Skip to main content

അദ്ധ്യാപക ദിന ചിന്തകൾ

 ഇന്ന് അദ്ധ്യാപക ദിനമായി ആചരിക്കുന്ന ഈ ദിനത്തിൽ കെനിയ, നൈജീരിയ, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിലെ ചില അനുഭവങ്ങൾ ഓർമ്മിക്കാൻ ആണ് ഇവിടെ ശ്രമിക്കുന്നത്.

ഈ മൂന്ന് രാജ്യങ്ങളിലും ഞാനും എന്റെ ഭാര്യ ലീലാമ്മയും എപ്പോഴും ഒരേ സ്‌കൂളിൽ ആണ് പഠിപ്പിച്ചിട്ടുള്ളത്.എന്റെ ആഫ്രിക്കൻ ജീവിതം1975 മുതൽ 2017 വരെയും ലീലമ്മയുടേത് 1979 മുതൽ 2017വരെയും.

ഏറ്റവും കൂടുതൽ കാലം സൗത്ത് ആഫ്രിക്കയിൽ .1988 മുതൽ 2017 വരെ.

മൂന്നു രാജ്യങ്ങളിലും  students, teachers,നാട്ടുകാർ, അധികാരികൾ ,parents മുതലായ എല്ലാവരുടെയും സ്നേഹവും ബഹുമാനവും ഞങ്ങൾക്ക് ലഭിച്ചു.

കെനിയയിൽ അധ്യാപകനെ വിളിക്കുന്നത് mwalimu എന്നാണ്. തങ്ങളുടെ കുട്ടികളെ പഠിപ്പിക്കാൻ ഇത്രയും ദൂരെ നിന്ന് വന്ന ഞങ്ങളോട് നാട്ടുകാർക്ക് വലിയ സ്നേഹമായിരുന്നു.1976ൽ ജോസ് എന്ന ഒരു friend ഉണ്ടായിരുന്നു. അദ്ദേഹം പിന്നീട് ഒരു കാർ അപകടത്തിൽ മരിച്ചു.

ജോസിന് നാട്ടുകാരുടെ ഭാഷയായ Kikuyu നല്ല വശമായിരുന്നു. നാട്ടുകാരുമായി വളരെ നന്നായി interact ചെയ്യും.ആ പ്രദേശത്ത് ജോസ് വളരെ  popular ആയി. ചില വൈകുന്നേരങ്ങളിൽ ഞങ്ങൾ ഗ്രാമങ്ങളിൽ ചുറ്റി കറങ്ങും.ഗ്രാമീണർ പാവപ്പെട്ടവർ ആണ്. കുടിലുകളിൽ ആണ് അവർ താമസിക്കുന്നത്.

അവർ എന്തെങ്കിലും സാധനം ഞങ്ങൾക്ക് തരും. വാഴപഴം, മുട്ട, കരിമ്പ് മുതലായവ. ഒരു ദിവസം ഒരാൾ traditional beer തന്നു. ചുരക്കയുടെ പാത്രത്തിൽ ആണ് തന്നത്.

കെനിയയിൽ Thika എന്ന സ്ഥലത്തെ ഏറ്റവും മുന്തിയ ഹോട്ടൽ ആയ ഡിസംബർ 12 ൽ ഞങ്ങൾ  ചില  week ends കൂടും. പണം ഇല്ലാത്തതിനാൽ ഒരു ബീർ കുടിക്കാൻ അര മണിക്കൂറിൽ അധികം എടുക്കും. ഭാഗ്യമുണ്ടെങ്കിൽ പൗര പ്രമുഖർ ആരെങ്കിലും ഒരു round ബീർ free offer ചെയ്യും.അധ്യാപകരോടുള്ള നന്ദി.

ആഫ്രിക്ക കാട് ആണ് എന്നും അവിടത്തെ ആളുകൾ വെറും കാടന്മാർ ആണ് എന്നും തെറ്റിദ്ധരിച്ചിട്ടുള്ള ചില ആളുകൾ ഇവിടെയുണ്ട്. 1984ൽ ഇന്ദിരാഗാന്ധി വധിക്കപ്പെട്ട ദിവസം. അന്ന് റേഡിയോയിൽ നിന്നാണ് വാർത്തകൾ അറിയുന്നത്. അന്ന് ഞങ്ങളുടെ പ്രിൻസിപ്പൽ ഒരു വനിത ആയിരുന്നു. രാവിലെ 8 മണിക്ക് അസ്സെംബ്ലിയിൽ അവർ ഇന്ദിരാ ഗാന്ധിയുടെ മരണത്തെപ്പറ്റി പറഞ്ഞു. ഒരു മിനിറ്റ് മൗനം ആചരിക്കാൻ അവർ നിർദ്ദേശിച്ചു. മേലധികാരികളുടെ നിർദ്ദേശം ഒന്നും അവർക്ക് കിട്ടിയിരുന്നില്ല. അതാണ് മനുഷ്യത്വം.അന്ന് ഞങ്ങൾ നൈജീരിയയിൽ.


സൗത്ത് ആഫ്രിക്കയിൽ ഒരു മാതൃകാധ്യാപികയുടെ കീഴിൽ ജോലി ചെയ്യാൻ ഭാഗ്യമുണ്ടായി. ഞങ്ങളുടെ പ്രിൻസിപ്പൽ ആയിരുന്ന Mrs. Visser എന്ന വെള്ളക്കാരി .സ്‌കൂളിന് വേണ്ടി dedicate ചെയ്ത ആളായിരുന്നു അവർ.25 Kms അകലെയുള്ള ഒരു Farm ലാണ് അവർ താമസിക്കുന്നത്. രാവിലെ 7മണിക്ക് സ്‌കൂളിൽ എത്തും. എല്ലാവരും പോയിക്കഴിഞ്ഞു 5 മണിക്കാണ് അവർ സ്‌കൂളിൽ നിന്ന് പോകുന്നത്. ലീലാമ്മ അവ രുടെ കീഴിൽ Deputy പ്രിൻസിപ്പൽ ആയിരുന്നു.

Mrs Visser ഒരിക്കലും leave എടുത്തിരുന്നില്ല. ഒരിക്കൽ അവർക്ക് ഉദരസംബന്ധമായ അസുഖം മൂർച്ഛിച്ചു. Leave എടുക്കാൻ ഞങ്ങൾ നിർബന്ധിച്ചു.2 ആഴ്ച്ച  ചികിത്സയിൽ കഴിഞ്ഞു. രക്ഷപെട്ടു.

ചില principalമാർ സ്കൂൾ ഫണ്ട് പലവിധത്തിൽ തട്ടും. Mrs Visser സ്കൂളിന്റെ ഒരു പൈസ പോലും എടുത്തില്ല.

ചില പ്രിൻസിപ്പൽമാർ ഒരു period പോലും attend ചെയ്യുകയില്ല.   Mrs Visser തിരക്കിനിടയിൽ പോലും ക്ലാസ്സിൽ പോയി പഠിപ്പിക്കും. അവർ പലപ്പോഴും എന്നോട് പീരിയഡ് ചോദിച്ചു വാങ്ങും.ഒന്നല്ല, രണ്ട് പീരിയഡ് ചോദിച്ചാലും കൊടുക്കാൻ ഞാൻ തയ്യാറായിരുന്നു.

അവരിൽ നിന്ന് ചില നല്ല കാര്യങ്ങൾ പഠിക്കാൻ സാധിച്ചു. 1.ആരെയും അവഗണിക്കരുത്. എത്ര ചെറിയ കാര്യമായാലും appreciate ചെയ്യണം. രണ്ട് നല്ല വാക്കുകൾ പറയണം.2 എത്ര പ്രകോപനം ഉണ്ടായാലും ക്ഷോഭിക്കാരുത്. മോശം വാക്കുകൾ പ്രയോഗിക്കരുത്.

പാവപ്പെട്ടവരുടെ കുട്ടികളെയാണ് ഞങ്ങൾ പഠിപ്പിച്ചത്. അവരിൽ അനേകം പേർ ഉന്നത സ്ഥാനങ്ങളിൽ എത്തി. By chance എവിടെഎങ്കിലും വെച്ചു കണ്ടുമുട്ടുമ്പോൾ അവർ പറയും. " It is because of you...."

വളരെ brilliant ആയ ഒരു പയ്യൻ ഞങ്ങളുടെ സ്‌കൂളിൽ ഉണ്ടായിരുന്നു. Medicine ന് അഡ്മിഷൻ കിട്ടാൻ mark ഉള്ളവനായിരുന്നു. അന്ന് സൗത്ത് ആഫ്രിക്കയിൽ Entrance Test ഇല്ലായിരുന്നു. ഈ പയ്യൻ Medicine ന് apply ചെയ്തില്ല. കാരണം വലിയ നഗരത്തിൽ പോയി പഠിക്കാൻ അവന് ഭയവും നാണവും ആയിരുന്നു. അവസാനം അവൻ BSc ക്ക് ചേർന്നു.

വളരെ രസകരമായ ഒരു കാര്യം, ക്ലാസ്സിൽ നമുക്ക് ഏറ്റവും തലവേദന തന്ന കുട്ടികളാണ് പിന്നീട് നമ്മളെ ഏറ്റവും സ്നേഹിക്കുന്നത്.





Comments

Popular posts from this blog

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

THE JOY OF SUCCESS ( MOTIVATIONAL POEM )

THE   JOY  OF  SUCCESS  ( a  motivational   poem  for  Grade 12  students )      Success   is  a  peak,      It   towers  as  a  challenge,      It   seems  insurmountable,      There's no path  leading  there,      You  cut  your own  path,      Through an unknown, unexplored  territory,      Removing  sharp, painful  thorns,      And  falling into treacherous  pits,       Sweating  and  panting,       Yet  you climb on, higher  and higher,       Bit  by bit, by  trial  and error.       At  times...