SHOPPING ൻറെ രസം
പേർസണൽ ആയിട്ട് പറഞ്ഞാൽ (ലാലു അലക്സ് fame) Shopping ഒട്ടും ഇഷ്ടമില്ലാത്ത ഒരാളാണ് ഞാൻ. മറ്റ് പല പുരുഷന്മാരും അങ്ങനെയാണ്. കോട്ടയത്ത് ശീമാട്ടിയിലും നർമ്മദയിലും ഒക്കെ ചെന്നാൽ 95 ശതമാനം സ്ത്രീകളാണ്. സ്വർണ്ണം ഒരു ബിസ്ക്കറ്റ് സൗജന്യമായി തരാമെന്നു പറഞ്ഞാലും ഞാൻ സ്വർണ്ണക്കടയിൽ പോവുകയില്ല. ഏത് സാധനമായാലും ആവശ്യമുള്ളത് അല്ലെങ്കിൽ ഇഷ്ടമുള്ളത് വാങ്ങിച്ചുകൊള്ളാൻ ആണ് കുടുംബത്തിനുള്ള standing instruction. NOC.
ഇന്ത്യയിൽ ആയിരക്കണക്കിന് കോടി കള്ളപ്പണം ഉള്ളവർ അത് വെളുപ്പിക്കാനും ഒളിപ്പിക്കാനും നെട്ടോട്ടം ഓടുകയാണ്. പണം പൂഴ്ത്തി വെക്കാതെ ഇവർക്ക് കുറച്ചു പണം ഉപയോഗിച്ച് നല്ല രാജ്യങ്ങളിൽ പോയി enjoy ചെയ്തുകൂടേ ? പണഭാരം കുറഞ്ഞു കിട്ടും. ഇതിൻറെ irony എന്താന്നു വെച്ചാൽ പണം അധികം ഇല്ലാത്തവർക്കാണ് യാത്ര ചെയ്യാനും enjoy ചെയ്യാനും താല്പ്പര്യം.
ഓസ്‌ട്രേലിയയിൽ Shopping Mall ൽ പോകുന്നത് boring അല്ല. ഒന്നാമതായി കടുത്ത ചൂടിൽ നിന്ന് അഭയം. ഒന്നും വാങ്ങിയില്ലെങ്കിലും ചുമ്മാ ചുറ്റി നടക്കാം.
Macquarie Mall ൽ പോയി. ട്രെയിനിൽ നാല് മിനിറ്റ് യാത്ര. ട്രെയിനിൽ സീറ്റുകൾ ധാരാളം. ട്രെയിൻ ഏത് station കളിലൂടെയാണ് പോകുന്നത്, അടുത്ത station ഏതാണ് എന്നെല്ലാം announcement ഉണ്ട്. ഒരു യൂണിവേഴ്സിറ്റി ഉള്ള സ്ഥലം ആയതുകൊണ്ട് വളരെ പ്രശാന്ത സുന്ദരമായ അന്തരീക്ഷമാണ്.
ട്രെയിൻ ഇറങ്ങി രണ്ടു മിനിറ്റ് നടന്നാൽ Shopping Mall ൽ എത്തും.
ക്രിസ്മസ് അടുത്തതിനാൽ ഒരു ഉത്സവ പ്രതീതിയാണ് എല്ലായിടത്തും. മനോഹരമായ അലങ്കാരങ്ങളുണ്ട്. Discount sales ഉണ്ട്. Gift items ന് നല്ല demand ഉള്ള സമയമാണ്.
പലരും shopping നോടൊപ്പം Restaurant കളിൽ ഭക്ഷണം കഴിച്ചു relax ചെയ്യാനാണ് വരുന്നത്. Restaurants ധാരാളം. ഏതു തരം ഭക്ഷണവും കിട്ടും. ചൈനീസ്, തായ്, ജാപ്പനീസ്, ഇന്ത്യൻ, ഗ്രീക്ക്,ലെബനീസ്, മു തലായവ.
200ൽ ഏറെ രാജ്യങ്ങളിൽ നിന്ന് കുടിയേറിയവർ ഉള്ള രാജ്യമാണ് ഓസ്ട്രേലിയ. ആ വൈവിധ്യത്തിന്റെ പ്രതിഫലനം മാളുകളിൽ കാണാം. Aussie കൾ കഴിഞ്ഞാൽ കൂടുതൽ ആളുകൾ ചൈനീസ് ആണ്. ഇടയ്ക്കും മുട്ടിനും ഒന്നോ രണ്ടോ മലയാളികളെ കാണാം.
എവിടെയാണെങ്കിലും shopping ൽ സ്ത്രീകൾക്കാണ് ഭൂരിപക്ഷം. Cosmetics കാര്യങ്ങളാണ് സ്ത്രീകളെ കൂടുതൽ ആകർഷിക്കുന്നത്.
വിവിധ തരം കാലുപിടുത്തവും കഴുത്തിനുപിടുത്തവും തോളത്തു ഞെക്കലും തിരുമ്മലും ഉണ്ട് ! ഇന്ത്യയിൽ ബാങ്കിൽ നിന്ന് സ്വന്തം പണം എടുക്കാൻ customers ബാങ്കുകാരുടെ കാലുപിടിക്കുന്ന കാലമാണ് !
കൊച്ചുകുട്ടികൾക്ക് കളിക്കാൻ പ്രത്യേകം സ്ഥലം ഒരുക്കിയിട്ടുണ്ട്.
Santa യുടെ കൂടെ ഫോട്ടോ എടുക്കാൻ നല്ല തിരക്ക്.വൃദ്ധ ജനങ്ങളും ധാരാളം. തനിയെ Wheelchair ൽ പോകുന്നവരും ഉണ്ട്.
കടകളിൽ ഉള്ള ജീവനക്കാർ customers നോട് ഇടപെടുന്ന രീതി shopping ൻറെ രസം വർദ്ധിപ്പിക്കുന്നു. Till ൽ ഉള്ള ആൾ തിരക്കിനിടയിലും customer റെ greet ചെയ്ത് കുശലാന്വേഷണം നടത്തുന്നു. നടത്തിയില്ലെങ്കിലും പ്രശ്നമില്ല. ഒന്നു ചിരിച്ചതുകൊണ്ട് ആർക്കും ഒരു ദോഷവും വരാനില്ല. നാട്ടിൽ മസ്സിൽ പിടുത്തം കൂടുതലാണ്. ഇക്കാര്യത്തിൽ കേരളത്തിൽ ട്രെയിനിങ് കൊടുക്കേണ്ടത് അത്യാവശ്യമാണ്.
നാല് മണിക്കൂറോളം കടകളിൽ കയറിയിറങ്ങി. കാപ്പി കുടിച്ചു, വിശ്രമിച്ചു. ട്രെയിനിൽ മടങ്ങി.
Comments
Post a Comment