Skip to main content

ഓസ്ട്രേലിയ ഡയറി -17

12 ഡിസംബർ 2016

കൊച്ചു കൊച്ചു കാര്യങ്ങൾ

രാവിലെ നടക്കാൻ പോകുന്നത്  വളരെ രസകരമാണ്. Residential ഏരിയ ഒരു വനം പോലെ യാണ് പോലെയാണ്. തണൽ മരങ്ങൾ ധാരാളം. നല്ല വീതിയുള്ള നടപ്പാത. Epping റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന ഒരാൾക്ക്  luggage വലിച്ചുകൊണ്ട്  അടുത്തുള്ള വീടുവരെ പോകാൻ പ്രയാസമില്ല. ഉച്ചയ്ക്കുപോലും കാൽനടക്കാർക്ക്  തണല്മരങ്ങളുടെ  സംരക്ഷണം ഉണ്ട്‌. രാവിലെ മരങ്ങളിൽ കിളികളെയും magpie യെയും കാണാം.
ഒരുദിവസം നടന്നുപോകുമ്പോൾ  road സൈഡിൽ  ഒരു സോഫാ സെറ്റും  കറങ്ങുന്ന ഓഫീസ് chair ഉം കണ്ടു. സോഫാ setൻറെ  നിറം മങ്ങിയിട്ടുണ്ട്. കസേരയ്ക്കും അൽപ്പം നിറം മങ്ങിയിട്ടുണ്ട്. ഞാൻ ആ കസേരയിൽ ഇരുന്ന്‌ ഒന്ന് കറങ്ങി നോക്കി. ഒരു കുഴപ്പവും ഇല്ല. Height കൂട്ടാനും കുറയ്ക്കാനും പറ്റും. പിന്നീട് അന്വേഷിച്ചപ്പോൾ കാര്യം മനസ്സിലായി. ആവശ്യമില്ലാത്ത സാധനങ്ങൾ roadside ൽ വെക്കാം. ആവശ്യക്കാർക്ക്  അത്‌ എടുത്തുകൊണ്ടു പോകാം. ആരും എടുത്തില്ലെങ്കിൽ  മുനിസിപ്പാലിറ്റി അത്‌ കൊണ്ടുപോകും. ഞാൻ കണ്ട chair ന് South ആഫ്രിക്കയിൽ സെക്കൻഡ് hand ഷോപ്പിൽ 500 Rand ( 2500രൂപ ) വില വരും.

*    *    *      *   *   *

സെക്യൂരിറ്റി ക്കാർ

ഇന്ത്യയിലും  ദക്ഷിണാഫ്രിക്കയിലും  പതിനായിരക്കണക്കിന്  ആളുകളാണ്  സെക്യൂരിറ്റി ക്കാരായി  ജോലി ചെയ്യുന്നത്. വാസ്തവത്തിൽ കള്ളന്മാർ  ഒരു നല്ല കാര്യം ചെയ്യുന്നുണ്ട്. അവർ ഉള്ളതുകൊണ്ടാണ് പതിനായിരക്കണക്കിന്  വീടുകളിൽ അരി തിളക്കുന്നത് ! ഓസ്‌ട്രേലിയയിൽ  സെക്യൂരിറ്റി ക്കാരെ  വളരെ ചുരുക്കമായെ  കാണാറുള്ളൂ. CCTV യിൽ watch ചെയ്യുന്നുണ്ടായിരിക്കാം.

റെയിൽവേ Station ൽ  പ്രവേശിക്കുന്നിടത്തു  രണ്ട്  സെക്യൂരിറ്റിക്കാർ  ഉണ്ട്‌. വെറുതെയല്ല. Card, swipe ചെയ്താണ്  Station ലേയ്ക്ക് പ്രവേശിക്കുന്നത്  .ഒരു മൂന്നടി high jump ചെയ്‌താൽ  വേലി ചാടാം. Passengers നെ നൂറു ശതമാനം വിശ്വസിച്ചാൽ  railway ക്ക് നഷ്ട്ടം വരും. പ്രത്യേകിച്ച് മറ്റു രാജ്യങ്ങളിൽ നിന്ന് വന്നവർ  തങ്ങളുടെ നാടുകളെ  സ്വഭാവം  ഇവിടെ  കാണിച്ചാലോ ?

ട്രെയിനിൻറെ ചില carriages, Quiet Carriages ആണ്. അതായത്  അവിടെ  പരിപൂർണ്ണ നിശ്ശബ്ദത പാലിക്കണം. അത്തരം ഒരു carriage ൽ  യാത്ര ചെയ്തു. അതിൽ പലരും പഠിക്കുന്നത് കണ്ടു. പ്രത്യേകിച്ച് ചൈനീസ് വിദ്യാർത്ഥികൾ. ചൈനക്കാർ  പഠനത്തിൽ കഠിനാധ്വാനം ചെയ്യുന്നവരാണ്. Public ലൈബ്രറിയിൽ അവരെ

  ധാരാളം കണ്ടു. ഒരു ചൈനീസ് വിദ്യാർത്ഥി  സ്കൂളിലും വീട്ടിലും ആയി ഒരാഴ്ചയിൽ  57 മണിക്കൂർ പഠിക്കുന്നു എന്നാണ് കണക്ക്. ഹർത്താലും  അപ്രതീക്ഷിത അവധിയും ഉള്ള കേരളത്തിൽ വിദ്യാർത്ഥികൾ എത്ര മണിക്കൂർ പഠിക്കുന്നു എന്ന് അറിഞ്ഞുകൂടാ.


*     *      *        *       *           *          *         *              *

ഓസ്‌ട്രേലിയയിലെ പോലെ  സൗകര്യങ്ങൾ ഏർപ്പെടുത്താൻ നമ്മുടെ നാട്ടിൽ പണമില്ല. ശരിയാണ്. പക്ഷേ  ഒരു Zebra Crossing ൽ  road cross ചെയ്യുന്ന കാൽനടക്കാർക്കുവേണ്ടി പത്തു സെക്കൻഡ് വാഹനം നിറുത്താൻ അധിക ചെലവ് ഉണ്ടോ ? എതിരെ വരുന്ന വാഹനത്തിനു dim ചെയ്തു കൊടുക്കാൻ അധിക ചെലവ് ഉണ്ടോ ?  മര്യാദയില്ല, അതാണ്‌ പ്രശ്നം. വാഹനങ്ങൾ ഓടിക്കുന്ന ചില അലവലാദികൾ  ഹോൺ അടിച്ചു cross ചെയ്യുന്നവരെ വിരട്ടി ഓടിക്കുന്നതു കാണാം. സാക്ഷരതയിൽ  മുന്നിട്ടു നിൽക്കുന്ന പ്രബുദ്ധ കേരളമാണത്രെ. എന്തു പ്രബുദ്ധത ?എന്തു സാച്ചരത ?




Comments

Popular posts from this blog

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...

ചില 1960 sports ഓർമ്മകൾ

 പറക്കും സിഖ് എന്നറിയപ്പെട്ടിരുന്ന, ഇന്ത്യയുടെ എക്കാലത്തെയും മികച്ച athlete Milkha Singh ഓർമ്മയായി.1960 മുതൽ അദ്ദേഹത്തിന്റെ പേര് കേൾക്കുന്നു. ആ പഴയ കാലത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കുകയാണ് ഇവിടെ. അന്ന് ജനങ്ങൾ വാർത്തകളെ എങ്ങനെ കണ്ടു എന്നതും ഇവിടെ ഓർത്തു നോക്കുകയാണ്. അന്ന് വാർത്തകൾ അറിയാൻ പത്രങ്ങൾ മാത്രമേയുള്ളൂ. അത് എല്ലാവരും വായിച്ചിരുന്നില്ല. വരിക്കാർ ആകാൻ പണം ഇല്ലാത്തവർ ഉണ്ടായിരുന്നു. വായിക്കാൻ അറിയാത്തവർ ഉണ്ടായിരുന്നു. പൈകയിൽ  കടക്കാർക്കുള്ള പത്രം കട തിണ്ണയിൽ ഇടും. കട തുറക്കുന്നത് പിന്നീടാണ്. ചുമട്ടു തൊഴിലാളികളിൽ ഭൂരിപക്ഷത്തിനും വായിക്കാൻ അറിയില്ലായിരുന്നു. എന്നാൽ വാർത്തകൾ അറിയാൻ അവർക്ക് താല്പര്യം ഉണ്ടായിരുന്നു. വായിക്കാൻ അറിയാവുന്ന ആരെങ്കിലും വായിക്കും. മറ്റുള്ളവർ കേട്ടിരിക്കും. ഇന്ന് നമ്മൾക്ക് വാർത്തക്കും entertainment നും നൂറായിരം sources ഉണ്ട്. അതുകൊണ്ട് tip of the iceberg ൽ തൊടാൻ മാത്രമേ നമുക്ക് സമയമുള്ളു. 1960ൽ sources ഉം വിഷയങളും കുറവായിരുന്നു. അതുകൊണ്ട്  ഉള്ള വിഷയങളിൽ എല്ലാവരും concentrate ചെയ്തിരുന്നു. അങ്ങനെയാണ് മിൽഖാ സിങ് ഇന്ത്യക്കാരുടെ അഭിമാന താരം ആയത്.1960ലെ ...