Skip to main content

കേരളം ഒരു ഇരിപ്പു താറാവ്? (Viewpoint)


ഇന്ത്യയിലെ ഏറ്റവും പുരോഗമിച്ച state ആയിട്ടാണ്‌ കേരളം അറിയപ്പെടുന്നത്. ഒരു പക്ഷേ ഇത് ശരിയായിരിക്കാം. എന്നാൽ കേരളം ഒരു sitting duck ആണോയെന്ന് സംശയിക്കണം. Sitting duck എന്നുവെച്ചാൽ നിഷ്പ്രയാസം വെടിവെച്ചു വീഴ്ത്താവുന്ന ഒരു ഇര, അല്ലെങ്കിൽ target. പത്രഭാഷയിൽ പറഞ്ഞാൽ ഇരിപ്പു താറാവ്.( eg foot ball-കാ ൽ പന്ത്)

അകത്തു നിന്നും പുറത്തു നിന്നും ഉള്ള തട്ടിപ്പുകൾക്ക്‌  ഇരയാണ്
കേരളം. ഫോമാലിനൽ സൂക്ഷിച്ച വിഷം കലർന്ന ആയിരക്കണക്കിന്
Ton മീൻ കേരള അതിർത്തിയിൽ പിടിച്ചത് ഞെട്ടിപ്പിക്കുന്നതാണ്. പിടിച്ച വിഷമീൻ തിരിച്ചയച്ചു. എത്ര നല്ല പുണ്യപ്രവർത്തി? ആ മീൻ കത്തിച്ചു കളയാഞ്ഞത് എന്തുകൊണ്ട്? ഇനി ആ മീൻ ഉണക്കമീൻ ആയി കേരളത്തിൽ തിരിച്ചെത്തും. ഇതിനാണ്
Sitting duck എന്നു പറയുന്നത്.

അരി ആഹാരം ഇല്ലാതെ മലയാളിക്ക് ഒരു ദിവസം പോലും
ജീവിക്കാൻ പ്രയാസമാണ്. വില കുറഞ്ഞ വെള്ള അരി, red oxide
പുരട്ടി  മിന്നിച്ചു വലിയ വിലയ്ക്ക് വിൽക്കുന്നു. മസാല പൊടികൾ
വിഷം ചേർന്നതാണെന്നു പറയപ്പെടുന്നു.

Vegetable കടകളിൽ ഭംഗിയായി അടുക്കി വെച്ചിരിക്കുന്ന
പച്ചക്കറികളും പഴങ്ങളും വിഷം കലർന്നതാണെന്നു
പറയപ്പെടുന്നു.

വിഷം ഉള്ളിൽ ചെന്ന് അൽപ്പാ ൽപ്പമായി മരിക്കാനാണ്
മലയാളിയുടെ വിധി.

വിവിധതരം തട്ടിപ്പുകാർക്ക് ഇരയാണ് മലയാളികൾ. കോട്ടയത്തു
കുന്നതുകളത്തിൽ jewellery യുടെ തട്ടിപ്പിൽ ആയിരക്കണക്കിന്
ആളുകൾക്ക് കോടി കണക്കിന് രൂപ നഷ്ട്ടപ്പെട്ടു.

ചില മലയാളികൾ Online തട്ടിപ്പിന് ഇരയാകുന്നു. ചില മണ്ട ശിരോമണികൾ ATM കാർഡിന് പുറത്ത് PIN എഴുതി വെക്കുന്നു. Card മോഷണം പോകുന്നു. നിമിഷങ്ങൾക്കുള്ളിൽ Account ൽ നിന്ന് പടപാടാ എന്ന് പണം പൊഴിഞ്ഞു പോകുന്നു.

കേരളം ഇരിപ്പു താറാവുകളുടെ നാടാണ് എന്ന് അറിഞ്ഞുകൊണ്ട്
ആഫ്രിക്കയിൽ നിന്ന് തട്ടിപ്പു വീരന്മാർ കേരളത്തിലെത്തി തമ്പടിച്ചിരിക്കുകയാണ്.താറാവിനെ ഒലത്താൻ.
ഉത്തരേന്ത്യൻ കള്ളന്മാർ കേരളത്തിൽ വന്ന് ഒലത്തിയിട്ടു പോകുന്നു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ്ണം ഉപയോഗിക്കുന്ന state
ആണ് കേരളം. അതുകൊണ്ട് സ്വർണ്ണ വ്യാപാരികൾക്കും കള്ളന്മാർക്കും എന്നും കൊയ്ത്തുകാലമാണ്.


കഴിഞ്ഞ കൊല്ലം കോട്ടയത്തു ഒരു അമ്മൂമ്മയുടെ സ്വർണ്ണമാല
ഒരു യുവാവ് തട്ടിയെടുത്തു. തൻറെ അമ്മയ്ക്ക് അതുപോലെ ഒരു
മാലയുണ്ട്, ഒത്തുനോക്കട്ടെ എന്നും പറഞ്ഞ് അവൻ മാല ഊരി വാങ്ങി ബൈക്കിൽ സ്ഥലം വിട്ടു. ഇങ്ങനെ എത്രയോ തട്ടിപ്പുകളാണ്
നിത്യവും കേരളത്തിൽ നടക്കുന്നത്‌.
സ്വർണ്ണ കള്ളക്കടത്തു അതിൻറെ പാരമ്യത്തിൽ എത്തി നിൽക്കുന്നു.

പണ്ട് പെണ്കുട്ടികളാണ് വിവാഹ തട്ടിപ്പിന് ഇരയായിരുന്നത്. ഇപ്പോൾ സ്ഥിതി മാറി. സ്ത്രീകളും ഇപ്പോൾ വിവാഹ തട്ടിപ്പിൽ
സജീവമാണ്..

സോഷ്യൽ മീഡിയയിൽ ക്കൂടി സൗഹൃദം സ്ഥാപിച്ചു കുടുക്കി
പണം പിടുങ്ങുന്ന തട്ടിപ്പ് വേറെ.

കേരളത്തിൻറെ ദേശീയ പക്ഷിയായി താറാവിനെ പ്രഖ്യാപിക്കണം.


Comments

Popular posts from this blog

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

THE JOY OF SUCCESS ( MOTIVATIONAL POEM )

THE   JOY  OF  SUCCESS  ( a  motivational   poem  for  Grade 12  students )      Success   is  a  peak,      It   towers  as  a  challenge,      It   seems  insurmountable,      There's no path  leading  there,      You  cut  your own  path,      Through an unknown, unexplored  territory,      Removing  sharp, painful  thorns,      And  falling into treacherous  pits,       Sweating  and  panting,       Yet  you climb on, higher  and higher,       Bit  by bit, by  trial  and error.       At  times...