Skip to main content

ജനാധിപത്യവും സോഷ്യൽ മീഡിയയും (Viewpoint)

നമ്മുടെ ഭരണ ഘടന ഉറപ്പ് നൽകുന്ന ഒരു അവകാശമാണ് അഭിപ്രായ സ്വാതന്ത്ര്യം. പണ്ടു കാലത്ത് ഈ സ്വാതന്ത്ര്യം ഫലപ്രദമായി ഉപയോഗിക്കാനുള്ള അവസരവും വേദിയും സാധാരണ ജനങ്ങൾക്ക് ഇല്ലായിരുന്നു. ഇന്ന് സ്ഥിതി മാറി. സോഷ്യൽ മീഡിയയിലൂടെ സ്വന്തം അഭിപ്രായങ്ങൾ പറയാൻ ഇന്ന് പാവപ്പെട്ടവർക്കും സാധിക്കും.

സോഷ്യൽ മീഡിയ ഒരു ഹൈവേ പോലെയാണ്.നാലുവരി പാത നീണ്ടു നിവർന്ന് കിടക്കുന്നു.220ൽ വരെ കത്തിച്ചു വിടാൻ പറ്റും. പക്ഷേ ആരും അങ്ങനെ ചെയ്യുന്നില്ല. കാരണം അത് നിയമ വിരുദ്ധമാണ്. നിയമം ലംഘിച്ചാൽ അത് ദുരന്തത്തിൽ കലാശിക്കും.

മറ്റുള്ളവരുടെ അഭിപ്രായങ്ങൾ ക്ഷമയോടെ
കേൾക്കാനും ബഹുമാനത്തോടെ പ്രതികരിക്കാനും കഴിയണം. അല്ലെങ്കിൽ ജനാധിപത്യം പരാജയപ്പെടും.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ അഭിപ്രായ സ്വാതന്ത്ര്യം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു. പൗരത്വ ബില്ല് പാസ്സായ ശേഷമാണ് സോഷ്യൽ മീഡിയയിൽ തോന്ന്യാസം എല്ലാ അതിരുകളും കടന്ന്  കൈവിട്ടു പോയിരിക്കുന്നത്. തെറിയും ഭീഷണിയും വ്യക്തിഹത്യയും ഇന്ന് സാധാരണയാണ്.

ഈ പ്രവണതയെ പോലീസ് കേസെടുത്തു ഇല്ലാതാക്കാൻ സാധിക്കുകയില്ല. Super ഹൈവേയിൽ 220 km ൽ കത്തിച്ചു വിടുന്ന യാളെ എളുപ്പം പിടികൂടാൻ പൊലീസിന് കഴിയും. എന്നാൽ facebook, whatsapp മുതലായ മീഡിയയിൽ ഉരുൾപൊട്ടി ഒഴുകുന്ന വിദ്വേഷത്തിനും വെറുപ്പിനും ഭീഷണിക്കും തടയിടാൻ പൊലീസിന് കഴിയുകയില്ല.

ജനാധിപത്യത്തിന് മുതൽക്കൂട്ടു ആകേണ്ട സോഷ്യൽ മീഡിയ ഇന്ന് ഒരു വിനയായി മാറുന്ന trend ആണ് നാം ഇന്ന് കാണുന്നത്. എവിടെയും അസഹിഷ്ണുതയുടെ അതിപ്രസരം.

ജനാധിപത്യത്തിന്റെ ABC അറിയാത്ത സാമൂഹ്യവിരുദ്ധർ ആണ് അനാവശ്യ വിവാദങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയയിൽ തെറി അഭിഷേകം നടത്തുന്നത്. വെറുതെ ഒരു തമാഷിന് സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞു വൻ കാട്ടുതീ  പടർത്തുന്നതുപോലുള്ള ദുഷ്പ്രവർത്തിയാണ്  ഇവർ ചെയ്യുന്നത്.

ഉദാഹരണമായി  facebook ൽ കണ്ട വിചിത്രമായ രണ്ട് പോസ്റ്റുകൾ ഇവിടെ എടുത്തു പറയാം. യേശുദാസിനെയും മോഹൻലാലിനെയും കുറ്റപ്പെടുത്തുന്ന പോസ്റ്റുകൾ ആണ് ഇവ. CAA കാര്യത്തിൽ ദാസേട്ടനും മോഹൻലാലും പ്രതികരിച്ചില്ല എന്നതാണ് കുറ്റം. അതായത് രണ്ടുപേരെയും തെറി പറയാൻ ഒരു ചാൻസ് കിട്ടിയില്ല. മിണ്ടിയാൽ കുറ്റം, മിണ്ടിയില്ലെങ്കിൽ കുറ്റം.

ഫാദർ പുത്തൻപുരയെ സംബന്ധിച്ച വിവാദം എന്ന കാട്ടുതീ ഇപ്പോഴും കെട്ടിട്ടില്ല.ആ വൈദികൻ സംസാരിച്ചത് ആ ഹാളിൽ ഉണ്ടായിരുന്ന നൂറോ ഇരുനൂറോ വിശ്വസികളോടാണ്. അല്ലാതെ കേരള സമൂഹത്തോടല്ല. അച്ചന്റെ പ്രസംഗം അടർത്തിയെടുത്തവർ വടി കൊടുത്ത് അടി മേടിച്ചു. കേവലം200 പേർ കേട്ട പ്രസംഗം ഇപ്പോൾ20 ലക്ഷം പേർ കേട്ടു കാണും.

പരസ്പര ബഹുമാനം ഇല്ലെങ്കിൽ ജനാധിപത്യം തകരും.

ലോകം കണ്ട ഏറ്റവും വലിയ ജനാധിപത്യ വാദിയായ നെൽസൺ മണ്ടേല സഹിഷ്ണുതയെപ്പറ്റി പറഞ്ഞ വാക്കുകൾ നമുക്ക്  മാതൃക ആകേണ്ടതാണ്.


" The challenge of each one of you to take up these ideals of tolerance and respect for others and put them to practical use in your schools, your communities, and throughout your lives." 👍👌

Comments

Popular posts from this blog

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

The attack on Oommen Chandy-a Pravasi's perspective ( opinion)

The  attack on  Oommen  Chandy- a  Pravasi's  perspective   ( opnion ) The vicious attack  on Honourable  Chief Minister  Sri Oommen Chandy  at  Kannur, allegedly by CPM goondas, has shocked and  saddened  civilised , peace-loving  Malayalees  in India  and abroad. But , unfortunately, there are some people ,who are uncivilised anarchists  who celebrate ,rejoice, and justify  the cowardly and barbaric attack  on the Chief Minister. They are happy that , at least, one of them was able to injure Ommen Chandy, and of course there are others who regret that he escaped death. Such people can be found on the social media, making crude jokes about  Sri  Chandy's injury. It's  a true reflection of the scum that are baying for the blood of Oommen  Chandy. Some gutter channels play second fiddle to these  barbarians ! But  every  decent Malayalee...

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...