DARLING HARBOUR
27 DECEMBER 2016
SYDNEY യുടെ ഹൃദയഭാഗത്തുള്ള ഒരു ജനപ്രിയ വിനോദ കേന്ദ്രമാണ് DARLING HARBOUR. 1825 ൽ ഗവർണ്ണർ ആയിരുന്ന DARLING ൻറെ പേരിൽ ആണ് ഈ ഏരിയ. ജനങ്ങൾക്ക് ചുറ്റി കറങ്ങാനും ഭക്ഷണം കഴിക്കാനും വേണമെങ്കിൽ ചില്ലറ ഷോപ്പിംഗ് നടത്താനും സൗകര്യമുണ്ട്. പതിനായിരക്കണക്കിന് ആളുകൾ എത്തിയാലും അവരെ എല്ലാം ഉൾക്കൊള്ളാൻ മാത്രം വിശാലമാണ് ഈ പ്രദേശം. ട്രെയിൻ /BUS /FERRY സൗകര്യങ്ങൾ അടുത്തടുത്ത് ഉണ്ട്. കാർ എടുക്കാതെ വളരെ എളുപ്പത്തിൽ അവിടെ എത്താം.
ഞങ്ങൾ രാവിലെ 11 മണിക്ക് ട്രെയിൻ മാർഗ്ഗം പുറപ്പെട്ടു. 40 മിനിറ്റുകൊണ്ട് TOWN HALL STATION ൽ എത്തി. നഗരത്തിൻറെ ഹൃദയ ഭാഗമാണ്. ചുറ്റും ഗംഭീരൻ കെട്ടിടങ്ങൾ. ഒരു holiday മൂഡിൽ ആണ് ജനങ്ങൾ. ഞങ്ങൾ DARLING HARBOUR ലേയ്ക്ക് നടന്നു. ഇത് ഒരു PEDESTRIAN ZONE ആണ്. വാഹനങ്ങൾക്ക് പ്രവേശനമില്ല. ജനങ്ങൾക്ക് ചുറ്റിനടക്കാൻ ഇഷ്ട്ടം പോലെ സ്ഥലമുണ്ട്. തണൽ മരങ്ങളും ബെഞ്ചുകളും ധാരാളം.
ചൈനക്കാർക്ക് വളരെ പ്രാധാന്യമുള്ള സ്ഥലമാണ് ഇത്. ഞങ്ങൾ FRIENDSHIP GARDEN ലക്ഷ്യമാക്കി നടന്നു. ഓസ്‌ട്രേലിയയുടെ ഇരുന്നൂറാം വാർഷികം പ്രമാണിച്ചു 1988ൽ ചൈന സമ്മാനിച്ചതാണ് ഈ GARDEN.പ്രവേശന ഫീസ് ADULTS:6 ഡോളർ. കുട്ടികള്ക്ക് 3 ഡോളർ. DARLING HARBOUR എന്നെഴുതിയ ഓരോ തൊപ്പി അവർ സൗജന്യമായി തന്നു.
MYNG DYNASTY യുടെ കാലത്തെ ഭവനങ്ങൾ, പൂന്തോട്ടങ്ങൾ എന്നിവയെ ആധാരമാക്കി രൂപകൽപ്പന ചെയ്തതാണ് GARDEN.
ഒരു തടാകവും വെള്ളച്ചാട്ടവും ഉണ്ട്. തടാകത്തിൽ ആമ്പലും താമരയും ഉണ്ട്. വിവിധ നിറമുള്ള മൽസ്യങ്ങൾ വട്ടമിട്ട് നീന്തുന്നത് മനോഹരമായ ഒരു കാഴ്ചയാണ്. വിവിധ തരം മുളങ്കാടുകൾ ഒരു പ്രത്യേകതയാണ്. നട്ടുച്ചയ്ക്കും സുഖകരമായ ഒരു തണുപ്പ് അനുഭവപ്പെട്ടു. ഫോട്ടോ എടുക്കുന്നതിന്റെ തിരക്ക് എവിടെയും കാണാം.
ചൈനീസ് ഭവനങ്ങളുടെ മാതൃകകൾ ധാരാളമുണ്ട്.
എത്ര നേരം ഇരുന്നാലും പോകാൻ തോന്നുകയില്ല. അതാണ് ഒരു നല്ല GARDEN ൻറെ ആകർഷണം.കുറെ വാഴകൾ കുലച്ചു നിൽപ്പുണ്ട്. വളരെ തൃപ്തിയോടെയാണ് FRIENDSHIP GARDEN ൽ നിന്ന് പുറത്തു വന്നത്.
അടുത്ത് CHINA TOWN ഉണ്ട്. ROAD ന് ഇരുവശത്തും ചൈനീസ് RESTAURANTS ആണ് എണ്ണിയാൽ തീരാത്ത വിധം. ITEMS ൻറെ ഫോട്ടോ ഉള്ള POSTER കൾ ഉയർത്തി പിടിച്ചു യുവസുന്ദരികൾ ക്ഷണിക്കുന്നു. വിലകൾ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഞങ്ങൾ ഒരു RESTAURANT ൽ കയറി. Fried rice, chicken, pasta, pork മുതലായവ order ചെയ്‌തു. കുടിക്കാൻ beer, wine മുതലായവ കിട്ടും. Lunch ന് ഒരാൾക്ക് 15 ഡോളർ. ഭക്ഷണം വളരെ തൃപ്തികരമാണ്.
അടുത്തു തന്നെ FERRY ഉണ്ട്. ഞങ്ങൾ അങ്ങോട്ട് നടന്നു. TRAIN /BUS/FERRY card ഒന്നാണ്. Ferry യിൽ കയറാൻ ധാരാളം ആളുകൾ wait ചെയ്യുന്നുണ്ടായിരുന്നു. ഞങ്ങൾക്ക് പോകേണ്ടത് Circular Quay എന്ന അടുത്ത റെയിൽവേ Station ലേക്കാണ്.
മിനിട്ടുകൾക്കകം Ferry എത്തി. സീറ്റുകൾ ധാരാളം. ചുറ്റും ഉള്ള കാഴ്ചകൾ കണ്ടുള്ള യാത്ര ഒരു നല്ല അനുഭവമാണ്.
New Year ൻറെ ഒരു mood എല്ലായിടത്തും ഇപ്പോഴേ പടർന്നു കഴിഞ്ഞു. പാട്ടും ഡാൻസും beer കുടിയുമായി youngsters ൻറെ ഒരു ബോട്ട് അടുത്തുകൂടി ചീറി പാഞ്ഞു. Harbour ൽ ധാരാളം Cruise ship കളും ബോട്ടുകളും. OPERA HOUSE ൻറെ മനോഹര ദൃശ്യം.
EPPING ലേക്കുള്ള TRAIN ഉടൻ തന്നെ കിട്ടി. ഒരു മണിക്കൂറിനുള്ളിൽ വീട്ടിൽ തിരിച്ചെത്തി.
Comments
Post a Comment