Mt. SCHOENSTATT SHRINE
Divine Retreat Centre ൽ ഒരു weekend ചെലവഴിച്ചപ്പോൾ ആല്മീയമായ ശാന്തി ലഭിക്കുന്ന ഇതുപോലെ ഒരു സ്ഥലം വേറെ ഇല്ലെന്ന് തോന്നി. നഗരത്തിൻറെ ഇരമ്പലുകളിൽ നിന്ന് അകന്ന്, വനത്തോട് ചേർന്ന്, ആഡംബരങ്ങൾ ഒന്നുമില്ലാത്ത ആ സ്ഥലം മനസ്സിനെ ശുദ്ധീകരിക്കുന്ന ഒന്നാണ്. അതുപോലെ ശാന്ത സുന്ദരമായ സ്ഥലങ്ങൾ വേറെയും ഉണ്ടെന്ന് പിന്നീടാണ് മനസ്സിലായത്. Mulgoa യിലുള്ള Mt Schoenstatt ആണ് ആ സ്ഥലം. ഒരു ദിവസം ഉച്ചകഴിഞ്ഞു ഞങ്ങൾ ആ സ്ഥലം സന്ദർശിച്ചു.
നഗരത്തിൻറെ തിരക്കുകളിൽ നിന്ന് അകന്ന് കന്നുകാലികൾ മേഞ്ഞു നടക്കുന്ന farm കളും ഓറഞ്ച്, മുന്തിരി തോട്ടങ്ങളും കണ്ട് പച്ചപ്പുള്ള നാട്ടിൻ പുറങ്ങളിലൂടെ ഓടി ഞങ്ങൾ shrine ൽ എത്തി. അതിവിശാലമായ, മരങ്ങളും പൂന്തോട്ടങ്ങളും ഉള്ള സ്ഥലമാണ്. ഒരു ചെറിയ ചാപ്പൽ ആണ് ഇവിടെ കേന്ദ്ര ബിന്ദു. കഷ്ട്ടിച്ചു 25 പേർക്ക് ഇരിക്കാൻ സ്ഥലമുണ്ട്. മാതാവിൻറെ പേരിലുള്ള ഈ ചാപ്പൽ ഒരു പ്രധാന തീർത്ഥാടന കേന്ദ്രമാണ്. ധ്യാന കേന്ദ്രവും ആണ്. ഇവിടെ വന്ന് ശാന്തി നേടുവാൻ എല്ലാ മതവിഭാഗക്കാർക്കും സ്വാഗതമാണ്.
തീർത്ഥാടനം എന്നു കേൾക്കുമ്പോൾ മനസ്സിൽ തെളിയുന്നത് വലിയ ആൾക്കൂട്ടവും വാഹനങ്ങളുടെ ഇരമ്പലും പുകയും മൈക്കിലൂടെയുള്ള ശബ്ദവുമാണ്. ഇവിടം അതിൻറെ നേരേ വിപരീതമാണ്. പരിപൂർണ്ണമായ നിശ്ശബ്ദതയാണ് ഇവിടെ. ആൾക്കൂട്ടം ഇല്ല. ഒന്നോ രണ്ടോ കുടുംബങ്ങൾ വന്നു പോകുന്നു.
Schoenstatt പ്രസ്ഥാനത്തിന്റെ കീഴിൽ ഉള്ളതാണ് Shrine ഉം ധ്യാന കേന്ദ്രവും. 2014 ൽ ജർമ്മനിയിൽ Fr. ജോസഫ് Kenterich ആണ് ഈ പ്രസ്ഥാനം സ്ഥാപിച്ചത്. അദ്ദേഹം സ്ഥാപിച്ച ചാപ്പലിന്റെ മാതൃകയിലാണ് ഇവിടത്തെ ചാപ്പൽ നിർമ്മിച്ചിട്ടുള്ളത്. ഞങ്ങൾ ചാപ്പലിൽ പ്രവേശിക്കുമ്പോൾ കുറെ തീർത്ഥാടകരും രണ്ട് sisters ഉം അവിടെ പ്രാര്ഥിക്കുന്നുണ്ടായിരുന്നു. ചാപ്പലിൽ ഇംഗ്ലീഷിലും തമിഴിലും ഉള്ള booklets കണ്ടു.
പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹീതമാണ് ഈ തീർത്ഥാടന കേന്ദ്രം. വളരെ അടുത്ത് വനമാണ്. വളരെയേറെ വർഷം പ്രായമുള്ള മരങ്ങൾ ഉണ്ട്. ഉണങ്ങിയ മരങ്ങളും വെട്ടാതെ നിറുത്തിയിരിക്കുകയാണ്. ഞാൻ കൂട്ടത്തിൽ നിന്ന് മാറി വനത്തിന്റെ ഭംഗി ആസ്വദിച്ചു. അങ്ങനെ നിൽക്കുമ്പോൾ ഒരു കങ്കാരൂ മുമ്പിൽ വന്നു നിന്നു. നല്ല വലിപ്പമുള്ളതാണ്. സഞ്ചിയിൽ കുഞ്ഞുണ്ട്. ഇതിനു മുമ്പ് ഒരു animal World ൽ പല തരം കങ്കാരൂകളെ കണ്ടതാണ്. എന്നാൽ അവയേക്കാൾ വളരെ ആരോഗ്യവും സൗന്ദര്യവും ഉള്ളതാണ് ഈ തള്ളകങ്കാരൂ. എന്നെ കണ്ടപ്പോൾ അത് ചാടിച്ചാടി ചാപ്പലിന്റെ അടുത്തേയ്ക്ക് നീങ്ങി. ചാട്ടത്തിനിടയിൽ കുഞ്ഞു മുക്കാലും താഴെ വീഴാൻ പോകുന്ന സ്ഥിതിയിലായി. എന്നാൽ ആ തള്ള വളരെ വിദഗ്ദ്ധമായി ബാലൻസ് ചെയ്ത് കുഞ്ഞിനെ സഞ്ചിയിലാക്കി ചാട്ടം തുടർന്നു. ചാപ്പലിന്റെ പുറകുവശത്തു പുല്ലു തിന്നു.
കുറെ അകലെയായി ഹോസ്റ്റൽ കളും മഠവും ഉണ്ട്. ഞങ്ങൾ car start ചെയ്ത് പോകാൻ തുടങ്ങുമ്പോൾ ഒരു സിസ്റ്റർ greet ചെയ്തു. ഞങ്ങൾ അടുത്തു ചെന്ന് സിസ്റ്ററെ പരിചയപ്പെട്ടു. പേര് സിസ്റ്റർ Rene. 48 വർഷമായി ഇവിടെ സേവനം ചെയ്യുന്നു. ഞങ്ങൾ കേരളത്തിൽ നിന്നാണ് എന്ന് പറഞ്ഞപ്പോൾ സിസ്റ്ററിന് വലിയ സന്തോഷം. അവർ കുട്ടികളുമായി സരസമായ
Comments
Post a Comment