Skip to main content

സമര വേലിയേറ്റം ( Viewpoint )

 ഇന്ന് കേരളത്തിലെ ചൂടേറിയ ചർച്ചയും അസ്വസ്ഥതയും ജലീൽ രാജി വെക്കണമോ വേണ്ടയോ എന്നതിനെ ചൊല്ലിയാണ്. ഈ വിഷയം മാറ്റി വെച്ചിട്ട് രണ്ട് രാജികളെപ്പറ്റി പറയാം.

1956ൽ ഇന്ത്യയിൽ രണ്ട് ട്രെയിൻ അപകടങ്ങൾ നടന്നു. രണ്ടിലും കൂടി200ലധികം ആളുകൾ മരിച്ചു. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അന്ന് റെയിൽവേ മന്ത്രിയായിരുന്ന ലാൽ ബഹദൂർ ശാസ്ത്രി രാജി വെച്ചു. ആദ്യത്തെ രാജി നെഹ്റു നിരസിക്കുകയായിരുന്നു. രണ്ടാമത്തേത് സ്വീകരിച്ചു.

2016 ൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് Cameron രാജി വെച്ചു. കാരണം കേട്ടാൽ നമ്മൾ ഞെട്ടും. ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ തുടരണമോ വേണ്ടയോ എന്ന വിഷയത്തിൽ  Cameron ഒരു റെഫെറണ്ടം നടത്തി. തുടരണം എന്ന വാദക്കാരൻ ആയിരുന്നു Cameron.52 % പേർ exit എന്നു പറഞ്ഞു. Cameron രാജിവെച്ചു.ആരും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടില്ല. അദ്ദേഹത്തിന്റെ term  കുറേ വർഷങ്ങൾ കൂടി ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹം ആണത്തം ഉള്ളവനായിരുന്നു. അന്തസ്സ് ഉള്ളവൻ ആയിരുന്നു.

ലാൽ ബഹദൂർ ശാസ്ത്രിയും ആണത്തം ഉള്ളവനായിരുന്നു. അധികാരത്തെ പുല്ലുപോലെ വലിച്ചെറിയാണുള്ള തന്റേടം ഉള്ളവനായിരുന്നു.

ആണത്തം ഉള്ളവർ ഭരിക്കുമ്പോൾ അവർ അധികാരത്തെ ഏതു സമയവും വലിച്ചെറിയും. അങ്ങനെയുള്ളവർ അധികാര സ്ഥാനത്ത് എത്താൻ പറ്റുകയില്ല. ഏകാധിപതികൾ രാജി വെച്ച ചരിത്രം ഇല്ല. സിറിയയിൽ പ്രസിഡന്റ് ആസാദ് നെ മാറ്റാനുള്ള യുദ്ധം തുടങ്ങിയിട്ട് 9 വർഷം കഴിഞ്ഞു.

KT ജലീലിന്റെ കാര്യം വളരെ വിചിത്രമാണ്.1957 ൽ കേരളത്തിലെ ആദ്യത്തെ Communist മന്ത്രി സഭയിൽ വിദ്യാഭ്യാസ മന്ത്രി ആയിരുന്നത് പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി ആയിരുന്നു. അദ്ദേഹം ഇരുന്ന കസേരയിൽ ജലീൽ ഇരിക്കുന്നു എന്നത് വളരെ പരിഹാസ്യമാണ്. ഉന്നത വിദ്യാഭ്യാസം എന്ന് വകുപ്പിനു തന്നെ അവശ്യമില്ലാത്തതാണ്. അതുകൊണ്ടാണല്ലോ ജലീൽ  പുസ്തകവും ഈന്ത പഴവും വിതരണം ചെയ്ത് നടക്കുന്നത്.

ജലീൽ already ശിക്ഷിക്കപ്പെട്ടു കഴിഞ്ഞു. Humiliation ഒരു ശിക്ഷയാണ്. Humiliation ന് തുല്യമായ ഒരു വാക്ക് മലയാളത്തിൽ ഇല്ലെന്ന് തോന്നുന്നു.

8ഉം പത്തും മണിക്കൂർ ED യുടെയും NIA യുടെയും മുമ്പിൽ ചോദ്യം ചെയ്യപ്പെടുന്നത് ഒരു humiliation ആണ്.

ജലീലിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ സമരം പരാജയമാണ്. പ്രകടനം നടത്തുന്നത് OK. പക്ഷേ barricade കടക്കാനുള്ള ശ്രമം ശരിയായ രീതിയല്ല. കുറേ പേർക്ക് പരുക്കേറ്റത് മിച്ചം. അഴിമതിക്കാരെ support ചെയ്യുന്ന സർക്കാർ മറിച്ചു ഒരു നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നത് വിഡ്ഢിത്തമാണ്.

എന്നാൽ സമരക്കാരെ വിമർശിക്കാൻ പിണറായിക്ക് അവകാശമില്ല. ഉമ്മൻ ചാണ്ടിക്കും കെഎം മാണിക്കും എതിരെ കള്ളക്കഥകൾ മെനഞ്ഞു ,സെക്രട്ടേറിയറ്റ് വളഞ്ഞ, നിയമസഭ തല്ലി തകർത്തവർ ആണ് ഇന്ന് ഭരിക്കുന്നത്.

ഡേവിഡ് Cameron ന്റെ രാജി ഒരു yard stick ആയി എടുത്താൽ പിണറായി പണ്ടേ രാജിവെച്ചു ഒഴിയുമായിരുന്നു. പക്ഷേ ഇവിടം ബ്രിട്ടൻ അല്ല. ഏത് കോപ്രായവും തെമ്മാടിത്തരവും എളുപ്പത്തിൽ വിറ്റഴിയുന്ന വെള്ളരിക്കാ പ്രദേശ് അല്ലെങ്കിൽ Banana Republic ആണ് കേരളം.


Comments

Popular posts from this blog

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത് മണ്ടത്തരം. ഹോ

കേരളത്തിൽ hotel room ദൗർലഭ്യം (satire)

 കേരളത്തിൽ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി .എല്ലാ arrangements ഉം OK. പക്ഷേ ഒരു problem. ടിക്കാ റാം മീണയുടെ ലിസ്റ്റിൽ പ്പെട്ട മരിച്ച വിശ്വാസികൾ, Devils, angels എല്ലാം കൂട്ടം കൂട്ടമായി ലാൻഡ് ചെയ്തു തുടങ്ങി. ഹോട്ടൽ മുറികൾ എല്ലാം നിറഞ്ഞു.ചിലരെ Home stay യിൽ accommodate ചെയ്തു. Room shortage പ്രോബ്ലെം solve ചെയ്യാൻഒരു ഹോട്ടൽ മാനേജർക്ക് ഒരു നല്ല idea തോന്നി. ഒരു Devil ന് allocate ചെയ്ത മുറിയിൽ ഒരു extra bed ഇട്ട് ഒരു മാലാഖ കുട്ടിയെ accommodate ചെയ്യുക. ഇത് കേട്ടപ്പോൾ Devils തുള്ളി ചാടി. പക്ഷേ മാലാഖ കുട്ടികൾ reject ചെയ്തു. പീഡനം ഉണ്ടാകുമെന്നാണ് അവർക്ക് പേടി. ഒരു മരിച്ച വിശ്വാസി താൻ പണി കഴിപ്പിച്ച5000square feet house ൽ ചെന്ന് സ്വയം പരിചയപ്പെടുത്തി. മരുമകൾ പറഞ്ഞു. " What the Hell are you talking about?നിങ്ങൾക്ക് വീട് തെറ്റിപ്പോയി. അവൾ ശക്തിയായി door അടച്ചു. Extra rooms ഉള്ളവർ അത് visitors ന് വിട്ടു കൊടുക്കണം എന്ന് collector ടെ അഭ്യർത്ഥന വന്നു. എനിക്ക് അലിവ് തോന്നി. ഞങൾ ക്ക് 3bed റൂം vacant ആണ്.18നും 25നും ഇടയ്ക്ക് പ്രായമുള്ള 12 മാലാഖ പെണ്കുട്ടികളെ accommodate ചെയ്യണം. എന്റെ മനസ്സിൽ നക്ഷത്

Mossel Bay യാത്ര -1

Port Elizabethൽ നിന്നും 336 kms അകലെയുള്ള ഒരു തീരദേശ പട്ടണമാണ് Mossel Bay. സൗത്ത് ആഫ്രിക്കയിലെ തീരദേശ പട്ടണങ്ങളും പരിസര പ്രദേശങ്ങളും ടൂറിസത്തിന്  വളരെ പ്രാധാന്യം ഉള്ളവയാണ്. Mossel Bay യിൽ നിന്ന് ഏകദേശം400 Kms പോയാൽ Cape Town ആണ്. കഴിഞ്ഞ വെള്ളിയാഴ്ച്ച   ഉച്ച കഴിഞ്ഞ് Mossel Bay യിലേക്ക് പുറപ്പെട്ടു. കാർ boot നിറയെ സാധനങ്ങൾ ഉണ്ട്. സൗത്ത് ആഫ്രിക്കയിൽ യാത്ര ചെയ്യുമ്പോൾ ജാക്കറ്റ്, സ്വെറ്റർ, shoes എന്നിവ വേണം. ഏതുസമയത്തും തണുപ്പും കാറ്റും ഉണ്ടാകാം. Cooking നുള്ള ചില സാധനങ്ങളും എടുക്കണം. അങ്ങനെയാണ് luggage കൂടുന്നത്. Mercedes C 180യിൽ ആണ് യാത്ര. നല്ല കാറും നല്ല റോഡും ചേരുമ്പോൾ യാത്ര വളരെ enjoyable ആണ്.നോക്കെത്താദൂരത്തിൽ നീണ്ടു നിവർന്ന് കിടക്കുന്ന ഹൈവേ. വളവും തിരിവും കയറ്റവും കുറവ്.120,140km സ്പീഡിൽ ഓടിച്ചുപോകാം. എന്നാൽ town കൾ അടുക്കുമ്പോൾ overspeed ആയാൽ fine ഉറപ്പാണ്. Police നിരീക്ഷണം ഉണ്ട്. റോഡിന് ഇരുവശവും കുറ്റി ചെടികളും കാട്ടുപൂക്കളും ഉള്ള ചെറു വനങ്ങളും Cattle ഫാമുകളും ഉണ്ട്.ചിലയിടങ്ങളിൽ മനോഹരമായ മലനിരകളും നീല കടലും കാണാം. ഈ പ്രദേശത്തിന്റെ ഒരു ഭാഗത്തിന് Garden Route എന്ന് പറയുന്നു