DECEMBER 18, 2016
SYDNEY FISH MARKET
നമ്മൾ ഒന്നാം ലോക രാജ്യങ്ങൾ സന്ദർശിച്ചു അവിടങ്ങളിലെ കാര്യങ്ങൾ കണ്ടു പഠിക്കുമ്പോൾ ഒരു കാര്യം സമ്മതിക്കേണ്ടി വരും. പല കാര്യങ്ങളിലും വളരെ പുറകിലാണ് എന്ന്. വിദേശങ്ങളിലെപോലെ എന്തെങ്കിലും നല്ല കാര്യം ആരെങ്കിലും INTRODUCE ചെയ്താൽ എതിർപ്പുമായി ചിലർ രംഗത്ത് വരും. ഇപ്പോൾ UBER TAXI യിൽ യാത്ര ചെയ്യുന്നവരെ തടയുന്നു. കുറെ മുമ്പ് Super Market ന് എതിരെ ആയിരുന്നു സമരം. KFC വന്നപ്പോൾ സാംബ്രാജ്യ വിരുദ്ധർ അതിനെ എതിർത്തു.
ഇറച്ചിയും മീനും വെട്ടുന്നതിനും അത് സൂക്ഷിക്കുന്നതിനും
അശാസ്ത്രീയമായ രീതികളാണ് നമ്മുടെ നാട്ടിൽ ഉള്ളത്. വൃത്തികെട്ട സാഹചര്യങ്ങളാണ് ഉള്ളത്.ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന കാര്യമാണ്. പക്ഷേ എന്തെങ്കിലും പുരോഗമനം കൊണ്ടുവന്നാൽ പ്രതിഷേധം ഉണ്ടാകും.
SYDNEY FISH MARKET ൽ പോയി. ഒരു PARKING SPACE കണ്ടു പിടിക്കാൻ ബുദ്ധിമുട്ടി. അത്രമാത്രം തിരക്കാണ്. അകത്തേക്ക് പ്രവേശിച്ചപ്പോൾ ഒരു ഉത്സവത്തിന്റെ പ്രതീതിയാണ് കണ്ടത്. വളരെ വിശാലമായ കടകളാണ്. നൂറു customers കയറി ചെന്നാലും ചുറ്റിനടന്ന് വേണ്ടത് select ചെയ്യാൻ സാധിക്കും. എടുത്ത് തരാൻ യൂണിഫോം ധരിച്ച, ചുറുചുറുക്കുള്ള യുവസുന്ദരികൾ. മീൻ വാങ്ങി വീട്ടിൽ കൊണ്ടുപോകാൻ വരുന്നവരേക്കാൾ കൂടുതൽ ആളുകൾ കഴിക്കാൻ വരുന്നവരാണ്. ഇഷ്ട്ടമുള്ള മീൻ അല്ലെങ്കിൽ Crustacians വാങ്ങി കൊടുത്താൽ അത് cook ചെയ്തു തരും. Cook ചെയ്ത് വെച്ചിരിക്കുന്നതും വാങ്ങാം. ഓരോ കടയ്ക്കും Take Away Section ഉണ്ട്. Seafood Restaurant ൽ വൻ തിരക്ക് കണ്ടു. വലിയ ശബ്ദവും ആണ്. ചൈനീസ്, കൊറിയൻ, ജാപ്പനീസ് ഭാഷകൾ. കടകളിലെ ജോലിക്കാരും customers ഉം 90 ശതമാനം ചൈനീസ് അല്ലെങ്കിൽ കൊറിയൻ ആണ്. ഒന്നോ രണ്ടോ ഇന്ത്യൻ യുവതികളെ ജോലിക്കാരായി കണ്ടു.
Wine, beer മുതലായവ വേണ്ടവർക്ക് അതിൻറെ shop അടുത്തുണ്ട്.
ഞങ്ങൾ ഒരു King Fish വാങ്ങി. കിലോയ്ക്ക് 20 Aus. ഡോളർ ആണ് വില.
ഇവിടം വരെ വന്നിട്ട് എന്തെങ്കിലും കഴിക്കാതെ പോകുന്നത് ശരിയല്ലല്ലോ. ഒരു platter ഉം fish and Chips ഉം വാങ്ങി. ഒരു മീഡിയം platter ൻറെ വില 35 Dollar. ജനങ്ങൾക്ക് ഇരുന്ന് കഴിക്കാൻ ധാരാളം seats ഉണ്ട്. എങ്കിലും seat കിട്ടാൻ 5 മിനിറ്റ് wait ചെയ്യേണ്ടി വന്നു. Harbour ൻറെ ഒരു നല്ല view ഉണ്ട്.
വളരെ തൃപ്തിയോടെ മടങ്ങി.
Comments
Post a Comment