Skip to main content

ഓസ്ട്രേലിയ ഡയറി -19


15  ഡിസംബർ 2016
Divine  Retreat  Centre

കത്തോലിക്കാ സഭയ്ക്ക്  നല്ല വേരോട്ടമുള്ള രാജ്യമാണ് ഓസ്ട്രേലിയ.  കുടിയേറ്റക്കാർ  രാജ്യത്തിന്‌  ശക്തി  പകരുന്നതുപോലെ  തന്നെ  അവരിലെ   വിശ്വാസികൾ  സഭയ്ക്ക്  ശക്തി  പകരുന്നു. പ്രത്യേകിച്ച്  മലയാളികൾ.
Epping ലെ  Our Lady of Perpetual Help of Christians  എന്ന പള്ളിയിലും  അതിനോട്‌ ചേർന്നുള്ള പ്രൈമറി സ്കൂളിലും  പല പ്രാവശ്യം   പോകാൻ  അവസരം ലഭിച്ചു. ഞങ്ങളുടെ പേരക്കുട്ടികൾ  അവിടെയാണ്  പഠിക്കുന്നത്. ഇന്നലെ  അവിടെ  6 ആം  ക്ലാസ്സുകാരുടെ  graduation  ആയിരുന്നു, പള്ളിയിൽ. പ്രവീണയുടെ മകൾ  അലീസ്സ ( 8) സ്കൂൾ  choir ൽ  അംഗമാണ്. കഴിഞ്ഞ ആഴ്ച  കുട്ടികളുടെ  Carol കേൾക്കാൻ പോയിരുന്നു. വിവിധ രാജ്യക്കാരായ  മാതാപിതാക്കൾ, അച്ചടക്കമുള്ള കുട്ടികൾ, ചുറുചുറുക്കുള്ള അധ്യാപകർ, സംഗീതം, പ്രസംഗം procession,എല്ലാം ചേർന്ന  മനോഹരമായ  ഒരു അന്തരീക്ഷം അവിടെ  കാണാൻ സാധിച്ചു.

Siby പള്ളിക്കാര്യങ്ങളിൽ  ഒരു സജീവ പ്രവർത്തകനാണ്.ഒരു ഞായറാഴ്ച  വിശുദ്ധ കുർബ്ബാന സ്വീകരിച്ചത്  സിബിയുടെ കയ്യിൽ നിന്നാണ്. മകൾ പ്രവീണ  Catechist ആയി  ഇവിടെയും  അടുത്ത ഇടവകയിലും  voluntary work ചെയ്യുന്നു. ഞാനും ലീലാമ്മയും Delareyville പള്ളിയിൽ  ബൈബിൾ വായിക്കാറുണ്ട്.
മക്കൾ  suggest ചെയ്തതനുസരിച്ചു  Divine  Retreat Centre ൽ ഒരു   retreat ന് പോകാൻ തീരുമാനിച്ചു. ഡിസംബർ 9 മുതൽ 11 വരെയാണ് retreat.

9 ആം തീയതി രാവിലെ  7 മണിക്ക്‌  ഞാനും പ്രവീണയും ട്രെയിനിൽ  പുറപ്പെട്ടു. കുറേ  ദൂരം ട്രെയിൻ  Hawksberry നദിക്ക് സമാന്തരമായി  ഓടുന്നു. വളരെ വീതിയുള്ളതും  വെള്ളം നിറയെ ഉള്ളതുമായ  നദി കണ്ടുകൊണ്ടുള്ള യാത്ര രസകരമാണ്. ചിലപ്പോൾ ഇരുവശത്തും നദിയാണ്. ചില ഭാഗങ്ങളിൽ  വിനോദത്തിനുള്ള ബോട്ടുകൾ. ഞങ്ങൾ ഒരാഴ്ച മുമ്പ് ഈ നദിയിൽ ഒരു ferry ride നടത്തിയിരുന്നു. നദിയും വനവും ചെറിയ station കളും ചെറിയ tunnel കളും  പാലങ്ങളും കടന്നുള്ള യാത്ര  എത്ര നീണ്ടാലും ok. പക്ഷേ ഒരു മണിക്കൂർ കൊണ്ട് തീർന്നുപോയി !ഞങ്ങൾ  Gosford സ്റ്റേഷനിൽ ഇറങ്ങി.

Retreat Centre ലേയ്ക്ക് പോകാൻ ഏതാനും ഇന്ത്യക്കാർ കാത്തു നിൽപ്പുണ്ടായിരുന്നു. 8.30 ആയപ്പോൾ  Retreat Centre ൻറെ മിനി bus എത്തി. ഡ്രൈവർ ചുറുചുറുക്കുള്ള ഒരു മ ലയാളീ ചെറുപ്പക്കാരനാണ്. Voluntary work ചെയ്യുകയാണ്. അവൻ ഒട്ടും വൈകാതെ കുറേ ഭക്തിഗാനങ്ങൾ പാടി. എല്ലാവരും അതിൽ പങ്കുചേർന്നു. കുന്നും മലയും കേറി  ,വലിയ വളവുകൾ തിരിഞ്ഞു തുറസ്സായ നാട്ടിൻ പുറങ്ങളിലൂടെയും വനങ്ങളിലൂടെയും ബസ്സ് പാഞ്ഞു. South ആഫ്രിക്കയിലെ  Western Cape പോലെ മനോഹരമായ പ്രദേശം. രണ്ടിടത്തും കാട്ടുതീയുടെ (Bush fire )ൻറെ പ്രശ്നമുണ്ട്.

പാട്ടിൻറെ ശബ്ദവും സ്പീഡും കൂട്ടി  ,ആല്മീയമായ ഒരു momentum സൃഷ്ട്ടിച്ചു  ഡ്രൈവർ  Retreat Centre ലേയ്ക്ക് ഇരച്ചുകയറി എന്ന് പറയാം. സെക്യൂരിറ്റിക്കാരും STOP sign നും കഴ പൊക്കലും ഒന്നുമില്ല. അതുതന്നെ വളരെ മനഃസമാധാനം തരുന്നു.

Divine Retreat Centre  , 65 ഏക്കറിൽ പരന്നു കിടക്കുന്നു. Main റോഡിൽ നിന്ന് ഒരു km ഉള്ളിലാണ്. ഒരു വശത്തു  വനമാണ്. ഒട്ടും ജനവാസമില്ലാത്ത  പ്രദേശമാണ്. പരിപൂർണ്ണമായ നിശ്ശബ്ദത.വന്മരങ്ങളിൽ magpie പോലുള്ള പക്ഷികളുടെ  കലഹങ്ങളും പരിഹാസങ്ങളും ഒഴിച്ചാൽ. ഒരു kangaroo കുടുംബം ചാടിച്ചാടി പോകുന്നതുകണ്ടു.


ഇവിടെ കെട്ടിടങ്ങൾ വളരെ  ലളിതമാണ്. Accommodation, ഇരുനില bed ഉള്ള,Bath -attached,Ac room ആണ്. ഒരു മുറി നാലുപേർക്ക്. വളരെ കുറഞ്ഞ ഫീസ് ആണ്. ഈ സ്ഥാപനം ലാഭമുണ്ടാക്കാൻ നടത്തുന്നതല്ല എന്ന് വ്യക്തം.

ഈ Centre ൽ  സ്ഥിരം ജോലിക്കാർ ഇല്ലാത്ത ലക്ഷണമാണ്. Kitchen ലും ഓഫീസിലും ഒക്കെ volunteers ആണ് ജോലി ചെയ്യുന്നത്. Retreat ദിവസങ്ങളിൽ  അനാവശ്യ സംസാരം നിരോധിച്ചിരുന്നതിനാൽ who is who എന്തെന്ന് മനസ്സിലാക്കാൻ സാധിച്ചില്ല.   ( തുടരും )



Comments

Popular posts from this blog

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

Dr KINDY CHOR'S KEYNOTE ADDRESS ( satire)

Excerpts   from  the  keynote  address    delivered  by  Honourable  Dr Kindy  Chor, founder   and  Rector  of   Kindy  Chor's  Academy  of  Thieves , on  the occasion of  the  first  graduation   ceremony of  the  new  graduates  in  the  various  disciplines such  as  B.F  (  Bachelor  of  Fraud ), BGS  ( Bachelor  of  Gold  Smuggling ), BB ( Bachelor  of  Blackmail ) etc ( A  big  hall , overflowing  with  people. Distinguished  guests  are  already  seated on  the  stage. Enter Dr Kindi  Chor, waving to the  crowds. All  rise, as a sign of respect. Dr  Kindi  Chor  indicates  to  the  people  to  sit  down .)    ...

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...