Berry farm
21 December 2016
Epping ൽ നിന്ന് ഏകദേശം 240 Kms അകലെ ഒരു Berry
Farm സന്ദർശിക്കാൻ അവസരം ലഭിച്ചു. മനോഹരമായ കടൽത്തീര ദേശ route ൽ ആയിരുന്നു യാത്ര. ഇടയ്ക്ക് ഒരു കടൽപ്പാലത്തിൽ നിറുത്തി കുറെ നേരം കടലിൻറെ മനോഹാരിത ആസ്വദിച്ചു.
Farm ൽ എത്തുന്നതിനു മുൻപ് 20 Kms ചരൽ റോഡ് ആണ്. Gravel Road എന്ന board കണ്ടപ്പോൾ ഒരു ഉൾക്കിടിലം അനുഭവപ്പെട്ടു. കാരണം ദക്ഷിണാഫ്രിക്കയിൽ ഞങ്ങൾ പഠിപ്പിച്ചിരുന്ന സ്കൂളിലേയ്ക്ക് 14 Kms gravel റോഡിലൂടെ വളരെ ക്ലേശിച്ചാണ് യാത്ര ചെയ്തിരുന്നത്. യാതൊരു maintenance ഉം ഇല്ല. ഇവിടെ gravel road ലേയ്ക്ക് പ്രവേശിച്ചപ്പോൾ ആശങ്കകൾ അവസാനിച്ചു. നല്ല രീതിയിൽ maintain ചെയ്തിരിക്കുന്നു. സർക്കാർവക വനമാണ്. ഇരുവശത്തും വളരെ ഉയരവും വണ്ണവും ഉള്ള ഗംഭീരൻ മരങ്ങളാണ്. ഈ രാജ്യത്തിൻറെ തടി സമ്പത്തു എടുത്തു പറയത്തക്കതാണ്. ഭവന നിർമ്മാണത്തിൽ തടി ധാരാളം ഉപയോഗിക്കുന്നു. Compound wall നിർമ്മാണം തടി കൊണ്ടാണ് കൂടുതൽ.
വനത്തിലൂടെയുള്ള യാത്ര വളരെ രസകരമാണ്. വളവും തിരിവും കേറ്റവും ഇറക്കവും ഉണ്ട്. ഇടയ്ക്ക് വെള്ളപ്പൊക്കത്തിന്റെ Warning ഉണ്ട്. മഴക്കാലത്ത് വെള്ളം എത്ര മീറ്റർ പൊങ്ങുമെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. 20 Kms ഓടിയതിന് ഇടയിൽ കേവലം രണ്ട് കാറുകളാണ് എതിരെ വന്നത്.
അവസാനം BERRY FARM ൻറെ board കണ്ടു. Farm കളിൽ പോയി ആപ്പിൾ, peach, orange മുതലായ പഴങ്ങൾ പറിക്കുന്നതു ഓസ്‌ട്രേലിയയിൽ ഒരു കുടുംബ വിനോദമാണ്. ചില farm കളിൽ പ്രവേശിക്കാൻ ഒരു fee ഉണ്ട്. ഈ farm ൽ fee ഇല്ല.
Blue berry യാണ് ഇവിടെ പറിക്കാനുള്ളത്. മനോഹരമായ മരങ്ങളും പൂച്ചെടികളും ചുറ്റും ഉള്ളതാണ് Office. Farm ൻറെ നിയമങ്ങൾ ഒരു ബോർഡിൽ ഭംഗിയായി എഴുതി വെച്ചിട്ടുണ്ട്. മൂത്ത പഴം മാത്രമേ പറിക്കാവൂ. പണം കൊടുത്തിട്ടേ തിന്നാവൂ, പറിച്ചതെല്ലാം വാങ്ങണം മുതലായവയാണ് നിയമങ്ങൾ. രണ്ടാമത്തെ നിയമം പാലിക്കാൻ എനിക്കുപോലും പ്രയാസമാണ്. അതായത് ഒരു പഴം പറി ക്കുമ്പോൾ കൈ അറിയാതെ വായ ലക്ഷ്യമാക്കി നീങ്ങും. ഞങ്ങളുടെ പേരക്കുട്ടികൾ ഈ വിലക്ക് ലംഘിക്കുമോ എന്നായിരുന്നു എൻറെ ആശങ്ക !
റിസെപ്ഷനിലെ യുവതി കാര്യങ്ങൾ വിശദീകരിച്ചു. എല്ലാവർക്കും ഓരോ ബക്കറ്റ് തന്നു. ഞങ്ങൾ ചുറ്റി നടന്ന് പഴം പറിച്ചു. മരങ്ങളിൽ ധാരാളം berry ഉണ്ട്. കുട്ടികൾ നിയമങ്ങൾ കൃത്യമായി പാലിച്ചു. മറ്റു പലരും കുടുംബമായി വന്ന് പഴം പറിക്കുന്നുണ്ടായിരുന്നു.
പറിച്ചതു തൂക്കി നോക്കി. രണ്ട് കിലോയിൽ അൽപ്പം കൂടുതൽ ഉണ്ടായിരുന്നു. ഒരു കിലോയ്ക്ക് 18 ഡോളർ ആണ് വില. Super Market ൽ 30 ഡോളറാണ് വില.
Berry അപ്രസക്തമാണ്. ഒരു കുടുംബ വിനോദം എന്ന നിലയിൽ വളരെ നല്ല ഒരു അനുഭവമാണ്.
വീണ്ടും വനത്തിൽക്കൂടി സഞ്ചരിച്ചു main റോഡിലെത്തി. 30 Kms കഴിഞ്ഞു Batesman Bay യിൽ Coachhouse മറീന റിസോർട്ടിൽ എത്തി. ഒരു വീട് book ചെയ്തിരുന്നു. ഈ Resort ൽ അനേകം വീടുകൾ ഉണ്ട്. വിവിധ തരം പനകൾ ഈ Resort ൻറെ മനോഹാരിത കൂട്ടുന്നു. മുമ്പിൽ lagoon ആണ്.
Lagoon കണ്ടുകൊണ്ട് ഇരിക്കാനും bbq ചെയ്യാനും സൗകര്യമുണ്ട്. ഞങ്ങൾ അടുത്തുള്ള വൂൾവർത്തിൽ പോയി കുറെ സാധനങ്ങൾ വാങ്ങി. സന്ധ്യ മയങ്ങുന്നേരം ഒരു bbq. വളരെ പ്രശാന്ത സുന്ദര അന്തരീക്ഷം. ആളും അനക്കവും ഇല്ല. ശുഭം.

Comments
Post a Comment