Skip to main content

വാരാന്ത്യ ചിന്തകൾ

 2021 രണ്ടാഴ്ച്ച പിന്നിട്ടു. തുടക്കം മോശമല്ല. ഏറ്റവും സുന്ദരമായ കാലാവസ്ഥയാണ് പ്രധാന attraction. മഴയില്ലാത്ത ദിവസങ്ങൾ കുറവ്. ഇന്നലെയും ഉച്ചകഴിഞ്ഞ് നല്ല ഒരു മഴ പെയ്തു. കഴിഞ്ഞ ഏപ്രിൽ മുതൽ ഇന്നുവരെ പറമ്പുകൾ wet അല്ലാത്ത ഒരു ദിവസവും ഞാൻ കണ്ടിട്ടില്ല.  താപ നില 25,26 ഒക്കെയാണ്.

U Tube ൽ സാമുവേൽ ജോർജ് എന്നയാളുടെ ഒരു post കാണാൻ ഇടയായി. പെൻഷൻ കാലം എങ്ങനെ പൂർണ്ണമായി enjoy ചെയ്യാം എന്ന കാര്യമാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം പറയുന്ന കാര്യങ്ങൾ അക്ഷരം പ്രതി ശരിയാണ്.60 വയസ്സ് കടക്കുന്നത് ഒരു വലിയ നേട്ടമാണെന്നു സാമുവൽ പറയുന്നു. പെൻഷൻ പറ്റിയവർ മക്കളുടെ കൂടെ താമസിക്കരുത് എന്ന് അദ്ദേഹം പറയുന്നു. താമസിച്ചാൽ  പലവിധ conflicts ഉണ്ടാകും.

ആരോഗ്യ കാര്യങ്ങളെ പ്പറ്റിയും സാമുവൽ പറയുന്നുണ്ട്. നമ്മൾ BP, cholesterol മുതലായവയെ ഭയക്കരുത്. അനാവശ്യമായി മരുന്നുകൾ കഴിക്കരുത്. ഇഷ്ടമുള്ള ആഹാരം കഴിക്കണം. പറമ്പിൽ പണിയെടുക്കണം.

മറ്റുള്ളവരുമായുള്ള സമ്പർക്കം, യാത്ര എന്നിവ പെൻഷൻകാർക്ക് പ്രധാനമാണ്. ഒരു വലിയ വീട് വെച്ച് ,വലിയ മതിൽ കെട്ടിനുള്ളിൽ ജീവിച്ചാൽ ഭ്രാന്ത് പിടിക്കും.

പെൻഷൻ ആയി കിട്ടുന്ന പണം അടിച്ചു പൊളിച്ചു ജീവിക്കാനുള്ളതാണ് എന്ന് സാമുവൽ പറയുന്നു. മക്കൾക്ക് വേണ്ടി ഇനിയും ക്ലേശിക്കേണ്ട ആവശ്യമില്ല.

നമ്മൾ ജീവിച്ചിരിക്കുമ്പോൾ നമ്മുടെ വീടും സ്ഥലവും മക്കൾക്ക് എഴുതി കൊടുക്കരുത്. അങ്ങനെ ചെയ്ത ചിലർ വഴിയാധാരമായി എന്ന് സാമുവൽ പറയുന്നു.

ഇതേ ആശയങ്ങൾ പലരും സോഷ്യൽ മീഡിയയിൽ പങ്കു വെച്ചു കണ്ടിട്ടുണ്ട്.

പെൻഷൻ പ്രായത്തിലുള്ള ആളുകൾ സാമുവൽ ജോർജിന്റെ പോസ്റ്റ് തീർച്ചയായും കാണണം.

പേഴ്‌സണൽ ആയിട്ട് പറയുകയാണെങ്കിൽ പെൻഷൻ കാലം വളരെ enjoy ചെയ്യുന്ന ഒരാളാണ് ഞാൻ. എല്ലാ ഉത്തരവാദിത്ത ങ്ങളും തീർന്നതാണ്. മക്കൾ വേറെയാണ് താമസം. BP, cholesterol മുതലായവയെ ഭയമില്ല. medicine ഒന്നും കഴിക്കുന്നില്ല. മറ്റുള്ളവരുമായി സമ്പർക്കം ഉണ്ട്. പറമ്പിൽ പണിയും. പാട്ടു കേൾക്കും. ചിലപ്പോൾ പാടും. ദാസേട്ടന്റെ ജന്മദിനത്തിൽ family ഗാനമേള ഉണ്ടായിരുന്നു.

Do not trouble trouble until trouble troubles you.




Comments

Popular posts from this blog

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

THE JOY OF SUCCESS ( MOTIVATIONAL POEM )

THE   JOY  OF  SUCCESS  ( a  motivational   poem  for  Grade 12  students )      Success   is  a  peak,      It   towers  as  a  challenge,      It   seems  insurmountable,      There's no path  leading  there,      You  cut  your own  path,      Through an unknown, unexplored  territory,      Removing  sharp, painful  thorns,      And  falling into treacherous  pits,       Sweating  and  panting,       Yet  you climb on, higher  and higher,       Bit  by bit, by  trial  and error.       At  times...