ഒരു വിദേശ രാജ്യത്തു താമസിക്കുമ്പോൾ ആണ് നമുക്ക് ഇക്കാര്യം മനസിലാകുന്നത്.
ദക്ഷിണാഫ്രിക്ക ഒരു നല്ല രാജ്യമാണ്. നല്ല കാലാവസ്‌ഥ, നല്ല റോഡുകൾ, നല്ല ഭക്ഷണം, നല്ല നാട്ടുകാർ മുതലായവ ദക്ഷിണാഫ്രിക്ക യെ ആകർഷകം ആക്കുന്നു. എന്നാൽ സുരക്ഷയുടെ കാര്യത്തിൽ രാജ്യം പുറകോട്ടാണ്.
കേരളത്തിൽ പല compound കൾക്കും ഗേറ്റ് ഇല്ല. gate ഉണ്ടെങ്കിൽ തന്നെ അത് പകൽ സമയങ്ങളിൽ പൂട്ടാറില്ല. ഇത് ഇവിടെ സങ്കൽപ്പിക്കാൻ പോലും ആവുകയില്ല.
സമ്പന്നരും Middle Class ഉം താമസിക്കുന്ന ഇടങ്ങളിൽ കവർച്ചക്കാർക്ക് എതിരെ വൻ
മുൻകരുതലുകൾ ആണ് ഉള്ളത്.
12ഉം 15ഉം അടി ഉയരമുള്ള compound wall, മുള്ളുകമ്പി, remote gate കൾ ,alarm system, പട്ടികൾ എന്നിവ ഇവയിൽ പെടുന്നു. കൂടാതെ Neighbourhood Watch ഉം ഉണ്ട്.
നമ്മൾ വീട്ടിൽ ഉള്ളപ്പോൾ door പൂട്ടിയിരിക്കണം.
പട്ടികൾ ഉള്ളതുകൊണ്ട് സുരക്ഷ ഉറപ്പാക്കാൻ കഴിയുകയില്ല. ഏതോ drug കൊടുത്തു പട്ടികളെ മയക്കുന്ന വിദ്യ കള്ളന്മാർ പ്രയോഗിക്കുന്നുണ്ട്.
Traffic junction കളിൽ പിടിച്ചുപറി നടക്കാറുണ്ട്.Car hijacking ഉം ഉണ്ട്.
ഏതെങ്കിലും തരത്തിലുള്ള കവർച്ചയ്ക്ക് ഇര ആകാത്തവർ ചുരുക്കമാണ്.2012ൽ ഞങ്ങൾ സ്കൂളിൽ ആയിരുന്ന സമയത്തു
കള്ളന്മാർ വീട്‌മുഴുവൻ അരിച്ചു പെറുക്കി കുറെ സ്വർണ്ണവും വാച്ചുകളും കവർന്നു.
2014ൽ നേരിട്ടും കവർച്ച നടന്നു.
ഒരു രാജ്യത്തെ സുരക്ഷയെ അളക്കാൻ ഒരു എളുപ്പ മാർഗ്ഗം ഉണ്ട്. ദക്ഷിണാഫ്രിക്കയിലെ ഒരു Middle Class വീട്ടിലെ താക്കോൽ bunch കൾ, remote കൾ ,താഴുകൾ എന്നിവ കൂട്ടിയിട്ട് തൂക്കം കാണുക. കേരളത്തിലെ ഒരു family യുടേതും തൂക്കി നോക്കുക. ദക്ഷിണാഫ്രിക്കയിലേത് കുറേ കിലോ കാണും. കേരളത്തിലേത് കുറെ ഗ്രാം.
ഇത്
ഇതാണ് വ്യത്യാസം.
ReplyDelete