16 DECEMBER 2016
DIVINE RETREAT CENTRE
Retreat Centre നെ പരിചയപ്പെട്ടു കഴിഞ്ഞപ്പോൾ എൻറെ ചിന്തകൾ പറന്നു പറന്ന് ദക്ഷിണാഫ്രിക്കയിൽ BETHEL HIGH സ്കൂളിൽ ഭൂത കാലത്ത് ലാൻഡ് ചെയ്തു. ഈ രണ്ടു സ്ഥാപനങ്ങൾ തമ്മിലുള്ള സമാനതകൾ വിസ്മയിപ്പിക്കുന്നതാണ്. North West Province ൽ ഒരു വിജന പ്രദേശത്തുള്ള ആ boarding സ്കൂൾ, 12ആം Class ൻറെ Public പരീക്ഷാ ഉത്തര കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്ന ഒരു Centre ആയിരുന്നു. അവിടെ appointment കിട്ടുന്നത് ആർക്കും ഇഷ്ടമില്ലായിരുന്നു. കാരണം main റോഡിൽ നിന്ന് 5 Kms ചരൽ റോഡിൽ ക്കൂടി വേണം അവിടെ എത്താൻ. ചുറ്റും maize ൻറെ വലിയ farms ആണ്. പണ്ടു പണ്ട് ജർമ്മൻ മിഷനറിമാർ സ്ഥാപിച്ചതാണ്. പരിപൂർണ്ണ നിശ്ശബ്ദതയാണ്, ഏകാഗ്രതയാണ് . പലവിചാരത്തിന് യാതൊരു സ്കോപ്പും ഇല്ല. ജർമ്മൻകാരുടെ ബുദ്ധി അപാരം തന്നെ. Vincentian സഭക്കാരും അങ്ങനെ തന്നെ.
രണ്ടിടത്തെയും schedule ഒന്നുതന്നെ. രാവിലെ 7 മുതൽ വൈകീട്ട് എട്ടര വരെ ആയിരുന്നു Bethel ൽ marking. Lunch, dinner break 45 മിനിറ്റു വീതം. 15 മിനിറ്റിന്റെ രണ്ട് tea break. Divine Retreat Centre ലും ഇതു തന്നെ.
നിയമങ്ങളും ഒന്നുതന്നെ. കൃത്യനിഷ്ഠ പാലിക്കണം. നിശ്ശബ്ദത പാലിക്കണം. പുകവലി, മദ്യപാനം എന്നിവ പാടില്ല. മൊബൈൽ കൺവെട്ടത്ത് കണ്ടുപോകരുത്.
ഡിസംബറിൽ ആയിരുന്നു marking. ക്രിസ്മസ് ന് മുമ്പ് 10000 Rand ( 50000 രൂപ ) എങ്കിലും അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യും. ഇവിടെ retreat കഴിയുമ്പോൾ സ്വർഗ്ഗത്തിലെ പുണ്യ അക്കൗണ്ടിൽ ഒരു നല്ല തുക ക്രെഡിറ്റ് ചെയ്യും. ഇന്ത്യയിലെപോലെ note nota ആയി മാറുന്ന, ഉറുമ്പരിക്കുന്ന, ചിതൽ പിടിക്കുന്ന, ഹാക്ക് ചെയ്യാവുന്ന അക്കൗണ്ട് അല്ല.
Marking ന് പോകുന്നവർ കുഞ്ഞാടുകളെപ്പോലെ അനുസരിച്ചിരുന്നു. കാരണം, നിയമം ലംഘിച്ചാൽ ഭാവിയിൽ invite ചെയ്യുകയില്ല.
ഇവിടെ എല്ലാവരും നിയമങ്ങൾ പാലിച്ചു. കാരണം സ്വമേധയാ ഒരു നല്ല കാര്യത്തിന് വന്നതാണ്.40 പേർ പങ്കെടുത്തു.
Marking ൽ സീനിയർ മാർക്കർ ക്കാണ് അധികാരം. ഇവിടെ വൈദികർക്കാണ് അധികാരം.
സാന്ദർഭികമായി പറയട്ടെ, 1995ൽ Pretoria Girls High യിൽ marking ന് പോയിരുന്നു. ജേക്കബ് എബ്രഹാം (ലാലു ) ആയിരുന്നു Deputy ചീഫ് . Chief ഒരു മൗനി ആയിരുന്നതിനാൽ briefing നടത്തിയിരുന്നത് ലാലുവാണ്.
Marking ൻറെ അവസാനം rating ൻറെ ഒരു form തന്നിരുന്നു. ഓരോ കാര്യത്തെപ്പറ്റിയുള്ള അഭിപ്രായമാണ് ചോദിച്ചിരിക്കുന്നത്. പേര് വെക്കേണ്ട. ഇവിടെയും അതേ തരം form കിട്ടി. ഒരു മടിയും കൂടാതെ എല്ലാത്തിനും A+കാച്ചി.
Fr.ജോബി, Fr.റോജൻ, Fr.സാബു എന്നിവരാണ് retreat ൽ പ്രധാന പ്രഭാഷകർ. പുട്ടിനു തേങ്ങാ ചേർക്കുന്നതുപോലെ ഇടയ്ക്ക് music മിനിസ്ട്രി ഉണ്ടായിരുന്നു.ആദ്യ ദിവസം Guitar. അടുത്ത രണ്ട് ദിവസങ്ങളിൽ പിയാനോ. രണ്ടും volunteers ആണ് വായിച്ചത്
വളരെ ഉന്നത നിലവാരമാണ്.
വൈദികരുടെ പ്രഭാഷണങ്ങൾ David Beckam ൻറെ kicks പോലെയാണ്. ഏതു വിഷമം പിടിച്ച angle ൽ നിന്ന് അടിച്ചാലും ബോൾ വലയിൽ കുടുങ്ങും. Bend it like Beckam. അതായത് ബൈബിൾ ആശയങ്ങൾ വിശ്വാസിയുടെ മനസ്സിൽ കിറുകൃത്യമായി പതിക്കും. Kick നെ തടുക്കാൻ goal കീപ്പർ ആയ പിശാചിനു കഴിയുകയില്ല.
ഈ വൈദികരുടെ പ്രസംഗ പാടവം എടുത്തുപറയേണ്ടതാണ്. നല്ല പ്രസംഗം എന്നു വെച്ചാൽ നമ്മൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന പ്രസംഗമാണ്. ബോറിംഗ് പ്രസംഗം ഉറക്ക ഗുളികയുടെ ഫലം ചെയ്യും. ഉറങ്ങിപ്പോയില്ലെങ്കിൽ ഇറങ്ങി പോകാൻ തോന്നും. ഈ വൈദികർ ഒന്നോ ഒന്നരയോ മണിക്കൂർ പ്രസംഗിച്ചാൽ സമയം പോകുന്നത് അറിയുകയില്ല.
തമാശയില്ലെങ്കിൽ പ്രസംഗം ബോറാകും. തമാശ ഒറിജിനൽ അല്ലെങ്കിൽ അത് ചീറ്റിപ്പോകും. വടക്കുനോക്കിയന്ത്രം എന്ന സിനിമയിൽ പാർവ്വതിയെ impress ചെയ്യാൻ ശ്രീനിവാസൻ ചില തമാശകൾ കാണാതെ പഠിച്ചു പറയുന്നത് പ്രസിദ്ധമാണ്. Divine Retreat Centre ലെ വൈദികർ നല്ല ഒറിജിനൽ തമാശകൾ പൊട്ടിച്ചു audience നെ കയ്യിലെടുത്തു.
ബൈബിൾ ഭാഗങ്ങൾ അല്ലെങ്കിൽ സഭയുടെ പ്രബോധനങ്ങൾ പഴുതടച്ചു വിശദീകരിക്കുന്നത് retreat നെ പൂർണ്ണതയിൽ എത്തിക്കുന്നു. കോടതിയിൽ പഴുതുകൾ അടച്ചു ഒരു അഡ്വക്കേറ്റ് കേസ് വാദിച്ചു ജയിക്കുന്നതുപോലെ.
ഇവരുടെ നല്ല Engish എടുത്തു പറയത്തക്കതാണ്.
ഞായറാഴ്ച്ച ഉച്ച കഴിഞ്ഞു നാലുമണിക്ക് Retreat അവസാനിച്ചു. പൂർണ്ണ സംതൃപ്തിയോടെ മടങ്ങി.

Thanks for 24053 Page views as of today.
ReplyDelete