കേരളത്തിൽ മഴ കുറവായതുകൊണ്ടു
പകർച്ച വ്യാധികൾ പഴയതുപോലെ ഇല്ല. പക്ഷേ വേറൊരു രോഗം ഇപ്പോൾ പടർന്ന് പിടിക്കുകയാണ്. അതായത് പിളർപ്പു രോഗം.
കേരള കോൺഗ്രസ് ജന്മനാ പിളർപ്പു രോഗം ഉള്ള ഒന്നാണ്. കുറേക്കാലമായി ആ പാർട്ടി രോഗത്തിൽ നിന്ന് മുക്തമായിരുന്നു. പക്ഷേ അഷ്ടവൈദ്യൻ ആദരണീയനായ കെഎം മാണി മരിച്ചതോടെ ചികിത്സ മുടങ്ങി. ഇപ്പോൾ രോഗം കുഴഞ്ഞ സ്ഥിതിയിലാണ്. മുട്ടുവേദന, നടുവേദന, തലചുറ്റൽ, ഛർദ്ദി മുതലായ രോഗലക്ഷണങ്ങൾ അനുദിനം വർദ്ധിച്ചു വരുന്നു.ഇക്കുറി രോഗം പാർട്ടിയുടെ അന്ത്യത്തിൽ അവസാനിക്കാൻ സാധ്യതയുണ്ട്.
പിളർപ്പുരോഗം കേരള കത്തോലിക്ക സഭയിലേക്ക് പടർന്നു പിടിച്ച് മൂർച്ഛിച്ച് കൊണ്ടിരിക്കുകയാണ്. പിളർപ്പ് എവിടെ എത്തിച്ചേരുമെന്നു നിശ്ചയമില്ല. കൂനൻ കുരിശ് പൊടിതട്ടി എടുക്കുന്ന ലക്ഷണമാണ് കാണുന്നത്.
ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന അവസ്ഥയിൽ ആണ് കോൺഗ്രസ്. കൊഴിച്ചിൽ അല്ലെങ്കിൽ അടർപ്പ് രോഗമാണ് ആ പാർട്ടിയെ ബാധിച്ചിരിക്കുന്നത്. കർണ്ണാടകയിൽ കുറെ കോൺഗ്രസ് MLA മാർ രാജിവെച്ചു. JDS ലും കൊഴിച്ചിൽ നടക്കുന്നു.
കൊഴിച്ചിൽ രോഗത്തിന് പ്രതിവിധി പണവും പദവിയും ആണ്.
കേരള കോൺഗ്രസ് ലും സഭയിലും ആശയ പരമായ പിളർപ്പ് അല്ല. ഞാനോ നീയോ വലിയവൻ എന്നതാണ് പ്രശ്നം.

Comments
Post a Comment