CHARACTERS
1 കുഞ്ഞുകൊച്ചു
2 കുഞ്ഞൻ
3 അമ്മിണി
കുഞ്ഞുകൊ ച്ചിന്റെ വീട്. കുഞ്ഞനും അമ്മിണിയും പ്രവേശി ക്കുന്നു.
കുഞ്ഞൻ
എന്തുണ്ട് വിശേഷം കുഞ്ഞുകൊച്ചെ ?
കുഞ്ഞുകൊച്ചു
എന്നാ പറയാനാ. നോട്ടുനിരോധനം കാരണം കഞ്ഞികുടി മുട്ടി. കുറേ അരീം ചെറുപയറും എത്തിച്ചു തരാമോ ?
അമ്മിണി
തീർച്ചയായും. ബാങ്കിൽ നിന്ന് ഒന്നും കിട്ടിയില്ലേ ?
കുഞ്ഞുകൊച്ചു
എലിക്കുളം ബാങ്കിൽ പോയി മൂന്നു മണിക്കൂർ Q നിന്നു. കാലുകഴപ്പു കാരണം തിരിച്ചുപോന്നു... നരേന്ദ്ര മോദിക്ക് എന്തിൻറെ കഴപ്പായിരുന്നു NOTE പിൻവലിക്കാൻ ? വേലിയേൽ ഇരുന്ന പാമ്പിനെ എടുത്തു കോണകത്തിൽ വെക്കേണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ ?
കുഞ്ഞൻ
വിനാശകാലേ വിപരീത ബുദ്ധി എന്നല്ലാതെ എന്തു പറയാനാണ് ?
ഏതായാലും ഇത്തവണ മോദി കുടുങ്ങും. രാഹുൽ ഗാന്ധിയുടെ കയ്യിൽ തെളിവുണ്ട്. മോദി അഴിമതി കാണിച്ചതിന്.
കുഞ്ഞുകൊച്ചു
ഇക്കൊല്ലത്തെ അവാർഡ് ദാനം കഴിഞ്ഞോ ?
അമ്മിണി
എന്തിന്റെയാ ചേട്ടാ ?
കുഞ്ഞുകൊച്ചു
ഇക്കൊല്ലത്തെ ഏറ്റവും മികച്ച ഹാസ്യനടനുള്ള അവാർഡ്. അത് രാഹുൽ ഗാന്ധിക്ക് ഉറപ്പാ.
കുഞ്ഞൻ
പതുക്കെപ്പറ. ഭാവി പിഎംനെ പ്പറ്റി അങ്ങനെയൊന്നും പറയരുത്.
കുഞ്ഞുകൊച്ചു
ഓ പിന്നെ. ഒള്ള കാര്യമാ പറഞ്ഞത്. അവൻറെ കയ്യിൽ തെളിവുണ്ട് എന്നല്ലേ പറഞ്ഞത് ?എന്നാൽപ്പിന്നെ ആ തെളിവ് എന്തിനാ പൂഴ്ത്തി വെച്ചിരിക്കുന്നത് ? പുഴുങ്ങി തിന്നാൻ ആണോ ?
കുഞ്ഞൻ
തക്ക സമയത്ത് പുറത്തു വിടും, നോക്കിക്കോ ?
കുഞ്ഞുകൊച്ചു
ഒന്നും പുറത്തുവിടാൻ പോകുന്നില്ല. വെറും ഉണ്ടായില്ലാവെടി. ഇവന്മാർ എല്ലാവരും കൂടി ജനങ്ങളെ പറ്റിക്കുകയാണ്. ഇതെല്ലാം ഒത്തുകളിയാ മക്കളേ. ഒരുത്തനേം കണ്ണടച്ച് വിശ്വസിക്കരുത്. എല്ലാവരും അഴിമതി ക്കാരാ.ഇത് നമ്മുടെ വിധിയാ. അനുഭവിച്ചേ പറ്റൂ !
അമ്മിണി
അങ്ങനെ മൊത്തത്തിൽ പറയാമോ ?
കുഞ്ഞുകൊച്ചു
ഒള്ളത് പറഞ്ഞാൽ നീരസം തോന്നരുത്. ഇവന്മാരെല്ലാം നമ്മളെ വിഡ്ഢികൾ ആക്കുകയാണ്. പാർലമെന്റ് മൊത്തം അലങ്കോലപ്പെട്ടു. എന്നാൽ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷ ത്തിന്റെയും ശമ്പളവും allowance ഉം അലങ്കോലപ്പെട്ടോ ? ഇല്ല. കാരണം എന്താ ? ഇവർ എല്ലാം ഒന്നു തന്നെ.
കുഞ്ഞൻ
ചേട്ടൻ പറയുന്നതിൽ അൽപ്പം കാര്യമുണ്ട്
കുഞ്ഞുകൊച്ചു
എന്തായാലും നിങ്ങൾ പോയി കുറേ അരിയും ചെറുപയറും വാങ്ങി കൊണ്ടുവാ.
കുഞ്ഞൻ
തീർച്ചയായും. Don't worry.
കുഞ്ഞുകൊച്ചു
Ok.വളരെ ഉപകാരം.
CURTAIN

Comments
Post a Comment