Skip to main content

ഒരു കോണക ധാരിയുടെ ജയിൽ ഡയറി( ,Satire)

April1,2
018

സുഹൃത്തുക്കളെ

ഞാൻ തീഹാർ ജയിലിൽ അഴി എണ്ണാൻ തുടങ്ങിയിട്ട് മൂന്നു മാസം കഴിഞ്ഞു. രാജ്യദ്രോഹ കുറ്റത്തിന് മൂന്നുകൊല്ലംകഠിന തടവിന് ശിക്ഷിക്കപ്പെട്ടാണ് ഞാൻ ഇവിടെ കഴിയുന്നത്. പക്കാ രാജ്യസ്നേഹി
ആയിരുന്ന ഞാൻ ഒരു രാജ്യദ്രോഹിയായി മുദ്ര കുത്തപ്പെട്ടു ജയിലിൽ അടക്കപ്പെട്ടത്തിനു പിന്നിൽ നാടകീയമായ ഒരു കഥയുണ്ട്.

2017 ആഗസ്റ്റ് ൽ കേന്ദ്ര സർക്കാർ  Western style ൽ ഉള്ള underwear നിരോധിച്ചു കൊണ്ടുള്ള തീട്ടൂരം( Decree) ഇറക്കി.
പുരുഷന്മാർ മേലിൽ കോണകം മാത്രമേ ധരിക്കാവൂ എന്ന് നിബന്ധന ഏർപ്പെടുത്തി.സ്ത്രീകൾ ബിക്കിനി ധരിക്കണം എന്നും
നിയമം ഏർപ്പെടുത്തി. ബിക്കിനി ഒരു ഭാരതീയ കണ്ടുപിടുത്തം ആണ് എന്ന വീക്ഷണ കോണകം അടിസ്ഥാനമാക്കിയാണ് അതിനെ
വാരി പുനർന്നത്.

എന്തായാലും കേരളത്തിൽ കോണക നിയമത്തിനെതിരെ പ്രതിഷേധം അലയടിച്ചു. ഒരു ദിവസം ഹർത്താൽ ആചരിച്ചു. മുണ്ടുപോക്കൽ പണ്ടേ കേരളത്തിൽ നിലവിലുള്ള ഒരു പ്രതിഷേധ
മാർഗ്ഗം ആയിരുന്നു. നിയമ സഭയിൽ സാധാരണ ചെയ്യാറുള്ളതാണ്. ഇത്തവണ ഇത് ഒരു പടി കടന്നു. പ്രതി ഷേധക്കാർ അടിവസ്ത്രം ഒന്നും ധരിക്കാതെ വന്ന്‌ മുണ്ട് പറിച്ചു തലയിൽ കെട്ടി പ്രകടനം നടത്തി, കേരളജനത ഒറ്റക്കെട്ടായി.
പിണറായി ചെന്നിത്തലയുടെയും ചെന്നിത്തല പിണറായിയുടെയും മുണ്ട് ഉരിഞ്ഞു തലയിൽ കെട്ടിയപ്പോ ൾ കേരളജനത ഒന്നടങ്കം കോൾമയിർ കൊണ്ടു. എന്നാൽ കൊതുകുകടി സഹിക്കാൻ
പറ്റാതെ ഇരുവരും ഉടൻ തന്നെ മുണ്ട്‌ ഉടുത്തു.

ജനരോഷം തണുപ്പിക്കാൻ കേന്ദ്ര സർക്കാർ ചില ആനു കൂല്യങ്ങൾ
പ്രഖ്യാപിച്ചു. പ്രധാൻ മന്ത്രി കോണക യോജന പ്രകാരം കോണകവും ആധാറും തമ്മിൽ ബന്ധിപ്പിച്ചു. ഒരു പുരുഷന്
ഒരു വർഷം അഞ്ച് കോണകം free ആയി അനുവദിച്ചു. സർക്കാർ
കോണക മേളകൾ സംഘടിപ്പിച്ചു.

എനിക്ക് മറവി രോഗം തുടങ്ങിയ സമയമായിരുന്നു അത്. ഉദാഹരണത്തിന് കാർ പാർക്ക് ചെയ്ത ഇടം മറന്നു പോകും. belt
ധരിക്കാൻ മറന്നു പോകും.

ഒരു ദിവസം ഒരു Road ബ്ലോക്ക് ൽ ഞാൻ കോണക പരിശോധനയ്ക്കു വിധേയനായി. അവർ എൻ്റെ കോണകം അഴിച്ചു പരിശോധിച്ചു. ഞാൻ ഞെട്ടിപ്പോയി. ഒരു ചെറിയ
ദേശീയ പതാക ആണ് ഞാൻ കോണകമായി ധരിച്ചിരുന്നത്. ദേശീയ
പതാകയെ അപമാനിച്ചു എന്ന കുറ്റം ചുമത്തി അവർ എന്നെ ശിക്ഷിച്ചു ജയിലിൽ അടച്ചു. മറവിരോഗം എന്ന വാദം കോടതി
തള്ളി. അങ്ങനെ തീഹാർ ജയിലിൽ ഞാൻ തീ തിന്ന് കഴിയുന്നു.

Comments

Popular posts from this blog

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത് മണ്ടത്തരം. ഹോ

കേരളത്തിൽ hotel room ദൗർലഭ്യം (satire)

 കേരളത്തിൽ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി .എല്ലാ arrangements ഉം OK. പക്ഷേ ഒരു problem. ടിക്കാ റാം മീണയുടെ ലിസ്റ്റിൽ പ്പെട്ട മരിച്ച വിശ്വാസികൾ, Devils, angels എല്ലാം കൂട്ടം കൂട്ടമായി ലാൻഡ് ചെയ്തു തുടങ്ങി. ഹോട്ടൽ മുറികൾ എല്ലാം നിറഞ്ഞു.ചിലരെ Home stay യിൽ accommodate ചെയ്തു. Room shortage പ്രോബ്ലെം solve ചെയ്യാൻഒരു ഹോട്ടൽ മാനേജർക്ക് ഒരു നല്ല idea തോന്നി. ഒരു Devil ന് allocate ചെയ്ത മുറിയിൽ ഒരു extra bed ഇട്ട് ഒരു മാലാഖ കുട്ടിയെ accommodate ചെയ്യുക. ഇത് കേട്ടപ്പോൾ Devils തുള്ളി ചാടി. പക്ഷേ മാലാഖ കുട്ടികൾ reject ചെയ്തു. പീഡനം ഉണ്ടാകുമെന്നാണ് അവർക്ക് പേടി. ഒരു മരിച്ച വിശ്വാസി താൻ പണി കഴിപ്പിച്ച5000square feet house ൽ ചെന്ന് സ്വയം പരിചയപ്പെടുത്തി. മരുമകൾ പറഞ്ഞു. " What the Hell are you talking about?നിങ്ങൾക്ക് വീട് തെറ്റിപ്പോയി. അവൾ ശക്തിയായി door അടച്ചു. Extra rooms ഉള്ളവർ അത് visitors ന് വിട്ടു കൊടുക്കണം എന്ന് collector ടെ അഭ്യർത്ഥന വന്നു. എനിക്ക് അലിവ് തോന്നി. ഞങൾ ക്ക് 3bed റൂം vacant ആണ്.18നും 25നും ഇടയ്ക്ക് പ്രായമുള്ള 12 മാലാഖ പെണ്കുട്ടികളെ accommodate ചെയ്യണം. എന്റെ മനസ്സിൽ നക്ഷത്

Mossel Bay യാത്ര -1

Port Elizabethൽ നിന്നും 336 kms അകലെയുള്ള ഒരു തീരദേശ പട്ടണമാണ് Mossel Bay. സൗത്ത് ആഫ്രിക്കയിലെ തീരദേശ പട്ടണങ്ങളും പരിസര പ്രദേശങ്ങളും ടൂറിസത്തിന്  വളരെ പ്രാധാന്യം ഉള്ളവയാണ്. Mossel Bay യിൽ നിന്ന് ഏകദേശം400 Kms പോയാൽ Cape Town ആണ്. കഴിഞ്ഞ വെള്ളിയാഴ്ച്ച   ഉച്ച കഴിഞ്ഞ് Mossel Bay യിലേക്ക് പുറപ്പെട്ടു. കാർ boot നിറയെ സാധനങ്ങൾ ഉണ്ട്. സൗത്ത് ആഫ്രിക്കയിൽ യാത്ര ചെയ്യുമ്പോൾ ജാക്കറ്റ്, സ്വെറ്റർ, shoes എന്നിവ വേണം. ഏതുസമയത്തും തണുപ്പും കാറ്റും ഉണ്ടാകാം. Cooking നുള്ള ചില സാധനങ്ങളും എടുക്കണം. അങ്ങനെയാണ് luggage കൂടുന്നത്. Mercedes C 180യിൽ ആണ് യാത്ര. നല്ല കാറും നല്ല റോഡും ചേരുമ്പോൾ യാത്ര വളരെ enjoyable ആണ്.നോക്കെത്താദൂരത്തിൽ നീണ്ടു നിവർന്ന് കിടക്കുന്ന ഹൈവേ. വളവും തിരിവും കയറ്റവും കുറവ്.120,140km സ്പീഡിൽ ഓടിച്ചുപോകാം. എന്നാൽ town കൾ അടുക്കുമ്പോൾ overspeed ആയാൽ fine ഉറപ്പാണ്. Police നിരീക്ഷണം ഉണ്ട്. റോഡിന് ഇരുവശവും കുറ്റി ചെടികളും കാട്ടുപൂക്കളും ഉള്ള ചെറു വനങ്ങളും Cattle ഫാമുകളും ഉണ്ട്.ചിലയിടങ്ങളിൽ മനോഹരമായ മലനിരകളും നീല കടലും കാണാം. ഈ പ്രദേശത്തിന്റെ ഒരു ഭാഗത്തിന് Garden Route എന്ന് പറയുന്നു