രാവിലെ പത്രം വായന ഇല്ലെങ്കിൽ മലയാളിയുടെ ജീവിതം അപൂർണ്ണമാണ്. ഒന്നല്ല, രണ്ടോ മൂന്നോ പത്രങ്ങൾ വായിക്കുന്നവർ ഉണ്ട്. ഹർത്താലിൽ നിന്ന് പാൽ, പത്രം എന്നിവയെ ഒഴിവാക്കിയിരിക്കുന്നു. എത്ര നല്ല കാര്യം. പത്രം വായിച്ചാൽ വിവരം കൂടും. പാൽ കുടിച്ചാൽ ആരോഗ്യം കൂടും. എന്നാൽ കേരളത്തിൽ ഇതു രണ്ടും ഇല്ല.
രാവിലെ പത്രം, വൈകീട്ട് TV എന്നതാണ് ശീലം. വൈകീട്ട് തലനാരിഴ കീറുന്ന ചർച്ചകളാണ്. അതല്ലെങ്കിൽ തലയിൽ വിഡ്ഢിത്തം പമ്പ് ചെയ്യുന്ന സീരിയലുകൾ ആണ്.
പത്രം, TV എന്നിവയിൽ കേരളം ഒന്നാം ലോകത്തേക്കാൾ മുമ്പിലാണ്. പക്ഷേ കുടിവെള്ളം കാശുകൊടുത്തു വാങ്ങണം. ഓസ്‌ട്രേലിയയിൽ പത്രവും ചാനലുകളും കുറവാണ്. കടകളിൽ കുപ്പിവെള്ളവും ഇല്ല. പിന്നെ പത്രം വായിച്ചു TV യും കണ്ട് ഇരിക്കാൻ കൂടെക്കൂടെ അവുധിയും ഹർത്താലും ഇല്ല.
കേരളത്തിൽ ആദ്യം ചർച്ച ചെയ്യേണ്ടത് അത് മര്യാദ ഇല്ലാത്ത രാജ്യമാണ് എന്നതാണ്. ഇന്നത്തെ ജേർണലിസം തന്നെ ഉദാഹരണം. ഉത്തരവാദമില്ലാത്ത ജേര്ണലിസത്തിന് ജീർണ്ണലിസം എന്ന് പറയണം.
ക്രൈസ്തവരെ അവഹേളിക്കുന്ന ചിത്രം പ്രസിദ്ധീകരിച്ചു മനോരമ അവസാനം കുടുങ്ങി. സോഷ്യൽ മീഡിയയിൽ മനോരമക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഇരമ്പുകയാണ്. ഇത്തവണ മനോരമ വെള്ളം കുടിക്കും. കൊത്തി ക്കൊത്തി മുറത്തിൽ കയറി കൊത്തി.
ശിവസേനയെ ഒരു ഫാസിസ്റ്റു പ്രസ്ഥാനമായിട്ടാണ് കാണുന്നത്. പണ്ട് MF ഹുസ്സയിൻ സരസ്വതീദേവിയുടെ നഗ്‌ന ചിത്രം വരച്ചു. ശിവ സേനക്കാർ അദ്ദേഹത്തിൻറെ സ്റ്റുഡിയോ തല്ലി തകർത്തു. മോശമായിപ്പോയി. പക്ഷേ അതിന് ഒരു നല്ല വശമുണ്ട്. അതിനുശേഷം അത്തരം ചിത്രങ്ങൾ ആരെങ്കിലും വരച്ചതായി കേട്ടിട്ടില്ല. Prevention is better than cure എന്നാണല്ലോ ചൊല്ല്.
മനോരമയ്ക്ക് ഒരു shock treatment കൊടുക്കാൻ സമയമായി.
ജീർണ്ണലിസം മനോരമക്കാർ മാത്രമല്ല ചെയ്യുന്നത്. മറ്റുള്ളവരും ചവറാണ്. ഞാൻ ഒരു വാരിക വരുത്തിയിരുന്നു. സഹികെട്ട് നിറുത്തി. കാരണം അതിൽ കപട പുരോഗമന പൊയ്മുഖമാണ്. പേജ് നിറക്കാൻ വേണ്ടി ചവറുകൾ എഴുതി കൂട്ടുകയാണ്. മുതലാളിത്തം, സാമ്രാജ്യത്വം, അധിനിവേശം, ചെറുത്തു നിൽപ്പ്, പോരാട്ടം, കീഴാളർ, മേലാളർ തുടങ്ങിയ പഴകിപ്പുളിച്ച കുറേ പദ പ്രയോഗങ്ങളും.
റബ്ബറിൻറെ വിലയിടിച്ചു സാധാരണക്കാരെ പെരുവഴിയിൽ ആക്കിയ മനോരമയെ ഒരു പാഠം പഠിപ്പിക്കാൻ സാധാരണക്കാർ തീരുമാനിച്ചുകഴിഞ്ഞു.
Comments
Post a Comment