Skip to main content

ഒരു നാടകത്തിന്റെ ഓർമ്മ

 പഴയ കടലാസുകൾ പരതുമ്പോൾ ഒരു പഴയ ഫോട്ടോ കിട്ടി.1958ൽ പൈകയിൽ അവതരിപ്പിച്ച പ്രേമയാഗം എന്ന നാടകത്തിന്റെ ഗ്രൂപ്പ് ഫോട്ടോ ആണ്. നാടകം direct ചെയ്തത് എന്റെ പിതാവ് കുഞ്ഞേട്ടൻ ആയിരുന്നു. അക്കാലത്ത് ജനങ്ങളുടെ ഇടയിൽ നാടകത്തിന് നല്ല സ്വീകാര്യത ഉണ്ടായിരുന്നു. പള്ളിയുടെ fund സമാഹരിക്കാൻ വേണ്ടിയാണ് പ്രേമയാഗം അവതരിപ്പിച്ചത്. എന്റെ ഒരു ജ്യേഷ്ഠൻ, MK ടോം ആ നാടകത്തിൽ അഭിനയിച്ചു.

എന്റെ പിതാവ് കുഞ്ഞേട്ടൻ നാടകത്തെ ഒരു ഹരം ആയി കൊണ്ടുനടന്ന ആളാണ്. അദ്ദേഹം make up artist ഉം ആയിരുന്നു. യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫിന്റെ ഒരു കടുത്ത ആരാധകൻ ആയിരുന്നു. അഗസ്റ്റിൻ ജോസഫിന്റെ ഒരു നാടകം കാണാൻ വൈക്കത്തിന് നടന്നു പോയി. കുഞ്ഞേട്ടൻ ശാസ്ത്രീയ സംഗീതം പഠിച്ചു. ഹാർമോണിയം വായിച്ചിരുന്നു.

നാടകത്തിന്റെ rehearsal കാണാൻ പലപ്പോഴും ഞാൻ പോയിരുന്നു. നാടകത്തിൽ സ്ത്രീ കഥാ പാത്രങ്ങളെ അവതരിപ്പിച്ചത് ആണ് കുട്ടികൾ ആയിരുന്നു. പെണ്കുട്ടികളെ അകറ്റി നിറുത്തിയ ഒരു കാലമായിരുന്നു അത്. ഇതിൽ ഏറ്റവും വലിയ irony, അക്കാലത്തെ ഏറ്റവും പ്രശസ്ത സിനിമാ നടി 5 km മാത്രം അകലെയുള്ള ഭരണങ്ങാനത്തു ജനിച്ചു വളർന്ന മിസ്സ്‌ കുമാരി ആയിരുന്നു എന്നതാണ്

നാടകം പൊടി പൊടിച്ചു. അന്ന് എനിക്ക് 9 വയസ്സാണ്. നാടകത്തിലെ ചില രംഗങ്ങൾ കുറെ ദിവസം എന്റെ ഉറക്കം കെടുത്തി. നാടകത്തിലെ പോലീസുകാരന്റെ ക്രൂരതയാണ് എന്റെ ഉറക്കം കെടുത്തിയത്. ആ റോൾ ചെയ്ത കുഞ്ഞേപ്പു ചേട്ടനോട് വ്യക്തിപരമായ ഒരു വിരോധം തോന്നുകയും ചെയ്തു.

1959 ൽ ഇ.എം.എസ് സർക്കാരിനെതിരെ വിമോചനസമരം കൊടുമ്പിരി കൊണ്ടു.അന്ന് പൈകയിൽ ഏറ്റവും പ്രചാരമുള്ള പത്രം ദീപിക ആയിരുന്നു. ഒരു ദിവസം front പേജ് നിറയെ കൊച്ചു വേളിയിൽ ഫ്ലോറി എന്ന ഗർഭിണിയെ പോലീസ് വെടിവെച്ചു കൊന്ന സംഭവം ആയിരുന്നു. ജനരോഷം  ആളി കത്തി. കോണ്ഗ്രെസ്സ്‌കാർ കുഞ്ഞേട്ടനോട് അഭ്യർഥിച്ചു."അഞ്ചു മണിക്ക് paikaയിൽ പ്രതി ഷേധ യോഗം ഉണ്ട്. ഫ്ലോറി സംഭവം ഒരു ഏകാംഗ നാടകമായി അവതരിപ്പിക്കണം."

കുഞ്ഞേട്ടൻ സമ്മതിച്ചു.10 മിനിറ്റിന്റെ ഒരു നാടകം. എനിക്ക് ഒരു റോൾ ഉണ്ട്. ഫ്ലോറിയുടെ മകൻ ആയിട്ട്. dialogue ഒന്നുമില്ല.  വാവിട്ട് കരഞ്ഞാൽ മതി.

പോലീസ് ഫ്ലോറിയെ വെടി വെച്ചു വീഴ്ത്തുന്നു. ഭർത്താവ് ഓടിയെത്തി പൊട്ടി കരയുന്നു.

കുട്ടിയെ ചേർത്തു പിടിച്ചു കരയുന്നു. വിലപിക്കുന്നു.


ഫ്ലോറിയുടെ ഭർത്താവായി അഭിനയിക്കുന്നത് കുഞ്ഞുകുട്ടി എന്ന ആളാണ്. ബീഡി തെരുപ്പുകരൻ ആണ്. പ്രേമയാഗം നാടകത്തിൽ ഹാസ്യ കഥാ പാത്രത്തെ അവതരിപ്പിച്ചു വളരെ കയ്യടി നേടിയ ആളാണ്.

Paika കുരിശുപള്ളിയുടെ എതിർവശത്തുള്ള പീടിക തിണ്ണയിൽ ആയിരുന്നു മീറ്റിംഗ്. നാടകം പൊടിപൊടിച്ചു. കുഞ്ഞുകുട്ടി എന്നെ കെട്ടിപ്പിടിച്ച് കുറെ ആല്മഗതം പറയുന്നുണ്ട്. കള്ളിന്റെ മണം അസഹ്യമായിരുന്നു. അത് ഇന്നും feel ചെയ്യുന്നു.


Comments

Popular posts from this blog

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത് മണ്ടത്തരം. ഹോ

കേരളത്തിൽ hotel room ദൗർലഭ്യം (satire)

 കേരളത്തിൽ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി .എല്ലാ arrangements ഉം OK. പക്ഷേ ഒരു problem. ടിക്കാ റാം മീണയുടെ ലിസ്റ്റിൽ പ്പെട്ട മരിച്ച വിശ്വാസികൾ, Devils, angels എല്ലാം കൂട്ടം കൂട്ടമായി ലാൻഡ് ചെയ്തു തുടങ്ങി. ഹോട്ടൽ മുറികൾ എല്ലാം നിറഞ്ഞു.ചിലരെ Home stay യിൽ accommodate ചെയ്തു. Room shortage പ്രോബ്ലെം solve ചെയ്യാൻഒരു ഹോട്ടൽ മാനേജർക്ക് ഒരു നല്ല idea തോന്നി. ഒരു Devil ന് allocate ചെയ്ത മുറിയിൽ ഒരു extra bed ഇട്ട് ഒരു മാലാഖ കുട്ടിയെ accommodate ചെയ്യുക. ഇത് കേട്ടപ്പോൾ Devils തുള്ളി ചാടി. പക്ഷേ മാലാഖ കുട്ടികൾ reject ചെയ്തു. പീഡനം ഉണ്ടാകുമെന്നാണ് അവർക്ക് പേടി. ഒരു മരിച്ച വിശ്വാസി താൻ പണി കഴിപ്പിച്ച5000square feet house ൽ ചെന്ന് സ്വയം പരിചയപ്പെടുത്തി. മരുമകൾ പറഞ്ഞു. " What the Hell are you talking about?നിങ്ങൾക്ക് വീട് തെറ്റിപ്പോയി. അവൾ ശക്തിയായി door അടച്ചു. Extra rooms ഉള്ളവർ അത് visitors ന് വിട്ടു കൊടുക്കണം എന്ന് collector ടെ അഭ്യർത്ഥന വന്നു. എനിക്ക് അലിവ് തോന്നി. ഞങൾ ക്ക് 3bed റൂം vacant ആണ്.18നും 25നും ഇടയ്ക്ക് പ്രായമുള്ള 12 മാലാഖ പെണ്കുട്ടികളെ accommodate ചെയ്യണം. എന്റെ മനസ്സിൽ നക്ഷത്

Mossel Bay യാത്ര -1

Port Elizabethൽ നിന്നും 336 kms അകലെയുള്ള ഒരു തീരദേശ പട്ടണമാണ് Mossel Bay. സൗത്ത് ആഫ്രിക്കയിലെ തീരദേശ പട്ടണങ്ങളും പരിസര പ്രദേശങ്ങളും ടൂറിസത്തിന്  വളരെ പ്രാധാന്യം ഉള്ളവയാണ്. Mossel Bay യിൽ നിന്ന് ഏകദേശം400 Kms പോയാൽ Cape Town ആണ്. കഴിഞ്ഞ വെള്ളിയാഴ്ച്ച   ഉച്ച കഴിഞ്ഞ് Mossel Bay യിലേക്ക് പുറപ്പെട്ടു. കാർ boot നിറയെ സാധനങ്ങൾ ഉണ്ട്. സൗത്ത് ആഫ്രിക്കയിൽ യാത്ര ചെയ്യുമ്പോൾ ജാക്കറ്റ്, സ്വെറ്റർ, shoes എന്നിവ വേണം. ഏതുസമയത്തും തണുപ്പും കാറ്റും ഉണ്ടാകാം. Cooking നുള്ള ചില സാധനങ്ങളും എടുക്കണം. അങ്ങനെയാണ് luggage കൂടുന്നത്. Mercedes C 180യിൽ ആണ് യാത്ര. നല്ല കാറും നല്ല റോഡും ചേരുമ്പോൾ യാത്ര വളരെ enjoyable ആണ്.നോക്കെത്താദൂരത്തിൽ നീണ്ടു നിവർന്ന് കിടക്കുന്ന ഹൈവേ. വളവും തിരിവും കയറ്റവും കുറവ്.120,140km സ്പീഡിൽ ഓടിച്ചുപോകാം. എന്നാൽ town കൾ അടുക്കുമ്പോൾ overspeed ആയാൽ fine ഉറപ്പാണ്. Police നിരീക്ഷണം ഉണ്ട്. റോഡിന് ഇരുവശവും കുറ്റി ചെടികളും കാട്ടുപൂക്കളും ഉള്ള ചെറു വനങ്ങളും Cattle ഫാമുകളും ഉണ്ട്.ചിലയിടങ്ങളിൽ മനോഹരമായ മലനിരകളും നീല കടലും കാണാം. ഈ പ്രദേശത്തിന്റെ ഒരു ഭാഗത്തിന് Garden Route എന്ന് പറയുന്നു