Skip to main content

Bus യാത്രാ അനുഭവങ്ങൾ


എല്ലാ കാര്യങ്ങളിലും ഇന്ത്യയിലെ ഏറ്റവും മികച്ച State ആണ് കേരളമെന്ന് ചിലർ വീമ്പടിക്കാറുണ്ട്. നമ്മളെല്ലാം ആഗ്രഹിക്കുന്നത് നമ്പർ1 ആകണം എന്നാണ്. എന്നാൽ ആ പ്രതീക്ഷ ഇതുവരെ materialise ചെയ്തിട്ടില്ല. ഉദാഹരണമായി പാമ്പുകടിയേറ്റ  കുട്ടി ഉടൻ ചികിത്സ കിട്ടാതെ മരിച്ചു.

കേരളത്തിൽ ഒന്നാം ലോകവും മൂന്നാം ലോകവും ഇടകലർന്ന് കാണാം.1969ഉം2019ഉം  ഇട കലർന്ന് കാണാം. 

കേരളത്തിൽ bus യാത്ര 1969 ഉം 2019 ഉം
കലർന്നതാണ്.Paika യിൽ നിന്ന് പാലയിലേക്കും തിരിച്ചും പത്തു മിനിറ്റ് കാത്തു നിന്നാൽ പ്രൈവറ്റ് ബസ് കിട്ടും. ചിലപ്പോൾ  K S R T C bus കിട്ടും. ഏതായാലും 12 രൂപയെ bus charge ഉള്ളൂ. എപ്പോഴും seat ഒഴിവുണ്ട്. പ്രൈവറ്റ് bus ലെ സീറ്റ് comfortable ആണ്.

 നവംബർ 26ന്  കോഴിക്കോട്ടുനിന്ന് പാലയിലേക്ക് ഒരു KSRTC bus ൽ യാത്ര ചെയ്തു. മകളെ visit ചെയ്തിട്ട് മടക്ക യാത്ര ആയിരുന്നു. Uber Taxi വിളിച്ചാണ് KSRTC Bus സ്റ്റേഷനിലേക്ക് പോയത്. Taxi വളരെ തൃപ്തികരമായിരുന്നു.

ആഗസ്റ്റ്ൽ കോഴിക്കോട്ടു നിന്ന് ഒരു റാന്നി ബസിൽ യാത്ര ചെയ്ത് പൈക് യിൽ ഇറങ്ങി. ഇപ്രാവശ്യം ആ ബസ് കണ്ടില്ല. പാലാ വഴി ഈരാറ്റുപേട്ടക്ക് പോകുന്ന ബസ്സിൽ ആണ് കയറിയത്.രാവിലെ 8.30 ന്.

Uber എന്ന ആധുനിക സർവീസിൽ വന്ന് ഞാൻ കയറിയത് 1970  മാതൃകയിൽ ഉള്ള ഒരു ബസ്സിൽ ആണ്. ആ സ്റ്റേഷനിൽ കണ്ട മറ്റു ബസ്സുകളും ഇതേ type ആയിരുന്നു.

ബസ്സിൽ എല്ലാ കാര്യങ്ങളും hard ആണ്.
Seat കല്ലു പോലെയാണ്. സീറ്റുകളിൽ ഞെരുങ്ങി ഇരിക്കണം. ഒരു കാര്യം ശ്രദ്ധേയമാണ്.1970ൽ ആളുകൾ മെലിഞ്ഞവർ ആയിരുന്നു. ഇന്നത്തെ പോലെ variety food ഇല്ലായിരുന്നു. വാരി വലിച്ചു തിന്നാനുള്ള വരുമാനം ഇല്ലായിരുന്നു. അന്ന് 2പേർക്ക് സുഖമായി ഇരിക്കാവുന്ന സീറ്റിൽ ഇന്നത്തെ ഒന്നര ആളുകൾക്കേ
ഇടമുള്ളൂ.

ഇന്നത്തെ ചില ആളുകൾ ഒതുങ്ങി ഇരിക്കു കയില്ല.

ഇടതു വശത്തെ double സീറ്റിൽ ആണ് ഞാൻ ഇരുന്നത്. കൂടെ ഇരുന്ന ആൾ സീറ്റ് നിറഞ്ഞു ഇരുന്ന് കുറെ അസൗകര്യം ഉണ്ടാക്കി. 2മണിക്കൂർ കഴിഞ്ഞു അയാൾ ഇറങ്ങി. പകരം മെലിഞ്ഞ ഒരു യുവാവ് വന്നു, ഒരു ഒതുക്കം ഉണ്ടായി. അപ്പോൾ മുമ്പിൽ വലതുവശത്ത് സ്ത്രീകളുടെ 3 സീറ്റുകൾ ഒഴിഞ്ഞു കിടപ്പുണ്ട്. ഞാൻ അത് ചൂണ്ടി കാണിച്ചു. പക്ഷേ അവൻ താല്പര്യം കാണിച്ചില്ല. അങ്ങനെ ചെയ്താൽ പ്രശ്നമാകും എന്ന് അവൻ പറഞ്ഞു.

KSRTC യുടെ service ൽ എനിക്ക് അതൃപ്തി ഒന്നുമില്ല. കാരണം പാലാ വരെയുള്ള bus charge ,207രൂപ മാത്രമാണ്.

തൃശ്ശൂരിൽ ഒരു break ഉണ്ടായിരുന്നു.കാപ്പി കുടിക്കാനും മറ്റും. പക്ഷേ അവിടെ ഇറങ്ങേണ്ടവർ മാത്രം ഇറങ്ങി.

ആ യുവാവ് പോയതിനു ശേഷം എന്റെ അടുത്തുള്ള സീറ്റ് ഒഴിഞ്ഞു കിടന്നു. ചാലക്കുടിയിൽ കുറേ സ്ത്രീകൾ കയറി, സീറ്റുകൾ നിറഞ്ഞു. അക്കൂട്ടത്തിൽ ഏകദേശം 40 വയസ്സുള്ള ഒരു യുവതിയും
8 വയസുള്ള മകനും ഉണ്ടായിരുന്നു. അവർക്ക് seat കിട്ടിയില്ല. എന്റെ അടുത്തുള്ള seat ഒഴിഞ്ഞു കിടന്നിട്ടും അവർ അതിൽ ഇരുന്നില്ല.


ഇങ്ങനെ പലപ്പോഴും കണ്ടിട്ടുണ്ട്.

ആ യുവതി  പെരുമ്പാവൂരിൽ ഇറങ്ങി. മൂവാറ്റുപുഴയിൽ അതേ പ്രായത്തിലുള്ള ഒരു യുവതി കയറി. എന്നോട് ചോദിച്ചിട്ട് അടുത്ത സീറ്റിൽ ഇരുന്നു. കൂത്താട്ടുകുളത്ത് ഇറങ്ങി.

3 മണിക്ക് ബസ് പാലായിൽ  എത്തി. മൂത്രം ഏറെനേരം പിടിച്ചു വെക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. അതുകൊണ്ട് രണ്ടും കല്പിച്ചു KSRTC യുടെ
Toilet ലേക്ക് നീങ്ങി. ആശ്വാസമായി. അവിടെ prepaid toilet ആണ്. Main 5 രൂപ. Sub 2 രൂപ. WC ആണ്. വെള്ളവും ഉണ്ട്.

ഉടൻ തന്നെ ഒരു മുണ്ടക്കയം LS ൽ കയറി. അതിന്റെ seat ഭേദപ്പെട്ടത് ആയിരുന്നു. 20 minute കൊണ്ട് പൈകയിൽ എത്തി.

" ഈ കൊച്ചിന് ഈ കാഷായം മതി."ഞാൻ മനസ്സിൽ പറഞ്ഞു.

Comments

Popular posts from this blog

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

THE JOY OF SUCCESS ( MOTIVATIONAL POEM )

THE   JOY  OF  SUCCESS  ( a  motivational   poem  for  Grade 12  students )      Success   is  a  peak,      It   towers  as  a  challenge,      It   seems  insurmountable,      There's no path  leading  there,      You  cut  your own  path,      Through an unknown, unexplored  territory,      Removing  sharp, painful  thorns,      And  falling into treacherous  pits,       Sweating  and  panting,       Yet  you climb on, higher  and higher,       Bit  by bit, by  trial  and error.       At  times...