ഒക്‌ടോബർ 30 ആം തീയതി ഞായറാഴ്ച ഉച്ച കഴിഞ്ഞു 12. 40ന് Cathay Pacific ൻറെ Hong Kong flight, johannesburg ൽ നിന്ന് take off ചെയ്തു. Hong Kong ആസ്ഥാനമായിട്ടുള്ളതാണ് Cathay Pacific. യാത്രാ മദ്ധ്യേ പൈലറ്റ് ഒരു announcement നടത്തി. " Due to the heavy load, we have to stop in Bangkok for refuelling. "
ഈ announcement വളരെ ആശങ്ക ഉണ്ടാക്കി. തിങ്കളാഴ്ച രാവിലെ 7 മണിക്ക് ഞങ്ങളുടെ flight Hong Kong ൽ land ചെയ്യും. Sydney യിലേക്കുള്ള flight 8. 40 നാണ്. Flight മാറി കയറാൻ കഷ്ട്ടിച്ചു സമയമേയുള്ളൂ. വേറെ flight കിട്ടുമെങ്കിലും അസൗകര്യമാണ്.
Hong Kong ൽ land ചെയ്യുമ്പോൾ രാവിലെ 9 മണി കഴിഞ്ഞിരുന്നു. Connection flight പോയിക്കഴിഞ്ഞിരുന്നു. എന്നാൽ യാത്രക്കാർക്ക് യാതൊരു ബുദ്ധിമുട്ടും വരാത്ത വിധത്തിൽ Cathay Pacific എല്ലാ arrangements ഉം ചെയ്തിരുന്നു. വൈകീട്ട് 7 മണിക്കുള്ള flight ൻറെ boarding പാസ്സ് ready. കൂടാതെ Hong Kong Sky Marriot ഹോട്ടലിൽ Accommodation നുള്ള വൗച്ചർ, breakfast നും വൈകീട്ടത്തെ refreshments നും voucher.flight delay യുടെ കാര്യം വീട്ടുകാരെ അറിയിക്കാൻ ഒരു മൊബൈൽ ഫോൺ തന്നു. Meal voucher എല്ലാ restaurants ലും സ്വീകരിക്കും. ഹോട്ടലിന്റെ coach എല്ലാ ഇരുപതു മിനിറ്റിലും എയർപോർട്ടിൽ വന്നു പോകുന്നു. Airport ലെ ഒരു restaurant ൽ breakfast കഴിച്ച ശേഷം ഞങ്ങൾ ഹോട്ടലിൽ പോയി. 7 Minutes ൻറെ ദൂരമേയുള്ളൂ. Hong Kong നഗരം ദൂരെ കാണാം. എല്ലായിടത്തും നല്ല സേവനവും കാര്യ ക്ഷമതയും ആണ്. ഒരിടത്തും തിരക്കില്ല. പുരുഷന്മാരേക്കാൾ യുവതികളാണ് ജോലിക്കാർ.
Marriot ലെ buffet lunch, കെങ്കേമം അല്ലെങ്കിൽ super എന്ന് പറയാം. പ്രശാന്ത സുന്ദരമായ അന്തരീക്ഷം. തിരക്ക് ഒട്ടുമില്ല. വിഭവസമൃദ്ധം. കേരളാ പപ്പടവും ഉണ്ട്. Pork വിഭവങ്ങൾ പലവിധം. Fried underbelly വളരെ tasty ആയി അനുഭവപ്പെട്ടു.
ഒരു നല്ല എയർലൈൻസ് ൻറെ flight delay ആയാൽ ഒന്നും ആശങ്കപ്പെടാനില്ല. Free airticket പോലും കൊടുക്കുന്നവർ ഉണ്ട്.
രാവിലെ ഏഴു മണിക്ക് Sydney യിൽ land ചെയ്തു. Customs ൽ strict ആണെന്ന് പണ്ടേ കേട്ടിട്ടുണ്ട്. അതുകൊണ്ട് അനാവശ്യ സാധനങ്ങൾ ഒഴിവാക്കിയിരുന്നു. 15 മിനിറ്റുകൊണ്ട് Immigration, Customs കഴിഞ്ഞു പുറത്തിറങ്ങി.
മരുമകൻ സിബി കാത്തുനിൽപ്പുണ്ടായിരുന്നു. രാവിലെ heavy traffic ഉള്ള സമയമാണ്. Airport ൽ നിന്ന് 35Kms അകലെയുള്ള Epping എന്ന സ്ഥലത്താണ് വീട്. ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിൽ സമാനതകൾ ഏറെയുണ്ട്. കാലാവസ്ഥ ഏകദേശം ഒരുപോലെയാണ്. ചെറിയ ഇലകൾ ഉള്ള മരങ്ങൾ. Jacaranda യും bottle brush ഉം മറ്റ് പല മരങ്ങളും SA യിലെ പോലെ റോഡിനു ഇരു വശത്തും കണ്ടു. റോഡും കാറുകളും ഒരേ പോലെ. എന്നാൽ സ്പീഡ് ഇവിടെ കുറവ്. 80, 70 Kms speed limit. സ്കൂൾ ഉള്ള ഏരിയ കളിൽ 40,50 ആണ് speed limit.
9 മണിയോടെ Epping ൽ എത്തി. ( തുടരും )
Comments
Post a Comment