Skip to main content

Tension കുറയ്ക്കാൻ മാർഗ്ഗങ്ങൾ ( Viewpoint)

ഇപ്പോൾ Whatsapp തുറന്നാൽ ഏറിയ post കളും ആരോഗ്യ സംബന്ധമായ കാര്യങ്ങളിൽ ഉപദേശങ്ങൾ നല്കുന്നവയാണ്. വിവിധ തരം തട്ടിപ്പുകൾക്കെതിരെ  ഉപദേശങ്ങളും ഉണ്ട്. ചില tips
പൊള്ളയാണ്. tips ഇട മുറിയാതെ പ്രവഹിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഉപദേശങ്ങളെയും tip കളേയുംരണ്ട് കയ്യും നീട്ടി എല്ലാവരും സ്വീകരിക്കുന്നില്ല.

എന്തായാലും ടെൻഷൻ ഒരു സത്യമാണ്. ഓരോ ദിവസവും
നമ്മൾ ചെറിയ ടെൻഷനുകൾ അനുഭവിക്കുന്നു. ചിലതൊക്കെ
avoid ചെയ്യാവുന്നതാണ്. ചെറിയ കാര്യങ്ങളെ പ്പറ്റിയാണ് ഇവിടെ
പറയുന്നത്.

1. ചില്ലറ ക്കാര്യം അത്ര ചില്ലറയല്ല. ചില സാധനങ്ങൾക്ക് വിലയുടെ
അവസാനം1,അല്ലെങ്കിൽ 2 ആണ്. ഉദാഹരണമായി പാലിന്റെ
വില 21,22 രൂപയാണ്. KSRTC Fast ൽ കോട്ടയം -പാലാ ടിക്കറ്റ്
31 രൂപയാണ്. ഇതിന് ഞാൻ ഒരു 100ൻറെ note കൊടുത്താൽ
അത് conductor ക്ക്‌ tension ഉണ്ടാക്കും. അതു മതി ഒരു വാക്കു തർക്കം ഉണ്ടാക്കാൻ. കേരളീയർ പൊതുവേ ചൂടന്മാരാണ്.ഒരു രൂപയെച്ചൊല്ലിയുള്ള തർക്കം മതി അടിപിടിയിൽ അവസാനിക്കാൻ.
"ദയവായി ചില്ലറതരിക" എന്ന അപേക്ഷയെ  പൂർണ്ണമായി
അനുസരിക്കുന്ന ഒരു മാതൃകാ പൗരനാണ് ഞാൻ. എപ്പോഴും
വിവിധ തരം ചില്ലറ wallet ൽ കരുതിയിരിക്കും. tension
ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഈയിടെ 5000രൂപയ്‌ക്ക്‌
100ൻറെ note ,ബാങ്കിൽ നിന്ന് ചോദിച്ചു വാങ്ങി. ഒരു കിലോ പഴം
വാങ്ങിയിട്ട് പഴുത്ത പ്ലാവിലയുടെ നിറമുള്ള നോട്ട് കൊടുത്തു പാവപ്പെട്ട കടക്കാരന് tension കൊടുക്കരുത്. അതിനാണ്.

2.താക്കോൽ കാര്യങ്ങൾ tension ഉണ്ടാക്കിയേക്കാം. key മറന്നാൽ, നഷ്ടപ്പെട്ടാൽ വളരെ tension ഉണ്ടാക്കും. താക്കോൽ അകത്തു വെച്ചിട്ട്  വീട് പൂട്ടി ഇറങ്ങുന്നതാണ് ഒരു പ്രശ്നം. ഭാര്യയും
ഭർത്താവും key യുടെ കാര്യം confirm ചെയ്യുന്നത് ഒരു ശീലമാക്കുക. വീടിൻറെ key യും കാറിൻറെkey യും ഒന്നിച്ചു
Key ring ൽ വെച്ചാൽ നന്ന്.

3. Airport ൽ luggage നു വേണ്ടി wait ചെയ്യുമ്പോൾ പലർക്കും
Tension അനുഭവപ്പെടാറുണ്ട്. luggage വരാൻ താമസിക്കുമ്പോൾ
tension കൂടും. അനേകം പെട്ടികൾ വരുമ്പോൾ confusion ആണ്.
പല പെട്ടികളും ഒരു പോലെയാണ്. ചിലർ പെട്ടി എടുത്തിട്ട് തിരിച്ചു
വെക്കുന്നത് കാണാം. പണ്ട് പെട്ടികളിൽ പേരും വിലാസവും വലിയ
അക്ഷരത്തിൽ എഴുതിയിരുന്നു. ഇന്ന് അത് കുറച്ചിലാണ്. എന്നാൽ
പെട്ടിയിൽ initial എഴുതിയാൽ പെട്ടന്ന് identify ചെയ്യാൻ
സാധിക്കും.

4 .വലിയ പാർക്കിങ് സ്ഥലങ്ങളിൽ park ചെയ്ത സ്ഥലം മറന്നു പോകാനിടയുണ്ട്. ഇത് ഒഴിവാക്കാൻ park ചെയ്തിട്ട് ആ
area യുടെ ഫോട്ടോ എടുക്കുക.

5. Tension കുറയ്ക്കാൻ സംഭാഷണത്തിന് പങ്കുണ്ട്.ഇന്നത്തെ
കാലത്ത് പരസ്പര വിശ്വാസം കുറവാണ്. അപരിചിതരോട്
സംസാരിക്കാൻ നമ്മൾ മടിക്കുന്നു. യാത്രകളിൽ നമ്മുടെ
അടുത്തിരിക്കുന്നവർ ഒരക്ഷരം പോലും മിണ്ടാറില്ല. എന്നാൽ
പരസ്പരം വിശ്വസിച്ചും ബഹുമാനിച്ചും ഒരു സംഭാഷണം
തുടങ്ങി വെച്ചാൽ വലിയ relaxation അനുഭവപ്പെടും.


6.ടെൻഷൻ കുറയ്ക്കാൻ sense of humour ആവശ്യമാണ്.
ഒരു കുടുംബത്തിൽ എപ്പോഴും എല്ലാവരും വളരെ serious
ആണെങ്കിൽ അവിടെ tension ഉണ്ടാകും. കുടുംബത്തിൽ
കളിയാക്കലും ചെറിയ വഴക്കുകളും പാട്ടും ചിരിയും
ഒക്കെ വേണം. അല്ലെങ്കിൽ കുഴപ്പമാണ്.

Comments

Popular posts from this blog

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

THE JOY OF SUCCESS ( MOTIVATIONAL POEM )

THE   JOY  OF  SUCCESS  ( a  motivational   poem  for  Grade 12  students )      Success   is  a  peak,      It   towers  as  a  challenge,      It   seems  insurmountable,      There's no path  leading  there,      You  cut  your own  path,      Through an unknown, unexplored  territory,      Removing  sharp, painful  thorns,      And  falling into treacherous  pits,       Sweating  and  panting,       Yet  you climb on, higher  and higher,       Bit  by bit, by  trial  and error.       At  times...