CHARACTERS
1 കുഞ്ഞുകൊച്ചു (100)
2 കുഞ്ഞൻ (45)
3 അമ്മിണി ( 35)
പൈകയിൽ കുഞ്ഞുകൊച്ചിന്റെ കുടിൽ. കുഞ്ഞനും അമ്മിണിയും പ്രവേശിക്കുന്നു.
കുഞ്ഞൻ
എന്തുണ്ട് വിശേഷം കുഞ്ഞുകൊച്ചെ ? 2016 തീരാൻ പോവുകയല്ലേ ?
കുഞ്ഞുകൊച്ചു
എങ്ങനെയെങ്കിലും ഈ വർഷം ഒന്നു തീർന്നു കിട്ടിയാൽ മതിയായിരുന്നു. അത്ര മോശമായിരുന്നു 2016
അമ്മിണി
ചേട്ടൻ മനുഷ്യ ചങ്ങല കൂടാൻ പോയില്ലേ ?
കുഞ്ഞുകൊച്ചു
ഹാ ഹാ ! മനുഷ്യ ചങ്ങലയ്ക്കു പകരം ഒരു പട്ടിച്ചങ്ങല ആയിരുന്നില്ലേ ഭേദം ? ലക്ഷ ക്കണക്കിന് പട്ടികൾ പണിയൊന്നുമില്ലാതെ നടക്കുമ്പോൾ മനുഷ്യരെ മെനക്കെടുത്തേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ ? രണ്ടായാലും ഫലം ഒന്നാണ്. കേന്ദ്രത്തിൽ നിന്ന് ചിരട്ടപ്പാൽ പോലും കിട്ടാൻ പോകുന്നില്ല.
കുഞ്ഞൻ
കൊടും ചതിയല്ലേ മോദി കേരളക്കാരോട് കാണിച്ചത് ? ആ ദുഷ്ടൻ നമ്മളെക്കൊണ്ട് പിച്ച ചിരട്ട എടുപ്പിച്ചില്ലേ ?അയാൾ ഒരു കാലത്തും ഗുണം പിടിക്കത്തില്ല.
കുഞ്ഞുകൊച്ചു
പക്ഷേ വേറെ ഒരു തരത്തിൽ നോക്കിയാൽ കള്ള പണക്കാരും
കള്ള നോട്ടുകാരും കുടുങ്ങിയില്ലേ ?
അമ്മിണി
New Year ന് പടക്കം പൊട്ടിക്കേണ്ടേ ചേട്ടാ ?
കുഞ്ഞുകൊച്ചു
പൊട്ടിക്കണം. കടം മേടിച്ചായാലും പൊട്ടിക്കണം. കാരണം ഇവിടത്തെ REAL ESTATE പൊട്ടി. കള്ള പ്പണക്കാരും കള്ള നോട്ടുകാരും അല്ലേ ഇവിടെ ഭൂമിക്ക് വില കൂട്ടിയത്. ഒന്നിനും കൊള്ളാത്ത സ്ഥലത്തിന് CENT ന് അഞ്ചു ലക്ഷവും പത്തുലക്ഷവും. സ്ഥലം ഇപ്പോൾ പട്ടിക്കു പോലും വേണ്ടാ. ഇവിടത്തെ ഭൂമി കച്ചവടം FAKE ESTATE ആയിരുന്നു. ഇപ്പോൾ FAKE ESTATE
ഇല്ലാതായി.
അമ്മിണി
ചേട്ടൻ നോക്കിക്കോ. അടുത്ത തെരഞ്ഞെടുപ്പിൽ മോദി തോറ്റു തൊപ്പിയിടും. രാഹുൽ ഗാന്ധി PM ആകും. കട്ടായം.
കുഞ്ഞുകൊച്ചു
മക്കളേ എനിക്ക് വയസ്സ് നൂറ് കഴിഞ്ഞു. ശ്വാസ കോശം ദുർബ്ബലമാണ്. നിങ്ങൾ ജംബോ തമാശകൾ പൊട്ടിച്ചു എന്നെ ചിരിപ്പിച്ചു ശ്വാസം മുട്ടിച്ചു കൊല്ലരുത്. ഈ 2016 ഒന്ന് കടന്നു കിട്ടാൻ അനുവദിക്കൂ.
അമ്മിണി
അതെന്താ ചേട്ടാ അങ്ങനെ പറയുന്നത് ?
കുഞ്ഞുകൊച്ചു
എൻറെ വിഷമം കൊണ്ട് പറയുന്നതാ. കണ്ടില്ലേ കോൺഗ്രസ് പാർട്ടിയുടെ ഇന്നത്തെ സ്ഥിതി. പരസ്പരം തെറിവിളിയും ചീമുട്ടയേറും. എങ്ങനെ ഗുണം പിടിക്കാനാ ?
കുഞ്ഞൻ
എന്തായാലും കേന്ദ്രത്തിന് എതിരായ സമരം തുടരും.
കുഞ്ഞുകൊച്ചു
ലക്ഷണം കണ്ടിട്ട് പിണറായിയും മറ്റും ഇന്ത്യയിൽ നിന്ന് വിട്ട് വേറെ രാജ്യം ആകാൻ പ്ലാനിടുന്ന ലക്ഷണമാണ്.. അതാ ഉള്ളിലിരിപ്പ്.
കുഞ്ഞൻ
അത്രയ്ക്ക് കടുപ്പിച്ചു പറയാതെ.
കുഞ്ഞുകൊച്ചു
ഈ ലോകത്തിൽ എന്തും സംഭവിക്കാം. മനക്കോട്ട കെട്ടുന്നവർ കാണും. The Idiots Republic of Kerala, The തുരപ്പനിസ്റ് Republic of Kerala എന്നൊക്കെ.
കുഞ്ഞൻ
2017 ലേയ്ക്ക് എന്താ ചേട്ടൻറെ പ്രതീക്ഷകൾ ?
കുഞ്ഞുകൊച്ചു
എല്ലാം പ്രതീക്ഷയോടെ ആണല്ലോ തുടങ്ങുന്നത്. പിന്നെ അതെല്ലാം കൊഴിഞ്ഞു പോകും. എന്തായാലും എല്ലാം കലങ്ങി തെളിയുമെന്ന് പ്രതീക്ഷിക്കാം.
കുഞ്ഞൻ
HAPPY NEW YEAR ചേട്ടാ.
കുഞ്ഞുകൊച്ചു
The same to you children.God bless.
അമ്മിണി
Thanks ചേട്ടാ. Bye.
CURTAIN
Comments
Post a Comment