Skip to main content

ഇടുക്കി ഡാം യാത്ര

കേരളത്തിൽ വളരെയേറെ നല്ല കാര്യങ്ങൾ ഉണ്ട്. അതിൽ ഏറെയും
സ്വകാര്യ വ്യക്തികളുടെ സംഭാവനയാണ്. സർക്കാർ കാര്യങ്ങൾ ആകുമ്പോൾ ചിലപ്പോൾ  നിരാശ ജനകമാണ്
കാര്യങ്ങൾ. ഉദാഹരണത്തിന് കോട്ടയം KSRTC bus സ്റ്റാണ്ടിന്റെ പുറകു വശത്തുകൂടി പ്രവേശിച്ചു.അവിടെ septic ടാങ്ക്  പൊട്ടി ദുർഗന്ധം വമിക്കുന്ന ഒരു വലിയ ദ്വാരം മൂടിയൊന്നുമില്ലാതെ കിടക്കുന്നു. Bus സ്റ്റാൻഡ് ആകെ പൊട്ടിപ്പൊളിഞ്ഞ സ്ഥിതിയിലാണ്.
ബസ്സുകൾ കുഴിയിൽ വീഴാതിരിക്കാൻ വലിയ ഉരുളൻ കല്ലുകൾ
ഉപയോഗിച്ചിരിക്കുന്നു. സിറിയയിലെ പുരാതന നഗരമായ Palmyra യിലെ കല്ലുകളാണ് മനസ്സിൽ തെളിഞ്ഞത്.വകുപ്പു മന്ത്രി
തോമസ് ചാണ്ടി മുതലാളി സർക്കാർ ഭൂമി കയ്യേറി തൻറെ റിസോർട്ട്
മോടി പിടിപ്പിച്ചു വിലസുമ്പോൾ കോട്ടയം സ്റ്റാൻഡ് ശിലയുഗത്തിലാണ്.

യുദ്ധം ഒരു നല്ല കാര്യമാണ് എന്നു പറഞ്ഞാൽ ഒരു irony ആണ്. ഒരു
യുദ്ധത്തിൽ തകർന്നാലെങ്കിലും കോട്ടയം bus stand ഒന്നു പുതുക്കി പണിതു കിട്ടിയാൽ നന്നായിരിക്കും.

കഴിഞ്ഞ മാസം ഇടുക്കി ഡാം കാണാൻ പോയി. ഒരു ജീപ്പിലും ഒരു കാറിലും ആയി 14 പേരുടെ family trip ആയിരുന്നു അത്.ഹെയർപിൻ വളവുകൾ കയറിയുള്ള യാത്ര വളരെ രസകരമായിരുന്നു.

11.30 ന് ഡാമിന്റെ കവാടത്തിൽ എത്തി. User-friendly എന്നാൽ
എന്താണെന്ന് നമുക്ക്‌ അറിയാം. ഒരു visitor/customer നെ മാക്സിമം ഹാപ്പിയാക്കാനുള്ള സൗകര്യങ്ങൾ ചെയ്‌തുകൊടുത്തു
വീണ്ടും വരാൻ പ്രേരിപ്പിക്കുന്നതാണ് user-friendly. നേരേ മറിച്ച്
Visitor ക്ക്‌ മാക്സിമം അസൗകര്യങ്ങൾ സൃഷ്ട്ടിച്ചു അവൻ ഒരിക്കലും മടങ്ങി വരാത്ത അതൃപ്തി യുമായി പോകുന്നതാണ്
User-unfriendly.

ഡാമിലെ കാര്യങ്ങൾ രണ്ടാമത്തേതാണ്.ഒന്ന്, പാർക്കിങ്ങിന്
വേണ്ടത്ര space ഇല്ല. ഉള്ളതു തന്നെ വളരെ ഇടുങ്ങിയതാണ്.

ഏറ്റവും വിചിത്രമായത് gate കടന്നാൽ ഫോട്ടോഗ്രാഫി
പാടില്ല. മൊബൈലുകൾ കാറിൽ സൂക്ഷിക്കണം. ആനത്തലതിരിവ്
എന്ന് പറഞ്ഞാൽ മതി. ലോകത്ത് ഇവിടെ ചെന്നാലും കാണുന്ന
ഒരു warning ഇങ്ങനെയാണ്. Please do not leave your
Vslueables in your car.😢😢😢ഇവിടെ നേരെ തിരിച്ചാണ്.നമ്മൾ
മനസ്സില്ലാ മനസ്സോടെ മൊബൈലും wallett ഉം കാറിൽ വെച്ചിട്ട്
പോകുന്നു.
ഡാം ഗംഭീരമാണെന്നു എല്ലാവർക്കും അറിയാം. കേരളത്തിൻറെ
അഭിമാന project ആണ്. പരിഷ്കൃത രാജ്യങ്ങളിൽ ഇതുപോലുള്ള
കാഴ്ച്ചകളോട് ചേർന്ന് ഒരു museum ഉണ്ടായിരിക്കും. project ൻറെ ചരിത്രം ജനങ്ങളെ പഠിപ്പിക്കാൻ ആണ് മ്യൂസിയം, booklets, film show മുതലയവ.
Sydney Opera House ൽ visitors നെ ആകർഷിക്കാൻ ചെയ്തിട്ടുള്ള
കാര്യങ്ങൾ ഓർത്തു. അതിൻറെ ചരിത്രം മുഴുവൻ മനസ്സിലാക്കിയാണ് സന്ദർശകർ മടങ്ങുന്നത്.

ഇവിടെ Dam നെ സംബന്ധിച്ച് യാതൊരു വിവരവും ലഭ്യമല്ല.
വിവരക്കേട് സുലഭം. eg ഫോട്ടോഗ്രാഫി നിരോധനം.

1923ലെ ഏതോ ഒരു നിയമം അനുസരിച്ച് ഡാമിന്റെ പ്രധാന ഭാഗത്ത് പ്രവേശനം വിലക്കുന്ന ഒരു മഞ്ഞ ബോർഡ് കണ്ടപ്പോൾ
ചിരിയടക്കാൻ കഴിഞ്ഞില്ല. Charlie ചാപ്ലിനെ മനസ്സിൽ ധ്യാനിച്ചു.

30 രൂപാ entry fee ഉണ്ട്. ഏറ്റവും വിചിത്രമായ ഒരു
കാര്യം toilet ഉപയോഗിക്കുന്നതിനു വേറെ ചാർജ് ഏർപ്പെടുത്തിയിരിക്കുന്നു. പക്ഷേ ഇത് പ്രശ്നമല്ല. കേരളത്തിലെ
ചൂടു കാലാവസ്ഥയിൽ urination ഘർ വാപസി ആക്കാം.

2.5 kms നടന്ന് എതിർവശത്തുള്ള gate ൽ എത്തി. എൻറെ nephews
കാറും ജീപ്പും ഈ gate ലേയ്ക്കു കൊണ്ടുവരാൻ പോയി. അരമണിക്കൂർ കഴിഞ്ഞിട്ടും അവർ വന്നില്ല. ഞങ്ങള്ക്ക് ആശങ്കയായി. Contact ചെയ്യാൻ മൊബൈൽ ഇല്ല. അവിടെ
കണ്ട ഒരാളോട് മൊബൈൽ കടം വാങ്ങി അവരെ contact ചെയ്തു.
കുഴപ്പമൊന്നും ഇല്ല.

മടക്കയാത്ര യിൽ Calvary Mount എന്ന സ്ഥലത്ത് നിറുത്തി. ഒരു
വലിയ കുന്നാണ്. ഉരുളൻ കല്ലുകൾ ഉള്ള ഇടുങ്ങിയ റോഡ് ആണ്.
ഏകദേശം 2 kms കുന്നുകയറി നിരപ്പായ സ്ഥലത്ത് എത്തുമ്പോൾ
Dam ൻറെ വിശാലമായ ദൃശ്യങ്ങൾ കാണാം. ഭാഗ്യവശാൽ
ഫോട്ടോഗ്രാഫി Ok. ധാരാളം ആളുകൾ selfie യും മറ്റും എടുത്ത്
enjoy ചെയ്യുന്നുണ്ടായിരുന്നു.

ഇവിടെ ഒരു entry fees ഏർപ്പെടുത്തിയിരിക്കുന്നത് വിചിത്രമായി
തോന്നി. ആളിനും വാഹനത്തിനും 20 രൂപ വീതം. ഞങ്ങൾക്ക് 320
രൂപ കൊടുക്കേണ്ടി വന്നു.

Comments

Popular posts from this blog

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത് മണ്ടത്തരം. ഹോ

കേരളത്തിൽ hotel room ദൗർലഭ്യം (satire)

 കേരളത്തിൽ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി .എല്ലാ arrangements ഉം OK. പക്ഷേ ഒരു problem. ടിക്കാ റാം മീണയുടെ ലിസ്റ്റിൽ പ്പെട്ട മരിച്ച വിശ്വാസികൾ, Devils, angels എല്ലാം കൂട്ടം കൂട്ടമായി ലാൻഡ് ചെയ്തു തുടങ്ങി. ഹോട്ടൽ മുറികൾ എല്ലാം നിറഞ്ഞു.ചിലരെ Home stay യിൽ accommodate ചെയ്തു. Room shortage പ്രോബ്ലെം solve ചെയ്യാൻഒരു ഹോട്ടൽ മാനേജർക്ക് ഒരു നല്ല idea തോന്നി. ഒരു Devil ന് allocate ചെയ്ത മുറിയിൽ ഒരു extra bed ഇട്ട് ഒരു മാലാഖ കുട്ടിയെ accommodate ചെയ്യുക. ഇത് കേട്ടപ്പോൾ Devils തുള്ളി ചാടി. പക്ഷേ മാലാഖ കുട്ടികൾ reject ചെയ്തു. പീഡനം ഉണ്ടാകുമെന്നാണ് അവർക്ക് പേടി. ഒരു മരിച്ച വിശ്വാസി താൻ പണി കഴിപ്പിച്ച5000square feet house ൽ ചെന്ന് സ്വയം പരിചയപ്പെടുത്തി. മരുമകൾ പറഞ്ഞു. " What the Hell are you talking about?നിങ്ങൾക്ക് വീട് തെറ്റിപ്പോയി. അവൾ ശക്തിയായി door അടച്ചു. Extra rooms ഉള്ളവർ അത് visitors ന് വിട്ടു കൊടുക്കണം എന്ന് collector ടെ അഭ്യർത്ഥന വന്നു. എനിക്ക് അലിവ് തോന്നി. ഞങൾ ക്ക് 3bed റൂം vacant ആണ്.18നും 25നും ഇടയ്ക്ക് പ്രായമുള്ള 12 മാലാഖ പെണ്കുട്ടികളെ accommodate ചെയ്യണം. എന്റെ മനസ്സിൽ നക്ഷത്

Mossel Bay യാത്ര -1

Port Elizabethൽ നിന്നും 336 kms അകലെയുള്ള ഒരു തീരദേശ പട്ടണമാണ് Mossel Bay. സൗത്ത് ആഫ്രിക്കയിലെ തീരദേശ പട്ടണങ്ങളും പരിസര പ്രദേശങ്ങളും ടൂറിസത്തിന്  വളരെ പ്രാധാന്യം ഉള്ളവയാണ്. Mossel Bay യിൽ നിന്ന് ഏകദേശം400 Kms പോയാൽ Cape Town ആണ്. കഴിഞ്ഞ വെള്ളിയാഴ്ച്ച   ഉച്ച കഴിഞ്ഞ് Mossel Bay യിലേക്ക് പുറപ്പെട്ടു. കാർ boot നിറയെ സാധനങ്ങൾ ഉണ്ട്. സൗത്ത് ആഫ്രിക്കയിൽ യാത്ര ചെയ്യുമ്പോൾ ജാക്കറ്റ്, സ്വെറ്റർ, shoes എന്നിവ വേണം. ഏതുസമയത്തും തണുപ്പും കാറ്റും ഉണ്ടാകാം. Cooking നുള്ള ചില സാധനങ്ങളും എടുക്കണം. അങ്ങനെയാണ് luggage കൂടുന്നത്. Mercedes C 180യിൽ ആണ് യാത്ര. നല്ല കാറും നല്ല റോഡും ചേരുമ്പോൾ യാത്ര വളരെ enjoyable ആണ്.നോക്കെത്താദൂരത്തിൽ നീണ്ടു നിവർന്ന് കിടക്കുന്ന ഹൈവേ. വളവും തിരിവും കയറ്റവും കുറവ്.120,140km സ്പീഡിൽ ഓടിച്ചുപോകാം. എന്നാൽ town കൾ അടുക്കുമ്പോൾ overspeed ആയാൽ fine ഉറപ്പാണ്. Police നിരീക്ഷണം ഉണ്ട്. റോഡിന് ഇരുവശവും കുറ്റി ചെടികളും കാട്ടുപൂക്കളും ഉള്ള ചെറു വനങ്ങളും Cattle ഫാമുകളും ഉണ്ട്.ചിലയിടങ്ങളിൽ മനോഹരമായ മലനിരകളും നീല കടലും കാണാം. ഈ പ്രദേശത്തിന്റെ ഒരു ഭാഗത്തിന് Garden Route എന്ന് പറയുന്നു