Skip to main content

കശാപ്പുനിരോധനം( Viewpoint)


ഇന്ത്യയിൽ കോമഡി അഥവാ അസംബന്ധം ഒരി ക്കലും അവസാനിക്കുന്നില്ല. എറ്റവും ഒടുവിൽ കാശാപ്പ് നിരോധനത്തെപ്പറ്റി കേൾക്കുന്ന വാർത്തകൾ അവിശ്വസനീയമാണ്.
ഒരു പക്ഷേ ഇത് ജനങ്ങളിൽ ആശയ കുഴപ്പം ഉണ്ടാക്കാൻ കുബുദ്ധികൾ  പടച്ചുവിട്ട വ്യാജവാർത്ത ആയിരിക്കാം. വ്യാജം അല്ലെങ്കിൽ ആ ഉത്തരവ് പുറപ്പെടുവിച്ചത് കുബുദ്ധികൾ ആണ്.സമാന്യബുദ്ധി ഉള്ള ആരും ഇത്തരം വിഡ്ഢിത്തതിന് മുതിരുകയില്ല. കൊത്തി കൊത്തി മുറത്തിൽ കയറി കൊത്തിയ പോലെ ആയി.

ഈ പോക്ക്‌പോയാൽ നാളെ വേറെ ഒരു ഉത്തരവ് ഇറങ്ങിയേക്കാം.
" Underwear നമ്മുടെ സംസ്കാരത്തിന് യോജിച്ചതല്ല. അതുകൊണ്ട്
പൗരന്മാർ നാളെ മുതൽ കോണകം മാത്രമേ ഉടുക്കാവൂ. നിയമം ലംഘിക്കുന്നവർക്കു പിഴ ഏർപ്പെടുത്തും. മിന്നൽ പരിശോധന നടത്തും."

1960ലെ ഏതോ നിയമത്തെ അടിസ്ഥാനമാക്കി ആണത്രേ പുതിയ
ഉത്തരവ്. എങ്ങനെ ലജ്ജിച്ചു തല താഴ് ത്താ തിരിക്കും? 1857 ലെ
വല്ല നിയമവും പൊടി തട്ടി എടുക്കമായിരുന്നില്ലേ? 1960 ലെ ലോകമല്ല ഇന്നത്തെ ലോകം. ഇന്ന് മനുഷ്യവകാശങ്ങൾക്കാ ണ് മുൻതൂക്കം. എന്ത് കഴിക്കണം എന്ന്‌ തീരുമാനിക്കാൻ ഒരു സർക്കാരിനും അധികാരമില്ല. Live and let live എന്ന് പറയുന്നത് പോലെ Eat and let eat.

മൃഗങ്ങളോട് ക്രൂരത പാടില്ല. അതുകൊണ്ട് പശുക്കളെ കൊല്ലാൻ
പാടില്ല. അപ്പോൾ ആട്, പോ ത്തു  ,പന്നി എന്നിവ മൃഗങ്ങൾ അല്ലേ?
Beer, wine എന്നിവ മദ്യം അല്ലെന്ന് കേരള സർക്കാർ വാദിച്ചതുപോലെ.

ഒരു പക്ഷേ കോഴി lobby ആയിരിക്കാം പുതിയ ഉത്തരവിന്
പുറകിൽ. Beef കിട്ടാതെ വരുമ്പോൾ ജനങ്ങൾ കോഴിയെ ആശ്രയിക്കും.അങ്ങനെ കോഴിക്ക് വില കൂട്ടി കൊള്ള ലാഭം
എടുക്കാം.

രാജ്യം കനത്ത ഭീഷണികൾ നേരിടുന്ന ഇക്കാലത്ത് ജനങ്ങളെ ഭിന്നിപ്പിക്കുന്ന വിഡ്ഢിത്തപരമായ ഉത്തരവുകൾ പുറപ്പെടുവിക്കുന്നവർ ശത്രുക്കളുടെ റോൾ ആണ് കളിക്കുന്നത്.
ഇവരുടെ ഗൂഢാലോചന നടപ്പാകാൻ പോകുന്നില്ല.😅😆😉😥😨

Comments

Popular posts from this blog

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

THE JOY OF SUCCESS ( MOTIVATIONAL POEM )

THE   JOY  OF  SUCCESS  ( a  motivational   poem  for  Grade 12  students )      Success   is  a  peak,      It   towers  as  a  challenge,      It   seems  insurmountable,      There's no path  leading  there,      You  cut  your own  path,      Through an unknown, unexplored  territory,      Removing  sharp, painful  thorns,      And  falling into treacherous  pits,       Sweating  and  panting,       Yet  you climb on, higher  and higher,       Bit  by bit, by  trial  and error.       At  times...