല്ലാവരും വായിച്ചിരുന്നില്ല. വരിക്കാർ ആകാൻ പണം ഇല്ലാത്തവർ ഉണ്ടായിരുന്നു. വായിക്കാൻ അറിയാത്തവർ ഉണ്ടായിരുന്നു. പൈകയിൽ  കടക്കാർക്കുള്ള പത്രം കട തിണ്ണയിൽ ഇടും. കട തുറക്കുന്നത് പിന്നീടാണ്. ചുമട്ടു തൊഴിലാളികളിൽ ഭൂരിപക്ഷത്തിനും വായിക്കാൻ അറിയില്ലായിരുന്നു. എന്നാൽ വാർത്തകൾ അറിയാൻ അവർക്ക് താല്പര്യം ഉണ്ടായിരുന്നു. വായിക്കാൻ അറിയാവുന്ന ആരെങ്കിലും വായിക്കും. മറ്റുള്ളവർ കേട്ടിരിക്കും. ഇന്ന് നമ്മൾക്ക് വാർത്തക്കും entertainment നും നൂറായിരം sources ഉണ്ട്. അതുകൊണ്ട് tip of the iceberg ൽ തൊടാൻ മാത്രമേ നമുക്ക് സമയമുള്ളു. 1960ൽ sources ഉം വിഷയങളും കുറവായിരുന്നു. അതുകൊണ്ട്  ഉള്ള വിഷയങളിൽ എല്ലാവരും concentrate ചെയ്തിരുന്നു. അങ്ങനെയാണ് മിൽഖാ സിങ് ഇന്ത്യക്കാരുടെ അഭിമാന താരം ആയത്.1960ലെ ...