കേരള മാധ്യമങ്ങൾ ബീഹാരിലെയും UP യിലെയും അക്രമ സംഭവങ്ങൾക്ക് വളരെ പ്രാധാന്യം നൽകി പ്രസിദ്ധപ്പെടുത്താറുണ്ട്. അവിടങ്ങളി
ൽ ക്രമസമാധാന നില വളരെ മോശമാണ്, കേരളത്തിൽ എല്ലാം perfect ആണ് എന്ന സന്ദേശം നൽകുകയാണ് ലക്ഷ്യം. എന്നാൽ കേരളത്തിലെ സ്ഥിതി വളരെ മോശമാണ് എന്ന് പോലീസ് കസ്റ്റഡി മരണങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. കേരള പോലീസ് ഇന്ന് ദുർബ്ബലമാണ്, unprofessional ആണ്. നേരായ രീതിയിൽ പ്രവർത്തിക്കുന്ന പൊലീസുകാരെ സ്ഥലം മാറ്റുന്നു.
ഏറ്റവും ഞെട്ടിക്കുന്നത് ക്രിമിനലുകൾ യൂണിവേഴ്സിറ്റി, PSC മുതലായവ യിൽ കോപ്പിയടി യും തിരിമറിയും നടത്തി പോലീസ് സേനയിൽ കടന്നു കൂടുന്നു എന്നതാണ്.
വയനാട്ടിൽ അമ്പലവയൽ എന്ന സ്ഥലത്ത്
തമിഴ് ദമ്പതികളെ ഒരു ഡ്രൈവർ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ ഇപ്പോൾ പ്രചരിക്കുകയാണ്. ഈ സംഭവത്തിൽ 2 കാര്യങ്ങൾ ഉണ്ട്.1. നാട്ടുകാർ നോക്കി നിൽക്കുന്നു. അക്രമം തടയാൻ നട്ടെല്ലുള്ളവർ അവിടെയില്ല. പോലീസ് സ്റ്റേഷൻ അടുത്താണ്. പോലീസിനെ അറിയിക്കാനും ആരും തയ്യാറാകുന്നില്ല.
2. ഈ സംഭവത്തിൽ പോലീസ് കേസ് എടുത്തിട്ടില്ല. പരാതി കിട്ടിയില്ല എന്നാണ് പോലീസ് പറയുന്നത്. യുക്തിക്ക് നിരക്കാത്ത വാദമാണ് ഇത്. ഉദാഹരണമായി
ആ ദമ്പതികളെ കൊന്നു എന്ന് സങ്കൽപ്പിക്കുക. അപ്പോൾ ആര് പരാതി കൊടുക്കും?
ഒരു പക്ഷേ പാർട്ടി ഇടപെടലും സ്ഥലം മാറ്റവും ഭയന്ന് ആയിരിക്കാം പോലീസ് ഇടപെടാ തിരുന്നത്.
50 ലക്ഷം പേരെ അണിനിരത്തി വനിതാ മതിൽ കെട്ടിയ കേരളത്തിലാണ് തമിഴ് നാട്ടുകരിയായ യുവതി നടുറോഡിൽ ആക്രമിക്കപ്പെട്ടത്.
കേരള മാധ്യമങ്ങൾ ഇനിയെങ്കിലും UP യെയും ബീഹാറിനെ യും വിട്ടുകള.

Comments
Post a Comment