നവംബർ 19
കല്യാണം ഇന്നലെ ശുഭമായി കഴിഞ്ഞു. എന്നാലും എടുപിടീന്ന് എല്ലാവരും പിരിഞ്ഞു പോകുന്നില്ല. മൂന്ന് ദിവസത്തേക്കാണ് The Old Church എന്ന ഈ ബംഗ്ലാവ് book ചെയ്തിട്ടുള്ളത്. മണിച്ചിത്ര താഴ് പോലുള്ള സിനിമ പിടിക്കാൻ കൊള്ളാം. പ്രണയ സിനിമകൾക്കും പറ്റിയ സ്ഥലമാണ്. പനകളും മാവും ഉണ്ട്. ഒരു ഫല വൃക്ഷത്തിൻറെ തോട്ടവും ഉണ്ട്.
കാഴ്ചകൾ കണ്ട് നടക്കുന്നതുപോലെ തന്നെ രസകരമാണ് പല famiy കൾ ഒന്നിച്ചു താമസിക്കുമ്പോൾ. എല്ലാം informal ആണ്. ഒന്നിച്ചുള്ള cooking ഉം തീറ്റയും കുടിയും വാദ പ്രതിവാദങ്ങളും കളിയാക്കലും കുട്ടികളുടെ കശപിശയും മാതാപിതാക്കളുടെ ശകാരവര്ഷങ്ങളും ഈ ദേവാലയാന്തരീക്ഷത്തിന്റെ പവിത്രതയ്ക്ക് മങ്ങൽ ഏൽപ്പിച്ചോ എന്നൊരു സംശയം. ( THE OLD CHURCH ). സങ്കീർണ്ണമായ COOKINGS ഒന്നുമില്ല. Bread, മുട്ട, corn flakes, പഴം, orange മാമ്പഴം, water melon, strawberry മുതലായവയുടെ നല്ല സ്റ്റോക്ക് ഉണ്ട്. ഉച്ചക്കത്തെയ്ക്ക് ബിരിയാണിയും സ്റ്റോക്ക് ഉണ്ട്.
ഉച്ച കഴിഞ്ഞു രണ്ടു മണിക്ക് Byron Bay ലക്ഷ്യമാക്കി ഞങ്ങൾ പുറപ്പെട്ടു. അവിടത്തെ ഒരു പ്രധാന ആകർഷണം Light House ആണ്. വളഞ്ഞു വളഞ്ഞു അങ്ങോട്ടുള്ള കയറ്റം കയറുമ്പോൾ Cape Town ലെ Signal Hill ലേക്കുള്ള വളവുകൾ ഇവിടെ പറിച്ചു നട്ടതുപോലെ തോന്നി. LIGHT HOUSE ൻറെ മുറ്റത്തു നിന്നാൽ കടലിൻറെ മനോഹരമായ ദൃശ്യങ്ങൾ കാണാം. കുറേക്കൂടി അടുത്ത് കാണാൻ ഒരു നടപ്പാത ഉണ്ട്. ഒരു കിലോമീറ്റർ. ചുറ്റും കുറ്റിക്കാടാണ്. Steps ഇറങ്ങിയും അല്ലാതെയും നടന്ന് പാറക്കൂട്ടങ്ങളുടെ അടുത്ത് സുരക്ഷിതമായ point ൽ എത്താം. പാറക്കൂട്ടങ്ങളിൽ അലതല്ലുന്ന തിരമാലകളെ വകവെക്കാതെ ചൂണ്ടയിട്ട് മീൻ പിടിക്കുന്നവരെയും Selfie എടുക്കുന്നവരെയും കണ്ടു.
തിരിച്ചുള്ള കുന്നുകയറ്റം കടു കട്ടിയാണ്. ക്ഷീണിച്ചു തളർന്നാൽ വിശ്രമിക്കാൻ ബെഞ്ച് ഉണ്ട്. ഒരു Aussie, step കളിൽ പലപ്രാവശ്യം ഓടിക്കയറുന്നതു കണ്ടു. ഈ രാജ്യത്ത് എവിടെ നോക്കിയാലും ആളുകൾ വ്യായാമത്തിനു വേണ്ടി ഓടുന്നതും സൈക്കിൾ ചവിട്ടുന്നതും കാണാം, രാപ്പകൽ വ്യത്യാസമില്ലാതെ.
അടുത്തതായി ഞങ്ങൾ beach ലേയ്ക്ക് നീങ്ങി. വളരെ വിശാലമായ beach ആണ്. ഇഷ്ട്ടം പോലെ സ്ഥലമുണ്ട് വൃത്തിയുണ്ട്. കുറെ അകലെ ഒരു Wedding നടക്കുന്നു. കുറെ പേർ വെയിൽ കൊണ്ടു കിടക്കുന്നു. ഓടുന്നവർ ധാരാളം. കുട്ടികൾക്കും സുരക്ഷിതമായി വെള്ളത്തിൽ കളിക്കാം. ഞങ്ങളുടെ കൂടെയുള്ള കുട്ടികൾ വളരെ enjoy ചെയ്തു. Beach ൻറെ പുറത്തു ദേഹത്തെ മണൽ കഴുകി കളയാൻ ചെറിയ shower ഉണ്ട്.
എട്ടുമണിയോടെ പള്ളിയിൽ എത്തി. അടുത്ത പരിപാടി barbicue ആണ്. മൂന്ന് മലയാളി families ,guests ആയി വന്നിട്ടുണ്ട്.Brai ചെയ്യാൻ പ്രത്യേക ഏരിയ ഉണ്ട്. Gas ൻറെ അടുപ്പാണ്. ചുടീൽ നടക്കുമ്പോൾ ഞങ്ങൾ പുരുഷന്മാർ ഒരു വലിയ മേശക്ക് ചുറ്റും ഇരുന്ന് ലോക കാര്യങ്ങൾ ചർച്ച ചെയ്തു. കുടിക്കാൻ choice ധാരാളം. ചുട്ട meat,ലൈവ് ആയി കഴിക്കുന്നതാണ് രസകരം. കങ്കാരുവിൻറെ meat ഉം ഉണ്ട്.
അടുത്ത ഇനം പള്ളിയുറക്കം, അഥവാ പള്ളിയിൽ ഉറക്കം. ( The Old Church )
Comments
Post a Comment