രാവിലെ paika പള്ളിയിൽ 7 am നുള്ള കുർബ്ബാനക്ക് പോയി.6.30ന് പള്ളിയിൽ കയറി ഇടം പിടിച്ചു. നേരത്തെ എത്തിയില്ലെങ്കിൽ സീറ്റ് കിട്ടുകയില്ല. പള്ളിക്കാര്യങ്ങളിൽ സമയ നിഷ്ട കിറു കൃത്യമാണ്. Flight time പോലെയാണ്. തലനാരിഴയ്ക്ക് വ്യത്യാസമില്ല.
സ്ഥിരം ഉള്ള ഗായകൻ ഇല്ലാത്തതുകൊണ്ട്
കുർബ്ബാന ഒരു മണിക്കൂറിൽ ഒതുങ്ങി. മികച്ച ഗായകനാണ്. പകരം ഒരു പെണ്കുട്ടി പാടി. വളരെ talented ആയ ഒരു പെണ്കുട്ടി. ആരാണെന്ന് അറിയില്ല.
വീട്ടിൽ കേറി പെട്ടന്ന് ഒരു കാപ്പി കുടിച്ച് പൂവരണി പള്ളിയെ ലക്ഷ്യമാക്കി പുറപ്പെട്ടു.
പള്ളിയുടെ അടുത്താണ് പോത്തിറച്ചി വിൽക്കുന്ന ഓപ്പൺ Air shed. അവിടെ ചെന്നപ്പോൾ നീണ്ട ഒരു Q. പത്തോളം പേർ ഉണ്ട്. വളരെ നിശ്ശബ്ദവും അച്ചടക്കം ഉള്ളതുമായ Q. ശനി, ഞായർ ദിവസങ്ങളിൽ
മാത്രമാണ് ഇറച്ചി വിൽപ്പന. ഉടമസ്ഥൻ തന്നെയാണ് വെട്ടി കൊടുക്കുന്നത്.
വെട്ടുകാരൻ നീതിമാൻ ആണ്. എന്നാൽ വാരിക്കോരി ഒന്നും തരികയില്ല. ഒരു വലിയ piece. പിന്നെ അവിടന്നും ഇവിടെന്നും ആയി രണ്ടോ മൂന്നോ ചെറിയ pieceകൾ. Q വിന്റെ നിശബ്ദതയുടെ കാരണം എനിക്ക് മനസ്സിലായി. നല്ല piece കിട്ടണമേ എന്നാണ് എല്ലാവരും പ്രാർത്ഥിക്കുന്നത്. ഞാനും ഉള്ളുരുകി പ്രാർത്ഥിച്ചു."കർത്താവേ വെട്ടുകാരന് നല്ല ബുദ്ധി തോന്നിക്കനേ".
വെട്ടുകാരനോട് നിർദ്ദേശിക്കാൻ പറ്റുകയില്ല.
2 കിലോ അല്ലെങ്കിൽ3 കിലോ വേണമെന്ന് മാത്രം പറയാം. ചോദ്യോത്തരങ്ങൾ ഇല്ല. കുശലാന്വേഷണം ഒന്നുമില്ല.100%ഏകാഗ്രതയാണ്.
എന്റെ ഊഴം വന്നു. എന്റെ നെഞ്ചിടിപ്പ് വർദ്ധിച്ചു. ശിവമണിയുടെ കൈകൾ drum, കിണ്ണം, കിണ്ടി, frying pan എന്നിവയിൽ മിന്നുന്നതുപോലെ വെട്ടുകാരന്റെ കത്തി മിന്നി.3 മിനിറ്റു കൊണ്ട് എല്ലാം കഴിഞ്ഞു. ശുഭം.
വെട്ടുകാരന് തൂക്കം കിറു കൃത്യമാണ്.2 കിലോ ചോദിച്ചാൽ അയാൾ ഇറച്ചി വെട്ടി ത്രാസ്സിൽ ഇട്ടാൽ കൂടിയാൽ 5 ഗ്രാമിന്റെ വ്യത്യാസമേ ഉള്ളൂ. ഒരു കിലോയ്ക്ക് വില 330രൂപയാണ്.3 കിലോ വാങ്ങി.10 രൂപ change ന് പകരം വെട്ടുകാരൻ ഒരു ചെറിയ piece ഇട്ടു. I went home piecefully and peacefully.
Q വിന്റെ നീളം കൂടി.
വല്ല വിശേഷവും ഉള്ള ദിവസങ്ങളിൽ മാത്രമാണ് ഞാൻ പോത്തിറച്ചി വാങ്ങുന്നത്. ഇന്നലെ ഭാരത രത്‌നം ലതാ മങ്കേഷ്‌കരുടെ
ജന്മദിനം ആയിരുന്നു. കേരള ചാനലുകൾ അത് വേണ്ടവിധം ആഘോഷിച്ചില്ല. അന്ധമായ ഹിന്ദി വിരോധം ആയിരിക്കാം കാരണം.
അതുകൊണ്ടാണ് സ്വന്തം നിലയിൽ ആഘോഷിക്കാം എന്ന് തീരുമാനിച്ചത്. പോത്തിറച്ചി, കപ്പ, beer. പിന്നെ പാട്ട്. ആകെ 4 families.
അടുത്ത ആഴ്ച്ച സൗത്ത് ആഫ്രിക്കയിലേക്ക്
യാത്ര.

Comments
Post a Comment