പണ്ടേ ദുർബ്ബല, പിന്നെ ഗർഭിണി എന്നൊരു ചൊല്ലുണ്ട്. സ്ത്രീ ദുർബ്ബലയാണ് എന്നു പറഞ്ഞാൽ അധികമാരും അത് അംഗീകരിക്കുകയില്ല. എങ്കിലും കേരളത്തിന്റെ ഇന്നത്തെ അവസ്‌ഥ വെച്ചു നോക്കുമ്പോൾ ഈ ചൊല്ല് പറയാതെ വയ്യ. ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന ചൊല്ലും ഇവിടെ പ്രസക്തമാണ്.
2018ലെ മഹാ പ്രളയത്തിൻറെ ക്ഷീണം തീർന്നില്ല, അപ്പോഴാണ് 2019ൽ അതേ ദിവസങ്ങളിൽ തോരാ മഴയും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും. ഈ ദുരന്തം 2020ലും ആവർത്തി ച്ചാൽ എന്തായിരിക്കും സ്ഥിതി?
കേരളത്തിൽ എല്ലാം OK ആണ്, ആശങ്ക വേണ്ടാ എന്ന് ആരെങ്കിലും പറഞ്ഞാൽ അത് പൊളിവചനം ആണ്. മരണ സംഖ്യ ഉയരുകയാണ്.ഒരു ലക്ഷത്തിലേറെ ആളുകൾ ക്യാമ്പുകളിൽ ആണ്.
ജീവൻ പണയം വെച്ചും രക്ഷാ പ്രവർത്തനങ്ങൾ ചെയ്യുന്ന ആളുകൾ എല്ലാ വിധ പിന്തുണയും അർഹിക്കുന്നു.
എല്ലാ വർഷവും പ്രളയം ആവർത്തിക്കുകയാണെങ്കിൽ കേരളത്തിൽ ജീവിതം ദുസ്സഹകമാകും. അതുകൊണ്ട് കേരളം ഒറ്റക്കെട്ടായി പ്രതിരോധം തീർക്കേണ്ടിയിരിക്കുന്നു.
ഒന്നാമത് നിയമ വിരുദ്ധമായി പ്രവർത്തനങ്ങൾ നടത്തി പ്രകൃതിയെ ദ്രോഹിക്കുന്നത് നിർത്തണം. ഉദാഹരണമായി തോടുകൾ കെട്ടിയെടുത്തു പലരും സ്വന്തമാക്കിയിരിക്കുന്നു. ഇത് വെള്ളപ്പൊക്കത്തിന് കാരണമാകുന്നു.
കേരളം Number 1 എന്ന അഹങ്കാരം വെടിയണം.എല്ലാം സർക്കാർ ചെയ്തു തരും എന്ന ചിന്തയും വെടിയണം.
രക്ഷാ പ്രവർത്തനങ്ങളിൽ able bodied ആയിട്ടുള്ള എല്ലാവർക്കും പരി
ശീലനം നൽകണം. സ്കൂളുകളിൽ നീന്തൽ പരിശീലനം നൽകണം.
രക്ഷാ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾക്ക് കനത്ത സംഭവനചെയ്യാൻ സാധിക്കും. പക്ഷേ ഇന്നത്തെ വിദ്യാrthi കളിൽ ചിലർ ഒന്നിനും കൊള്ളാത്ത രാഷ്ട്രീയത്തിലും കത്തി കുത്തിലും കോപ്പിയടിയിലും ഏർപ്പെട്ടിരിക്കുകയാണ്. ദേഹം അനങ്ങി എന്തെങ്കിലും പണിയെടുക്കാൻ അവർക്ക്
മടിയാണ്.
വേറെ ചില വിദ്യാർഥികളുടെ ലക്ഷ്യം വിദേശത്ത് പോയി പഠിക്കുക,അവിടെ settle ചെയ്യുക എന്നതാണ്.
എൻറെ വീട് safe ആണ്, ഞാൻ OK യാണ് എന്ന് വിചാരിക്കുന്നവർക്ക് തെറ്റി.കാരണം
അടുത്ത വർഷം പ്രളയ cess 2% ,അല്ലെങ്കിൽ അതിനും മീതെ ആയിരിക്കും.
രാജ്യം നന്നാകണമെങ്കിൽ അഴിമതിയും ധൂർത്തും ഇല്ലാതാകണം. പ്രകൃതിയെ നശിപ്പിക്കുന്ന പ്രവർത്തികളും അവസാനിക്കണം.

Comments
Post a Comment