Skip to main content

ഓസ്ട്രേലിയ diary -24

CHRISTMAS  2016

24 December

വൈകീട്ട് 7  മണിക്ക്‌ Carlingford   പള്ളിയിൽ  Christmas കുർബ്ബാനയ്ക്ക് പോയി. 10മിനിറ്റ് നേരത്തെ  എത്തിയിട്ടും  parking കിട്ടാൻ  കുറെ ചുറ്റി കറങ്ങേണ്ടി വന്നു. പള്ളിയിൽ seat കിട്ടാനും ഞെരുങ്ങി. എല്ലാവരും വളരെ സന്തോഷത്തിലും ഉത്സാഹത്തിലും ആണ്. കത്തോലിക്കാ സഭയ്ക്ക് ഓസ്‌ട്രേലിയയിൽ ഇത്ര മാത്രം following ഉണ്ടെന്ന് അറിഞ്ഞു കൂടായിരുന്നു. വളരെ അധികം ആളുകൾ seat കിട്ടാതെ പുറകിൽ നിൽപ്പുണ്ടായിരുന്നു. വികാരി Fr പീറ്റർ സരസനാണ്. അദ്ദേഹം  ഒരു പ്രതിവിധി കണ്ടുപിടിച്ചു. കുട്ടികളോട് മുമ്പിൽ  നിലത്തു ഇരിക്കാൻ പറഞ്ഞു. കൊച്ചുകുട്ടികൾ  ധാരാളം ഉണ്ട്. ഇടുക്കി ബിഷപ്പ് ആനിക്കുഴിക്കാട്ടിന്റെ  പ്രബോധനങ്ങൾ  കേരളത്തിൽ  പലരും പുച്ഛിച്ചു തള്ളുന്നുണ്ടെങ്കിലും   അദ്ദേഹത്തിൻറെ  സന്ദേശം എങ്ങനെയോ ഇവിടെ സ്വീകാര്യമാണ് എന്ന്‌ തോന്നി. കുട്ടികൾ എത്ര ഉണ്ടായാലും Ok എന്നാണ്  ബിഷപ്പ് പഠിപ്പിക്കുന്നത്. ഇവിടെ പല യുവ ദമ്പതികൾക്കും രണ്ടും മൂന്നും കൊച്ചുകുട്ടികൾ ഉള്ളതായി  കണ്ടു

ഗായക സംഘം വളരെ മികച്ചതാണ് കൊച്ചു കുട്ടികൾ ചേർന്ന്‌ ഒരു  mime അവതരിപ്പിച്ചു. അതിൽ ഉണ്ണീശോ ആയി ഒരു real ശിശുവിനെയാണ്  അവതരിപ്പിച്ചത്. ഗംഭീരമായ കൈയ്യടി കിട്ടി.

കുർബ്ബാന കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ  Fr പീറ്റർ എല്ലാവരോടും  കുശലാന്വേഷണങ്ങൾ  നടത്തി. എല്ലാവർക്കും cake  വിതരണം ഉണ്ടായിരുന്നു.

December 25

രാവിലെ കുടുംബാംഗ ങ്ങൾക്കും   visitors നും  സമ്മാനവിതരണം ആയിരുന്നു  ആദ്യത്തെ  പരിപാടി. അതുകൊണ്ട്  breakfast അൽപ്പം താമസിച്ചുപോയി. അപ്പവും താറാവുകറിയും lamb കറിയും  പ്രധാന വിഭവങ്ങൾ. ചൈനക്കാർക്ക്  മനസ്സിൽ നന്ദി പറഞ്ഞു. കാരണം അവർ വിൽക്കുന്ന  ഇറച്ചിയും മീനും  veg, ഫ്രൂട്ട് എല്ലാം  മേൽത്തരം ആണ്. നല്ല പാചകം കൂടി ആകുമ്പോൾ  എല്ലാം ശുഭം.

Christmas lunch  ഒരു കാഞ്ഞിരപ്പള്ളിക്കാരൻ  സുഹൃത്തിൻറെ വീട്ടിൽ  ആയിരുന്നു. വേറെ മൂന്നു families അവിടെ എത്തിയിരുന്നു.  ഓരോ ഫാമിലിയും  കുറെ items ഉണ്ടാക്കി  കൊണ്ടു പോകണം. ഞങ്ങൾ  പോർക്കും cutlet ഉം കൊണ്ടുപോയി. എല്ലാവർക്കും  വലിയ സന്തോഷം. വിഭവങ്ങൾ ഏറെ. Turkey ആണ്  വമ്പൻ.

ഞങ്ങൾ men ഒരു ചെറിയ മുറിയിൽ ഇരുന്നു. ഗൃഹനാഥൻ ഒരു  cocktail  അവതരിപ്പിച്ചു. വോഡ്കയും lemon ഉം സോഡയും mix ചെയ്തതാണ്. പുതുമയുള്ള  നല്ല combination.

ഞങ്ങൾ ലോക കാര്യങ്ങൾ  ചർച്ച ചെയ്‌തു. SYDNEY യിൽ വീടുകളുടെ  വിലക്കയറ്റം ആണ് ഒരു ചർച്ചാവിഷയം. ചൈനക്കാർ REAL  ESTATE ൽ  വൻതോതിൽ Invest ചെയ്യുന്നു. ചോദിക്കുന്ന വിലയ്ക്ക് property വാങ്ങാൻ അവർ തയ്യാറാണ്. പഠനത്തിലും അവർ മുന്നിലാണ്. കേരളത്തിൽ വിദ്യാർത്ഥികൾ പഠിപ്പു മുടക്കി പ്രതിഷേധിക്കുന്നു എന്ന്‌ കേൾക്കുമ്പോൾ ചിരിക്കാതെ വയ്യ. പുതിയ  ഏതെങ്കിലും ഗ്രഹം കണ്ടുപിടിച്ചു അങ്ങോട്ട്‌ കുടിയേറാൻ ആണ്  ചൈനക്കാരുടെ ശ്രമം.

Cocktail നല്ലതാണ്. രണ്ട്‌ ഗ്ലാസ്സ് അൽപ്പാൽപ്പം കുടിച്ചിട്ടും kick ഒന്നുമില്ല. വളരെ mild ആണ്. ഇതിന് കാരണമുണ്ട്. ഗൃഹനാഥൻ നല്ലവനാണ്. മദ്യപിച്ച് കാറോടിച്ചാൽ  ശിക്ഷ കഠിനമാണ്.  Over സ്പീഡിന് 250 ഡോളർ മുതൽ മുകളിലേക്കാണ് fine. പിഴയ്ക്കു fine എന്ന്‌ പറയുന്നത് ഒരു ക്രൂര വിനോദമാണ്. കാരണം fine കിട്ടുന്നവൻ fine അല്ല. ക്രിസ്മസ് fine  ആകാൻ വേണ്ടിയാണ് വീര്യം കുറഞ്ഞ cocktail.

എന്തായാലും വളരെ fine ആയി Christmas  ആഘോഷിച്ചു  മടങ്ങി.




Comments

Popular posts from this blog

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

Dr KINDY CHOR'S KEYNOTE ADDRESS ( satire)

Excerpts   from  the  keynote  address    delivered  by  Honourable  Dr Kindy  Chor, founder   and  Rector  of   Kindy  Chor's  Academy  of  Thieves , on  the occasion of  the  first  graduation   ceremony of  the  new  graduates  in  the  various  disciplines such  as  B.F  (  Bachelor  of  Fraud ), BGS  ( Bachelor  of  Gold  Smuggling ), BB ( Bachelor  of  Blackmail ) etc ( A  big  hall , overflowing  with  people. Distinguished  guests  are  already  seated on  the  stage. Enter Dr Kindi  Chor, waving to the  crowds. All  rise, as a sign of respect. Dr  Kindi  Chor  indicates  to  the  people  to  sit  down .)    ...

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...