നദികളിൽ സുന്ദരി യമുനാ എന്ന് പറയുന്നതുപോലെ സംഖ്യകളിൽ സുന്ദരി നൂറ് ആണ്. മനുഷ്യായുസ്സിനെ നൂറിൽ അടിസ്ഥാനപ്പെടുത്തി നോക്കിയാൽ ആ ഫിനിഷിങ് point ൽ എത്തുന്നവർ ചുരുക്കമാണ്. അവിടം വരെ എത്താൻ എല്ലാവർക്കും ആഗ്രഹമുണ്ട്. പക്ഷേ വിധി അനുകൂലമല്ല.
ഫിഡൽ കാസ്ട്രോ 90 ആം വയസ്സിൽ മരിച്ചു. 90 A+ ആണ്. ഭാഗ്യമരണമാണ്. ജയലളിത 68 ആം വയസ്സിൽ മരിച്ചു. തമിഴ്‌നാട് കണ്ണീർക്കടലിൽ മുങ്ങിയിരിക്കുകയാണ്. അതിൽ കുറേ മുതല കണ്ണീരും കലർന്നിട്ടുണ്ടോ എന്ന് സംശയം.
ഈ രണ്ടു നേതാക്കളും മരിച്ചപ്പോൾ വലിയ ദുഃഖം ഉണ്ടായി. മരിച്ചവരെപ്പറ്റി മോശമായ അഭിപ്രായം പറയുന്നത് ശരിയല്ല. എങ്കിലും ഈ രണ്ടുപേർക്കും എതിരായ വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ കാണുകയുണ്ടായി. ഈ രണ്ടുപേരും വ്യക്തിപൂജയുടെ മൂർത്തികൾ ആയിരുന്നു. അതിനെ അംഗീകരിക്കാൻ യഥാർത്ഥ ജനാധിപത്യ വിശ്വാസികൾ തയ്യാറല്ല. അതുകൊണ്ടാണ് വിമർശനങ്ങൾ.
ജയലളിതക്ക് അസുഖം വന്നില്ലായിരുന്നു എങ്കിൽ അവർ പത്തോ ഇരുപതോ വർഷം കൂടി മുഖ്യമന്ത്രി ആയി തുടർന്നേനെ. കാസ്ട്രോ നേരത്തെ തന്നെ അധികാരം ഒഴിഞ്ഞു. എന്നാലും അനുജനെ ഭരണം ഏൽപ്പിച്ചു. ഏകാധിപതികൾ വളരെ കുടുംബ സ്നേഹം ഉള്ളവരാണ്.
ഇപ്പോൾ ജയലളിതയുടെ അഭാവത്തിൽ അവരുടെ തോഴി ശശികല king മേക്കർ ആകുന്ന ലക്ഷണമാണ് കാണുന്നത്. ഈ തോഴി എന്നാൽ എന്താണാവോ ?ആരും ഒന്നും തുറന്നു പറയുന്നില്ല. നരേന്ദ്ര മോദിക്ക് തോഴൻ ഉണ്ടോ ആവോ ? ചുമ്മാ കൊച്ചുവർത്തമാനം പറഞ്ഞു ഇരിക്കാൻ !
ഒരു നേതാവിന് ദൈവ തുല്യമായ സ്ഥാനം കൊടുത്തു് അയാളെ /അവരെ പൂവിട്ട് പൂജിക്കുന്നതാണ് വ്യക്തിപൂജ. ജനങ്ങൾ അയാളിൽ നിന്ന് അത്ഭുതങ്ങൾ പ്രതീക്ഷിക്കുന്നു. ആകാശത്തിൽ നിന്ന് മന്നാ വർഷം പ്രതീക്ഷിക്കുന്നു. പക്ഷേ ഇത് സ്വപ്നം മാത്രമാണ്.
വ്യക്തിപൂജയും ജനാധിപത്യവും ഒന്നിച്ചു പോവുകയില്ല. വ്യക്തിപൂജയും ഏകാധിപത്യവും ഒന്നിച്ചു പോകും. ഉദാഹരണത്തിന് ഉത്തരകൊറിയയിൽ 60 വർഷമായി കിം കുടുംബമാണ് ഭരിക്കുന്നത്. അവിടെ ജനങ്ങൾ അടിമകളെപ്പോലെയാണ്.
അനേകം അമേരിക്കൻ പ്രസിഡന്റ് മാരെ അതിജീവിച്ച വിപ്ലവസൂര്യൻ എന്നാണ് കാസ്‌ട്രോയെ ആരാധകർ പുകഴ്ത്തുന്നത്. ഇത് പരിഹാസ്യമാണ്. അമേരിക്കയിൽ പ്രസിഡന്റ് ന് രണ്ടു term മാത്രമേ അനുവദിച്ചിട്ടുള്ളൂ. ഒബാമാ ഇപ്പോഴും ചെറുപ്പമാണ്. പക്ഷേ അദ്ദേഹം പടിയിറങ്ങുകയാണ്, രണ്ടു term പൂർത്തിയാക്കി.
കാസ്ട്രോയുടെ സംസ്കാരത്തിന് ഒരു വിപ്ലവനക്ഷത്രം എത്തിയത് ശ്രദ്ധിക്കപ്പെട്ടു. സിംബാബ്വെ പ്രസിഡന്റ് റോബർട്ട് മുഗാബെ. 1980മുതൽ പ്രസിഡന്റ് ആണ്. വയസ്സ് 93. അതായത് A+.ഭരണത്തിൽ 0.കടുത്ത സാമ്പ്രാജ്യ വിരുദ്ധനാണ്. ജനങ്ങൾ പട്ടിണിയിലാണ്.
ഒരു നേതാവിനും ആകാശത്തിൽനിന്ന് മന്നാ വീഴിക്കാൻ സാധിക്കുകയില്ല. ഒരു പാർട്ടിക്കോ മുന്നണിക്കോ അത് സാധിക്കുകയില്ല. അതുകൊണ്ട് അമിത സ്നേഹവും പ്രതീക്ഷയും അരുത്. വ്യക്തി പൂജ നിരാശയിൽ അവസാനിക്കും.

Comments
Post a Comment