23 DECEMBER 2016
HUNTER VALLEY GARDENS
ഇന്നത്തെ കാലത്ത് ക്രിസ്മസ് ൻറെ illuminations എത്ര കെങ്കേമമായി ചെയ്താലും impress ചെയ്യാൻ പ്രയാസമാണ്. എപ്പോഴും പുതിയ പുതിയ കാര്യങ്ങൾ വന്ന് ഒന്ന് മറ്റതിനെ കടത്തിവെട്ടും. എന്നാൽ എല്ലാത്തിനെയും കടത്തി വെട്ടുന്ന ഒരു display കാണാനുള്ള ഭാഗ്യം ഉണ്ടായി. Newcastle എന്ന പട്ടണത്തിൽ നിന്ന് 60 Kms അകലെ Hunters Valley Gardens ൽ. ഇത് ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ Display പാർക്ക് ആണ്. NOVEMBER, DECEMBER മാസങ്ങളിൽ ആണ് DISPLAY ഉള്ളത്.
വൈകീട്ട് 7 മണിക്ക് garden ൽ എത്തി. നൂറുകണക്കിന് വാഹനങ്ങൾ പാർക്ക് ചെയ്തിട്ടുണ്ട്. ഒരു കുടുംബ മഹോത്സവത്തിന്റെ സന്തോഷവും ആവേശവും എല്ലായിടത്തും കാണാം. ആദ്യം കാണുന്നത് വിവിധ തരം താറാവുകൾ നീന്തി കളിക്കുന്ന ഒരു തടാകമാണ്. Garden നിറയെ വിവിധ വർണ്ണങ്ങളും shape ഉം ഉള്ള illuminations ആണ്.
Entry ഫീസ് Adults ന് 28 ഡോളറും കുട്ടികള്ക്ക് 18 ഡോളറും. എന്തായാലും value for money.
നാല് യുവതികൾ ഒരു ക്രിസ്മസ് ഗാനം ആലപിച്ചു. നിറങ്ങളും പ്രകാശവും നല്ല കാലാവസ്ഥയും നല്ല ജനങ്ങളും ചേർന്നപ്പോൾ സ്വർഗ്ഗീയമായ ഒരു അന്തരീക്ഷം. അനേക തരം റോസാ പുഷ്പങ്ങൾ തോട്ടത്തിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു.
കുട്ടികള്ക്ക് ഇഷ്ട്ടപ്പെടുന്ന അനേകം കാര്യങ്ങളാണ് illuminate ചെയ്തിരിക്കുന്നത്. ഉദാഹരണമായി ഒന്നു മുതൽ പത്തു വരെ എണ്ണുന്നത് ഓരോന്നായി illuminate ചെയ്യുന്നു. ഗാനത്തോടു കൂടി.
കുട്ടികളുടെ പ്രസിദ്ധ കഥകൾ illuminate ചെയ്ത് കാണിച്ചിട്ടുണ്ട്.
ഉദാഹരണമായി Alice in Wonderland. കുട്ടികളുടെ ഇഷ്ട്ട കഥാ പാത്രങ്ങളെ അടുത്തു കാണാൻ കഴിയും.
ക്രിസ്മസ് സംബന്ധമായ display കൾ ധാരാളം. പ്രത്യേകിച്ച് ക്രിസ്മസ് ഫാദർ ൻറെ വരവ്. ക്രിസ്മസ് ൻറെ കഥ narration നും സംഗീതവും display യും ചേർത്ത് വളരെ ഹൃദ്യമായി. "This is the greatest story ever told " എന്നാണ് കഥയുടെ തുടക്കം.
ഇത് കുട്ടികളുടെ ഉത്സവമാണ് എന്ന് പറയുന്നതിൽ തെറ്റില്ല. അവുധിക്കാലമാണ്. 7. 50 ഡോളറിന് Unlimited fun games ഉം rides ഉം ഏർപ്പെടുത്തി യിരിക്കുന്നത്.
CHRISTMAS ട്രീയും CHRISTMAS GIFT സും ഉത്സവാന്തരീക്ഷത്തിന് ശോഭ കൂട്ടുന്നു.
ഭക്ഷണം ഇല്ലാത്ത ഉത്സവം ഇല്ല. അൽപ്പം തണുപ്പുള്ള രാത്രിയിൽ നല്ല ചൂടുള്ള ഭക്ഷണം സുലഭം. ഭക്ഷണം ഉണ്ടാക്കി വിൽക്കുന്ന ധാരാളം ടെന്റുകൾ. ഒരു മൈതാനം നിറയെ വട്ടമേശകൾക്കു ചുറ്റും ഇരുന്ന് കഴിക്കുന്ന കുടുംബങ്ങൾ. ഞങ്ങളും ആ സന്തോഷത്തിൽ പങ്കുചേർന്നു. Pizza യും chips ഉം മറ്റും വാങ്ങി.
രാവിലെ 6. 30 മുതൽ രാത്രി 1030വരെയാണ് display. അടയ്ക്കുന്ന സമയത്താണ് ഞങ്ങൾ പുറത്തിറങ്ങിയത്. കുറേക്കൂടി നേരത്തെ എത്തേണ്ടതായിരുന്നു എന്ന് തോന്നി. കാരണം റോസാ പുഷ്പങ്ങളെ ശരിക്ക് കാണാൻ കഴിഞ്ഞില്ല.

Comments
Post a Comment