3 ഡിസംബർ 2016
ഒരേ ഭാഷയും സംസ്കാരവും ഉള്ള ആളുകൾ വിദേശരാജ്യങ്ങളിൽ പ്രത്യേക സ്ഥലങ്ങളിൽ കേന്ദ്രീകരിച്ചു ജീവിക്കുന്നത് സാധാരണയാണ്. ലോകത്തിലെ പ്രധാന നഗരങ്ങളിൽ അത്തരം പറിച്ചു നട്ട തുരുത്തുകൾ കാണാം. എങ്കിലും മലയാളികൾക്ക് അങ്ങനെ ഒരു ജീവിതരീതി ഉണ്ടോയെന്ന് അറിയില്ല.
EASTWOOD എന്ന സ്ഥലം വരെ ട്രെയിനിൽ പോയി. 7 മിനിറ്റ് യാത്ര ട്രെയിനിൽ സീറ്റുകൾ ധാരാളം. PREPAID CARD ആണ് ഉപയോഗിക്കുന്നത്. PLATFORM ലേയ്ക്ക് പ്രവേശിക്കുന്നത് CARD, SWIPE ചെയ്താണ്. കാർഡിൽ പൈസ എത്ര ബാക്കിയുണ്ടെന്ന് ചെറിയ സ്‌ക്രീനിൽ കാണിക്കും.
സ്ഥലത്തിൻറെ പേര് ശുദ്ധ ഇംഗ്ലീഷ് ആണെങ്കിലും ഒരു ഏരിയ മുഴുവൻ ചൈനീസ് ആണ്. കടകളും ആളുകളും കലപില സംസാരവും എല്ലാം ചൈനീസ്. വളരെ അപൂർവ്വമായി ഒന്നോ രണ്ടോ Aussie കളോ ഇന്ത്യക്കാരോ customers ആയി കാണാം.
വൻ സൂപ്പർ മാർക്കറ്റ് കളിലേക്കാൾ വിലക്കുറവിൽ എല്ലാ സാധനങ്ങളും കിട്ടും എന്നതാണ് ചൈനീസ് കടകളുടെ ആകർഷണം. Veg /Fruits ൻറെ ഒരു വലിയ കടയിൽ ഞങ്ങൾ കയറി. അവിടെ നല്ല തിരക്കാണ്. എല്ലാത്തരം പഴങ്ങളും പച്ച ക്കറികളും ഉണ്ട്. എല്ലാം fresh ആണ്. വാടിയ ഒന്നും അവിടെ കണ്ടില്ല. പാവക്കയും വെണ്ടക്കയും വഴുതനങ്ങയും എല്ലാം സുലഭം. ഒരു trolley നിറയെ സാധനങ്ങൾ വാങ്ങി ഞങ്ങൾ മടങ്ങി.
നല്ല രാജ്യങ്ങളിൽ ചെല്ലുമ്പോഴാണ് നമ്മൾ നമ്മുടെ നാടിനെപ്പറ്റി കൂടുതൽ അറിയുന്നത്. പറ്റിക്കലിന്റെ ഒരു സംസ്കാരം നമ്മുടെ നാട്ടിൽ നാട്ടുനടപ്പാണ്. ( അസംസ്‌കാരം ).ഉദാഹരണമായി ജീവനുള്ള കോഴിയെ തൂക്കി തരുന്നു. പച്ചക്കറി കടയിലെ എടുത്തുകൊടുപ്പുകാരൻ പറ്റിക്കലിന്റെ ആശാൻ ആണ്. വെറും മൂന്നാഴ്ചത്തെ അവുധിക്കു നാട്ടിൽ വന്നപ്പോൾ പലപ്രാവശ്യം പറ്റിക്കപ്പെട്ടു.കഞ്ഞിക്കുഴിയിൽ ഒരു പച്ചക്കറി കടയിൽ നിന്ന് ഒരു ദിവസം രണ്ടു കിലോ കപ്പ വാങ്ങി. മണ്ണു പുരണ്ട കപ്പ. രാവിലെ പറിച്ചതായിരിക്കണം. വീട്ടിൽ കൊണ്ടുവന്ന് പൊളിച്ചു നോക്കിയപ്പോൾ പഴകിയതിന്റെ ലക്ഷണമായ നീല വരകൾ !ഒന്നുരണ്ട് ചെറിയ കിഴങ്ങുകൾ പഴയതിന്റെ കൂടെ വെച്ച് മണ്ണു പുതപ്പിച്ചു customers നെ കുടുക്കുകയാണ് അടവ് !കഞ്ഞിക്കുഴിയിൽ വീണ്ടും പറ്റിക്കപ്പെട്ടു. പുറമേ നോക്കിയാൽ ഉഗ്രനായ കാഷ്മീരി ആപ്പിൾ 160 രൂപയ്ക്ക് ഒരു കിലോ വാങ്ങി. വീട്ടിൽ കൊണ്ടുവന്ന് മുറിച്ചപ്പോൾ ആറെണ്ണത്തിൽ നാലും അസാധു ! അതായത് കേട് ! കഞ്ഞിക്കുഴി എന്ന പേര് മാറ്റി ചതിക്കുഴി എന്ന് ആക്കണമെന്ന് തോന്നി.
ഇത്രയും പറയാൻ കാരണം പച്ചക്കറി, മാംസം, മീൻ മുതലായ കാര്യങ്ങളിൽ കേരളത്തിൽ ജനങ്ങൾ പറ്റിക്കപ്പെടുന്നു എന്ന് വ്യക്തമാക്കാൻ ആണ്. ദക്ഷിണാഫ്രിക്കയിൽ ഇത്തരം പറ്റിക്കൽ കണ്ടിട്ടില്ല.
TOP Ryde എന്ന Shopping Mall ൽ പോയി. ഒരു Airport ൻറെ വലിപ്പം ഉണ്ട്. Parking ന് പല നിലകൾ. ആദ്യം പോയത് മീൻ കടയിലേക്കാണ്. പലതരം മീനുകൾ വളരെ വൃത്തിയായും ഭംഗിയായും അടുക്കി വെച്ചിരിക്കുകയാണ്. ചൈനീസ് ഉടമസ്ഥതതയിൽ ഉള്ളതാണ്. ജോലിക്കാർ ബംഗ്ലാ ദേശികളാണ്. ഒരു salmon വാങ്ങി.
അടുത്തതായി Woolworths. ഇതിൻറെ ബ്രാഞ്ചുകൾ പല നഗരങ്ങളിലും കാണാം. എല്ലാ items കിട്ടുന്ന supermarket ആണ്. മാതാപിതാക്കൾ shopping ചെയ്യുന്ന സമയത്ത് കുട്ടികള്ക്ക് ഓറഞ്ചോ പഴമോ സൗജന്യമായി ലഭിക്കുന്നു.
ക്രിസ്മസ് അടുത്തതിനാൽ കടകളിൽ നല്ല തിരക്കാണ്. Shopping ന് വേണ്ടി മാത്രമല്ല ഉല്ലാസത്തിനുവേണ്ടിയും ജനങ്ങൾ Mall ൽ എത്തുന്നു.
Comments
Post a Comment