Skip to main content

ഓസ്ട്രേലിയ ഡയറി -16

ഡിസംബർ 6, 2016

SYDNEY OPERA HOUSE

ലോകമെമ്പാടും ഉള്ള  കലാ -സാംസ്കാരിക പ്രേമികൾക്ക്  പരിചിതമാണ്  Sydney Opera House. അസാധാരണമായി  രൂപകൽപ്പന ചെയ്തിട്ടുള്ള  ഇത്  architects ന്  ഒരു പഠന വിഷയമാണ്. ഇന്ത്യക്കാർക്ക്  താജ്മഹൽ പോലെയാണ്  ഓസ്‌ട്രേലിയക്കാർക്ക്  Sydney Opera House. ഓസ്‌ട്രേലിയയെ സംബന്ധിച്ച  വിവരണങ്ങളിൽ  ആദ്യം കാണുന്നത്  ഇതിൻറെ ചിത്രമാണ്. Opera House കാണാൻ  ഒരു ദിവസം മാറ്റി വെച്ചു.

ട്രെയിനിൽ ആണ്  യാത്ര. വീട്ടിൽ നിന്ന്  ഏഴ് മിനിറ്റു നടന്നാൽ Epping Station ൽ എത്തും. Station ൽ തിരക്കില്ല. ട്രെയിനുകൾ ധാരാളം ഉണ്ട്‌. സീറ്റുകളും ധാരാളം. എല്ലാ കാര്യങ്ങളും വളരെ user -friendly ആണ്. ഓരോ station ലും  അരമിനിറ്റ്  മാത്രമാണ് നിറുത്തുന്നത്.

ഞങ്ങൾ Central Station ൽ ഇറങ്ങി വേറെ ട്രെയിനിൽ കയറി. അടുത്ത ട്രെയിനു വേണ്ടി  ഒട്ടും കാത്തിരിക്കേണ്ടി വന്നില്ല.

Airport ൽ പോകാനും  ട്രെയിൻ സൗകര്യപ്രദമാണ്. ധാരാളം ആളുകൾ  ട്രെയിനിൽ Airport ൽ  പോകുന്നു. ജോലിക്കും പോകുന്നു.

ഇവിടെയും ഇന്ത്യയിലും ട്രെയിനിൻറെ ശബ്ദവും താളവും ഒന്നുതന്നെയാണ്. ചെറിയ സ്റ്റേഷനുകളും ഒരുപോലെയാണ്. ഇടയ്‌ക്ക്‌ തോന്നി ട്രെയിൻ ബാംഗ്ലൂരിന് അടുത്തെത്തിയെന്ന് !
എന്തായാലും Indian Railways അത്ര മോശമില്ല. Escalator എല്ലായിടത്തും സ്ഥാപിക്കണം. അതാണ് പ്രധാന ന്യൂനത.

Sydney Harbour ൽ എത്താൻ ആകെ 40 മിനിറ്റേ എടുത്തുള്ളൂ.

Harbour ലുള്ള Station ൽ  ഇറങ്ങി. അതിവിശാലവും അതി ഗംഭീരവുമായ  ഒരു  കാഴ്ചയാണ് നമ്മളെ  വരവേൽക്കുന്നത്. നഗരത്തിൻറെ ഹൃദയഭാഗമാണ്. ഒരു വശത്തു  വൻ കെട്ടിടങ്ങൾ. മറുവശത്ത്  Opera House. Bay യ്ക്ക് കുറുകെ  Harbour Bridge. വെള്ളത്തിൽ  നീങ്ങുന്ന ഫെറികളും ബോട്ടുകളും.

Opera House കാണാൻ വേണ്ടി നൂറു കണക്കിന് ആളുകളാണ് എത്തുന്നത്. വാഹന ഗതാഗതം പൂർണ്ണമായി ഒഴിവാക്കി, പരിസരങ്ങളിൽ ജനങ്ങള്ക്ക്  സ്വതന്ത്രമായി ചുറ്റി കറങ്ങാനും  വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുമുള്ള  സൗകര്യമാണ്  ഒരുക്കിയിരിക്കുന്നത്. പതിനായിരം പേർ വന്നാലും ഇരിക്കാൻ ഇടമുണ്ട്.

Opera House ൻറെ  അകത്തു കയറി കാണുന്നതിനേക്കാൾ ജനങ്ങൾക്ക്‌ താല്പ്പര്യം പുറത്തു വിശ്രമിക്കുന്നതിനാണ്.

ആകാശം  മേഘാവൃതമായിരുന്നതിനാൽ ചൂട്  ഒട്ടും അനുഭവപ്പെട്ടില്ല. Harbour Bridge ൻറെ  മുകളിലേയ്ക്ക് ആളുകൾ നടന്നു കയറുന്നത്  ചെറുതായി കാണാം.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ steel bridge ആണ് ഇത്. 134 മീറ്റർ. നീളം 1149 മീറ്റർ.

പ്രതിവർഷം 80 ലക്ഷം പേർ Opera House  കാണാൻ എത്തുന്നു. 12 ലക്ഷം പേർ  House ലെ performance കൾ  കാണുന്നു.

ഞങ്ങൾ  ഒരു guided ടൂറിൽ ചേർന്നു. ഒരാൾക്ക് 37 Aus ഡോളർ ആണ് പ്രവേശന ഫീസ്.Tour പല  ഭാഷകളിൽ ഉണ്ട്‌.

ഒരു മണിക്കൂർ നേരമാണ് tour. Head set ഉം ear ഫോണും തന്നു. വളരെ സുന്ദരനാണ് tour ഗൈഡ്. Hamlet ൻറെ റോൾ അഭിനയിക്കാൻ യോഗ്യനാണ്. അവൻറെ English വീണ്ടും വീണ്ടും കേൾക്കാൻ തോന്നും.

അവൻ ഞങ്ങളെ എല്ലായിടത്തും കൊണ്ടുനടന്ന്  കാണിച്ചു, കാര്യങ്ങൾ വിശദീകരിച്ചു. JORN UTZON എന്ന Danish architect ആണ്  Opera House ൻറെ രൂപകൽപ്പന ചെയ്തത്‌. 1959ൽ  പണി തുടങ്ങി. വിവാദങ്ങളും എതിർപ്പുകളും ഉണ്ടായി. രാജ ശിൽപ്പിക്കു രാജിവെക്കേണ്ടി വന്നു. ചില മാറ്റങ്ങൾ വരുത്തി. 1973ൽ  എലിസബത്ത് രാജ്ഞി  Opera House, ഔദ്യോഗികമായി തുറന്നു.
ഇന്നത്തെ മൂല്യം അനുസരിച്ചു  1 Billion  US ഡോളർ നിർമ്മാണ ചെലവ് വരും. 4.4 ഏക്കർ ആണ് കെട്ടിടത്തിൻറെ  വിസ്തൃതി.

Concert Hall, Theatre, Drama Theatre, സ്റ്റുഡിയോ മുതലായ പല വിഭാഗങ്ങൾ ഉണ്ട്‌. അഞ്ചു മിനിറ്റ്‌ നേരം ballet ൻറെ റിഹേർസൽ കാണാൻ  അവസരം കിട്ടി.

Drama theatre ൻറെ  സങ്കീർണ്ണതകൾ  ഗൈഡ് വിവരിച്ചു. ഡിസംബർ നാലാം തീയതി വരെ OTHELLO നാടകം ഇവിടെ കളിച്ചിരുന്നു.

എല്ലായിടത്തുമായി  5738  സീറ്റുകളാണ് ഉള്ളത്.

OPERA HOUSE ൽ നിന്ന് പുറത്തിറങ്ങിയപ്പോൾ മൂന്നു മണി ആയി. Restaurant കളിൽ നിറയെ ജനങ്ങൾ. അടച്ചുകെട്ടില്ലാത്തവയാണ് restaurants. അതായത് harbour ൻറെ മനോഹര ദൃശ്യം കണ്ടുകൊണ്ട്  ഭക്ഷണം കഴിക്കുന്നത്‌  വളരെ രസകരമാണ്.

ഞങ്ങൾ  ഫെറിയിൽ കയറി ഒരുമണിക്കൂർ  ഒരു യാത്ര നടത്തി. Train, Ferry യാത്രകൾക്ക് ഒരേ card ആണ് ഉപയോഗിക്കുന്നത്.

ഒരിക്കൽ കൂടി ഇവിടെ വരണം, ഒത്താൽ  ഒരു Shakespeare നാടകം കാണണം എന്ന ആഗ്രഹവുമായി മടങ്ങി.












Comments

Popular posts from this blog

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

Dr KINDY CHOR'S KEYNOTE ADDRESS ( satire)

Excerpts   from  the  keynote  address    delivered  by  Honourable  Dr Kindy  Chor, founder   and  Rector  of   Kindy  Chor's  Academy  of  Thieves , on  the occasion of  the  first  graduation   ceremony of  the  new  graduates  in  the  various  disciplines such  as  B.F  (  Bachelor  of  Fraud ), BGS  ( Bachelor  of  Gold  Smuggling ), BB ( Bachelor  of  Blackmail ) etc ( A  big  hall , overflowing  with  people. Distinguished  guests  are  already  seated on  the  stage. Enter Dr Kindi  Chor, waving to the  crowds. All  rise, as a sign of respect. Dr  Kindi  Chor  indicates  to  the  people  to  sit  down .)    ...

The attack on Oommen Chandy-a Pravasi's perspective ( opinion)

The  attack on  Oommen  Chandy- a  Pravasi's  perspective   ( opnion ) The vicious attack  on Honourable  Chief Minister  Sri Oommen Chandy  at  Kannur, allegedly by CPM goondas, has shocked and  saddened  civilised , peace-loving  Malayalees  in India  and abroad. But , unfortunately, there are some people ,who are uncivilised anarchists  who celebrate ,rejoice, and justify  the cowardly and barbaric attack  on the Chief Minister. They are happy that , at least, one of them was able to injure Ommen Chandy, and of course there are others who regret that he escaped death. Such people can be found on the social media, making crude jokes about  Sri  Chandy's injury. It's  a true reflection of the scum that are baying for the blood of Oommen  Chandy. Some gutter channels play second fiddle to these  barbarians ! But  every  decent Malayalee...