നവംബർ 28, 2016
ഓസ്‌ട്രേലിയയെ പ്പറ്റി പറയുമ്പോൾ ' പറിച്ചു നട്ടതുപോലെ ' എന്ന പ്രയോഗം ആവർത്തിക്കണം. മലയാളികൾ വളരെ സന്തോഷത്തോടെ ജീവിക്കുന്ന ഒരു രാജ്യമാണിത്.കേരളത്തിൽ പൂർണ്ണ സന്തോഷത്തോടെ ജീവിക്കാൻ സാധിക്കുകയില്ല. പണം ധാരാളം ഉണ്ടെങ്കിലും രക്ഷയില്ലാത്ത അവസ്ഥയാണ്. സ്വന്തം പണം ബാങ്കിൽ കുടുങ്ങി നിത്യ ചെലവിന് മാർഗ്ഗമില്ലാതെ ജനങ്ങൾ നെട്ടോട്ടവും കുറിയോട്ടവും ഓടുന്ന കാലമാണ്.
ക്രിസ്മസ് ആഘോഷിക്കാൻ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് കേരളത്തിലേയ്ക്ക് പ്രവഹിക്കുന്ന മലയാളികൾക്ക് നോട്ട് പ്രശ്നം ഒരു കീറാമുട്ടി ആകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയാണ്.
ഒരു വിദേശ രാജ്യത്തു നിന്ന് എല്ലാം വിറ്റുപെറുക്കി സ്വദേശത്തേക്ക് മടങ്ങുന്നതിന് " going for good' എന്ന് പറയുന്നു. ഇന്നത്തെ അവസ്ഥയിൽ ഇന്ത്യയിലേയ്ക്ക് മടങ്ങുന്നത് ' Going for bad' ആയിരിക്കും !
ശനിയാഴ്ച വൈകീട്ട് ഒരു അയൽക്കാരന്റെ വീട്ടിൽ പ്രാർത്ഥനാ യോഗത്തിനു പോയി. മലയാളത്തിലാണ് പ്രാർത്ഥന. കൊന്തയും പാട്ടുകളും ഉണ്ടായിരുന്നു. പത്തോളം കുടുംബങ്ങൾ. Nursing മേഖലയിൽ ജോലി ചെയ്യുന്നവരാണ് കൂടുതൽ പേരും. ഏറ്റുമാനൂർ, പാലാ ചാലക്കുടി മുതലായ സ്ഥലങ്ങളിൽ നിന്നുള്ളവരാണ്.
പ്രാർത്ഥനയ്ക്ക് ശേഷം കപ്പയും കോട്ടയം സ്റ്റൈൽ മീൻകറിയും. കപ്പ പാലായിൽ നിന്ന് import ചെയ്തതാണ്. Export quality. എല്ലാം കൂടി ചേരുമ്പോൾ വിദേശത്താണ് എന്ന് തോന്നുകയില്ല.
അതുകൊണ്ടാണ് പറിച്ചു നട്ടതുപോലെ എന്ന് പറയുന്നത്.
ഞായറാഴ്ച ലൂർദ്ദ് പള്ളിയിൽ കുർബ്ബാനയ്ക്ക് പോയി. മലയാളം കുർബ്ബാനയാണ് മലയാളികൾ മാത്രമേയുള്ളൂ. പള്ളി നിറയെ ആളുകൾ ഉണ്ടായിരുന്നു. പള്ളിയിലെ സംഗീതം മികച്ചതായിരുന്നു. കുർബ്ബാന കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ പാലായിൽ എവിടെയോ ആണെന്ന് തോന്നി. മരുന്നിനു പോലും ഒരു വിദേശി അടുത്തെങ്ങും ഇല്ല.
പള്ളി കഴിഞ്ഞു ഒരു മലയാളിയുടെ പലചരക്കു കടയിൽ പോയി. തൃശൂർക്കാരനാണ്. കട നിറയെ കേരള സാധനങ്ങളാണ്. വിവിധ തരം അരി, പൊടികൾ, spices മുതലായവ. നോട്ടു പ്രതിസന്ധിയെപ്പറ്റി ആ ചെറുപ്പക്കാരൻ തൃശൂർ ഭാഷയിൽ വളരെ സരസമായി വിവരിച്ചു. നോട്ടു പ്രതിസന്ധി import ൻറെ order നെ ബാധിക്കും എന്ന ആശങ്കയിലാണ് അദ്ദേഹം. ഓസ്ട്രേലിയ മലയാളികളുടെ ഒരു വാരിക അവിടെനിന്ന് സൗജന്യമായി ലഭിച്ചു. ഉന്നത നിലവാരമുള്ളതാണ്.
ഒരു സുഹൃത്തിൻറെ കൂടെ വിയറ്റ്നാം കാരുടെ മാർക്കറ്റിൽ പോയി. ആ മാർക്കറ്റിൽ എല്ലാ കടകളും വിയറ്റ്നാം വംശജരുടേതാണ്. Customers കൂടുതൽ ചൈനീസ് /വിയറ്റ്നാം വംശജർ ആണ്. ഇടയ്ക്ക് ഒന്നോ രണ്ടോ മലയാളികളെയോ Aussie കളെയോ കാണാം. സാധാരണയായി കിട്ടാത്ത ഒരു സാധനമാണ് ഏത്തക്കാ. അതു മാത്രമായിരുന്നു സുഹൃത്തിൻറെ ലക്ഷ്യം. ഭാഗ്യവശാൽ തേടിയ വള്ളി കാലിൽ ചുറ്റി. നല്ല ഇനം നാടൻ കായ.
ചില മലയാളികൾ ഏത്ത വാഴ നട്ടു പിടിപ്പിച്ചട്ടുണ്ട് എന്ന് സുഹൃത്ത് പറഞ്ഞു. വിത്തിനു വേണ്ടി അന്വേഷിക്കുകയാണ് ഈ സുഹൃത്ത്.

Comments
Post a Comment