നവംബർ 1 ഒരു നല്ല ദിവസമാണ്. 2019 അവസാന റൗണ്ടിലേക്ക് പ്രവേശിക്കുന്ന ഘട്ടമാണ്. ഇന്ന് കേരള പിറവി ദിവസമാണ്
സന്തോഷിക്കാൻ ഏറെയുണ്ട്.
നമ്മൾ വിദേശ രാജ്യങ്ങളിൽ ചെല്ലുമ്പോൾ ആണ് ഇന്ത്യ/ കേരളം നല്ലതാണ് എന്ന് മനസ്സിലാകുന്നത്.
ഉദാഹരണമായി സൗത്ത് ആഫ്രിക്കയിൽ സഞ്ചരിക്കുമ്പോൾ ധാരാളം മരങ്ങൾ കാണാം. എന്നാൽ അവയൊന്നും പഴങ്ങൾ തരുന്നവ അല്ല. ഫലവൃക്ഷങ്ങൾ ഉള്ള വൻ തോട്ടങ്ങൾ ഉള്ള കാര്യം വിസ്മരിക്കുന്നില്ല. എന്നാൽ കേരളത്തിൽ എവിടെ നോക്കിയാലും ഫലവൃക്ഷങ്ങൾ കാണാം. തെങ്, പ്ലാവ്, മാവ് ,ആഞ്ഞിലി, ,കമുക്, മുതലായ കാണാൻ ഭംഗിയുള്ളതും ഫലം തരുന്നതുമായ അനേകം വൃക്ഷങ്ങൾ നമുക്ക് ഉണ്ട്. ചെറിയ ഇനങ്ങൾ വേറെയും.
നമ്മുടെ തേക്കും ആഞ്ഞിലിയും ഗംഭീര്യത്തോടെ തല ഉയർത്തി നിൽക്കുന്നു.
10 cent സ്ഥലമേയുള്ളൂ എങ്കിലും അവിടെ എന്തെങ്കിലും നട്ടാൽ പ്രയോജനം ചെയ്യും. ഉദാഹരണത്തിന് ഒരു വാഴ, പപ്പായ, കറിവേപ്പ് ഇങ്ങനെ എന്തെങ്കിലും. മറ്റു പല രാജ്യങ്ങളിലും ഇങ്ങനെ ഉണ്ടാവുകയില്ല.
എന്നാൽ കേരളം എന്ന ഒരു പൊതുവികാരം ഉള്ളതായി കാണുന്നില്ല. ഈ സംസ്ഥാനത്തു എല്ലാവർക്കും ഹാപ്പിയായി ജീവിക്കാൻ കഴിയുന്ന ഒരു സാഹചര്യം ഇല്ല എന്ന് പറയാതെ വയ്യ. പേഴ്‌സണൽ ആയിട്ട് പ്രശ്നങ്ങൾ ഇല്ലെങ്കിലും മനഃസാക്ഷി ഉള്ളവർക്ക് വളരെ അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യങ്ങൾ ഇവിടെ നടക്കുന്നു. ഇതിന് ഏറ്റവും പുതിയ ഉദാഹരണമാണ് വാളയാർ സംഭവം. പിഞ്ചുകുട്ടികളെ പീഡിപ്പിച്ചു കൊന്നിട്ട് രണ്ടുകയ്യും വീശി രക്ഷപ്പെടാവുന്ന അവസ്‌ഥ ഭീകരമാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല.
ഒരു രാജ്യത്തു ജനങ്ങൾ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ആ രാജ്യത്തു സമാധാനം ഉണ്ടാവുകയില്ല. വാളയാർ സംഭവം വലിയ tension ആണ് ഉണ്ടാക്കിയിരിക്കുന്നത്. ഭരിക്കുന്നവർ നിയമങ്ങളെ കാറ്റിൽ പറത്തുമ്പോൾ ദുരന്തങ്ങൾ ഉണ്ടാകുന്നു.
അമിതമായ രാഷ്ട്രീയവും അമിതമായ ചാനൽ ചർച്ചകളും കേരളത്തിന് ദോഷമാണ് ചെയ്യുന്നത്.
ലോകത്തിൽ ജനങ്ങൾ ഏറ്റവും ഹാപ്പി ആയിട്ടുള്ള ഡെൻമാർക്ക്,നോർവേ, സ്വീഡൻ, ഫിൻലൻഡ് മുതലായ രാജ്യങ്ങളിൽ അമിതമായ രാഷ്ട്രീയം ഇല്ല. ഹോളണ്ടിൽ കുറ്റ കൃത്യങ്ങൾ കുറഞ്ഞതുകൊണ്ടു ജയിലുകൾ അടച്ചതായി കേട്ടിട്ടുണ്ട്.
കേരളത്തിൽ പൊതുവെ പരസ്പര ബഹുമാനം ഇല്ല. കേരളത്തിലെ ഡ്രൈവിംഗ് ശ്രദ്ധിച്ചാൽ ഇത് മനസ്സിലാകും. Zebra crossing ൽ ഏതാനും second കൾ വാഹനം നിർത്തി കാല്നടക്കാർക്ക് കടന്നു പോകാൻ അവസരം കൊടുക്കുന്നില്ല. രാത്രിയിൽ light dim ചെയ്ത് കൊടുക്കുന്നവർ കുറവാണ്.
കേരളപ്പിറവി ആഘോഷിക്കുന്നത് നല്ലതാണ്.പക്ഷേ പൗരബോധവും പരസ്പര ബഹുമാനവും കൂടുതലായി ഉണ്ടാകണം.
ഒരു പഴയ ഗാനം ഓർക്കുന്നു.
മമലകൾക്കപ്പുറത്ത്, മരതക പ ട്ടുടുതത്
മലയാളമെന്നൊരു നാടുണ്ട്, കൊച്ചു
മലയാളമെന്നൊരു നാടുണ്ട്..

Comments
Post a Comment