CHARACTERS 1 കുഞ്ഞുകൊച്ചു (100) 2 കുഞ്ഞൻ (45) 3 അമ്മിണി ( 35) പൈകയിൽ കുഞ്ഞുകൊച്ചിന്റെ കുടിൽ. കുഞ്ഞനും അമ്മിണിയും പ്രവേശിക്കുന്നു. കുഞ്ഞൻ എന്തുണ്ട് വിശേഷം കുഞ്ഞുകൊച്ചെ ? 2016 തീരാൻ പോവുകയല്ലേ ? കുഞ്ഞുകൊച്ചു എങ്ങനെയെങ്കിലും ഈ വർഷം ഒന്നു തീർന്നു കിട്ടിയാൽ മതിയായിരുന്നു. അത്ര മോശമായിരുന്നു 2016 അമ്മിണി ചേട്ടൻ മനുഷ്യ ചങ്ങല കൂടാൻ പോയില്ലേ ? കുഞ്ഞുകൊച്ചു ഹാ ഹാ ! മനുഷ്യ ചങ്ങലയ്ക്കു പകരം ഒരു പട്ടിച്ചങ്ങല ആയിരുന്നില്ലേ ഭേദം ? ലക്ഷ ക്കണക്കിന് പട്ടികൾ പണിയൊന്നുമില്ലാതെ നടക്കുമ്പോൾ മനുഷ്യരെ മെനക്കെടുത്തേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ ? രണ്ടായാലും ഫലം ഒന്നാണ്. കേന്ദ്രത്തിൽ നിന്ന് ചിരട്ടപ്പാൽ പോലും കിട്ടാൻ പോകുന്നില്ല. കുഞ്ഞൻ കൊടും ചതിയല്ലേ മോദി കേരളക്കാരോട് കാണിച്ചത് ? ആ ദുഷ്ടൻ നമ്മളെക്കൊണ്ട് പിച്ച ചിരട്ട എടുപ്പിച്ചില്ലേ ?അയാൾ ഒരു കാലത്തും ഗുണം പിടിക്കത്തില്ല. കുഞ്ഞുകൊച്ചു പക്ഷേ വേറെ ഒരു തരത്തിൽ നോക്കിയാൽ കള്ള പണക്കാരും കള്ള നോട്ടുകാരു...