Skip to main content

സ്കൂൾ പ്രവേശന ഓർമ്മകൾ

 1954ൽ ആയിരുന്നു എന്റെ സ്കൂൾ പ്രവേശം. പൈകയിലെ ആരാധനാ മഠത്തിന്റെ കീഴിലുള്ള Little Flower പ്രൈമറി സ്കൂളിൽ.1മുതൽ 5  വരെ ഓരോ ക്ലാസ് ആണ് അവിടെ ഉണ്ടായിരുന്നത്. സ്കൂൾ കെട്ടിടം വാസ്തവത്തിൽ ഒരു ഹാൾ ആയിരുന്നു. തട്ടികൾ വെച്ച് ക്ലാസ്സുകൾ തിരിച്ചിരുന്നു.5 ആം ക്ലാസ് കഴിഞ്ഞാൽ ഓഫീസ് ആണ്. നല്ല രീതിയിലുള്ള ഒരു ഓഫീസ്. ഇടവകയിലെ meetings ഉള്ളപ്പോൾ തട്ടികൾ എടുത്തു മാറ്റും.

ഓരോ ക്ലാസ്സിലും ഇരുപതോളം കുട്ടികൾ ഉണ്ടായിരുന്നു. പാവപ്പെട്ട അനേകം കുട്ടികൾ അന്ന് സ്കൂളിൽ പോയിരുന്നില്ല. പ്രത്യേകിച്ചു ചുമട്ടു തൊഴിലാളികളുടെ കുട്ടികൾ.

സ്‌കൂളിൽ പോകുന്നതിൽ എനിക്ക് വിഷമമോ ചമ്മലോ ഒട്ടും ഇല്ലായിരുന്നു. കാരണം അന്നത്തെ കുട്ടികൾക്ക് ലാളന ഒട്ടും കിട്ടിയിരുന്നില്ല. മാതാ പിതാക്കൾക്ക് ലാളിക്കാൻ സമയം ഇല്ലായിരുന്നു.മുതിർന്ന കുട്ടികൾ ഇളയ കുട്ടികളുടെ കാര്യങ്ങൾ നോക്കിയിരുന്നു.

Little Flower സ്കൂളിൽ എന്റെ ജ്യേഷ്ട്ടൻ സെബാസ്റ്റ്യൻ മൂന്നാം ക്ലാസ്സിലും ഒരു ചേച്ചി ഏലിക്കുട്ടി 5 ആം ക്ലാസ്സിലും ഉണ്ടായിരുന്നു. ഞങ്ങൾ ഒരുമിച്ചാണ് സ്കൂളിൽ പോയിരുന്നത്.

വീട്ടിൽ നിന്ന് സ്കൂളിലേക്കുള്ള ദൂരം 1 കിലോമീറ്റർ. റോഡ് ഇല്ല. രണ്ട് പറമ്പിൽ ക്കൂടി നടന്ന് പിന്നെ ഒരു ഇടവഴിയിലൂടെയാണ് നടപ്പ്. മഴക്കാലത്തു ഇടവഴിയുടെ താഴ്ന്ന ഭാഗങ്ങളിൽ വെള്ളം നിറയും. പൈകയോട് അടുക്കുമ്പോൾ ജലം മലിനമാണ്. അന്ന് കുട്ടികൾക്ക് ചെരുപ്പില്ല. ചിലപ്പോൾ ചൊറിച്ചിൽ അനുഭവപ്പെട്ടിരുന്നു.

സ്‌കൂളിൽ sisters മാത്രമായിരുന്നു അധ്യാപകർ. അവരുടെ teaching എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഞങ്ങളുടെ ടീച്ചർ കറുത്ത കണ്ണട ധരിച്ചിരുന്നു. കണ്ണിന് എന്തോ പ്രശ്നം ഉണ്ടായിരുന്നു.

ഞങ്ങളുടെ ക്ലാസ്സിൽ പാപ്പൂട്ടി എന്ന ഒരു കുഴപ്പക്കാരൻ ഉണ്ടായിരുന്നു. ഒരിടത്ത് സ്ഥിരമായി ഇരിക്കാൻ അവന് പ്രയാസമായിരുന്നു. പഠനത്തിൽ താൽപ്പര്യമില്ല. അവനെ മെരുക്കി എടുക്കാൻ ടീച്ചർ എന്നെയും കൂട്ടി.

വേറെ ദേശക്കാരായ രണ്ടു കുട്ടികൾ എന്റെ ക്ലാസ്സിൽ ഉണ്ടായിരുന്നു. വിലാസിനിയും കുഞ്ഞുമോനും. അവരുടെ അച്ഛൻ പൈക യിൽ ഒരു നായർ ഹോട്ടൽ& Tea shop നടത്തിയിരുന്നു. അന്നത്തെ കാലത്ത് നായർ ഹോട്ടലുകൾ വളരെ popular  ആയിരുന്നു. ഒന്നാം ക്ലാസ്സിനു ശേഷം ആ കുടുംബം സ്ഥലം മാറി പോയി.

ഉച്ചക്കത്തെ ഊണ് ഞങ്ങൾ പൊതിച്ചോർ ആക്കി കൊണ്ടുപോയിരുന്നു. കൂട്ടാൻ നല്ല രുചിയുള്ള പയർ. സ്‌കൂൾ പരിസരത്ത് എവിടെയെങ്കിലും ഇരുന്ന് കഴിക്കും. കുടിക്കാൻ കിണറ്റിലെ വെള്ളം.

Toilet എന്ന വാക്ക് അന്ന് കേട്ടിട്ടില്ല. പൈക തൊട്ടിലേക്കാണ് ഞങ്ങൾ മുള്ളിയിരുന്നത്. ഏറ്റവും ദൂരത്തേക്ക് മുള്ളാൻ മത്സരം ഉണ്ടായിരുന്നു. ശവക്കോട്ടക്ക് അടുത്ത് കുറെ തേക്കിൻ തൈകളും കുറ്റി ക്കാടും girls toilet ആയിരുന്നു

Little Flower എന്നാൽ കൊച്ചു ത്രേസിയ പുണ്യവതിയാണ്. പുണ്യവതിയുടെ തിരുനാൾ പ്രമാണിച്ച്  കുറെ ദിവസം നൊവേനയും സമാപന ദിവസം മീറ്റിംഗും പാട്ടും കമ്പിത്തിരിയും ഉണ്ടായിരുന്നു.

ഒന്നാം ക്ലാസ്സിൽ കൂടെ പഠിച്ച ഭൂരിപക്ഷം പേരും ഇന്ന് ജീവിച്ചിരിപ്പില്ല എന്നാണ് അനുമാനിക്കുന്നത്. ഒന്നോ രണ്ടോ പേർ ജീവിച്ചിരിപ്പുണ്ട് എന്ന് സൂചനയുണ്ട്.

Comments

Popular posts from this blog

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത് മണ്ടത്തരം. ഹോ

കേരളത്തിൽ hotel room ദൗർലഭ്യം (satire)

 കേരളത്തിൽ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി .എല്ലാ arrangements ഉം OK. പക്ഷേ ഒരു problem. ടിക്കാ റാം മീണയുടെ ലിസ്റ്റിൽ പ്പെട്ട മരിച്ച വിശ്വാസികൾ, Devils, angels എല്ലാം കൂട്ടം കൂട്ടമായി ലാൻഡ് ചെയ്തു തുടങ്ങി. ഹോട്ടൽ മുറികൾ എല്ലാം നിറഞ്ഞു.ചിലരെ Home stay യിൽ accommodate ചെയ്തു. Room shortage പ്രോബ്ലെം solve ചെയ്യാൻഒരു ഹോട്ടൽ മാനേജർക്ക് ഒരു നല്ല idea തോന്നി. ഒരു Devil ന് allocate ചെയ്ത മുറിയിൽ ഒരു extra bed ഇട്ട് ഒരു മാലാഖ കുട്ടിയെ accommodate ചെയ്യുക. ഇത് കേട്ടപ്പോൾ Devils തുള്ളി ചാടി. പക്ഷേ മാലാഖ കുട്ടികൾ reject ചെയ്തു. പീഡനം ഉണ്ടാകുമെന്നാണ് അവർക്ക് പേടി. ഒരു മരിച്ച വിശ്വാസി താൻ പണി കഴിപ്പിച്ച5000square feet house ൽ ചെന്ന് സ്വയം പരിചയപ്പെടുത്തി. മരുമകൾ പറഞ്ഞു. " What the Hell are you talking about?നിങ്ങൾക്ക് വീട് തെറ്റിപ്പോയി. അവൾ ശക്തിയായി door അടച്ചു. Extra rooms ഉള്ളവർ അത് visitors ന് വിട്ടു കൊടുക്കണം എന്ന് collector ടെ അഭ്യർത്ഥന വന്നു. എനിക്ക് അലിവ് തോന്നി. ഞങൾ ക്ക് 3bed റൂം vacant ആണ്.18നും 25നും ഇടയ്ക്ക് പ്രായമുള്ള 12 മാലാഖ പെണ്കുട്ടികളെ accommodate ചെയ്യണം. എന്റെ മനസ്സിൽ നക്ഷത്

Mossel Bay യാത്ര -1

Port Elizabethൽ നിന്നും 336 kms അകലെയുള്ള ഒരു തീരദേശ പട്ടണമാണ് Mossel Bay. സൗത്ത് ആഫ്രിക്കയിലെ തീരദേശ പട്ടണങ്ങളും പരിസര പ്രദേശങ്ങളും ടൂറിസത്തിന്  വളരെ പ്രാധാന്യം ഉള്ളവയാണ്. Mossel Bay യിൽ നിന്ന് ഏകദേശം400 Kms പോയാൽ Cape Town ആണ്. കഴിഞ്ഞ വെള്ളിയാഴ്ച്ച   ഉച്ച കഴിഞ്ഞ് Mossel Bay യിലേക്ക് പുറപ്പെട്ടു. കാർ boot നിറയെ സാധനങ്ങൾ ഉണ്ട്. സൗത്ത് ആഫ്രിക്കയിൽ യാത്ര ചെയ്യുമ്പോൾ ജാക്കറ്റ്, സ്വെറ്റർ, shoes എന്നിവ വേണം. ഏതുസമയത്തും തണുപ്പും കാറ്റും ഉണ്ടാകാം. Cooking നുള്ള ചില സാധനങ്ങളും എടുക്കണം. അങ്ങനെയാണ് luggage കൂടുന്നത്. Mercedes C 180യിൽ ആണ് യാത്ര. നല്ല കാറും നല്ല റോഡും ചേരുമ്പോൾ യാത്ര വളരെ enjoyable ആണ്.നോക്കെത്താദൂരത്തിൽ നീണ്ടു നിവർന്ന് കിടക്കുന്ന ഹൈവേ. വളവും തിരിവും കയറ്റവും കുറവ്.120,140km സ്പീഡിൽ ഓടിച്ചുപോകാം. എന്നാൽ town കൾ അടുക്കുമ്പോൾ overspeed ആയാൽ fine ഉറപ്പാണ്. Police നിരീക്ഷണം ഉണ്ട്. റോഡിന് ഇരുവശവും കുറ്റി ചെടികളും കാട്ടുപൂക്കളും ഉള്ള ചെറു വനങ്ങളും Cattle ഫാമുകളും ഉണ്ട്.ചിലയിടങ്ങളിൽ മനോഹരമായ മലനിരകളും നീല കടലും കാണാം. ഈ പ്രദേശത്തിന്റെ ഒരു ഭാഗത്തിന് Garden Route എന്ന് പറയുന്നു